Category Archives: News

ഭീതി നിറച്ച ആ ഗുഹ ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം

17 ദിവസം ഭീതിയുടെ മുള്‍മുനയില്‍ ലോകത്തിനെ മുഴുവന്‍ നിര്‍ത്തിയ പാര്‍ക്ക് ആന്‍ഡ് കേവ് കോംപ്ലക്‌സ് ഈ മാസം വീണ്ടും തുറന്നപ്പോള്‍ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്. ജൂണ്‍ മാസം 12 പേരടങ്ങുന്ന ഫുട്‌ബോള്‍ ടീമിനെയും കോച്ചിനെയും ചിയാങ് റായ് പ്രവിശ്യയിലെ താം ലോങ്ങ്-ഖുന്‍ നാങ് നോണ്‍ ഫോറെസ്റ്റ് പാര്‍ക്കില്‍ നിന്ന് രക്ഷപ്പെടുത്തിയ വാര്‍ത്ത ലോകത്തെ എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു. എന്നാല്‍, നവംബര്‍ 16-ന് കേവ് കോംപ്ലക്‌സ് വീണ്ടും തുറന്നപ്പോള്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തിയത്. എന്നാല്‍ ഫുട്‌ബോള്‍ […]

മെഗാ കാര്‍ണിവല്‍ പ്രഭയില്‍ മലയാറ്റൂര്‍

എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മെഗാ കാര്‍ണിവല്‍ തുടങ്ങി . മണപ്പാട്ടുചിറയില്‍ ഒരുക്കിയിട്ടുള്ള നക്ഷത്രത്തടാകമാണ് പ്രധാന ആകര്‍ഷണം. 110 ഏക്കറിലെ ഈ തടാകത്തിന് ചുറ്റും മിഴി തുറന്നത് 11018 നക്ഷത്രങ്ങള്‍.പുതുവര്‍ഷം വരെ മലയടിവാരത്ത് ഈ നക്ഷത്രത്തടാകം സഞ്ചാരികളെ കാത്തിരിക്കും.തടാകത്തിനുള്ളില്‍ മ്യൂസിക് ഫൗണ്ടനും ആസ്വദിച്ച് ബോട്ട് യാത്രയും നടത്താം. കഴിഞ്ഞ 4 വര്‍ഷമായി മണപ്പാട്ടുചിറയ്ക്കുള്ളില്‍ നക്ഷത്രത്തടാകം ഒരുക്കി വരുന്നുണ്ട്.ത്രിതല പഞ്ചായത്തും മലയാറ്റൂര്‍ ജനകീയ വികസന സമിതിയും സംയുക്തമായാണ് ഇത്തവണത്തെ മെഗാകാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ തകര്‍ന്ന കാലടി, മലയാറ്റൂര്‍ […]

ഗോ എയര്‍ ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് 29 വരെ

ഗോ എയര്‍ നാലുദിവസം ഡല്‍ഹിയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. 26 മുതല്‍ 29 വരേയാണ് സര്‍വീസ്. ഉച്ചയ്ക്ക് 3.15ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ആറോടെ കണ്ണൂരിലെത്തും. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് നാലു വിമാനങ്ങള്‍ കണ്ണൂരിലെത്തിക്കുന്നതിനാണ് പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് സ്ഥിരം സര്‍വീസുകള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഗോ എയര്‍ പ്രതിനിധി അറിയിച്ചു. നിലവില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഗോ എയര്‍ കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നത്. അന്താരാഷ്ട്ര സര്‍വീസുകള്‍ അടുത്തമാസം തുടങ്ങും. മസ്‌കറ്റ്, […]

വസന്തോത്സവത്തിനൊരുങ്ങി അനന്തപുരി

  വസന്തോത്സവത്തിന്റെ രണ്ടാം പതിപ്പ് ജനുവരി 11 മുതല്‍ 20 വരെ കനകക്കുന്നില്‍ നടക്കുമെന്ന് ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ പ്രധാന ടൂറിസം ബ്രാന്‍ഡായി വസന്തോത്സവം മാറും. പുതുവര്‍ഷം അനന്തപുരിക്ക് വസന്തോത്സവമാകുമെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ വസന്തോത്സവം ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും വസന്തോത്സവം നടക്കുക. ലോക കേരളസഭയുമായി ബന്ധപ്പെട്ട് 2018ല്‍ നടത്തിയ വസന്തോത്സവത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി യോഗവും […]

ഇക്കോ ടൂറിസം ശില്‍പശാല നാളെ തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനും ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. വനം വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. വഴുതക്കാട് വനം ആസ്ഥാനത്ത് നാളെ രാവിലെ 10 മണിക്ക് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വേണു ശില്‍പശാല ഉദ്ഘാടനം ചെയ്യും. പി സി സി എഫ് എ കെ ധര്‍ണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് മുഖ്യാതിഥിയാകും. ചീഫ് […]

ജാവ മോട്ടോര്‍ സൈക്കിള്‍സ് ബുക്കിങ് നിര്‍ത്തി

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്റെ പാതയിലാണ്. രണ്ടാം വരവില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ജാവയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ക്രിസ്മസ് ദിനം മുതല്‍ ജാവയുടെ ബുക്കിംഗ് കമ്പനി താത്കാലികമായി നിര്‍ത്തി എന്നതാണ് പുതിയ വാര്‍ത്ത. അടുത്ത സെപ്റ്റംബര്‍ വരെ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബൈക്കുകള്‍ വിറ്റഴിഞ്ഞ സാഹചര്യത്തില്‍ ബുക്കിങ് നിര്‍ത്തിവയ്ക്കുകയാണെന്നു കമ്പനി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക്ക് ലെജന്‍ഡ് എന്ന കമ്പനിയാണ് ജാവയെ […]

യു എ ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു

ജെറ്റ് എയര്‍വേയ്‌സ് യു എ ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസ് ഫെബ്രുവരി പത്തിന് ശേഷം ഉണ്ടാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനാവാതെ വന്നതോടെയാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി നിലനില്‍പ്പിനുള്ള സാധ്യതകള്‍ ജെറ്റ് എയര്‍വേയ്‌സ് തേടുന്നത്. യുഎഇയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തലാക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സര്‍വീസുകള്‍ ലാഭകരമല്ലെന്നാണ് കമ്പനിയുടെ നിലപാട്. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വീസുകള്‍ നേരത്തെ തന്നെ കമ്പനി റദ്ദാക്കിയിരുന്നു. ഇതിന് […]

ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍

ഇരുപത്തിനാലാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലില്‍ 700 ബ്രാന്റുകളും 3200 വ്യാപാര സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ 90 ശതമാനം വരെ വിലക്കുറവാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. 90 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ സെയിലോടുകൂടിയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ മാള്‍ ഓഫ് എമിറേറ്റ്‌സിലും മിര്‍ദിഫ്, ദേറ, മിഐസം, ബര്‍ഷ, ഷിന്ദഗ എന്നിവിടങ്ങളിലെ […]

ഗള്‍ഫ് ഓഫ് മാന്നാര്‍; ശ്രീലങ്കയോട് അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ ദേശീയോദ്യാനം

21 ദ്വീപുകളില്‍ കടല്‍ക്കാഴ്ചകളുടെ അതിശയങ്ങള്‍ ഒളിപ്പിച്ചു നില്‍ക്കുന്ന ഒന്നാണ് ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനം. സഞ്ചാരികള്‍ അധികം എത്തിപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്വായ ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനത്തിന്റെ കാഴ്ചകള്‍ കണ്ടാല്‍ ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. സങ്കല്പങ്ങളെക്കാളും വലിയ കാഴ്ചകള്‍ കണ്‍മുന്നിലെത്തിക്കുന്ന മാന്നാര്‍ ഉള്‍ക്കടലിന്റെയും ഇവിടുത്തെ ദേശീയോദ്യാനത്തിന്റെയും വിശേഷങ്ങള്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിര്‍ത്തിയിലുളേള കടലിടുക്കാണ് മാന്നാര്‍ ഉള്‍ക്കടല്‍ അഥവാ ഗള്‍ഫ് ഓഫ് മാന്നാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അത്യപൂര്‍വ്വമായ ജൈവവൈവിധ്യ സമ്പത്താണ് […]

ക്രിസ്മസ് ഓഫര്‍ പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്

പ്രമുഖ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് ക്രിസ്മസ് ഓഫര്‍ പ്രഖ്യാപിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30 ശതമാനം വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ എട്ട് വരെയുളള ടിക്കറ്റുകള്‍ക്കാണ് കമ്പനിയുടെ പുതിയ ഓഫറുകള്‍ ബാധകമാകുക. കമ്പനിയുടെ 66 ആഭ്യന്തര സര്‍വീസുകളിലും ഒപ്പം അന്താരാഷ്ട്ര സര്‍വീസുകളിലും ഓഫര്‍ ബാധകമാണ്.

രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം ഇന്നു തുറക്കും

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ – റോഡ് പാലം ‘ബോഗിബീല്‍’ അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. സവിശേഷതകള്‍ നീളം -4.94 കിലോമീറ്റര്‍. ഉയരം-ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരം. ചെലവ്- 5900 കോടി പ്രാധാന്യം- അസം- അരുണാചല്‍ ദൂരം 170 കിലോമീറ്റര്‍ കുറയ്ക്കും. വടക്കുകിഴക്കന്‍ […]

വാട്‌സാപ്പിലൂടെ ഇനി പണവുമയയ്ക്കാം; സ്റ്റേബിള്‍ കോയിന് ഉടനെത്തും

മെസേജ് മാത്രമല്ല, പണവും കൈമാറാനുള്ള സംവിധാനം വാട്ട്‌സാപ്പ് ഒരുക്കുന്നു. ഇന്ത്യയിലെ രണ്ട് കോടിയിലേറെ വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പ്രധാനമായും വാട്ട്‌സാപ്പ് മണി അവതരിപ്പിക്കുന്നത്. സാമ്പത്തിക വിനിമയത്തിനായി യുഎസ് ഡോളറിന് സമാനമായി സ്‌റ്റേബിള്‍ കോയിന്‍ തയ്യാറാക്കുകയാണെന്നും കമ്പനി അറിയിച്ചു. പക്ഷേ ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള ഈ വിനിമയം എങ്ങനെ ഇന്ത്യയില്‍ നടപ്പിലാക്കുമെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്ത്യന്‍ രൂപയിലല്ലാതെയുള്ള വിനിമയം രാജ്യത്ത് നടത്തുന്നതിന് റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി ആവശ്യമായി വന്നേക്കും. വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയും […]

പുതുവര്‍ഷത്തില്‍ സ്വതന്ത്ര തീവണ്ടിയാകാന്‍ രാജ്യറാണി

നിലമ്പൂര്‍-തിരുവന്തപുരം രാജ്യറാണി എക്‌സ്പ്രസ് പുതുവര്‍ഷത്തില്‍ സ്വതന്ത്ര തീവണ്ടിയായി സര്‍വീസ് നടത്തും. ഇതുസംബന്ധിച്ച നിര്‍ദേശത്തിന് റെയില്‍വേ ബോര്‍ഡിന്റെ അനുമതിലഭിച്ചു. ഫയലില്‍ റെയില്‍വേ മന്ത്രിയുടെ ഒപ്പുകൂടി ലഭിച്ചാല്‍ പുതുവര്‍ഷത്തില്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്ന് പി.വി. അബ്ദുല്‍വഹാബ് എം.പി പറഞ്ഞു. സ്വതന്ത്രസര്‍വീസ് ആരംഭിക്കുന്നത് മലബാറിലെ ഒട്ടേറെ യാത്രക്കാര്‍ക്ക് ആശ്വാസകരമാകും. രാജ്യറാണി സ്വതന്ത്ര തീവണ്ടിയാകുന്നതോടെ കൊച്ചുവേളിയില്‍നിന്നാകും നിലമ്പൂരിലേക്ക് പുറപ്പെടുക. ഇപ്പോള്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസില്‍ ചേര്‍ത്താണ് ഷൊര്‍ണൂര്‍ വരെ രാജ്യറാണി സര്‍വീസ് നടത്തുന്നത്. ഷൊര്‍ണൂരില്‍നിന്ന് അമൃത എക്‌സ്പ്രസിന്റെ 15 കോച്ചുകള്‍ മധുരയിലേക്കും എട്ടെണ്ണം […]

ദുബൈയില്‍ ടാക്‌സി ലഭിക്കാന്‍ ഇനി വെറും അഞ്ച് മിനുറ്റ്

ടാക്‌സിക്കായുള്ള കാത്തിരിപ്പ് സമയം ഇനി അഞ്ചു മിനിറ്റില്‍ കൂടില്ല. കരീം ആപ്പ് ഉപയോഗിച്ച് ദുബൈയില്‍ ടാക്‌സി ബുക്ക് ചെയ്യാന്‍ സൗകര്യം വരുന്നു. ഇതുസംബന്ധിച്ചു ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും കരീമും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ആളുകള്‍ക്ക് എളുപ്പം ടാക്‌സി സേവനം ലഭ്യമാകാന്‍ കരീമിന്റെ ഇ-ഹെയില്‍ സംവിധാനത്തിന് സാധിക്കുമെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍തായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10,843 ടാക്‌സികളാണ് ഇ-ഹെയിലിന്റെ പരിധിയില്‍ വരുക. 2019 ഏപ്രിലോടെ സേവനം വ്യാപകമാകും. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം. […]

ഹെഡ്‌ലൈറ്റ് തെളിക്കാം; ഹര്‍ത്താലിനോട് നോ പറയാം

അടിക്കടി കേരളത്തിലുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലുടനീളം വിവിധ സംഘടനകള്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി മുന്നോട്ട് വന്നു കഴിഞ്ഞു. ഇവരില്‍ നിന്ന് വ്യത്യസ്തമായി ഫേസ്ബുക്കിലെ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ ‘ലൈറ്റ് തെളിക്കാം’ എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9മണിക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വാഹനങ്ങളുടെ ഹെഡ് ലൈറ്റ് തെളിയിച്ചാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ടൂറിസം മേഖലയിലെ വിവിധ സംഘടനകളും, ഹോസ്പിറ്റാലിറ്റി മേഖലയും പ്രതിഷേധ റാലിയില്‍ പങ്കാളികളാകും. കൂടാതെ കേരളത്തിലെ മുഴുവന്‍ നിരത്തുകളില്‍ നാളെ വാഹനങ്ങള്‍ ഹെഡ് […]