ആദ്യ വൈദ്യുത റോള്‍ ഓണ്‍ റോണ്‍ ഓഫ് സര്‍വ്വീസ് ആലപ്പുഴയില്‍ ആരംഭിക്കുന്നു

ജലഗതാഗത വകുപ്പ് രാജ്യത്തെ തന്നെ ആദ്യ വൈദ്യുത റോള്‍ ഓണ്‍ റോള്‍ ഓഫ് (റോ റോ) സര്‍വ്വീസ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച സാധ്യതാ പഠനം എപ്രിലില്‍ തുടങ്ങും. സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നതന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു.

പഠനം പൂര്‍ത്തിയാക്കി തുക നിശ്ചയിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. സ്ഥലങ്ങളുടെ പ്രത്യേകതയും യാത്രക്കാരുടെ തിരക്കും ബോട്ടിന്റെ കാര്യക്ഷമ തയും സംബന്ധിച്ച് വിശദമായപഠനം നടക്കേണ്ടതുണ്ട്. ജങ്കാര്‍ പോലെ യാത്രക്കാര്‍ക്കൊപ്പം വാഹനങ്ങളും വഹിക്കുന്ന സംവിധാനമാണ് റോ റോ. വൈക്കം – തവണക്കടവ് റൂട്ടിലായിരിക്കും ആദ്യ സര്‍വ്വീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഒരു സര്‍വ്വീസ് ആണ് തുടങ്ങുന്നത്.

റോ റോ കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. റോ റോയ്ക്ക് വലിയ ബോട്ട് തന്നെ വേണമെന്നതിനാല്‍ കൊച്ചി കപ്പല്‍ ശാലയില്‍ മാത്രമാണ് ഇതു നിര്‍മ്മിക്കാന്‍ സംവിധാനങ്ങളുള്ളത്. വിദേശരാജ്യങ്ങളെ ആശ്രയിച്ചാല്‍ അത് വന്‍ സാമ്പത്തിക ചിലവിലേക്ക് പോകുന്നതിനാലണ് കൊച്ചി കപ്പല്‍ശാല ആദ്യ പരിഗണനയിലുള്ളത്.

റോ റോ സര്‍വ്വീസ് വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ സര്‍വ്വീസിന്റെ ചിലവ് ഗണ്യമായി കുറയുമെന്നതാണ് പ്രധാന നേട്ടം.നിലവില്‍ മെക്കാനിക്കല്‍ സംവിധാനമാണ് റോ റോ യ്ക്കുള്ളത്. സര്‍വ്വീസ് വലിയ നഷ്ടത്തിലുമാണ്. ക്ഷമത കൂടിയ എഞ്ചിന്‍ ആവശ്യമായത് കൊണ്ടുള്ള അമിത ഇന്ധനച്ചെലവാണ് പ്രധാന കാരണം. വൈദ്യുതി സംവിധനത്തിലേക്ക് മാറുന്നതോടെ മെക്കാനിക്കല്‍ സംവിധാനത്ത അപേക്ഷിച്ച് അറുപത് ശതമാനത്തിലേറെ പ്രവര്‍ത്തനച്ചെലവ് കുറയും. ജീവനക്കാരുടെ എണ്ണത്തിലും കുറവ് വരുത്താം.

Leave a Reply

Your email address will not be published. Required fields are marked *