Category Archives: Malayalam

ഏഷ്യയിലെ ഈ ഏഴ് രാജ്യങ്ങള്‍ കാണാതെ പോകരുത്

ഏഷ്യന്‍ രാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍ കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളൊരു യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട് ഏഷ്യയില്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. ഗാര്‍ഡന്‍സ് ബൈ ദ ബേ -സിങ്കപ്പൂര്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സിങ്കപ്പൂര്‍. ചൈനീസ്, ഇന്ത്യന്‍, മലായ്, പാശ്ചാത്യന്‍ സംസ്‌കാരങ്ങളുടെ സംഗമ ഭൂമി. 250 ഏക്കറില്‍ വിശാലമായി നിര്‍മ്മിച്ചിട്ടുള്ള ഗാര്‍ഡന്‍സ് ബൈ ദ ബേ ഒരത്ഭുതമാണ്. പൂന്തോട്ടങ്ങളുടെ നഗരത്തെ പൂന്തോട്ടങ്ങള്‍ക്കുള്ളിലെ നഗരമാക്കി മാറ്റുക എന്ന […]

ഇന്ത്യന്‍ യാത്രികര്‍ക്ക് ഇനി ആമസോണ്‍ വഴി വിമാനടിക്കറ്റും ബുക്ക് ചെയ്യാം

വിനോദോപാധികള്‍ മുതല്‍ ഭക്ഷണം വരെ സകലതും ലഭ്യമാകുന്ന ആമസോണ്‍ ആപ്പ് വഴി ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് വിമാനടിക്കറ്റും ബുക്ക് ചെയ്യാം.മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലിയര്‍ ട്രിപ്പുമായി സഹകരിച്ചാണ് ആമസോണ്‍ പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.വിസ്റ്റാര യുകെ, ഗോഎയര്‍,സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികളുടെയെല്ലാം ടിക്കറ്റുകള്‍ ലഭ്യമാണ്. ആഭ്യന്തര വിമാന ടിക്കറ്റുകളാണ് ഇതിലൂടെ ബുക്ക് ചെയ്യാനാകുക. ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ യാതൊരുവിധ അധിക നിരക്കുകളും ഈടാക്കില്ല എന്നതാണ് സവിശേഷത. കാന്‍സല്‍ ചെയ്യുന്നതിനുള്ള പിഴമാത്രം നല്കി യാല്‍ മതി. ആമസോണ്‍ വെബ്സൈറ്റിലും ആപ്പിലും […]

കടല്‍ കടന്നും സഞ്ചാരികളെത്തുന്ന ഭാരതത്തിന്റെ വിശേഷങ്ങള്‍

നാനാത്വത്തില്‍ ഏകത്വം സൂക്ഷിക്കുന്ന നമ്മുടെ നാടിനെ കാണാന്‍ ലോകം ഇവിടെ എത്താറുണ്ട്. ഇങ്ങ് കന്യാകുമാരി മുതല്‍ അങ്ങ് ജമ്മു കാശ്മീര്‍ വരെ കണ്ടറിയുവാനായി വിദേശികളടക്കം ഇവിടെ എത്തും. കടല്‍ കടന്ന് ഈ നാടിനെ കാണാനെത്തുന്നവര്‍ ഏറ്റവും അധികം ആഘോഷിക്കുന്ന ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? ഇതാ ഇന്ത്യയില്‍ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം… ഡെല്‍ഹി ഇന്ത്യയുടെ ചരിത്രവും ഭാവിയും തീരുമാനിക്കുന്ന, സ്മരണകളുറങ്ങുന്ന ഇടമെന്ന നിലയില്‍ മിക്കവരും കാല്‍കുത്തുന്ന ഇടമാണ് ഡെല്‍ഹി. അപൂര്‍വ്വങ്ങളായ കാഴ്ചകളും അനുഭവങ്ങളും ഒക്കെയായി […]

നിറക്കൂട്ടിലലിഞ്ഞ കിളിമാനൂര്‍ കൊട്ടാരം

നിറക്കൂട്ടുകള്‍ കൊണ്ട് ലോകത്തിന്റെ ശ്രദ്ധയിലെത്തിയ ഒരു കൊട്ടാരം…പഴമയെയും പുതുമയെയും ഒരുപോലെ സ്വീകരിച്ചിരുത്തുന്ന കിളിമാനൂര്‍ കൊട്ടാരത്തെക്കുറിച്ച് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. രാജാക്കന്മാര്‍ക്കിടയിലെ ചിക്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവെന്നും അറിയപ്പെടുന്ന രാജാരവിവര്‍മ്മയുടെ ജന്മഗൃഹവും പണിപ്പുരയുമൊക്കെ ആയിരുന്ന കിളിമാനൂര്‍ കൊട്ടാരം മുഖം മിനുക്കി കാത്തിരിക്കുകയാണ്. ചരിത്രവഴികള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടയിടമായ കിളിമാനൂര്‍ കൊട്ടാരത്തിന്റെ വിശേഷങ്ങളിലേക്ക്. കിളിമാനൂര്‍ കൊട്ടാരം നാനൂറിലധികം വര്‍ഷത്തെ പഴക്കമുള്ള കിളിമാനൂര്‍ കൊട്ടാരത്തെ പ്രശസ്തമാക്കുന്നത് രാജാ രവിവര്‍മ്മയാണ്. ചിത്രകലാ കുലപതിയായിരുന്ന രാജാ രവി വര്‍മ്മയുടെ പ്രശസ്ത ചിത്രങ്ങള്‍ പിറവിയെടുത്ത ഈ മണ്ണ് ചിത്രകലയുടെ […]

വെള്ളക്കടുവകളെ കാണാന്‍ പോകണം ഈ കാടുകളില്‍

വെള്ളക്കടുവകള്‍…പതിനായ്യായിരത്തിലൊന്നില്‍ മാത്രം കടുവകള്‍ക്ക് സംഭവിക്കുന്ന ജീന്‍ വ്യതിയാനത്തിലടെ പിറവിയെടുക്കുന്ന അപൂര്‍വ്വ ജീവി…. ബംഗാള്‍ കടുവകള്‍ തമ്മില് ഇണചേരുമ്പോള് മാത്രം അതും അത്യപൂര്‍വ്വമാിയ ജന്മമെടുക്കുന്ന വെള്ളക്കടുവകള്‍ കണ്ണുകള്‍ക്ക് ഒരു വിരുന്നാണ് എന്നതില്‍ സംശയമില്ല. അഴകളവുകളും ആഢ്യത്വം നിറഞ്ഞ നടപ്പും തലയെടുപ്പും ഒന്നു നോക്കിയിരിക്കുവാന്‍ തന്നെ തോന്നിപ്പിക്കും. മൃഗശാലകളില്‍ ഇതിനെ കാണാന്‍ കഴിയുമെങ്കിലും കടുവയെ കടുവയുടെ മടയില്‍ പോയി നേരിട്ട് കാണാന്‍ പറ്റിയ അഞ്ചിടങ്ങളാണുള്ളത്. പ്രകൃതി ദത്തമായി വെള്ളക്കടുവകളെ കാണുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം… മുകുന്ദ്പൂര്‍. മധ്യപ്രദേശ് ഇന്ത്യയില്‍ ആദ്യമായി […]

ജൂണില്‍ പോകാം ഈ ഇടങ്ങളിലേക്ക്

സ്‌കൂള്‍ തുറക്കുന്ന സമയത്ത് കൃത്യമായി പെയ്യാനെത്തുന്ന മഴയുമായി ജൂണ്‍ എത്താനായി. മഴയുടെ അടയാളങ്ങള്‍ അങ്ങിങ്ങായി മാത്രമേയുള്ളുവെങ്കിലും പ്രകൃതി ഒരുങ്ങി തന്നെയാണ്. എന്നാല്‍ അങ്ങനെ പറഞ്ഞ് മടി പിടിച്ചിരിക്കാന്‍ പറ്റില്ലല്ലോ… മഴയുടെ അകമ്പടിയില്‍ കണ്ടിരിക്കേണ്ട ഇടങ്ങളൊക്കെ ഉഷാറായി തുടങ്ങി. ഇതാ ഈ വരുന്ന ജൂണ്‍ മാസത്തില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ഇടങ്ങള്‍ പരിചയപ്പെടാം… അഷ്ടമുടി കായല്‍ കേരളത്തിലെ കായലുകളിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന അഷ്ടമുടി മഴക്കാല യാത്രകളുടെ തുടക്കത്തില്‍ പോകാന്‍ പറ്റിയ ഇടമാണ്. എട്ട് ശാഖകളായി പടര്‍ന്ന് കിടക്കുന്ന അഷ്ടമുടിയുടെ […]

വേങ്ങത്താനം വിശേഷങ്ങള്‍

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പോകാൻ കഴിയുന്ന, കാഴ്ചയില്‍ അല്‍പ്പം വെള്ളവും അപകടസാധ്യതയേറെയുമുള്ള അരുവിയാണ് വേങ്ങത്താനം. മൂന്ന് ലെയർ ആയിട്ടുള്ള വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രത്യേകത. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും 10 km സഞ്ചരിച്ചു ചേന്നാട് മാളികയില്‍ നിന്ന് ഒന്നര കിലോമീറ്ററോളം ജീപ്പ് റോഡിലൂടെ വേണം ഇവിടെയെത്താന്‍. ഒരു ദിവസം അച്ഛന്റെ ശിഷ്യനായ “പ്രസാദ്” ചേട്ടൻ ഫ്രീ ആയപ്പോളാണ് നാട്ടിൽ തന്നെയുള്ള ഈ വെള്ളച്ചാട്ടം കാണാൻ പോകാൻ പ്ലാൻ ചെയ്യുന്നത്. കാരണം ചേട്ടന്റെ വീടിനടുത്താണ് ഈ വെള്ളച്ചാട്ടം. വളരെ അപകടകാരിയായി […]

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം; യവാത്മാല്‍

സഞ്ചാരിയുടെ മനസ്സറിഞ്ഞ് കാഴ്ചകളൊരുക്കുന്ന നാടാണ് മഹാരാഷ്ട്ര. അത്തരത്തില്‍ വ്യത്യസ്തമായ കാഴ്ചകളില്‍ ഉള്‍പ്പെടുന്ന ഒരിടമാണ് യവാത്മാല്‍. മഹാരാഷ്ട്രയെ ആദ്യമായി കാണുവാനായി പോകുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച ഒരിടമായാണ് ഈ നാടിനെ കാണുന്നത്. എല്ലാ തരത്തിലും- ചരിത്രവും പ്രകൃതി ഭംഗിയും കോട്ടകളും കൊട്ടാരങ്ങളും ഒക്കെയായി മുഗളരുടെയും മറാത്തക്കാരുടെയും ഒക്കെ ചരിത്രം പറയുന്ന ഈ നാടിന് കഥകള്‍ ഒരുപാടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അറിയപ്പെടുന്ന യവാത്മാലിന്റെ വിശേഷങ്ങളിലേക്ക്… യവാത്മാല്‍ മഹാരാഷ്ട്രയുടെ ചരിത്രത്തോട് ഏറെ ചേര്‍ന്നു കിടക്കുന്ന നാടാണ് യവാത്മല്‍. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും […]

മണ്‍സൂണെത്തുന്നതിന് മുന്‍പേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക്

കേരളവും തമിഴ്‌നാടും വിട്ട് കര്‍ണ്ണാടകയിലേക്കിറങ്ങി നോക്കിയാല്‍ ആരെയും ഞെട്ടിക്കുന്ന കാഴ്ചകളാണ്. വെള്ളച്ചാട്ടങ്ങളും പുരാതന ക്ഷേത്രങ്ങളും ഗംഭീര കൊട്ടാരങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും അതിപുരാതനമായ സംസ്‌കാരങ്ങളും ഒക്കെയായി കൊതിപ്പിക്കുന്ന കുറേ സ്ഥലങ്ങള്‍. ഒരിക്കലും അവസാനിക്കാത്ത ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ കാര്യങ്ങള്‍ ഇനിയും ഒരുപാടുണ്ട് .അങ്ങനെ നോക്കുമ്പോള്‍ ഇവിടുത്തെ കാഴ്ചകളില്‍ തീര്‍ച്ചായും ഉള്‍പ്പെടുത്തേണ്ട നാടാണ് മംഗലാപുരം. മംഗളാ ദേവിയുടെ നാട് എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യയിലെ വിദ്യാഭ്യാസ ഹബ്ബുകളില്‍ ഒന്നുകൂടിയാണ്. ക്ഷേത്രങ്ങളും മറ്റ് മനോഹരമായ കെട്ടിടങ്ങളും ഒക്കെയായി ആരെയും ആകര്‍ഷിക്കുന്ന ഭംഗി ഈ […]

ഇരവികുളം മുതല്‍ പെരിയാര്‍ വരെ…കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ

ജൈവ സമ്പത്തിന്റെയും പ്രകൃതി ഭംഗിയുടെയും കാര്യത്തില്‍ ദൈവം നേരിട്ട് തിരഞ്ഞെടുത്ത് മാറ്റിനിര്‍ത്തിയ നാടെന്ന് കേരളത്തെ വിശേഷിപ്പിക്കാം. പശ്ചിമഘട്ടവും വനങ്ങളും കുന്നും മലകളും 44 നദികളും ഒക്കെയായി ഹരിത പൂങ്കാവനമാണ് നമ്മുടെ കേരളം. ആവോളം ആസ്വദിക്കുവാനും അടിച്ചു പൊളിച്ചു നടക്കുവാനും വേണ്ടതെല്ലാം 14 ജില്ലകളിലായി ഇവിടെയുണ്ട്. ചരിത്രമോ സംസ്‌കാരമോ പ്രകൃതി ഭംഗിയോ എന്തു തന്നെയായാലും അതിനെല്ലാം വേണ്ടത് ഇവിടെയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ കൂടെ ഒരിക്കലും വിട്ടു പോകുവാന്‍ പാടില്ലാത്ത ഒന്നുകൂടി ഇവിടെയുണ്ട്. നമ്മുടെ ദേശീയോദ്യാനങ്ങള്‍. ആകെ വിസ്തൃതിയുടെ […]

അടുത്ത സീസണില്‍ പുതിയ കോവളം

വരുന്ന ടൂറിസം സീസണില്‍ എത്തുന്ന സഞ്ചാരികള്‍ കാണാന്‍ പോകുന്നതു പുതിയ കോവളം തീരം. 20 കോടി രൂപയുടെ സമഗ്ര തീര വികസന പദ്ധതി രണ്ടാഴ്ചക്കുള്ളില്‍ തുടങ്ങും. 3 മാസം മുന്‍പ് വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്ത വികസന പദ്ധതി സാങ്കേതിക അനുമതി വൈകുന്നതിനാല്‍ തുടങ്ങാന്‍ വൈകുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ചില ഭാഗത്തെ ഭൂമി ലഭ്യത സംബന്ധിച്ച സാങ്കേതിക തടസ്സങ്ങളാണു കാരണമെന്നും ഇക്കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. 2 ഘട്ടങ്ങളിലുള്ള വികസനം ഒരേ സമയം പൂര്‍ത്തിയാകുന്ന […]

ലൈവ് റോക്കറ്റ് ലോഞ്ചിംഗ് കാണാം..സൗജന്യമായി

ഭൂമിയില്‍ നിന്നും ആകാശത്തേയ്ക്ക് പറന്നുയരുന്ന റോക്കറ്റുകളെ കണ്ട് അതിശയിക്കാത്തവരായി ആരും കാണില്ല. ചൂട്ടു കത്തിച്ചു വിടുന്ന റോക്കറ്റുകളെന്നും കണ്ണുകിട്ടാതിരിക്കുവാന്‍ നാരങ്ങയും പച്ചമുളകും കെട്ടിയിടുന്നു എന്നുമൊക്കെ കഥകള്‍ ഉണ്ടാക്കി ചിരിക്കുമെങ്കിലും ഇതൊന്ന് നേരിട്ട് കാണണമെന്നും എന്താണ് എങ്ങനെയാണ് ഇതൊക്കെ നടക്കുന്നതെന്ന് അറിയണമെന്നും മിക്കവരും ആഗ്രഹിച്ചിട്ടുണ്ടാവും. എന്നാല്‍ ആശയുണ്ടെങ്കിലും ഒരു വഴിയുണ്ടായിരുന്നില്ല എന്താണ് യാഥാര്‍ഥ്യം. ഇവിടുന്ന് റോക്കറ്റുകളും ഉപഗ്രഹങ്ങളും ഒക്കെ മുകളിലേക്ക് കുതിച്ചുയരുന്ന കാഴ്ചകള്‍ ടിവിയില്‍ കണ്ട് കൊതിതീര്‍ത്തിരുന്ന കാഴ്ചകള്‍ ഇതാ നേരില്‍ കാണാനൊരു അവസരം. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ […]

പൈതൃക തീവണ്ടിയുടെ ജോയ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

കൂനൂരിനും റണ്ണിമേടിനും ഇടയില്‍ പൈതൃക തീവണ്ടിയുടെ ജോയ് ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. വിനോദസഞ്ചാരികളുടെ താത്പര്യം മുന്‍നിര്‍ത്തി ദക്ഷിണ റെയില്‍വേയുടെ സേലം ഡിവിഷനാണ് ജോയ് ട്രെയിന്‍ പദ്ധതിക്ക് പിന്നില്‍. ആദ്യഘട്ടമായി ആരംഭിച്ച ജോയ് ട്രെയിന്‍ വെള്ളിയാഴ്ച വരെയാണ് സര്‍വീസ് നടത്തുക. രണ്ട് ഫസ്റ്റ് ക്ലാസ് കോച്ചുകളിലായി 56 സീറ്റുകളും 30 സീറ്റുള്ള ഒരു സെക്കന്‍ഡ് ക്ലാസ് കോച്ചും തീവണ്ടിയിലുണ്ട്. ഫസ്റ്റ് ക്ലാസ് നിരക്ക് 450 രൂപയും സെക്കന്‍ഡ് ക്ലാസ് നിരക്ക് 320 രൂപയുമാണ്. ഫസ്റ്റ് ക്ലാസ് കോച്ചിലൊന്ന് […]

കില്ലാര്‍-കിഷ്ത്വാര്‍; ഇന്ത്യയിലെ ഏറ്റവും ത്രില്ലിങ്ങായ റോഡ് വിശേഷങ്ങള്‍

മരണത്തെ മുഖാമുഖം കണ്ടൊരു യാത്ര…. അടുത്ത വളവില്‍ കാത്തിരിക്കുന്നത് ജീവിതമാണോ അതോ അപ്രതീക്ഷിത മരണമാണോ എന്നറിയാതെ വളവുകളും തിരികവുകളും ചെങ്കുത്തായ പാറകളും കൊക്കകളും ഒക്കെയുളള വഴിയിലൂടെ കിലോമീറ്ററുകള്‍ പിന്നിടുന്ന യാത്ര വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ധൈര്യം കുറച്ചൊന്നുമല്ല വേണ്ടത്. ആയിരക്കണക്കിന് അടി ഉയരത്തിലൂടെ സഞ്ചരിക്കുന്നതിന്റെ അമ്പരപ്പവും ചുറ്റിലുമുള്ള കാഴ്ചകള്‍ നല്കുന്ന ഭയവും മുന്‍പ് പോയവരുടെയും പാതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും കഥകളും ഈ യാത്രയെ കുറച്ച് പിന്നോട്ട് വലിക്കും. ഇതാ ലോകത്തിലെ തന്നെ ഏറ്റവും ഭീതിപ്പെടുത്തുന്ന റോഡുകളിലൊന്നായ കില്ലാര്‍ -കിഷ്ത്വാര്‍ […]

നാഗമ്പം പാലം പൊളിക്കുന്നു; നാളെ വരെ ട്രെയിന്‍ ഗതാഗതമില്ല

നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ രാത്രി 12.40നു വൈദ്യുതി ലൈന്‍ ഓഫ് ചെയ്തതോടെയാണു പാലം പൊളിക്കല്‍ തുടങ്ങിയത്. 10 ഘട്ടങ്ങളിലായി പാലം മുറിച്ചെടുക്കുകയാണു ചെയ്യുന്നത്. ഇതിനുള്ള ക്രെയിന്‍ ഇന്നലെ രാവിലെ തന്നെ പാലത്തിനു സമീപത്ത് എത്തിച്ചു. പാലത്തിനു താഴത്തെ റെയില്‍ പാളം മൂടിയിട്ടു. ഇനി നാളെ പുലര്‍ച്ചെ 12.40 വരെ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഇല്ല. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും കോട്ടയം വഴിയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. ഇന്നു […]