ഗോ എയര്‍ ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് 29 വരെ

ഗോ എയര്‍ നാലുദിവസം ഡല്‍ഹിയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. 26 മുതല്‍ 29 വരേയാണ് സര്‍വീസ്. ഉച്ചയ്ക്ക് 3.15ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ആറോടെ കണ്ണൂരിലെത്തും.

ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് നാലു വിമാനങ്ങള്‍ കണ്ണൂരിലെത്തിക്കുന്നതിനാണ് പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് സ്ഥിരം സര്‍വീസുകള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഗോ എയര്‍ പ്രതിനിധി അറിയിച്ചു.

നിലവില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഗോ എയര്‍ കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നത്. അന്താരാഷ്ട്ര സര്‍വീസുകള്‍ അടുത്തമാസം തുടങ്ങും. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്കാണ് അദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *