Category Archives: News

റാസല്‍ഖൈമ- തിരുവനന്തപുരം എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങി

ai rindia

എയര്‍ഇന്ത്യ എക്‌സ്പ്രസ് റാസല്‍ഖൈമയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ചു. നിലവില്‍ റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്ക് മാത്രമാണ് നേരിട്ടുള്ള സര്‍വീസുള്ളത്. കൊച്ചിയിലേക്ക് കോഴിക്കോട് വഴിയും സര്‍വീസ് നടത്തിവരുന്നു. ഇപ്പോള്‍ പുതുതായി തിരുവനന്തപുരത്തേക്ക് ആരംഭിച്ച സര്‍വീസും കോഴിക്കോട് വഴിയായിരിക്കും പോകുക. ഇതോടെ റാസല്‍ഖൈമയില്‍നിന്ന് കേരളത്തിലെ മൂന്നു എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസായി. ബുധന്‍, വെള്ളി ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.25ന് കോഴിക്കോടും രാത്രി 10.45ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് തിരുവനന്തപുരത്തുനിന്ന് രാവിലെ 8.10ന് പുറപ്പെടുന്ന വിമാനം യുഎഇ […]

ഹര്‍ത്താലിനെതിരെ ജനരോഷം ശക്തമാകുന്നു; ടൂറിസം മേഖല ഇന്ന് യോഗം ചേരും

  ഹര്‍ത്താല്‍ മുക്ത കേരളത്തിന് പുന്തുണയേറുന്നു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍, വ്യാപാര വ്യവസായ സംഘടനകള്‍, തിയറ്റര്‍ ഉടമകള്‍, പ്രൈവറ്റ് ബസ് ഓണേഴ്‌സ്, ചെറുകിട വ്യവസായികള്‍ എന്നിവര്‍ ഇതിനോടകം തന്നെ ഹര്‍ത്താലിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. സംസ്ഥനത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഹര്‍ത്താല്‍ രഹിത കേരളം തുടര്‍ നടപടികള്‍ക്കായി ഇന്ന് കൊച്ചിയില്‍ യോഗം ചേരും. ബി ടി എച്ച് സരോവരത്തില്‍ വൈകിട്ട് 3.30നാണ് യോഗം. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ […]

മലരിക്കല്‍ ടൂറിസം മേളയ്ക്ക് തുടക്കമായി

ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ സഞ്ചാരികള്‍ക്കു അനുഭവ വേദ്യമാകുന്ന നിരവധി കാഴ്ചകള്‍ ഒരുക്കികൊണ്ടു തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം മേളക്ക് അരങ്ങൊരുങ്ങുന്നു. 21, 22, 23 തീയതികളില്‍ നടക്കുന്ന വയലോര-കായലോര ടൂറിസം മേളയുടെ തുടക്കമായ ‘തിരനോട്ടം’ കോട്ടയം ജില്ലാ സബ് കളക്ടര്‍ ഈശപ്രിയ ഉദ്ഘാടനം ചെയ്തു. താമരക്കുളവും കള്ള് ചെത്തുന്ന ചെറു തെങ്ങുകളും നിറഞ്ഞ വയലോരത്തെ ടൂറിസം കേന്ദ്രത്തില്‍ തെങ്ങു ചെത്തിക്കൊണ്ടാണ് സബ് കളക്ടര്‍ വിനോദ മേളക്ക് തുടക്കമിട്ടത്. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി നൈനാന്‍ അധ്യക്ഷത വഹിച്ചു. […]

മീന്‍പിടിപ്പാറ നവീകരണം; സര്‍ക്കാര്‍ 1.47 കോടി രൂപ അനുവദിച്ചു

കൊല്ലം ജില്ലയില്‍ പ്രകൃതിസൗന്ദര്യം ഒളിപ്പിച്ച മീന്‍പിടിപ്പാറയെ മനോഹരമാക്കാന്‍ സര്‍ക്കാര്‍ 1.47 കോടി രൂപകൂടി അനുവദിച്ചു. മീന്‍പിടിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിനാണ് ഭരണാനുമതി ലഭിച്ചത്. മീന്‍ പിടിപ്പാറയിലും അനുബന്ധമായി പുലമണ്‍ തോടിന്റെ 960 മീറ്റര്‍ പ്രദേശത്തെയും സൗന്ദര്യവത്കരണമാണ് പ്രധാനം. തോടിന്റെ വശങ്ങളില്‍ കല്ലുപാകിയുള്ള നടപ്പാത, സംരക്ഷണവേലി നിര്‍മാണം, പുല്‍ത്തകിടി, വ്യൂ ഡെക്ക്, റെയിന്‍ ഷെല്‍റ്റര്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവ നിര്‍മിക്കും. എല്‍.ഇ.ഡി. ലൈറ്റുകള്‍  സ്ഥാപിച്ച് സൗന്ദര്യവത്കരണം, ശില്പങ്ങള്‍  സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയിലുണ്ട്. സംസ്ഥാന നിര്‍മിതികേന്ദ്രം തയ്യാറാക്കിയ പദ്ധതി അയിഷാപോറ്റി […]

ഹര്‍ത്താല്‍രഹിത കേരളം; വ്യാപാരി വ്യവസായ മേഖല പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കും

ഹര്‍ത്താലുകളെ നേരിടാന്‍ വ്യാപാരി വ്യവസായ മേഖല പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കും. ഇതിനായി നാളെ കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 31 സംഘടനകളുടെ യോഗം നടക്കും. സിപിഎമ്മിനോട് അനുഭാവമുള്ള വ്യാപാരി വ്യവസായി സമിതി ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ ദുരിതം പേറുന്ന മേഖലകളെ ഒന്നിപ്പിച്ച് ഹര്‍ത്താലിനെ നേരിടുകയാണ് ലക്ഷ്യം. ഓരോ ഹര്‍ത്താലിനും വലിയ നഷ്ടം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സംഘടിത നീക്കം. ഇനി ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ബസ്സ് ഉള്‍പ്പെടെ നിരത്തിലിറക്കാനും […]

ചാറ്റിങ് നിര്‍ത്താതെ തന്നെ വീഡിയോ കാണാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്

വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വീഡിയോ കാണുന്നതിന് ഒപ്പം ചാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചു കാണാം. ഇപ്പോള്‍ ഉപയോക്താക്കളുടെ മനസ്സ് തിരിച്ചറിഞ്ഞിരിക്കുകയാണ് പ്രമുഖ സാമൂഹ്യമാധ്യമമായ വാട്‌സ് ആപ്പ്. ഒരേസമയം ചാറ്റും വീഡിയോ കാണലും സാധ്യമാക്കുന്ന പിക്ചര്‍ ഇന്‍ പിക്ചര്‍ സംവിധാനമാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്‌സ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഇതോടെ ചാറ്റിങ് നിര്‍ത്താതെ തന്നെ വീഡിയോ കാണാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. അതായത് ചാറ്റ് വിന്‍ഡോയില്‍ നിന്നുകൊണ്ട് തന്നെ വീഡിയോ കാണാം എന്ന് സാരം. […]

കുങ്കിച്ചിറ പൈതൃക മ്യൂസിയം; നവീകരണം അവസാന ഘട്ടത്തിലേക്ക്

മ്യൂസിയം വകുപ്പ് മാനന്തവാടി നിയോജക മണ്ഡലത്തിലെ കുങ്കിച്ചിറയില്‍ നിര്‍മിക്കുന്ന കുങ്കിച്ചിറ പൈതൃക മ്യൂസിയം നവീകരണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. മ്യൂസിയത്തിന്റെ 95 ശതമാനം ജോലികളും പൂര്‍ത്തിയായതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. മ്യൂസിയത്തിലേക്ക് ലഭ്യമായ വസ്തുക്കള്‍ സജ്ജീകരിക്കുന്നതിനായി നോഡല്‍ ഏജന്‍സിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. മുന്നിലെ ചിറ നവീകരിച്ച് കുങ്കിയമ്മയുടെ പ്രതീകാത്മക പ്രതിമ ചിറയില്‍ സ്ഥാപിച്ചു. മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ ആധുനികരീതിയിലുള്ള ശുചിമുറികള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി തടസമില്ലാതെ ലഭ്യമാകുന്നതിനായി […]

വിമാനയാത്ര; സുരക്ഷയില്‍ മുന്‍പില്‍ ഇന്ത്യ

ലോകത്ത് വിമാന യാത്രയിലെ സുരക്ഷയില്‍ മുന്‍പില്‍ ഇന്ത്യയാണെന്ന് അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ)യുടെ റാങ്കിംഗ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിമാനയാത്രകളില്‍ ഇന്ത്യ സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് വിലയിരുത്തിയ എഫ്എഎ, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്റെ എല്ലാ മാനദണ്ഡങ്ങളും ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ടെന്നും കണ്ടെത്തി. ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സേഫ്റ്റി അസസ്‌മെന്റിലും ഇന്ത്യയുടെ സ്ഥാനം കാറ്റഗറി 1 ല്‍ തന്നെയാണെന്നതും എഫ്എഎയുടെ അംഗീകാരം ലഭിക്കാന്‍ കാരണമായി.

കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ ടിക്കറ്റ് ബുക്കിങ് തുടങ്ങി

Indigo Airlines India

രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഹുബ്ബള്ളി എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്കിങ് തുടങ്ങി. ജനുവരി 25 മുതല്‍ എല്ലാ ദിവസവും സര്‍വീസുകളുണ്ട്. 74 സീറ്റുകളുള്ള എടിആര്‍ ഇനത്തിലെ ഇടത്തരം വിമാനങ്ങളാണു സര്‍വീസ് നടത്തുക. ചെന്നൈ, ബെംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിലെത്തി മറ്റിടങ്ങളിലേക്കു പോകാവുന്ന തരത്തിലാണു ഷെഡ്യൂളുകള്‍ ക്രമീകരിച്ചതെന്ന് ഇന്‍ഡിഗോ പ്രതിനിധി അറിയിച്ചു.

ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സൗദി വിമാനത്തില്‍ കാര്‍ഗോ ക്ലാസ് അവതരിപ്പിക്കുന്നു

വിമാനയാത്രയുടെ നിരക്ക് കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി സൗദിയിലെ ഫ്‌ളൈ അദീല്‍ വിമാനക്കമ്പനി. ഇതിനായി കാര്‍ഗോ ക്ലാസ് ടിക്കറ്റുകള്‍ അടുത്തമാസം തൊട്ട് വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. വിമാനത്തില്‍ ലഗേജുകള്‍ സൂക്ഷിക്കുന്ന ഭാഗത്ത് പ്രത്യേകം സീറ്റുകള്‍ തയ്യാറാക്കിയാണ് ഫ്‌ളൈ അദീലിന്റെ പരീക്ഷണം. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ആവശ്യമുള്ള യാത്രക്കാരെ ലക്ഷ്യം വെച്ചാണ് പുതിയ നടപടിയെന്ന് ഫ്‌ളൈ അദീല്‍ വ്യക്തമാക്കി. ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സിന്റെ ബജറ്റ് വിമാന കമ്പനിയാണ് ഫ്‌ളൈ അദീല്‍. ആദ്യമായാണ് വിമാനത്തിന്റെ താഴെ കാര്‍ഗോ […]

ഫെബ്രുവരി മുതല്‍ രാജ്യത്ത് ശീതികരിച്ച ലോക്കല്‍ തീവണ്ടികള്‍ ഓടിത്തുടങ്ങും

അടുത്തവര്‍ഷം ഫെബ്രുവരി മുതല്‍ രാജ്യത്ത് ശീതീകരിച്ച ലോക്കല്‍ തീവണ്ടികളും ഓടിത്തുടങ്ങും. രാജ്യതലസ്ഥാനത്തുനിന്ന് യു.പിയിലെ വിവിധ സ്ഥലങ്ങളിലേക്കാവും എ.സി ലോക്കല്‍ തീവണ്ടികള്‍ ഓടിത്തുടങ്ങുക. ഹ്രസ്വദൂര യാത്രക്കാര്‍ക്കും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ റെയില്‍വെ ലക്ഷ്യമിടുന്നത്. എട്ട് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എ.സി കോച്ചുകളുള്ള മെമു തീവണ്ടികളാവും ഓടുക. നിലവില്‍ ലോക്കല്‍ തീവണ്ടികള്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍വരെ ഓടുന്നസ്ഥാനത്ത് എ.സി മെമു തീവണ്ടികള്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടും ആദ്യഘട്ടത്തില്‍ 26 കോടി ചെലവഴിച്ചാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്. […]

അതിശയങ്ങള്‍ ഒളിപ്പിച്ച് കടലില്‍ റോളര്‍ കോസ്റ്ററുമായി കാര്‍ണിവല്‍ ക്രൂയിസ്

നിലവില്‍ ക്രൂയിസ് കപ്പലുകളില്‍ വാട്ടര്‍ സ്ലൈഡ്, വോള്‍ ക്ലൈമ്പിങ്, സിപ് ലൈന്‍ പോലുള്ള വിനോദ പരിപാടികള്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ലോകത്ത് ആദ്യമായി ഒരു റോളര്‍ കോസ്റ്റര്‍ കപ്പലില്‍ വരുന്നു. കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ പുതിയ മാര്‍ദി ഗ്രാസ് ലൈനറിലാണ് പുതിയ റോളര്‍ കോസ്റ്റര്‍ നിര്‍മ്മിക്കുന്നത്. ബോള്‍ട്: അള്‍ട്ടിമേറ്റ് സീ കോസ്റ്റര്‍ എന്നാണ് ഇതിന്റെ പേര്. 800 അടി നീളത്തില്‍ നിര്‍മ്മിക്കുന്ന ഈ റോളര്‍ കോസ്റ്ററിന്റെ വേഗത 40എംപിഎച്ച് ആണ്. മ്യൂണിക്ക് ആസ്ഥാനമായ മോറര്‍ റൈഡ്സ് ആണ് […]

ഹര്‍ത്താലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; പിന്തുണയറിയിച്ച് കൂടുതല്‍ സംഘടനകള്‍

ഹര്‍ത്താലിനെതിരെ ജനരോക്ഷം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ ഹര്‍ത്താലിനെതിരെ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ മാസം നടന്ന ഹര്‍ത്താലുകള്‍ക്കെതിരായി ടൂറിസം മേഖല രംഗത്ത് വന്നതോടെയാണ് പിന്തുണയറിയിച്ച് കൂടുതല്‍ സംഘടനകള്‍ മുന്നോട്ട് വന്നത്‌. ഹർത്തിലിനെതിരെ തിരിഞ്ഞ് മലയാള സിനിമ ലോകം. ഹർത്താലിനോട് സഹകരിക്കുകയോ തിയറ്ററുകൾ അടച്ചിടുകയോ ചെയ്യില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ഹർത്താൽ ദിവസങ്ങളിൽ ഷൂട്ടിങ് പതിവ് ദിവസങ്ങളിലെ പോലെ തന്നെ ഉണ്ടാകുമെന്നും നിർത്തിവെക്കില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഒടിയൻ തിയറ്ററുകളിൽ എത്തിയത്.എന്നാൽ […]

സഞ്ചാരികള്‍ക്ക് ഹൈടെക്ക് ചൂണ്ടയുമായി കുമരകം

വിനോദ സഞ്ചാരികളുടെ ചൂണ്ടയിടീല്‍ കിഴക്കന്‍ മേഖലയില്‍ നിന്നു കുമരകം കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ കയ്യില്‍ ഇപ്പോള്‍ ഹൈടെക് ചൂണ്ടയുമുണ്ടാകും. ഞായറാഴ്ച ദിവസങ്ങളിലാണു ചൂണ്ടയിടീല്‍ വിനോദ സഞ്ചാരികളുടെ വരവ്. വിനോദ സഞ്ചാരവും ഒപ്പം വീട്ടിലെ കറിക്കു മീനും ലഭിക്കും. നാലുപങ്കു കായല്‍ ഭാഗത്താണു ഇത്തരക്കാരുടെ ചൂണ്ടയിടീല്‍. ബോട്ട് ടെര്‍മിനലിനായി കായലിലേക്ക് ഇറക്കി പണിതിരിക്കുന്ന ഭാഗത്തിരുന്നാണു മീന്‍പിടിത്തം. നൂറിലേറെ പേര്‍ക്ക് ഇവിടെ ഇരുന്നു കായല്‍ കാറ്റേറ്റു ചൂണ്ടയിടാനാകും. ചൂണ്ട കായലിലേക്കു നീട്ടിയെറിഞ്ഞാല്‍ ഏറെ അകലെ പോയി വീഴും. ചൂണ്ടയില്‍ മീന്‍ […]

വിമാനത്തിലും കപ്പലിലും ഇനി ഫോണ്‍ വിളിക്കാം

യാത്രികര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ഇനിമുതല്‍ വിമാനങ്ങളിലും കപ്പലുകളിലും യാത്രാവേളകളില്‍ ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സൗകര്യമൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വ്യോമ-സമുദ്രപരിധിയില്‍ സഞ്ചരിക്കുന്ന വിമാന, കപ്പല്‍ യാത്രികര്‍ക്കായാണ് ഈ സൗകര്യം ഒരുങ്ങുന്നത്. ഇതിനായി നിലവിലുള്ള ഫ്‌ലൈറ്റ് ആന്‍ഡ് മരിടൈം കണക്ടിവിറ്റി (ഐ.എഫ്.എം.സി.) നിയമം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച വിജ്ഞാപനമിറക്കി. റിപ്പോര്‍ട്ടുകളനുസരിച്ച് രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനികള്‍ക്കും വിദേശ-ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും ഇന്ത്യന്‍ ടെലികോം ലൈസന്‍സുള്ള ദാതാവുമായി സഹകരിച്ച് ഫോണ്‍കോള്‍-ഡേറ്റാ സേവനങ്ങള്‍ നല്‍കാം. ആദ്യ പത്തുവര്‍ഷം, ഐ.എഫ്.എം.സി. ലൈസന്‍സ് […]