ലോകത്തിലെ ഏറ്റവും ഉദാത്തമായ പ്രണയസ്മാരകങ്ങളില്‍ ഒന്നാണ് താജ്മഹല്‍. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ശോഭ മങ്ങാത്ത ആ സ്മാരകം കാണാന്‍ വര്‍ഷാവര്‍ഷം ഡല്‍ഹിയിലെത്തുന്നത് സ്വദേശികളും വിദേശികളുമടക്കം ലക്ഷക്കണക്കിന് ആളുകളാണ്. ഷാജഹാനും പ്രിയപത്‌നി മുംതാസുമാണ് താജ്മഹല്‍ എന്ന പ്രണയകുടീരം സാക്ഷാത്കരിക്കാന്‍ കാരണഹേതുവായത്. എന്നാലിവിടെ ഒരു നോവലിലെ രണ്ടു കഥാപാത്രങ്ങളാണ് നായികയും നായകനും. ഒരുമിച്ചു ചേരാന്‍ കഴിയാതെ പോയ ഇരുവരുടെയും പ്രണയത്തിന്റെ ഓര്‍മകളും പേറി സ്റ്റീലില്‍ രണ്ടുശില്പങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഈ പ്രണയിതാക്കളുടെ വേര്‍പിരിയലിന്റെ കാഠിന്യം കണ്ടുനിന്നവര്‍ക്കു പോലും വ്യക്തമാകുന്ന തരത്തില്‍ ദിവസത്തില്‍ ഒരു […]
Category Archives: Malayalam
സഞ്ചാരികള്‍ തങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത് പലവിധത്തിലാണ് . ചിലര്‍ക്ക് നല്ല റൊമാന്റിക് സ്ഥലം വേണം, ചിലര്‍ക്ക് ബീച്ച് സൈഡ്, മറ്റുചിലര്‍ക്ക് നല്ല തണുപ്പ് കിട്ടുന്ന സ്ഥലം, ചിലരാകട്ടെ സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇങ്ങനെ ഏതുതരം സ്ഥലവും തിരഞ്ഞെടുത്ത് യാത്ര ചെയ്യാവുന്ന അനുഗ്രഹീതയിടമാണ് നമ്മുടെ കൊച്ചു കേരളമെന്നത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. കാനനഭംഗി ആസ്വാദനവും അല്പം സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ മിക്കവാറും ട്രക്കിങ് സ്‌പോട്ടുകളായിരിക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മാനസികമായും ശാരീരികമായും മുന്‍കരുതലുകള്‍ എടുക്കേണ്ട ഒരു യാത്രയാണ് ട്രക്കിങ്. […]
ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള സ്ഥലമേതെന്നറിയുമോ? അവിടം എന്തുകൊണ്ട് ഇത്ര സന്തോഷമുള്ള നാടായി എന്നറിയുമോ? അവിടുത്തെ ശാന്തിയുടെയും സമാധാനത്തിന്റെയും രഹസ്യമറിയണോ? സന്തോഷമുള്ള ഒരു മനുഷ്യനൊപ്പം പ്രകൃതിയുടെ അത്ഭുതക്കാഴ്ചകള്‍ കണ്ട് രസിക്കണോ? ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടര്‍ച്ചയായി രണ്ടാം വട്ടവും ഐക്യ രാഷ്ട്രസഭ തിരഞ്ഞെടുത്ത ഫിന്‍ലന്‍ഡ് ഇത്തരമൊരു യാത്രാനുഭവത്തിനായി സഞ്ചാരികളെ ക്ഷണിക്കുകയാണ്. സന്തോഷം തേടിയുള്ള യാത്രയുടെ ഏറ്റവും സന്തോഷമുള്ള ഓഫര്‍ ഇതാണ്. തിരഞ്ഞെടുക്കപ്പെടുന്ന സഞ്ചാരികള്‍ക്ക് യാത്ര പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ‘റെന്റ് എ ഫിന്‍’ എന്ന് പേരിട്ട പദ്ധതിയെ കുറിച്ച് […]
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന ആസാമില്‍ തന്നെയാണ് ഉമാനന്ദ ദ്വീപും നിലകൊള്ളുന്നത്. നിരവധി ഐതീഹ്യങ്ങള്‍ കൊണ്ട് ചുറ്റപ്പെട്ട ഒരു തുണ്ട് ഭൂമി കഷ്ണം. ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപെന്ന വിശേഷണവും ഉമാനന്ദയ്ക്കുണ്ട് . ബ്രിട്ടീഷുകാര്‍ പീകോക്ക് ദ്വീപെന്നും തദ്ദേശവാസികള്‍ ഭസ്മാച്ചല്‍ ദ്വീപെന്നുമൊക്കെ വിളിക്കുന്ന ഈ മണ്ണില്‍ കുറച്ചു ഗോത്രവര്‍ഗങ്ങള്‍ മാത്രമാണ് താമസം. ഗുവാഹത്തിയില്‍ നിന്നും പത്തുമിനിറ്റ് ബ്രഹ്മപുത്ര നദിയിലൂടെ യാത്ര ചെയ്താല്‍ ഉമാനന്ദ ദ്വീപിലെത്താം. ഫെറിയിലാണ് ദ്വീപിലേക്കുള്ള യാത്ര. ബ്രഹ്മപുത്രയുടെ താളത്തിലുള്ള […]
വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ രാജമല സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി. ഫെബ്രുവരി ആദ്യവാരത്തോടെയാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വരയാടുകളുടെ പ്രജനന കാലത്തില്‍ പുതിയതായി പിറക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെ ഭഗമായാണ് പാര്‍ക്ക് അടച്ചിട്ടത്. മാര്‍ച്ച് 20 ന് പാര്‍ക്ക് തുറക്കുമെന്നാണ് അധിക്യതര്‍ അറിയിച്ചിരുന്നതെങ്കിലും പ്രജനനം നീണ്ടതോടെ സമയം നീട്ടി. പ്രജനനം അവസാനിച്ചതോടൊണ് തിങ്കളാഴ്ച പാര്‍ക്ക് തുറന്നത്. 72 പുതിയ അതിഥികള്‍ പിറന്നതായാണ് പ്രഥമിക നിഗമനമെങ്കിലും എണ്ണം വര്‍ദ്ധിക്കാന്‍ ഇടയുള്ളതായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി […]
തുടര്‍ച്ചയായ ആറാം മാസവും സമയനിഷ്ഠയില്‍ ഗോ എയര്‍ എയര്‍ലൈന്‍സ് തന്നെ ഒന്നാമത്. ഗോ എയറിന്റെ വിമാന സര്‍വീസുകള്‍ ആഭ്യന്തര വിഭാഗത്തില്‍ മികച്ച രീതിയിലാണ് സമയനിഷ്ഠ പാലിക്കുന്നത് (ഓണ്‍ ടൈം പെര്‍ഫോമന്‍സാണ് – ഒടിപി). ഫെബ്രുവരി മാസത്തില്‍ 86.3 ശതമാനമാണ് ഗോ എയറിന്റെ ഒടിപി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ദിവസവും 240 ഓളം വിമാന സര്‍വീസുകളാണ് ഗോ എയറിനുളളത്. ഫെബ്രുവരിയില്‍ 10.88 ലക്ഷം പേരാണ് ഗോ എയര്‍ വിമാനങ്ങളില്‍ […]
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ നാടുകാണി പവിലിയന്‍ അണിഞ്ഞൊരുങ്ങുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാനായി വിവിധ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഏപ്രില്‍ 1 മുതല്‍ ഇവിടെ ദൂരദര്‍ശിനി സ്ഥാപിക്കും. അടുത്ത മാസം മുതല്‍ പവിലിയനിലേക്കു പ്രവേശന സമയവും മാറ്റമുണ്ടാകും.രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയില്‍ സമയം ക്രമീകരിക്കും. കുട്ടികള്‍ക്ക് 10 രൂപ വീതവും മുതിര്‍ന്നവര്‍ക്കു 15 രൂപയാണു പ്രവേശന നിരക്ക്. പവിലിയന്റെ പെയിന്റിങ് അടക്കമുളള ജോലികള്‍ പൂര്‍ത്തിയാക്കി. ലഘുഭക്ഷണശാല, […]
അവധിക്കാലം എന്നാല്‍ നമുക്ക് ചൂട് കാലം കൂടിയാണ്. മിക്കവരും യാത്ര പ്ലാന്‍ ചെയ്യുന്ന കാലം കൂടിയാണ് അവധിക്കാലം. അങ്ങനെ ചൂട് കാലത്ത് പോകാന്‍ പറ്റിയ തണുപ്പ് സ്ഥലങ്ങള്‍ നമ്മുടെ ചുറ്റ്‌വട്ടത്ത് തന്നെ ധാരാളമുണ്ട്. യാത്രയ്ക്കായി മാറ്റി വെച്ച അവധിക്കാലം മനോഹരമാക്കാന്‍ പറ്റിയ കുറച്ച് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം. കുനൂര്‍ തമിഴ്നാട്ടിലെ നീലഗിരി മലനിരകളുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാരികളെ മോഹിപ്പിക്കുന്ന ഹില്‍ സ്റ്റേഷനാണ് കുനൂര്‍. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ കുനൂരിനും സ്ഥാനമുണ്ട്. തേയിലത്തോട്ടങ്ങളാണ് കുനൂരിന്റെ […]
ദീര്‍ഘദൂര യാത്രകള്‍ക്ക് റോക്കറ്റില്‍ തന്നെ പോകാമെന്നാണ് സ്പേസ് എക്സും സ്ഥാപക കോടീശ്വരനായ ഇലോണ്‍ മസ്‌കും പറയുന്നത്. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് 29 മിനിറ്റിലും സിഡ്നിയിലേക്ക് ഒരു മണിക്കൂറില്‍ താഴെ സമയംകൊണ്ടും കുതിച്ചെത്താനാകുമെന്നാണ് ഇവരുടെ അവകാശവാദം. ഈ അതിവേഗ യാത്രകള്‍ സാധ്യമാകുക സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റുപയോഗിച്ചായിരിക്കും. ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്ന് ഭൗമാന്തരീക്ഷത്തിന്റെ ഏറ്റവും അവസാന പാളിയിലെത്തി വീണ്ടും തിരിച്ചിറങ്ങുന്ന രീതിയായിരിക്കും ഇത്തരം യാത്രകള്‍ക്കുണ്ടാകുക. പത്ത് മണിക്കൂറിലേറെ എടുക്കുന്ന ദീര്‍ഘ വിമാനയാത്രകള്‍ക്ക് ബദലായാണ് ഇത്തരം റോക്കറ്റ് യാത്രകള്‍ വരിക. […]
ഡ്രൈവര്‍ മദ്യപിച്ചും അമിത വേഗതയില്‍ അശ്രദ്ധമായും വാഹനമോടിക്കുന്നത് തടയാന്‍ കിടിലന്‍ നീക്കവുമായി സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ. മദ്യപിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ ഓട്ടം തനിയെ നിലയ്ക്കുന്ന അത്യാധുനിക സംവിധാനമുള്ള കാറുമായിട്ടാണ് വോള്‍വോ എത്തുന്നത്. നൂതന സെന്‍സറുകളും ക്യാമറയും ഉപയോഗിച്ച് മദ്യപ ഡ്രൈവര്‍മാര്‍ക്ക് എട്ടിന്റെ പണികൊടുക്കാനാണ് ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് കമ്പനിയായ വോള്‍വോയുടെ നീക്കം. ബ്രീത്ത് അനലൈസറിന് സമാനമായ രീതിയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നും അശ്രദ്ധമായ ഡ്രൈവിങ്ങാണോ എന്നും സ്വയം തിരിച്ചറിയുന്ന കാര്‍ സ്വയം വേഗം […]
രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനി വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ നിങ്ങലുടെ ബോര്‍ഡിങ് പോയിന്റ് മാറ്റാം. റിസര്‍വ് ചെയ്ത സ്റ്റേഷനില്‍നിന്ന് കയറാന്‍ പറ്റിയില്ലെങ്കില്‍ വേറൊരു സ്റ്റേഷനില്‍നിന്ന് കയറുന്നതിനെയാണ് ബോര്‍ഡിങ് മാറ്റം എന്നുപറയുന്നത്. ഇനിമുതല്‍ വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ ട്രെയിന്‍ പോകുന്ന ഏത് സ്റ്റേഷനില്‍നിന്നും ചീഫ് റിസര്‍വേഷന്‍ ഓഫീസറെ കണ്ട് അപേക്ഷ കൊടുത്താല്‍ ബോര്‍ഡിങ് മാറ്റാം. റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നും ഓണ്‍ലൈന്‍ വഴിയും 139 വഴിയും ബോര്‍ഡിങ് മാറ്റാം. […]
ഡീസല്‍ തീര്‍ന്നാല്‍ ഇനി ടെന്‍ഷന്‍ വേണ്ട ഇന്ധനവണ്ടി നിങ്ങളുടെ അടുത്തെത്തും. വീട്ടുമുറ്റത്തോ റോഡിലോ എവിടെ ആണെങ്കിലും സാരമില്ല മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്താല്‍ മതി അധികം താമസിക്കാതെ ഇന്ധനവുമായി വണ്ടി നിങ്ങളുടെ അടുത്തെത്തും. മലപ്പുറത്താണ് കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് ആരംഭിച്ചത്. പൂണൈ ആസ്ഥാനമായുള്ള റീപോസ് കമ്പനിയാണ് ഈ ആപ്പിന് പിന്നില്‍. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുമായി സഹകരിച്ച് പുറത്തിറക്കുന്ന പമ്പ് രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് റീപോസിന്റെ ശ്രമം. നിലവില്‍ പൂണൈ, ചെന്നൈ, […]
ക്ലീന്‍ ഇന്ത്യ സന്ദേശം ഗ്രാമങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യവുമായി കോയമ്പത്തൂര്‍ സ്വദേശിനിയുടെ സോളോ ഡ്രൈവ്. ഒമാന്‍ മുന്‍ ഇ- ഗവണ്‍മെന്റ് കണ്‍സള്‍ട്ടന്റ് കൂടിയായ സംഗീത ശ്രീധറാണ് തന്റെ 52-ാം വയസില്‍ ഇന്ത്യന്‍ നഗരങ്ങളിലൂടെ തനിച്ച് കാര്‍ യാത്ര നടത്തുന്നത്. ക്ലീന്‍ ഇന്ത്യ, വൃത്തിയുള്ള ശൗചാലയം തുടങ്ങിയ ആശയങ്ങളുമായി മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ഇന്ത്യാഗേറ്റില്‍ നിന്നാരംഭിച്ച യാത്ര ഇതിനോടകം 300 നഗരങ്ങളിലായി 44,500 കിലോ മീറ്റര്‍ പിന്നിട്ടു. ഓരോ പ്രദേശത്തുമെത്തുന്ന സംഗീത പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിനായി പൊതുശൗചാലയങ്ങളാണ്‍ ഉപയോഗിക്കുന്നത്. ശൗചാലയങ്ങളുടെ […]
കുളിരണിഞ്ഞ മലനിരകളില്‍ എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളുമായി നീലഗിരി മൗണ്ടെന്‍ റെയില്‍വേ. നീലഗിരി പൈതൃക റെയില്‍വേയുടെ 130 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കോച്ചില്‍ എസി ഘടിപ്പിക്കുന്നത്. റെയില്‍വേയുടെ തന്നെ തിരുച്ചിറപ്പള്ളി ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്‌ഷോപ്പിലാണ് പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. തീവണ്ടി എഞ്ചിനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സൗകര്യമുള്ള ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്‌ഷോപ്പില്‍ പൈതൃകതീവണ്ടി കോച്ചുകളുടെ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നിലവില്‍ ചെയ്തുവരുന്നത്. ഇവിടെ ഇതാദ്യമായാണ് കോച്ചുകളുടെ പുനര്‍നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നത്. 57 സീറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 28 സീറ്റുകള്‍ മാത്രമാണ് ഈ കോച്ചില്‍ ഉണ്ടാവുക. സൗകര്യപ്രദമായ […]
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ഇടുക്കി പൊന്മുടി തൂക്കു പാലം ഇന്നലെ മുതല്‍ വാഹനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ 1957 ല്‍ നിര്‍മിച്ച തൂക്കുപാലം കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയില്‍ ആയിരുന്നു. ഇരു വശത്തും വലിച്ചു കെട്ടിയ ഉരുക്കു വടത്തിലാണു തൂക്കുപാലം ഉറപ്പിച്ചു നിര്‍ത്തിയിരുന്നത്. ഇരുമ്പ് ഗര്‍ഡറുകളെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തിയിരുന്ന നട്ടുകളും ബോള്‍ട്ടുകളും ദ്രവിച്ച് പാലം അപകടാവസ്ഥയില്‍ ആയിരുന്നു. നിലത്ത് സ്ഥാപിച്ചിരുന്ന ഷീറ്റുകളിലും വിള്ളല്‍ രൂപപ്പെട്ടിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് പൊതുമരാമത്ത് […]















