മയ്യഴിപ്പുഴയുടെ മനോഹാരിത പോലെ പ്രകൃതിയെ അതിൻറെ സമസ്ത രൂപത്തിലും ഭാവത്തിലും ദൃശ്യാചാരുതയോടെ ആസ്വദിക്കാനാവുന്ന വേറിട്ടൊരിടം! നാട്ടുമ്പുറത്തിൻറെ ലാളിത്യവും തെളിമയുമുള്ള കൊച്ചുമനോഹരതീരം… മയ്യഴിയോട് തൊട്ടുതന്നെ ഏറെ അകലെയല്ലാതെകിടക്കുന്ന ന്യുമാഹിയിലെ ഉസ്സൻമൊട്ടയിൽ നേഷണൽ ഹൈവേയോട് ചേർന്നുകിടക്കുന്ന ലോറൽ ഗാർഡൻ ഉദ്യാനപ്രേമികളെ സ്വാഗതം ചെയ്തുകൊണ്ട് ശുഭാരംഭം കുറിച്ചിരിക്കുന്നു. മലയും കുന്നും കൃത്രിമ തടാകവും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും പുൽപ്പരപ്പുകളും നിർമ്മിച്ചുകൊണ്ടുള്ള പതിവ് ലാൻഡ്സ്കേപ്പിംഗ് രീതികളിൽ നിന്നും വേറിട്ട ശൈലിയിൽ പ്രകൃതിയെ അശേഷം പരുക്കേൽപ്പിക്കാതെ സ്വാഭാവികത്തനിമയിൽ രൂപകൽപ്പന നിർവ്വഹിച്ച ലോറൽ ഗാർഡൻ ഈ അടുത്ത […]

