Category Archives: Malayalam

സിനിമയ്‌ക്കൊപ്പം രാജ്യവും ചുറ്റാം; അറിയാം ലോക പ്രശസ്ത സിനിമാ തീയറ്ററുകള്‍

ചലിക്കുന്ന ചിത്രങ്ങള്‍ എന്നും മനുഷ്യന് അത്ഭുതമാണ്. ലോകത്തിന്റെ എല്ലാം കോണിലുമുണ്ടവും സിനിമയെ സ്‌നേഹിക്കുന്ന ആളുകള്‍. അതു കൊണ്ട് തന്നെ സിനിമ തിയറ്ററുകള്‍ എല്ലായിടത്തും സജീവമാണ്. പ്രാരംഭ കാലത്ത് നാടായ നാട് മുഴുവന്‍ സഞ്ചരിച്ച് തിരശ്ശീല വലിച്ച് കെട്ടിയായിരുന്നു ചിത്രങ്ങള്‍ കാണിച്ചിരുന്നത്. പിന്നീടത് ഓല മേഞ്ഞ സിനിമാ കൊട്ടകകള്‍ ആയി. കാലം കഥ മാറി ഇന്ന് ഇപ്പോ മള്‍ട്ടിപ്ലക്‌സുകളുടെ കാലമാണ്. അങ്ങനെ ചരിത്രം ഏറെ പറയാനുള്ള ലോകത്തിലെ സിനിമ തീയറ്റുകളെ പരിചയപ്പെടാം.. പാരീസിലെ പ്രശസ്ത ഫോട്ടോഗ്രാഫറും കടുത്ത് സിനിമ […]

ആകാശം നിറയെ വര്‍ണ്ണപട്ടങ്ങള്‍ പറത്തി കൊല്ലം ബീച്ച്

ആവേശത്തിന്റെ നൂലില്‍ ചെറുപ്പം ആഘോഷത്തിന്റെ നിറങ്ങള്‍ പറത്തി. കടപ്പുറത്തെ ആകാശത്തില്‍ പലനിറത്തിലുള്ള പട്ടങ്ങള്‍ നിറഞ്ഞു. ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായാണ് ദേശീയ പട്ടംപറത്തല്‍ ഉത്സവം സംഘടിപ്പിച്ചത്. പട്ടംപറത്തലില്‍ ഏഷ്യന്‍ റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കാളികളായി. പരിപാടി നിരീക്ഷിക്കുന്നതിന് യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം അധികൃതരും എത്തിയിരുന്നു. പടുകൂറ്റന്‍ പട്ടംമുതല്‍ വര്‍ണക്കടലാസില്‍ തീര്‍ത്ത കുഞ്ഞന്‍ പട്ടങ്ങള്‍വരെ ആകാശത്ത് നിറഞ്ഞു. കോളേജിലെ വിദ്യാര്‍ഥികള്‍തന്നെ നിര്‍മിച്ച പട്ടങ്ങള്‍ വൈകീട്ട് അഞ്ചുമണിയോടെ ഒന്നിച്ച് പറത്തുകയായിരുന്നു. ചിലത് മാനംമുട്ടെ […]

കേരള ബ്ലോഗ് എക്‌സ്പ്രസ് ആറാം എഡിഷന്‍ 21 മുതല്‍

കേരളത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബ്ലോഗ് എക്‌സ്പ്രസ് ആറാം എഡിഷന്‍ 21ന് തുടങ്ങും. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന പര്യടനം ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ ആരംഭിക്കും. 21 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗര്‍മാരാണ് ഈ വര്‍ഷത്തെ ബ്ലോഗ് എക്‌സ്പ്രസില്‍ പങ്കെടുക്കുന്നത്. വോട്ടിംഗ് രീതിയിലൂടെയാണ് ബ്ലോഗര്‍മാരെ തിരഞ്ഞെടുത്തത്.   ഏറെ പ്രത്യേകതകളോടെയാണ് ഈ വര്‍ഷം ബ്ലോഗ് എക്‌സ്പ്രസ് […]

യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു

യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു. യുട്യൂബ് മ്യൂസിക്കിന്റെ ബേസിക് ആപ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ, പരസ്യമില്ലാതെ പാട്ടു കേള്‍ക്കണമെങ്കില്‍ മാസവരിയായി 99 രൂപ നല്‍കണം. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ആദ്യ മൂന്നു മാസത്തേക്ക് പ്രീമിയം സര്‍വീസ്  ഫ്രീയായി ഉപയോഗിക്കാം. ഇതു കൂടാതെ യുട്യൂബ് പ്രീമിയം  ആപ്പിനും സബ്‌സ്‌ക്രൈബ് ചെയ്യാം. 129 രൂപയാണ് മാസവരി. ഇതു സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് യുട്യൂബ് മ്യൂസിക്കും ഫ്രീയായി ലഭിക്കുമെന്നതിനാല്‍, ധാരാളം യുട്യൂബ് വിഡിയോ കാണുകയും പാട്ടു കേള്‍ക്കുകയും […]

കാക്കത്തുരുത്തെന്ന അത്ഭുതത്തുരുത്ത്

കായലുകളുടെ സ്വന്തം നാടായ ആലപ്പുഴ സഞ്ചാരികള്‍ക്കായി ഒളിപ്പിച്ച് വെച്ചിരിക്കുന്നത് നിരവധി അത്ഭുതങ്ങളാണ്. നിറയെ ദ്വീപുകളുള്ള നാടും കൂടിയാണ് ആലപ്പുഴ. അങ്ങനെ ദ്വീപുകളുടെ നാടായ ആലപ്പുഴയിലെ എഴുപുന്ന പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചെറിയ ദ്വീപാണ് കാക്കത്തുരുത്ത്. വേമ്പനാട് കായലിലാണ് ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ജോഗ്രാഫിക് മാഗസിനില്‍ പ്രസിദ്ധീകരിച്ചൊരു ഫോട്ടോ ഫീച്ചറിലൂടെയാണ് ഈ കുട്ടി തുരുത്ത് ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇപ്പോഴും അവിടേക്ക് മോട്ടോര്‍ വാഹനത്തില്‍ എത്താന്‍ കഴിയില്ല കടത്ത് എന്ന ഏക മാര്‍ഗം ആശ്രയിച്ചാലേ തുരുത്തില്‍ എത്താന്‍ […]

ദുബൈ അല്‍ ഐന്‍ റോഡില്‍ വേഗപരിധി നൂറ് കിലോമീറ്റര്‍

ദുബൈ – അല്‍ ഐന്‍ റൂട്ടിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിലെ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ തൊണ്ണൂറില്‍ നിന്ന് നൂറ് കിലോമീറ്ററാക്കി ഉയര്‍ത്തി. അല്‍ യാലായസ് റോഡിലും ഈ പരിഷ്‌കാരം ബാധകമാണ്. മാര്‍ച്ച് 17-ന് ഇത് പ്രാബല്യത്തില്‍വരും. നിരവധി പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഇവിടെ വേഗപരിധികൂട്ടാനുള്ള തീരുമാനമെടുത്തതെന്ന് ആര്‍.ടി.എ. ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി സി.ഇ. മൈത ബിന്‍ അദായ് അറിയിച്ചു. സുഗമമായ ഗതാഗതത്തിനും കുരുക്ക് ഒഴിവാക്കാനും ഇത് വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു. […]

കണ്ണൂരില്‍ നിന്ന് ദോഹ, കുവൈത്ത് വിമാന സര്‍വീസ് ആരംഭിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോയുടെ ദോഹ, കുവൈത്ത് സര്‍വീസ് ആരംഭിച്ചു. കുവൈത്തിലേത്ത് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലും ദോഹയിലേക്ക് പ്രതിദിന സര്‍വീസുമാണുള്ളത്. കുവൈത്തിലേക്ക് പുലര്‍ച്ചെ 5.10ന് ദോഹയിലേക്ക് രാത്രി 7.05നുമാണ് കണ്ണൂരില്‍ നിന്ന് വിമാനം പുറപ്പെടുക. മേയ് 12 മുതല്‍ ഇന്‍ഡിഗോ ഹൈദരാബാദിലേക്ക് ഒരു സര്‍വീസ് കൂടി തുടങ്ങും. രാത്രി 9.45-ന് പുറപ്പെട്ട് 12.10-ന് ഹൈദരാബാദിലെത്തും. തിരിച്ച് 12.30-ന് പുറപ്പെട്ട് പുലര്‍ച്ചെ 2.30-നാണ് കണ്ണൂരില്‍ എത്തിച്ചേരുക. രാവിലെ 9.15-നാണ് ഇന്‍ഡിഗോയുടെ നിലവിലുള്ള ഹൈദരാബാദ് പ്രതിദിന സര്‍വീസ്. ദോഹയിലേക്ക് എയര്‍ഇന്ത്യ […]

പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍

എല്ലാവര്‍ക്കും ഏറെ കൗതുകവും അതുപോലെ തന്നെപേടിയുമുള്ള ജീവി വര്‍ഗ്ഗമാണ് പാമ്പുകള്‍. പുരാണ കഥകളിലെ താര പരിവേഷം അവയ്‌ക്കെന്നും ആരാധനാ ഭാവമാണ് കൊടുക്കുന്നത്. അതു കൊണ്ടൊക്കെ തന്നെയാവാം നമുക്ക് അവയോട് കൗതുകവും ഭയവും ഒന്നിച്ച് തോന്നുന്നത്. കാഴ്ച്ചയില്‍ ഭയപ്പെടുത്തുന്ന ജീവിയാണെങ്കിലും പാമ്പുകള്‍ ശരിക്കും പാവമാണ്. സ്വയം രക്ഷയ്ക്ക് വേണ്ടി മാത്രമാണ് യഥാര്‍ഥത്തില്‍ പാമ്പുകള്‍വിഷം പോലും പ്രയോഗിക്കുന്നത്. ഇന്ത്യയില്‍ പാമ്പുകളെ കുറിച്ച് പഠിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സഞ്ചാരികള്‍ക്ക് പാമ്പുകളെ ഭയമില്ലാതെ മാറി നിന്ന് കാണാന്‍ കഴിയുന്ന ഇടങ്ങള്‍ […]

കറലാട് ചിറയില്‍ നിര്‍ത്തി വെച്ച സിപ്‌ലൈന്‍ പുനരാരംഭിക്കുന്നു

വയനാട് കറലാട് ചിറയ്ക്ക് പുത്തനുണര്‍വേകി, നിര്‍ത്തിവച്ച സിപ്‌ലൈന്‍ പുനരാരംഭിക്കുന്നു. പുതിയ അഥിതിയായി ചങ്ങാടവുമെത്തി. കമ്പിയില്‍ തൂങ്ങിയുള്ള ത്രില്ലടിപ്പിക്കുന്ന സിപ്‌ലൈന്‍ യാത്ര കഴിഞ്ഞ് തിരിച്ചു ചിറയുടെ ഓളപ്പരപ്പിലൂടെ ചങ്ങാടത്തില്‍ മറുകരയെത്തുന്ന പുതിയ സംവിധാനം വിനോദ സഞ്ചാരികളുടെ മനം നിറയ്ക്കും. സിപ്ലൈനിന്റെ മടക്കയാത്രയ്ക്കു മാത്രമല്ലാതെയും ചങ്ങാടയാത്ര ആസ്വദിക്കാം. കൂട്ടമായെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കളി ചിരികളുമായി ഇനി ഒന്നിച്ച് ഈ പൊയ്കയില്‍ യാത്രയാവാം. 20 പേര്‍ക്ക് ഒന്നിച്ചിരുന്ന് യാത്ര ചെയ്യാന്‍ പറ്റുന്നതാണ് മുള നിര്‍മിതമായ ഈ ചങ്ങാടം. നിലവില്‍ തുഴ,പെഡല്‍ ബോട്ടുകള്‍ […]

വൈക്കം കായലില്‍ യാത്രക്കാരുടെ മനം കവര്‍ന്ന് ലക്ഷ്യ

ആധുനിക സൗകര്യങ്ങളുള്ള ബോട്ട് ലക്ഷ്യ വൈക്കം തവണക്കടവ് ഫെറിയില്‍ യാത്രക്കാരുടെ മനംകവര്‍ന്നു. വൈക്കം തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന യാത്രാബോട്ടുകളിലൊന്നു തകരാറിലായതിനെത്തുടര്‍ന്നാണ് സര്‍വീസിനായി ലക്ഷ്യ ബോട്ട് പകരമെത്തിച്ചത്. രണ്ടുമാസം മുമ്പ് നീറ്റിലിറക്കിയ സ്റ്റീല്‍ ബോട്ടായ ലക്ഷ്യയ്ക്ക് ഒരു കോടി രൂപയാണ് നിര്‍മാണച്ചെലവ്. വൈക്കം-തവണക്കടവ് ഫെറിയില്‍ സൗരോര്‍ജ ബോട്ട് ആദിത്യയ്ക്കു പുറമേ നാലു തടിബോട്ടുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ രണ്ടു ബോട്ടുകള്‍ അറ്റക്കുറ്റപ്പണിക്കായി ആലപ്പുഴയിലെ ഡോക്കിലേക്കു മാറ്റി. ഇതിനെ തുടര്‍ന്ന് വൈക്കം-തവണക്കടവ് ഫെറിയില്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു. തുടര്‍ന്ന് നെടുമുടിയില്‍ […]

ഇനി ബൈക്കില്‍ പറക്കാം; സ്പീഡറിന്റെ പ്രീ ബുക്കിങ് തുടങ്ങി

ഫാന്റസി ലോകത്ത് കണ്ട് പരിചയിച്ച പറക്കും ബൈക്കുകള്‍ ഇതാ യാഥാര്‍ഥ്യമാക്കുകയാണ്. കാലിഫോര്‍ണിയന്‍ കമ്പനിയായ ജെറ്റ് പാക്ക് ഏവിയേഷനാണ് ബൈക്ക് പുറത്തിറക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന സ്പീഡര്‍ എന്ന പറക്കും മോട്ടോര്‍ ബൈക്കിന്റെ ടീസര്‍ വീഡിയോയും കമ്പനി പുറത്തുവിട്ടു. ബൈക്ക് വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി പറക്കും ബൈക്കിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചതായി ജെറ്റ് പാക്ക് ഏവിയേഷന്‍ വ്യക്തമാക്കി. അഞ്ച് മോഡിഫൈഡ് ജെറ്റ് എന്‍ജിനില്‍ നിന്നുള്ള കരുത്ത് ആവാഹിച്ചാണ് സ്പീഡറിന്റെ ആകാശ യാത്ര. ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) […]

സൗദി നഗരങ്ങളെ ബന്ധിപ്പിച്ച് ഹെലികോപ്റ്റര്‍ സേവനം വരുന്നു

സൗദി അറേബ്യയില്‍ നഗരങ്ങളെ ബന്ധിപ്പിച്ച് ഹെലികോപ്റ്റര്‍ സേവനം വരുന്നു.പദ്ധതിക്കായി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കീഴില്‍ പുതിയ കമ്പനി സ്ഥാപിച്ചതായും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഉള്‍പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ഹെലികോപ്റ്ററുകളുടെ സേവനം ലഭ്യമാക്കും. മികച്ച സേവനവും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചാവും ഹെലികോപ്റ്റര്‍ സേവനം. വിഷന്‍2030 പദ്ധതിയുടെ ഭാഗമായാണ് പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിന് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിക്ഷേപം നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ധനമന്ത്രാലയം സ്ഥാപിച്ച പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഏറ്റവും പുതിയ പദ്ധതിയാണിത്. ആഡംബര […]

മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുള്ള പുരസ്‌കാരം സ്വന്തമാക്കി ഒമാന്‍

അന്താരാഷ്ട്ര ടൂറിസം അവാര്‍ഡ് സ്വന്തമാക്കി ഒമാന്‍ .ട്രാവല്‍, ടൂറിസം മേഖലയിലെ വിദഗ്ധരുടെ സര്‍വേയിലൂടെയാണ് ഒമാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.വിവിധ മേഖലകളിലുള്ള 3000 ടൂറിസം ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പങ്കെടുത്തത്. മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുള്ള പുരസ്‌കാരമാണ് ഒമാന്‍ നേടിയത്. ബെര്‍ലിനിലെ രാജ്യാന്തര ടൂറിസം മേളയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നാസര്‍ അല്‍ മഹ്റസി അവാര്‍ഡ് ഏറ്റുവാങ്ങി. ഇത് മൂന്നാം തവണയാണ് ഗോ ഏഷ്യയുടെ പുരസ്‌കാരം ഒമാന് ലഭിക്കുന്നതെന്ന് ടൂറിസം മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ […]

വാഴച്ചാല്‍-മലക്കപ്പാറ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്കുള്ള വിലക്ക് നീക്കി

പ്രളയത്തിലും ഉരുള്‍പൊട്ടലിലും റോഡിന്റെ പലഭാഗങ്ങളും ഒലിച്ചുപോയതും മണ്ണിടിച്ചില്‍മൂലവും ആനമലറോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്കുണ്ടായിരുന്ന ഗതാഗതനിരോധനം നീക്കി. ഇരുചക്രവാഹനയാത്രികരുടെ ഏറ്റവും ഇഷ്ടപ്പെട്ട കാനനസഞ്ചാരപാതയായ അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ അപകടസാധ്യതയുള്ളതിനാലാണ് ഗതാഗതം വിലക്കിയിരുന്നത്. യാത്രയ്ക്കിടയില്‍ എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ ഉത്തരവാദി താനായിരിക്കുമെന്ന് സത്യവാങ്മൂലം എഴുതി നല്‍കിയാലേ ഇരുചക്രവാഹനങ്ങള്‍ കടത്തിവിടൂ. റോഡിലെ തകരാറുകള്‍ അത്യാവശ്യം പരിഹരിച്ചശേഷം ഒക്ടോബര്‍മുതല്‍ വിനോദസഞ്ചാരികളുടെ കാര്‍ തുടങ്ങിയ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടും കടത്തിവിടാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. വനംവകുപ്പിന്റെ വാഴച്ചാല്‍, മലക്കപ്പാറ ചെക്ക്‌പോസ്റ്റുകളില്‍ ബൈക്കുയാത്രക്കാരും വനപാലകരും തമ്മില്‍ മിക്ക ദിവസങ്ങളിലും […]

ചൊവ്വയിലെ ആദ്യ സഞ്ചാരി സ്ത്രീ; സൂചന നല്‍കി നാസ

ആദ്യ ചൊവ്വാസഞ്ചാരി സ്ത്രീയായിരിക്കുമെന്ന സൂചന നല്‍കി യു.എസ്. ബഹിരാകാശ ഏജന്‍സി നാസ. അടുത്ത ചാന്ദ്രദൗത്യം ഒരു സ്ത്രീയുടെ നേതൃത്വത്തിലായിരിക്കാനാണ് സാധ്യത. ചൊവ്വയിലേക്കുള്ള ആദ്യ സഞ്ചാരിയും ഒരു സ്ത്രീയായിരിക്കും സയന്‍സ് ഫ്രൈഡേ എന്ന റേഡിയോ ഷോയില്‍ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റീന്‍ പറഞ്ഞു. പ്രത്യേകമായി ഒരാളുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും നാസയുടെ സമീപഭാവിയിലെ പദ്ധതികളെ മുന്നില്‍ നിന്ന് നയിക്കുന്നത് സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസാവസാനത്തോടെ വനിതാ ബഹിരാകാശ സഞ്ചാരികളെമാത്രം പങ്കെടുപ്പിച്ച് ആദ്യ ബഹിരാകാശനടത്തം സംഘടിപ്പിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. വനിതാ […]