4ജി ഇന്‍റര്‍നെറ്റ് സേവനരംഗത്ത് റിലയന്‍സ് ജിയോയുടെ ശക്തരായ എതിരാളിയാണ് ഭാരതി എയര്‍ടെല്‍. ജിയോ പുതിയ ഓഫര്‍ അവതരിപ്പിക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കുന്നതോ ചിലപ്പോള്‍ അതിനേക്കാള്‍ ഏറെ മികച്ചതോ ആയ ഓഫര്‍ അവതരിപ്പിച്ച് മറുപടി നല്‍കുകയാണ് എയര്‍ടെല്‍. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എയര്‍ടെല്‍ നല്‍കുന്ന അണ്‍ലിമിറ്റഡ് ഓഫറില്‍ ഒരു ദിവസം അനുവദിച്ചിട്ടുള്ള ഡേറ്റയ്ക്ക് പുറമെ ഉപയോഗിക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് വേഗത സെക്കന്‍റില്‍ 128 കെബി ആയി വര്‍ധിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇതോടെ ദിവസേനയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗ പരിധി കഴിഞ്ഞാലും എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇന്‍റര്‍നെറ്റ് […]

