ആലുവയ്ക്കും ഇടപ്പള്ളിക്കുമിടയില്‍ പാളം പണി നടക്കുന്നതിനാല്‍ ഒരു മാസത്തോളം തീവണ്ടികള്‍ വൈകിയോടും. വ്യാഴാഴ്ച മുതല്‍ ജൂലായ് 23 വരെ തീയതികളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളൊഴികെയായിരിക്കും നിയന്ത്രണം.ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരം വഴി ചെന്നൈക്ക് പോകുന്ന 16128 എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. രാത്രി 9.25-ന് സര്‍വീസ് തുടങ്ങേണ്ടിയിരുന്ന വണ്ടി 11.25-നു മാത്രമേ ഈ ദിവസങ്ങളില്‍ ഓട്ടം തുടങ്ങൂ. നിയന്ത്രണമുണ്ടാകുന്ന പ്രതിദിന തീവണ്ടികള്‍ ട്രെയിന്‍ നമ്പര്‍ 16348 മാംഗ്ലൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് 90 മിനിറ്റ് അങ്കമാലി സ്റ്റേഷനില്‍ നിര്‍ത്തിയിടും. ട്രെയിന്‍ […]

