വേനല്‍ക്കാല ടൂറിസം പാക്കേജുകളുമായി ഡിടിപിസി

വേനല്‍ക്കാലം ആഘോഷമാക്കാന്‍ വിവിധ വിനോദ സഞ്ചാര പാക്കേജുകള്‍ ഒരുക്കി ഡിടിപിസി. ഗ്ലോറിയസ് തിരുവനന്തപുരം, റിഫ്രഷിങ് പൊന്‍മുടി, കൊച്ചി സ്‌പ്ലെന്‍ഡർ, അള്‍ട്ടിമേറ്റ് കൊച്ചി എന്നിവയാണ് ടൂര്‍ പാക്കേജുകള്‍.

ഗ്ലോറിയസ് തിരുവനന്തപുരം

അനന്തപുരിയിലെ കാഴ്ചകൾ ഒറ്റ ദിവസം കൊണ്ട് കാണാൻ കഴിയുന്ന പാക്കേജാണിത്. മസ്ക്കറ്റ് ഹോട്ടലിൽ നിന്നും ആരംഭിക്കുന്ന ഈ യാത്രയില്‍ കോട്ടൂർ ആന പലിപാലനകേന്ദ്രം, നെയ്യാർ ഡാം, ബോട്ടിങ്, തിരുവനന്തപുരം മൃഗശാല, മ്യൂസിയം, ആർട്ട് ഗാലറി, കോവളം ബീച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7.30 തുടങ്ങുന്ന യാത്ര വൈകീട്ട് 7 മണിക്ക് അവസാനിക്കും. 795 രൂപയാണ് ചാര്‍ജ്.

കൊച്ചി സ്‌പ്ലെന്‍ഡർ & അള്‍ട്ടിമേറ്റ് കൊച്ചി

കൊച്ചിയിലെ കാഴ്ചകളിലേക്കുള്ള യാത്രയാണിത്. ബോള്‍ഗാട്ടി പാലസിൽ നിന്നാണ് ബസ് ആരംഭിക്കുന്നത്. മറൈൻ ഡ്രൈവിലെ കെടിഡിസിയുടെ ഇൻഫർമേഷൻ സെന്‍ററില്‍ നിന്നും സഞ്ചാരികളെ പിക്ക് ചെയ്യും. ഇവിടെ നിന്നും നേരെ തൃപ്പൂണിത്തുറ ഹിൽ പാലസിലേക്ക് പോകും. ഉച്ച ഭക്ഷണവും കഴിഞ്ഞ് മട്ടാഞ്ചേരി, ഡച്ച് പാലസ്, ജൂത പള്ളി, ഫോർട്ട് കൊച്ചി, സാന്‍റക്രൂസ് ബസലിക്ക, സെന്‍റ്.ഫ്രാൻസിസ് ചർച്ച്, ചീനവല എന്നിവ സന്ദര്‍ശിക്കും.

കാഴ്ചകള്‍ കണ്ടു കഴിഞ്ഞാല്‍ തിരികെ ഇൻഫർമേഷൻ സെന്‍ററിലും ബോൾഗാട്ടി പാലസിലും യാത്ര അവസാനിക്കും. 825 രൂപയാണ് പാക്കേജിന്‍റെ ചാര്‍ജ്. അള്‍ട്ടിമേറ്റ് കൊച്ചി പാക്കേജിൽ തൃപ്പൂണിത്തുറ ഹിൽ പാലസ് ഒഴിവാക്കി ചേറായി ബീച്ച് ഉൾപ്പെടുത്തിയിരിക്കുന്നു. ബാക്കിയുള്ളതെല്ലാം കൊച്ചി സ്‌പ്ലെന്‍ഡറിൽ ഉള്ള സ്ഥലങ്ങൾ തന്നെയാണ്.

റിഫ്രഷിങ് പൊന്‍മുടി

ടെക്നോപാർക്കിലെ ജീവനക്കാർക്കുള്ള പാക്കേജാണിത്. പൊൻമുടിയിൽ ഗോൾഡൻ പീക്ക് റസ്റ്റോറന്‍റിൽ ഒു ദിവസത്തെ താമസം ഉൾപ്പെടെ ചെലവു കുറവിൽ വളരെ ആകർഷകമായ പാക്കേജു കൂടിയാണിത്. താമസവും യാത്രാ നിരക്കും ഉൾപ്പെടെ 2455 രൂപയാണ് ചെലവ്.

തിരുവനന്തപുരം ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനു ബന്ധപ്പെടുക: 04712316736, 2725213, Email: centralreservations@ktdc.com, website: www.ktdc.com/bustours

കൊച്ചിയിലെ ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനു ബന്ധപ്പെടുക: 04842353234, 2382199, Email: trckochi@ktdc.com, website: www.ktdc.com/bustours

2 thoughts on “വേനല്‍ക്കാല ടൂറിസം പാക്കേജുകളുമായി ഡിടിപിസി”

  1. JamesNup says:

    The scent of this terpene commingling – xj 13 is honestly sanitary and ingenuous, not too strong but mollify unmistakable in the most way. It blends smoothly and adds a much beat flavor diagram without powerful everything else. Even a elfin amount makes a difference, which says a plight fro the quality. The packaging was shielded, shipping was connected, and the sound happening felt reliable. Actually solid produce and one I’d cheerfully uncalled-for again.

  2. TravisDak says:

    This CBD lubricator and gummies for mood stands not on because of its cagey flatten texture and balanced taste. The keep in check forge is smarmy and everyday, and the dropper works precisely without dripping. It feels like a well-crafted yield мейд with publicity to factor, from labeling to packaging.

Leave a Reply

Your email address will not be published. Required fields are marked *