Category Archives: News

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി ഫിംഗര്‍ പ്രിന്റ്

കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാനും മറ്റുമായി താക്കോലുകളെ ആശ്രയിച്ചിരുന്ന കാലം പതിയെ മാറുത്തുടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക വാഹനങ്ങളിലും പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഹ്യുണ്ടായി ഒരുമുഴം മുമ്പെ എറിഞ്ഞിരിക്കുകയാണ്. ഹ്യുണ്ടായിയുടെ പുതുതലമുറ സാന്റേ ഫെയില്‍ കാര്‍ ഫിംഗര്‍ പ്രിന്റ് സഹായത്തോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ്. ഒന്നിലധികം ആളുകളുടെ വിരല്‍ ഇതില്‍ പെയര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഏറ്റവും ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ മാത്രമല്ല ഡോര്‍ […]

ഫ്‌ലൈ ദുബൈ കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു

ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബായ് കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ കോഴിക്കോടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന ആദ്യത്തെ ദുബൈ വിമാന കമ്പനിയാവുകയാണ് ഫ്ലൈ ദുബൈ. ഫെബ്രുവരി ഒന്നു മുതലാണ് ദുബൈയുടെ സ്വന്തം വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് പറക്കുക. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് രാത്രി എട്ടരക്കാണ് വിമാനം പുറപ്പെടുക. പുലര്‍ച്ചെ ഒന്നേ മുക്കാലിന് കോഴിക്കോടെത്തും. കോഴിക്കോട് […]

കണ്ണൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശക ഗാലറി തുറന്നു

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശക ഗാലറി തുറന്നു. എയര്‍സൈഡ്, അറൈവല്‍, ഡിപ്പാര്‍ച്ചര്‍ എന്നിവിടങ്ങളിലായി 3 ഗാലറികളാണ് ഒരുക്കിയത്. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ഗാലറിയില്‍ ഒരാള്‍ക്ക് 4 മണിക്കൂര്‍ വരെ ചെലവിടാം. എയര്‍സൈഡ് വ്യൂവേഴ്‌സ് ഗാലറിയില്‍ എത്തിയാല്‍, വിമാനം റണ്‍വേയില്‍നിന്നു പറന്ന് ഉയരുന്നതും ഇറങ്ങുന്നതും അടുത്തു കാണാം. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ എന്നിവിടങ്ങളിലെ ഗാലറിയില്‍നിന്നു വിമാനത്താവളത്തിനുള്ളിലെ ചുമര്‍ചിത്രങ്ങള്‍, പാസഞ്ചര്‍ ചെക്കിങ്, സെക്യൂരിറ്റി ഹോള്‍ഡ്, ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ് എന്നിവ കാണാം. പ്രവേശനം പാസ് മുഖേനയാണ്. സ്‌കൂള്‍ അധികൃതരുടെ സമ്മതപത്രവുമായി […]

ജടായു കാര്‍ണിവലിന് തുടക്കമായി

ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ജടായു കാര്‍ണവലിന് തുടക്കം കുറിച്ചു.കാര്‍ണിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജടായു കാര്‍ണിവലിന്റെ ഭാഗമായി പാരമ്പര്യ ഭക്ഷ്യോത്സവം, കലാ സാംസ്‌കാരിക സന്ധ്യകള്‍, തെരുവ് മാജിക്, ഗരുഡന്‍പറവയടക്കമുള്ള പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ ജടായു മലമുകളില്‍ അരങ്ങേറും. ഓരോ ദിവസവും സാമൂഹ്യ-സാംസ്‌കാരിക-സിനിമാ മേഖലകളിലെ പ്രമുഖര്‍ മുഖ്യാതിഥികളായി ജടായു കാര്‍ണിവലില്‍ പങ്കെടുക്കും. ഉത്തരേന്ത്യയില്‍ നിന്നുള്ള സ്ട്രീറ്റ് മാജിക് സംഘവും, അയല്‍സംസ്ഥാനങ്ങളിലെ നാടോടി നൃത്ത രൂപങ്ങളായ ബിഡുകംസാലെ,കരകാട്ടം തുടങ്ങിയവ ജടായു കാര്‍ണിവലിനെ […]

ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും

മദീനയിലെ ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്തായിരുന്നു രാജാവിന്റെ നിര്‍ദേശം. മദീനയില്‍ പ്രധാനപ്പെട്ട സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നാണ് മസ്ജിദുല്‍ ഖുബാ. ഇഷാ നിസ്‌കാരം കഴിഞ്ഞു അടച്ചിടുന്നതിനാല്‍ രാത്രി ഈ പള്ളി സന്ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മദീന സദര്‍ശിച്ച ഭരണാധികാരി സല്‍മാന്‍ രാജാവ് പള്ളി 24 മണിക്കൂറും തുറന്നു കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്നുമുതല്‍ ഖുബാ മസ്ജിദ് സന്ദര്‍ശിക്കാന്‍ 24 മണിക്കൂറും അവസരം ഉണ്ടായിരിക്കുമെന്ന് […]

വീണ്ടും ക്രിക്കറ്റ് പൂരത്തിനൊരുങ്ങി കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ് സ്റ്റേഡിയം

തലസ്ഥാനത്തു വീണ്ടും രാജ്യാന്തര ക്രിക്കറ്റ് ആവേശത്തിന് അരങ്ങൊരുങ്ങുന്നു. ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയണ്‍സ് ടീമും തമ്മിലുള്ള അഞ്ച് ഏകദിനങ്ങള്‍ക്കു കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വേദിയാകും. ജനുവരി 23,25,27,29,31 തിയതികളിലാണ് ഏകദിനപരമ്പര. 16,17 തിയതികളില്‍ ബോര്‍ഡ് പ്രസിഡന്റ് ടീമിനെതിരെ പരിശീലനമല്‍സരങ്ങളും നടക്കും. പരമ്പരയ്ക്കു മുന്നോടിയായി സ്‌പോര്‍ട്‌സ് ഹബില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇംഗ്ലണ്ട് സീനിയര്‍ ടീം താരങ്ങളായിരുന്ന സാം ബില്ലിങ്‌സ്, ബെന്‍ ഡെക്കറ്റ്, ഓലി പോപ്പ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഏകദിനപരമ്പരയില്‍ കളിക്കുന്നുണ്ട് […]

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയാണ് വധു. കോവളം ലീലാ റാവിസ് ഹോട്ടലില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത രജിസ്‌ട്രേഷന്‍ ചടങ്ങ് നടന്നു. കോളേജിലെ സഹപാഠിയായ ചാരുലതയുമായി നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയമാണ് സഞ്ജു സാംസണ് ഇന്നു സഫലമായത്.ജീവിതത്തിലെ സ്വപ്നങ്ങളിലൊന്നു സഫലമായെന്നും ഒരുപാട് സന്തോഷമുള്ള നിമിഷത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും സഞ്ജു പറഞ്ഞു. വൈകിട്ട് 5 മണിക്ക് ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരം നടക്കും. അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച തന്റെ […]

കേരളത്തിലേക്ക് സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി സലാം എയര്‍

ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ കേരളത്തിലേക്ക് സര്‍വീസ് തുടങ്ങാനൊരുങ്ങുന്നു. കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നകാര്യം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയതായി സിഇഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് അറിയിച്ചു. കേരളത്തില്‍ കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങാനാണ് കമ്പനിക്ക് കൂടുതല്‍ താല്‍പര്യം. ഇക്കാര്യത്തില്‍ സിവില്‍ വ്യോമയാനമന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമേ എന്നു മുതല്‍ സര്‍വീസ് തുടങ്ങാനാവുമെന്ന് തീരുമാനിക്കാന്‍ കഴിയൂ. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഇപ്പോള്‍ വിദേശ എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിത്തുടങ്ങിയിട്ടില്ല. ഇത് […]

ഷാര്‍ജ ആര്‍ട്ട് ഫെസ്റ്റ് ആരംഭിച്ചു

ഷാര്‍ജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അല്‍കസബയില്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. എമിറേറ്റിലെ പ്രധാന വാര്‍ഷിക സാംസ്‌കാരികാഘോഷമായ ആര്‍ട്ട് ഫെസ്റ്റിവലില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച ആരംഭിച്ച ഫെസ്റ്റിവല്‍ ഈ മാസം 31 വരെ നീണ്ടുനില്‍ക്കും. ജലച്ചായം, സംഗീതം, നൃത്തം, ചിത്രങ്ങളെക്കുറിച്ചുള്ള തീയേറ്റര്‍ ശില്പശാലകള്‍, ആഫ്രിക്കന്‍ നൃത്തരൂപങ്ങള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഷാര്‍ജ നോളജ് വിതൗട്ട് ബോര്‍ഡേഴ്‌സ് (കെ.ഡബ്‌ള്യു ബി.) ന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കഥ പറയല്‍ പരിപാടിയുമുണ്ട്. കടലാസുകളില്‍നിന്നും വിവിധതരം പൂക്കള്‍ […]

തീവണ്ടികളില്‍ ഇനി വീട്ടുസാധനങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വാങ്ങാം

തീവണ്ടിയില്‍ നിന്നിറങ്ങുംമുമ്പ് തന്നെ ഇനി അടുക്കള ഉപകരണങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വ്യായാമോപകരണങ്ങളും മറ്റും വാങ്ങാം. തിരഞ്ഞെടുക്കപ്പെട്ട തീവണ്ടികളില്‍ പുതുവര്‍ഷം മുതല്‍ ഇതിന് അവസരമുണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പടിഞ്ഞാറന്‍ റെയില്‍വേയുടെ മുംബൈ ഡിവിഷന്‍ ഇതിനുള്ള കരാര്‍ 3.5 കോടി രൂപയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒരു സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചു. എക്‌സ്പ്രസ് തീവണ്ടികളിലും 16 മെയിലുകളിലുമാണ് വിമാനങ്ങളുടെ മാതൃകയില്‍ യാത്രയ്ക്കിടയില്‍ തന്നെ സാധനങ്ങള്‍ വാങ്ങാനാവുക. ഭക്ഷണപദാര്‍ഥങ്ങളും ലഹരി വസ്തുക്കളും വില്‍ക്കാന്‍ കരാറുകാരന് അനുവാദമില്ല. ഉന്തുവണ്ടിയില്‍ യൂണിഫോമിലുള്ള രണ്ടുപേര്‍ രാവിലെ എട്ടുമുതല്‍ രാത്രി […]

പ്രളയത്തിന് ശേഷം ആലുവ പാലസ് തുറന്നു

പ്രളയത്തിന് ശേഷം ആലുവ പാലസ് തുറന്നു. ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ച പാലസ് അനക്‌സ് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തുറന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് ശേഷമുള്ള ആദ്യ അതിഥിയായി മന്ത്രി കെ കൃഷ്ണന്‍കുട്ടി എത്തി. പാലസിലെ അനക്‌സ് കെട്ടിടത്തിന്റെ പുനരുദ്ധാരണം പൂര്‍ണമായതിനെത്തുടര്‍ന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കഴിഞ്ഞദിവസം ടൂറിസം വകുപ്പിന് താക്കോല്‍ കൈമാറിയിരുന്നു. സര്‍ക്കാര്‍ അതിഥികള്‍ക്കും വി.ഐ.പി.കള്‍ക്കും മാത്രമാണ് മുറി അനുവദിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതലേ പൊതുജനങ്ങള്‍ക്ക് പാലസില്‍ താമസിക്കാനുള്ള സൗകര്യം ഉണ്ടാവുകയുള്ളൂ. കെട്ടിടത്തിന്റെ പെയിന്റിങ് ജോലികള്‍ […]

ഹർത്താലിനോട് സഹകരിക്കില്ല; കേരള ടൂറിസം കർമ്മസേന യോഗത്തിൽ തീരുമാനം

ഹര്‍ത്താല്‍ ദിനങ്ങളില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ തടസമില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും കേരള ടൂറിസം കര്‍മ്മസേന യോഗത്തില്‍ തീരുമാനം. ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ (കെടിഎം) ആഭിമുഖ്യത്തില്‍, കേരള ടൂറിസം കര്‍മ്മസേനയുടെ കൊച്ചിയില്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ ടൂറിസം മേഖലയിലെ 28 സംഘടനകളാണ് കര്‍മ്മസമ്മിതി യോഗത്തില്‍ പങ്കെടുത്തത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ വിനോദസഞ്ചാരമേഖ നേരിടുന്ന നഷ്ടത്തെ അതിജീവിക്കുന്നതിനുള്ള ശക്തമായ നിലപാടുകള്‍ യോഗം സ്വീകരിച്ചു. ജനുവരി 8, 9 തിയതികളില്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് ഹര്‍ത്താലായി […]

മാരുതി ജിപ്സി; ഇലക്ട്രിക് പതിപ്പായി മാറുന്നു

പുതിയ വൈദ്യുത കാര്‍ വാങ്ങുന്നതിന് പകരം നിലവിലെ പെട്രോള്‍, ഡീസല്‍ കാര്‍ വൈദ്യുതീകരിക്കാനുള്ള ആലോചന വിപണിയില്‍ പിടിമുറുക്കുകയാണ്. വൈദ്യുത കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിക്കുന്നതേയുള്ളൂ. ഇപ്പോള്‍ വിരലിലെണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് വില്‍പ്പനയ്ക്കു വരുന്നത്. ഇഷ്ട കാറുകളുടെ വൈദ്യുത പതിപ്പ് സ്വന്തമാക്കാന്‍ അവസരമില്ലെന്നു സാരം. എന്നാല്‍ വിഷമിക്കേണ്ട, സാധാരണ കാറുകളെ വൈദ്യുതീകരിക്കാനുള്ള   പദ്ധതിയുമായി കമ്പനികള്‍ രാജ്യത്തു സജീവമാവുകയാണ്. നേരത്തെ ഹൈദരാബാദ് കേന്ദ്രമായ സ്റ്റാര്‍ട്ട് അപ് കമ്പനി ഇ-ട്രിയോ, കാറുകളിലെ ആന്തരിക ദഹന എഞ്ചിനുകള്‍ക്ക് പകരം വൈദ്യുത പവര്‍ ട്രെയിന്‍ […]

രാജ്യത്തെ ആദ്യ അതിവേഗ ട്രെയിന്‍ 29ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

ഇന്ത്യയിലെ ആദ്യ എഞ്ചിനില്ലാത്തതും, അതിവേഗ തീവണ്ടിയുമായ ട്രെയിന്‍ 18 ഡിസംബര്‍ 29ന് വാരണാസിയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. ശതാബ്ദി തീവണ്ടികള്‍ക്കു പകരമുള്ള ട്രെയിന്‍ 18 ഡല്‍ഹിക്കും വാരണാസിക്കുമിടയിലാണ് സര്‍വ്വീസ് നടത്തുക. ചെന്നൈയിലെ ഐസിഎഫ് ആണ് ഈ തീവണ്ടി നിര്‍മ്മിച്ചിരിക്കുന്നത്. 100 കോടി രൂപയാണ് ഇതിന്റെ നിര്‍മാണ് ചെലവ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍ 18 ഡല്‍ഹിക്കും രാജധാനിക്കും ഇടയിലുള്ള റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തി. ലോകത്തിലെ ഏറ്റവും മികച്ച […]

കുംഭമേളയ്‌ക്കൊരുങ്ങി പ്രയാഗ് രാജ്

കുംഭമേളക്ക് എത്തുന്നവര്‍ക്കായി പ്രയാഗ് രാജില്‍ ഫൈഫ് സ്റ്റാര്‍ ടെന്റുകള്‍ ഒരുങ്ങുന്നു. 25 ലക്ഷം രൂപ ചിലവഴിച്ച് 1200 ടെന്റുകളാണ് മേളയ്‌ക്കെത്തുന്ന സന്യാസിമാര്‍ക്കും ഭക്തജനങ്ങള്‍ക്കുമായി തയ്യാറാക്കുന്നത്. മൂന്ന് വിഭാഗത്തിലുള്ള ആഡംബര ടെന്റുകളാവും നഗരത്തില്‍ നിര്‍മ്മിക്കുക. ടിവി, വൈഫൈ, ആധുനിക ബാത്ത്‌റൂമുകള്‍ എന്നീ സൗകര്യങ്ങള്‍ ഓരോന്നിലും ഉണ്ടാവും. എട്ട് ആഡംബര ഭക്ഷണശാലകളും നഗരത്തില്‍ ഉടന്‍ തയ്യാറാക്കും. വിദേശത്ത് നിന്നും എത്തുന്ന തീര്‍ത്ഥാടകരെ കൂടി കണക്കിലെടുത്താണ് ഫൈവ്സ്റ്റാര്‍ ടെന്റുകള്‍ ഒരുക്കുന്നതെന്ന് കമ്മീഷണര്‍ ആഷിഷ് ഗോയല്‍ അറിയിച്ചു. സ്വകാര്യ-പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. […]