ആഘോഷിക്കാന്‍ മറക്കേണ്ട. ചക്ക വെറും ചക്കയല്ലാതായിട്ട് ഒരു വയസ്സ്. തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 ന് നിയമസഭയില്‍ മന്ത്രി വി.എസ്. സുനില്‍കുമാറാണ് പ്രഖ്യാപനം നടത്തിയത്. ഒരു വര്‍ഷം സംസ്ഥാനത്ത് 60 കോടിക്കിടയില്‍ ഉല്‍പാദനമുള്ള ഏറ്റവും വലിയ പഴങ്ങളില്‍ ഒന്നാണ് ചക്ക. ഇതുവരെ വിഷമേല്‍ക്കാത്ത വിളയും ചക്കയാണ്. വീട്ടുമുറ്റത്തു വെള്ളമോ വളമോ രാസകീടനാശിനികളോ കാര്യമായി നല്‍കാതെ വിളയുന്ന പൂര്‍ണമായും ജൈവമായ […]
Category Archives: Malayalam
രാജ്യാന്തര വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനലില്‍ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ചെക്ക് ഇന്‍ തുടങ്ങി. ഉച്ചക്ക് 1.05ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരാണ് ടെര്‍മിനല്‍ ഒന്നില്‍ ആദ്യമായി ചെക്ക് ഇന്‍ ചെയ്തത്. ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയതോടെ ആഭ്യന്തര യാത്രക്കാര്‍ക്കും രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമായി. നാല് എയ്റോ ബ്രിജുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ പകുതിയോടെ മൂന്നെണ്ണം കൂടി സജ്ജമാകും. മൂന്നു റിമോട്ട് ഗേറ്റുകളുമുണ്ട്. ടെര്‍മിനലിന്റെ താഴത്തെ നിലയിലുള്ള ചെക്ക് ഇന്‍ ഏരിയയില്‍ 56 കൗണ്ടറുകളും […]
നമ്മുടെ നാട്ടില്‍ സ്വകാര്യ ബസുകളില്‍ നിന്ന് പോലും ഡിസൈനിങ്ങുകളും സിനിമാ താരങ്ങളുടെ ചിത്രങ്ങളുമൊക്കെ നീക്കം ചെയ്യുന്ന കാലമാണ്. എന്നാലിതാ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ സ്രാവിന്റെ രൂപത്തിലുള്ള വിമാനം ശ്രദ്ധേയമാകുന്നു. ബ്രസീലിലെ എയര്‍ലൈന്‍ കമ്പനിയായ എംബ്രയറിന്റെ ഉടമസ്ഥതയിലുള്ള കൊമേര്‍ഷ്യല്‍ ജെറ്റായ E190 E-2 വിമാനത്തിലാണ് സ്രാവിന്റെ ചിത്രത്തിലുള്ള ഗ്രാഫിക്സ്. ദില്ലി വിമാനത്താവളത്തിന്റെ ട്വിറ്റര്‍ പോസ്റ്റില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരമാണ്. കൂര്‍ത്ത പല്ലുകളും തീഷ്ണമായ കണ്ണുകളുമുള്ള സ്രാവിന്റെ മുഖമാണ് വിമാനത്തിന്റെ മുക്യ ആകര്‍ഷണം. 70 […]
കുവൈത്തില്‍ സന്ദര്‍ശക വിസയുടെ കാലാവധി ഇനി മുതല്‍ അപേക്ഷകന്റെ വരുമാനത്തിനനുസരിച്ച്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സ്‌പോണ്‍സറുടെ ജോലിയുടെ സ്വഭാവമനുസരിച്ച് വിസയുടെ കാലാവധിയും കുറയും. യൂറോപില്‍ നിന്നുള്ള ടൂറിസ്റ്റ് വിസ, കുവൈത്തില്‍ ഇഖാമയുള്ള പ്രവാസികളുടെ ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവരുടെ സന്ദര്‍ശക വിസയുടെ കാലാവധി മൂന്ന് മാസമാണ്. കൊമേഴ്‌സ്യല്‍ സന്ദര്‍ശക വിസ, ഭാര്യയും കുട്ടികളും ഒഴികെ, രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിസാ കാലാവധി ഒരു മാസമായി നിജപ്പെടുത്തി. കൂടാതെ വിദേശികള്‍ക്ക് രക്ഷിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരണമെങ്കില്‍ മിനിമം […]
അത്യാഡംബര ഉല്ലാസ യാത്രാ കപ്പലായ ‘ക്യൂന്‍ മേരി 2’ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ചെന്നൈയില്‍ നിന്ന് ഇന്നലെ രാവിലെ 6 മണിയോടെ എറണാകുളം വാര്‍ഫില്‍ എത്തിയ കപ്പലില്‍ 2149 സഞ്ചാരികളും 1240 ജീവനക്കാരും ഉണ്ടായിരുന്നു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, യുഎസ്, കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഏറെയും. കൊച്ചിയില്‍ ഇറങ്ങിയ സംഘത്തിലെ ചിലര്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങളിലേക്കു പോയി. വൈകിട്ട് 6നു കപ്പല്‍ അബുദാബിയിലേക്കു തിരിച്ചു. ഒരു മാസത്തിലേറെയായി പര്യടനം നടത്തുന്നവരാണു […]
സൗദി തലസ്ഥാന നഗരിയായ റിയാദിന്റെ മുഖച്ഛായ മാറ്റി ഗ്രീന്‍ സിറ്റിയാക്കുന്നതിനുള്ള വന്‍ കിട പദ്ധതികള്‍ പ്രഖ്യാപിച്ചു. മൊത്തം 86 ബില്യന്‍ റിയാലിന്റെ നാലു പദ്ധതികളാണ് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പദ്ധതികള്‍ വിശദീകരിച്ചു. കിങ് സല്‍മാന്‍ പാര്‍ക്ക്, സ്‌പോര്‍ട്‌സ് ട്രാക്, ഗ്രീന്‍ റിയാദ്, ആര്‍ട് സെന്റര്‍ എന്നിവയാണ് പദ്ധതികള്‍. 13.4 സ്‌ക്വയര്‍ കി.മീ ആണ് പാര്‍ക്കിന്റെ വലിപ്പം. ഇത് ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കാകും. ഗ്രീന്‍ റിയാദ് യാഥാര്‍ഥ്യമാകുന്നതോടെ നിലവിലുള്ളതിനേക്കാള്‍ 16 […]
ജലഗതാഗത വകുപ്പ് രാജ്യത്തെ തന്നെ ആദ്യ വൈദ്യുത റോള്‍ ഓണ്‍ റോള്‍ ഓഫ് (റോ റോ) സര്‍വ്വീസ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച സാധ്യതാ പഠനം എപ്രിലില്‍ തുടങ്ങും. സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നതന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കി തുക നിശ്ചയിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. സ്ഥലങ്ങളുടെ പ്രത്യേകതയും യാത്രക്കാരുടെ തിരക്കും ബോട്ടിന്റെ കാര്യക്ഷമ തയും സംബന്ധിച്ച് വിശദമായപഠനം നടക്കേണ്ടതുണ്ട്. ജങ്കാര്‍ പോലെ യാത്രക്കാര്‍ക്കൊപ്പം വാഹനങ്ങളും […]
യാമ്പുവിനു പിന്നാലെ മക്കയിലും പുഷ്‌പോത്സവം ആരംഭിക്കുന്നു. മക്കാ പുഷ്‌പോത്സവത്തിന്റെ പ്രതേൃകത പത്ത് ലക്ഷം പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച പരവതാനിയായിരിക്കും. മക്കയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മുസ്ദലിഫയിലാണ് പുഷ്‌പോത്സവം ഒരുക്കിയിട്ടുള്ളത്. വിശുദ്ധ ഹജജ് കര്‍മ്മത്തില്‍ അറഫാ സംഗമത്തിനു ശേഷം മിനായിലെത്തി ആദൃ ദിനത്തെ കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് മുമ്പ് രാപ്പാര്‍ക്കുന്ന ഇടത്താവളം കൂടിയാണ് മുസ്ദലിഫ. ചൊവ്വാഴ്ചയാണ് പുഷ്‌പോത്സവം തുടങ്ങുക. മക്ക മുനിസിപ്പാലിറ്റിയാണ് പുഷ്‌പോത്സവം ഒരുക്കിയിട്ടുള്ളത്. അറബ് അര്‍ബണ് ഡെവലെപ്‌മെന്റ് ഇന്‍സ്റ്റിറ്റൃൂട്ടിന്റെയും കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയുടേയും സഹകരണം കൂടി […]
കലയുടെ വിവിധഭാവങ്ങള്‍ വിരിയുന്ന ആര്‍ട്ട് ദുബൈ 2019 ഇന്ന് തുടങ്ങും. പ്രാദേശിക-അന്താരാഷ്ട്ര കലാകാരന്മാരെ ഒരുമിപ്പിക്കുന്ന മേളയുടെ 13-ാം പതിപ്പ് ഒട്ടേറെ പുതുമകളുമായാണ് അരങ്ങേറുന്നത്. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ മൂന്ന് എമിറേറ്റുകളിലെ 80-ഓളം വേദികളിലായാണ് കലാവാരം ആഘോഷിക്കപ്പെടുന്നത്. 41 രാജ്യങ്ങളില്‍നിന്നുള്ള 90 പ്രശസ്ത ഗാലറികള്‍ പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 500-ലധികം കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക-ആധുനിക കലകളെ ബന്ധപ്പെടുത്തുന്ന വിവരണങ്ങളും ചര്‍ച്ചകളും പരിപാടികളുമായി നടക്കുന്ന ഗ്ലോബല്‍ ആര്‍ട്ട് ഫോറം കുട്ടികള്‍ക്കും കലാപ്രേമികള്‍ക്കും പ്രയോജനപ്പെടും. യു.എ.ഇ. നൗ, […]
രാജ്യങ്ങളുടെയും ജനത്തിന്റെയും ‘പോസിറ്റിവിറ്റി’ അളന്നപ്പോള്‍ യു.എ.ഇ.ക്ക് എട്ടാം സ്ഥാനം. 34 ഒ.ഇ.സി.ഡി. അംഗരാജ്യങ്ങള്‍ക്കിടയില്‍ പോസിറ്റീവ് ഇക്കോണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് പോസിറ്റിവിറ്റി സൂചികയില്‍ യു.എ.ഇ. എട്ടാംസ്ഥാനം കരസ്ഥമാക്കിയത്. യു.കെ, യു.എസ്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം. ഭാവി തലമുറയുടെ ക്ഷേമത്തിനും താത്പര്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം, ആഗോളതലത്തില്‍ യു.എ.ഇ.ക്കുള്ള ഗുണപരമായ സ്വാധീനം എന്നിവ കണക്കിലെടുത്താണ് യു.എ.ഇ. സൂചികയില്‍ ഉയര്‍ന്ന സ്ഥാനം നേടിയത്. യുവാക്കളുടെ ശാക്തീകരണം, പ്രതിഭകള്‍ക്ക് അവസരം നല്‍കല്‍, വിദ്യാഭ്യാസ മേഖലയുടെ വികസനം, ലിംഗസമത്വം […]
ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം. ഗൂഗിള്‍ പേയുടെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഐആര്‍സിടിസി ബുക്കിനുള്ള സൗകര്യം ചേര്‍ത്തു. ഇതുവഴി ട്രെയിന്‍ ടിക്കറ്റുകള്‍ തിരയാനും വാങ്ങാനും ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുമുള്ള സൗകര്യം ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമാവും. ടിക്കറ്റ് ബുക്കിങിന് അധിക ചാര്‍ജുകളൊന്നും ഉണ്ടാവില്ല. അഭിബസ്, ഗോഇബിബോ, റെഡ്ബസ്, ഉബര്‍, യാത്ര പോലുള്ള ക്യാബ്, ബസ് ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ മികച്ച അഭിപ്രായമാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത് എന്ന് ഇപ്പോള്‍ ട്രെയിന്‍ […]
വാണിജ്യാടിസ്ഥാനത്തിലുള്ള വില്‍പ്പന ആരംഭിക്കുന്നതിനു മുന്നോടിയായി ബജാജ് ഓട്ടോ ലിമിറ്റഡ് ക്വാഡ്രിസൈക്കിളായ ക്യൂട്ടിന്റെ വില പ്രഖ്യാപിച്ചു. 2.63 ലക്ഷം രൂപ വിലയിട്ട ക്യൂട്ടിന്റെ സിഎന്‍ജി വകഭേദത്തിനു 2.83 ലക്ഷം രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില. സ്വകാര്യ ആവശ്യത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള ക്യൂട്ടിന്റെ വിലയില്‍ വ്യത്യാസമില്ലെന്നും ബജാജ് ഓട്ടോ വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബറിലാണു ക്വാഡ്രിസൈക്കിളിനെ കേന്ദ്ര റോഡ്, ഗതാഗത ഹൈവേ മന്ത്രാലയം നോണ്‍ ട്രാന്‍സ്‌പോര്‍ട് വാഹന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതുവരെ ക്വാഡ്രി സൈക്കിളുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. നിലവില്‍ രാജ്യത്തെ […]
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു മാർച്ച് 30 വരെ ഒമാൻ എയർ 92 ലേറെ സർവീസുകൾ റദ്ദാക്കുന്നു. ഇതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സാഹചര്യത്തിലാണ് ഒമാൻ എയറിന്റെ തീരുമാനം. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈൻ, ബാംഗ്ലൂർ, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാൻ, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സർവീസുകൾ ആണ് ഒമാൻ എയർ റദ്ദാക്കിയിരിക്കുന്നത്. മാർച്ച് 30 വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ […]
യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ വിദേശയാത്ര എന്ന സ്വപ്‌നത്തില്‍ നിന്ന് പല സഞ്ചാരികളേയും പിന്നോട്ടടിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയമൂല്യം കുറവായതുകൊണ്ട് ഇവിടങ്ങളിലേക്കുള്ള യാത്രാ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. എന്നാല്‍ ഇന്ത്യയിലെ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന മറ്റ് ചില രാജ്യങ്ങളുണ്ട്. ഈ വിദേശ രാജ്യങ്ങളില്‍ പോയാല്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് അടിച്ചു പൊളിക്കാം. അത്തരം ചില ദേശങ്ങളെ പരിചയപ്പെടാം. 1. ഇന്ത്യോനേഷ്യ ദ്വീപുകളുടെ സ്വന്തം രാജ്യമാണ് ഇന്തോനേഷ്യ. കണ്ണാടി പോലെ തെളിഞ്ഞ […]
തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് സിംഗപ്പൂരിലെ ഷാംഗി. 951 മില്യന്‍ ഡോളര്‍ ചെലവിലാണ് ലോകത്തെ വിസ്മയിപ്പിക്കാന്‍ പോന്ന സജ്ജീകരണങ്ങള്‍ ഇവിടെ ഒരുങ്ങുന്നത്. ജുവല്‍ ഷാംഗി എയര്‍പോര്‍ട്ട് എന്നാണ് ഈ പുതിയ സമുച്ചയത്തിനു പേരിട്ടിരിക്കുന്നത്. മനുഷ്യനിര്‍മിതമായ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ഹൈലൈറ്റ്. പത്തുനിലകളിലായി 137,00 ചതുരശ്രഅടിയിലാണ് വികസനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. വിമാനത്താവളത്തിലെ ഒന്നും രണ്ടും മൂന്നും ടെര്‍മിനലുകളെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് പുതിയ പത്തുനില സമുച്ചയം. 40 മീറ്റര്‍ ഉയരത്തിലായി ഹൈ റെയിന്‍ വോര്‍ടെക്‌സ് എന്ന […]















