Category Archives: News

മണ്ഡലകാലത്ത് മണിക്കൂറില്‍ 3750 പേരെ പമ്പയിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഓരോ മിനിറ്റിലും രണ്ടു കെ എസ് ആര്‍ ടി സി വസുകള്‍ വീതം സര്‍വീസ് നടത്തും. നാലു മണിക്കൂറില്‍ 15000 തീര്‍ത്ഥാടകരെ വീതം പമ്പയിലെത്തിക്കാനാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിടുന്നത്. 40 രൂപയാണ് ചാര്‍ജ്. ഇതിനുപുറമെ രണ്ടു മിനിറ്റ് ഇടവിട്ട് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എ.സി. ബസും സര്‍വീസ് നടത്തും.   75 രൂപയാണ് ചാര്‍ജ്. സാധാരണ ടിക്കറ്റിന് പകരം ക്യു-ആര്‍ കോഡുള്ള കാര്‍ഡാണ് നല്‍കുക. പമ്പയിലേക്കും തിരികെ നിലയ്ക്കലേക്കും ഒറ്റ […]

താമസം എന്‍സോ അങ്ങോയിലാണോ? എങ്കില്‍ ഒരു ഡ്രിങ്ക് കഴിക്കണമെങ്കില്‍ 10 മിനുട്ട് നടക്കണം

ജപ്പാനിലെ ക്യോട്ടോയിലെ പ്രാദേശിക ജീവിതത്തെ കൂടുതല്‍ അടുത്തറിയാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് കൈവരുന്നത്. എന്‍സോ അങ്ങോ  എന്ന ‘ചിതറിയ’ ഹോട്ടലിലെ ജീവിതം സഞ്ചാരികള്‍ക്ക് ഒരു അനുഭവം തന്നെയായിരിക്കും. ഉദ്ദാഹരണത്തിന് എന്‍സോ അങ്ങോയില്‍ ഒരു ഡ്രിങ്ക് കഴിക്കണമെങ്കില്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും. കാരണം, ഹോട്ടലിലെ ബെഡ്റൂമില്‍ നിന്നും പത്തു മിനിറ്റ് നടക്കേണ്ടി വരും ബാറില്‍ എത്തണമെങ്കില്‍. പ്രാതല്‍ കഴിക്കാന്‍ അഞ്ചു മിനിറ്റ് നടന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പോകണം. ക്യോട്ടോയിലെ അഞ്ചു പ്രധാന സ്ഥലങ്ങളിലാണ് എന്‍സോ അങ്ങോ ‘ചിതറിയ’ ഹോട്ടല്‍ സ്ഥിതി […]

പെറുവിലെ നഗരത്തില്‍ കണ്ടെത്തിയ്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തു ശേഖരം

പുരാവസ്തു വിസ്മയങ്ങളുടെ കാഴ്ചകളാല്‍ നിറഞ്ഞയിടമാണ് പെറു. 15ാം നൂറ്റാണ്ടിലെ ഇന്‍കന്‍ സാമ്രാജ്യ ശേഷിപ്പുകളുള്ള മാക്ചുപിച്ചു, നാസ്‌ക വരകള്‍, ചാന്‍ചാന്‍ നഗരശേഷിപ്പുകള്‍ അടക്കമുള്ളവ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ചരിത്രകാലത്തേക്ക് വഴിതുറക്കുന്ന പുതിയ ചില കണ്ടെത്തലുകള്‍ കൂടിയുണ്ടായിരിക്കുന്നു. വിചിത്രമായ 19 ശില്‍പങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പെറു സാംസ്‌കാരിക മന്ത്രി പാട്രിഷ്യ ബാല്‍ബുഏനയാണ് ഈ വിവരം പുറത്തുവിട്ടത്. 20 ശില്പങ്ങള്‍ കണ്ടെത്തിയെങ്കിലും ഒരെണ്ണം തകര്‍ന്നുപോയി.ഏകദേശം 750 വര്‍ഷം മുമ്പ് വടക്കന്‍ പെറുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ചാന്‍ ചാന്‍ നഗരത്തില്‍ അടക്കം ചെയ്തവയാവാം […]

കാന്തല്ലൂരിന് ഇത് ഓറഞ്ച് വിളവെടുപ്പ് കാലം

മറയൂര്‍ മലനിരകളില്‍ മധുരനാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പ് കാലം. ആദ്യ ആഴ്ച വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂര്‍ ചീനിഹില്‍സിലെ ടി.സി. കുരുവിളയുടെ തോട്ടത്തില്‍ ഒരുകിലോ ഓറഞ്ചിന് 60 രൂപ വരെ വില ലഭിച്ച.പതിനായിരത്തോളം മരങ്ങളിലാണ് ഓറഞ്ച് പാകമായിരിക്കുന്നത്. കെ.ഡി.എച്ച്.പി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോയര്‍ എന്നിവടങ്ങളിലും തലയാര്‍, ചട്ടമൂന്നാര്‍, ഭാഗങ്ങളിലും കാന്തല്ലൂര്‍, ഗുഹനാഥപുരം, തലചോര്‍ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് ഓറഞ്ച് വസന്തം ഒരുക്കിയിരിക്കുന്നത്.ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. അധികം രോഗബാധയേല്‍ക്കാത്ത […]

വിപണയില്‍ തരംഗം തീര്‍ക്കാന്‍ ടാറ്റ ടിയാഗോ, ടിഗര്‍ ജെപിടി മോഡലുകള്‍

ടാറ്റ മോട്ടോഴ്സിന്റെയും ജേയം ഓട്ടോമോട്ടീവ്സിന്റെയും സംയുക്ത സംരംഭമായ ജെടി സ്‌പെഷ്യല്‍ വെഹിക്കിള്‍സിന്റെ (ജെ ടി സ് വി) പെര്‍ഫോമന്‍സ് വാഹന മോഡലുകളായ ടിയാഗോ ജെ ടി പി, ടിഗോര്‍ ജെ ടി പി എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. ടാറ്റയും ജേയം ഓട്ടോമോട്ടീവ്‌സും തമ്മിലുള്ള 50:50 സഹകരണത്തിലാണ് ജെടി സ്‌പെഷ്യല്‍ വെഹിക്കിള്‍സ് പ്രവര്‍ത്തിക്കുന്നത്. ടിയാഗോ ജെടിപി 6.39 ലക്ഷം രൂപ മുതലും ടിഗോര്‍ ജെടിപി 7.49 ലക്ഷം രൂപ മുതലുമാണ് ദില്ലി എക്സ് ഷോറൂം വില. ടാറ്റയുടെ തിരഞ്ഞെടുക്കപ്പെട്ട […]

വൈക്കം-എറണാകുളം അതിവേഗ ബോട്ട് 4 മുതല്‍

സൂപ്പര്‍ ഫാസ്റ്റ് ബസിനു പിന്നാലെ ഇനി സൂപ്പര്‍ ഫാസ്റ്റ് ബോട്ടും.  സംസ്ഥാന ജലഗതാഗത വകുപ്പാണ് സൂപ്പര്‍ ഫാസ്റ്റ് ബോട്ടുമായി വരുന്നത്. വൈക്കം ‐എറണാകുളം എ സി സൂപ്പർഫാസ്റ്റ് ബോട്ട് സർവീസ് നവംബർ നാലിന് ആരംഭിക്കും. വൈക്കം ബോട്ടുജെട്ടിയിൽ ഉച്ചയ്ക്ക്  രണ്ടിന് മന്ത്രി തോമസ് ഐസക്  സർവീസ‌് ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനാകും. ബോട്ടിന്‍റെ അവസാനഘട്ട മിനുക്ക് പണികള്‍ പുരോഗമിക്കുകയാണ്. അതിവേഗ ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ ഒന്നര മണിക്കൂർകൊണ്ട് വൈക്കത്തു നിന്ന് എറണാകുളത്ത് എത്താനാവും. […]

നഗരത്തില്‍ ഇനി സൗജന്യ സൈക്കിള്‍ സവാരി ചെയ്യാം

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സൗജന്യമായി സൈക്കിള്‍ യാത്രകള്‍ ഒരുക്കുന്ന പദ്ധതി വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് ആദിസ് ബൈസിക്കിള്‍ ക്ലബ്ബ് ആരംഭിച്ചു. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ള സൈക്കിള്‍ റാക്കുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ ശംഖുംമുഖം ബീച്ചിന് സമീപം, സ്റ്റാച്യു ജങ്ഷനിലെ വൈ.എം.സി.എ. ഹാളിനു സമീപം, തമ്പാനൂര്‍, പാളയം, വഴുതക്കാട്, ബേക്കറി ജങ്ഷന്‍, കവടിയാര്‍ ഗോള്‍ഫ് ക്ലബ്ബിനു സമീപം എന്നിവിടങ്ങളിലാണ് സൈക്കിള്‍ റാക്കുകള്‍ ഒരുക്കിയിരിക്കുന്നത്. സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സൈക്കിള്‍ ക്ലബ്ബില്‍ അംഗങ്ങളാവുകയാണ് ആദ്യംവേണ്ടത്. പിന്നീട് […]

ഹൗസ് ബോട്ട് റാലി നവംബർ 2ന്; നെഹ്രുട്രോഫിക്ക് അതിഥികൾ ബ്ലാസ്റ്റേഴ്സ് താരങ്ങൾ

ആലപ്പുഴയിലെ ടൂറിസം മേഖല തിരിച്ചു വരുന്നു. വിനോദ സഞ്ചാരത്തിന് ആലപ്പുഴ പൂർണ സജ്ജമെന്ന് പ്രഖ്യാപിച്ച് നവംബർ 2ന് ഹൗസ് ബോട്ട് റാലി നടക്കും. ഹൗസ് ബോട്ടുകൾ, ശിക്കാരകൾ തുടങ്ങി ചെറുവള്ളങ്ങൾ വരെ അണിനിരക്കുന്ന റാലി ലോകചരിത്രത്തിൽ തന്നെ ആദ്യമാണ്. നേരത്തെ ഈ മാസം 5 ന് നടത്താനിരുന്ന റാലി കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. നവംബർ 2ലെ ഹൗസ് ബോട്ട് റാലിക്കു പിന്നാലെ 10 ന് നെഹ്രു ട്രോഫി വള്ളംകളിയും വരുന്നുണ്ട്.ഇതോടെ ആലപ്പുഴയിലെ ഹൗസ് ബോട്ട് അടക്കമുള്ള […]

കോഴിക്കോട് വിമാനത്താവളത്തിൽ ഹജ്ജ് എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിച്ചു 

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണപ്രവർത്തനത്തെ തുടർന്ന് നെടുമ്പാശേരിയിലേക്ക് മാറ്റിയ ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിച്ചു. 2019  ൽ ഹജ്ജ് കർമ്മങ്ങൾക്ക് പോകുന്ന തീർത്ഥാടകർക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാർകേഷൻ പോയിന്റായി ഉപയോഗിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിച്ചു. ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണന്താനം രേഖകൾ സഹിതം നൽകിയ കത്തിനെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തിൽ […]

നാളെ മുതല്‍ മലബാറിന് തെയ്യക്കാലം

നാളെ തുലാം പത്ത് ഉത്തരമലബാറില്‍ തെയ്യങ്ങള്‍ ഇറങ്ങും കാലം. തുലാ പത്തിന് ആരംഭിക്കുന്ന കളിയാട്ടക്കാലം ഇടപ്പാതിയില്‍ കലാശ പെരുങ്കളിയാട്ടത്തോടെ അവസാനിക്കും. ചമയത്തിരക്കിലാണ് ഇപ്പോള്‍ കണ്ണൂരിലെ തെയ്യം കലാകാരന്‍മാര്‍. നേരം ഇരുട്ടി വെളുത്താല്‍ ഉത്തരമലബാറില്‍ ഇനി തെയ്യക്കാലമാണ്. കഷ്ടപ്പാടുകള്‍ക്ക് അറുതി തേടിക്കരയുന്ന ഗ്രാമങ്ങളിലേക്ക് തെയ്യങ്ങളെത്തും. ആചാരവും അനുഷ്ഠാനവും വിശ്വാസവും ഇഴചേരുന്ന നിറപ്പെരുമ നാടിറങ്ങും. കേടുപാടുകള്‍ തീര്‍ത്ത് തെയ്യത്തിനായുള്ള അണിയലങ്ങള്‍ മോടിപിടിപ്പിക്കുകയാണ് കോലത്ത് നാട്. തെയ്യത്തിന്റെ മുടിക്കായി മുരുക്ക് മരം മുറിക്കുന്നത് പക്കം നോക്കി. അങ്ങനെയെങ്കില്‍ പെട്ടന്ന് കേടുവരില്ല. പിന്നീട് […]

ജനശതാബ്ദിക്ക് പകരം ഇനി എഞ്ചിനില്ലാത്തീവണ്ടികള്‍; ‘ട്രെയിന്‍ 18’മായി റെയില്‍വേ

ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യത്തെ എഞ്ചിനില്ലാ ട്രെയിനായ ‘ട്രെയിന്‍ 18’ ഉടന്‍ ട്രാക്കിലിറങ്ങും. ഇന്ത്യന്‍ റെയില്‍വേ ഇന്റര്‍സിറ്റി യാത്രകള്‍ക്കായി പുറത്തിറക്കിയ സെമിഹൈ സ്പീഡ് ട്രെയിനാണിത്. ചെന്നൈ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ട്രെയിന്‍ ഒരാഴ്ചക്കുള്ളില്‍ പരീക്ഷണഓട്ടംതുടങ്ങും. പരിശീലനഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 30 വര്‍ഷത്തിലേറെ പഴക്കമുള്ള ശതാബ്ദി എക്സ്പ്രസുകള്‍ക്ക് പകരമായി ഇവ സര്‍വീസ് നടത്താനാണ് തീരുമാനം. ഒക്ടോബര്‍ 29ന് ട്രെയിന്‍ 18 പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച് തുടങ്ങും. ആദ്യം ഫാക്ടറിക്കകത്തും പിന്നീടുള്ള മൂന്നോ നാലോ ദിവസം ഫാക്ടറിക്കു പുറത്തും പരീക്ഷണ […]

റെയില്‍വേ ജനറല്‍ ടിക്കറ്റുകള്‍ ഇനി ആപ്പ് വഴി ബുക്ക് ചെയ്യാം

അത്യാവശ്യമായി എവിടേക്കെങ്കിലും യാത്ര ചെയ്യുന്നതിന് റെയില്‍വേ സ്റ്റേഷനിലെത്തുമ്പോഴാണ് ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ഒരു കിലോമീറ്ററോളം നീളത്തിലുള്ള ക്യൂ കാണുന്നത്. പലപ്പോഴും ക്യുവില്‍ മുന്നിലെത്തി വരുമ്പോള്‍ ട്രെയിന്‍ നഷ്ടമാവുകയോ, ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ സീറ്റുകള്‍ നിറയുകയോ ചെയ്യും. ട്രെയിന്‍ യാത്രക്കാരുടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാന്‍ യുടിഎസ്(അണ്‍റിസര്‍വ്ഡ് ടിക്കറ്റ് സിസ്റ്റം) ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. നവംബര്‍ ഒന്ന് മുതലാണ് ഈ സൗകര്യം രാജ്യവ്യാപകമാക്കുന്നത്. റെയില്‍വേ സ്റ്റേഷന് 20-25 കിലോമീറ്ററിന് മുമ്പ് ടിക്കറ്റെടുക്കുന്ന കാര്യം ഓര്‍മ്മ വേണമെന്ന് മാത്രം. നിലവില്‍ രാജ്യത്തെ […]

അറിഞ്ഞോ …ഓണക്കാലം വീണ്ടും; ‘ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ’വുമായി മാധ്യമങ്ങള്‍; ലക്‌ഷ്യം വിപണി സജീവമാക്കല്‍

കേരളത്തിലുണ്ടായ പ്രളയം ജനജീവിതത്തെ മാത്രമല്ല ബാധിച്ചത്. വിവിധ തൊഴില്‍ മേഖലകളെയും സാരമായി ബാധിച്ചിരുന്നു. കേരളത്തിന്‌ വന്‍ വരുമാനം നേടിത്തന്ന ടൂറിസം മേഖല കനത്ത പ്രതിസന്ധിയിലാണ്. മാധ്യമങ്ങളും വലിയ പ്രതിസന്ധിയില്‍ തന്നെ. പ്രളയത്തെത്തുടര്‍ന്ന് പരസ്യ വരുമാനത്തില്‍ വന്‍ കുറവുണ്ടായി. ഇത് മറികടക്കാന്‍ മുന്‍നിര മാധ്യമങ്ങള്‍ കണ്ടെത്തിയ മാര്‍ഗമാണ് വിപണിയെ സജീവമാക്കുക എന്നത്. കച്ചവടം നടന്നാല്‍ പരസ്യവും വരും. അങ്ങനെ  ‘ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവവു’മായാണ് മാധ്യമങ്ങള്‍ വരുന്നത്. പ്രളയത്തില്‍ ഓണവിപണി നിറം മങ്ങിയിരുന്നു. കേരളീയരുടെ വലിയ ഷോപ്പിംഗ് കാലമാണ് […]

ചാല പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ ഒന്നിന്

ചാല പൈതൃകത്തെരുവിന്റെ ഒന്നാം ഘട്ടം 4 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനിച്ചു. ഒന്നാം ഘട്ടത്തില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ്, അമിനിറ്റി സെന്റര്‍, പ്രധാന കവാടം എന്നിവയാണ് പൂര്‍ത്തിയാക്കുക. ചാല പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം അടുത്ത മാസം ഒന്നാം തീയതി രാവിലെ 8.30 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറി തല കോ – […]

ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് വരുന്നു

ശബരിമലയിൽ ഓൺലൈൻ വഴി തീർത്ഥാടനം നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരക്കുള്ള മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിൽ ഇങ്ങനെയാണ് ഭക്തർക്ക്  സന്ദർശനം അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു. ഇക്കാര്യത്തിൽ നിലപാട് അറിയിച്ച് അയൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് എഴുതിയിട്ടുണ്ട്. ഉടൻ ഇതു സംബന്ധിച്ച യോഗം ചേരും. അയ്യപ്പ ദർശനത്തിനെത്തുന്നവർ അധിക നേരം സന്നിധാനത്ത്  തങ്ങുന്നത് ഒഴിവാക്കുകയും ലക്ഷ്യമാണ്. ശബരിമലക്ക് ഉൾക്കൊള്ളാവുന്ന എണ്ണം ഭക്തരെയേ അവിടേക്ക് അയയ്ക്കാനാവൂ. എന്നാൽ ആരേയും ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.