Tag Archives: മുംബൈ

ഡ്രോണ്‍ ടാകസി സര്‍വീസിന് മഹരാഷ്ട്രാ സര്‍ക്കാര്‍ അംഗീകാരം; വരുന്നു ചിറകു വച്ച ടാക്‌സികള്‍

ഗതാഗതക്കുരുക്കില്‍പ്പെടാതെ, ലക്ഷ്യസ്ഥാനത്തെത്താന്‍ നഗരത്തില്‍ ഡ്രോണ്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിലൊന്നായ മുംബൈയിലെ അത്യാവശ്യയാത്രക്കാര്‍ക്ക് ഡ്രോണ്‍ സേവനം അനുഗ്രഹമാകും. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഡ്രോണ്‍ സര്‍വീസിന് അംഗീകാരം നല്‍കിക്കൊണ്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സര്‍വീസിന്റെ നടത്തിപ്പിന് കൂടുതല്‍ സ്ഥലം അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയുടെ പുതിയ ഡിപി (ഡവലപ്‌മെന്റ് […]

ഇന്ത്യയിലെ മനോഹരമായ സൈക്കിള്‍ റൂട്ടുകള്‍

സൈക്കിള്‍ യാത്ര നമുക്കൊപ്പോളും ബാല്യത്തിന്റെ ഓര്‍മ്മയാണ് കൊണ്ട് തരുന്നത്. നമ്മള്‍ യാത്ര പോകുന്ന മിക്കയിടങ്ങളും നടന്നു കാണുക വിഷമം പിടിച്ച കാര്യമാണ്. ഒരു സൈക്കിളില്‍ ആണെങ്കില്‍ കാശു ചിലവ് കുറവും കാഴ്ചകള്‍ കാണാന്‍ കൂടുതല്‍ അവസരവും ആരോഗ്യപരമായി മെച്ചപ്പെട്ട കാര്യവുമാണ്. ഇന്ത്യയിലെ വ്യത്യസ്തവും മനോഹരവുമായ സൈക്കിള്‍ റൂട്ടുകളെ കുറിച്ച് അറിയാം. മാംഗളൂര്‍ – ഗോവ നാഷണല്‍ ഹൈവേ 17 മാംഗളൂരിനെ ഗോവയുമായി ബന്ധിപ്പിക്കുന്നു. ബംഗ, കലംഗുതെ ബീച്ചുകള്‍ പോകുന്ന വഴിയില്‍ സന്ദര്‍ശിക്കാവുന്നതാണ്. സെന്റ് മേരീസ് ഐലന്‍ഡില്‍ പ്രകൃതി […]

സംഗീത യാത്രയ്‌ക്കൊരുങ്ങി രാജസ്ഥാന്‍

നാടന്‍ സംസ്‌കാരങ്ങളുടേയും സംഗീതത്തിന്റേയും കലകളുടേയും ഭക്ഷണ വൈവിധ്യത്തിന്റേയും വര്‍ണ്ണങ്ങളുടേയും പറുദീസയായ രാജസ്ഥാനില്‍ മറ്റൊരു സംഗീതോത്സവത്തിന് വിരുന്നൊരുങ്ങുന്നു. ഈ വര്‍ഷത്തെ രാജസ്ഥാന്‍ കബീര്‍ സംഗീത യാത്ര ഒക്ടോബര്‍ 2 മുതല്‍ 7വരെ നടക്കും. ബിക്കാനറില്‍ നിന്ന് തുടങ്ങി ജോധ്പുര്‍, ജൈസാല്‍മീര്‍   ഗ്രാമ ഹൃദയങ്ങളിലൂടേയും സംഗീതാവതരണങ്ങളുമായി രാജസ്ഥാന്‍, ഗുജറാത്തിലെ മാല്‍വ, കച്ച്, ബംഗാള്‍, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ 50 ഓളം കലാകാരന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉള്ള 500 ഓളം യാത്രികരും ഈ സംഗീതോത്സവത്തില്‍ പങ്കാളികളാകും. കലാകാരന്മാരുടെ സംഗീത […]

അതിരുകള്‍ താണ്ടി പമ്മു സന്ദര്‍ശിച്ചു 23 രാജ്യങ്ങള്‍

പമ്മു എന്ന് വിളിക്കുന്ന പര്‍വീന്ദര്‍ ചാവ്ല മിടുക്കിയായ മുംബൈക്കാരിയാണ്. 48 വയസിനുള്ളില്‍ ആറ് ഭൂഖണ്ഡങ്ങളിലായി പമ്മു നടത്തിയ യാത്രയാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. പമ്മു 23 രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് വീല്‍ചെയറിലിരുന്നായിരുന്നു അതും തനിച്ച്. അതിസാഹസികവും കഠിനമേറിയതുമായ പല യാത്രകള്‍ പമ്മു താണ്ടി. തായ് വാനിലെ പാരാഗ്ലൈഡിങും, ഇക്വാഡോറിലെ അപകടമേഖലകള്‍ സന്ദര്‍ശിക്കലും അതില്‍ പെടുന്നു. ലുധിയാനയിലാണ് പമ്മു ജനിച്ചത്. ആറില്‍ പഠിക്കുമ്പോള്‍ നേരെ മുംബൈയിലേക്ക്. പതിനഞ്ചാമത്തെ വയസിലാണ് വാതരോഗബാധ കണ്ടെത്തുന്നത്. ഹോട്ടല്‍ നടത്തുകയായിരുന്നു പമ്മുവിന്റെ കുടുംബം. നാല് […]

അധിക സര്‍വീസുകളുമായി ജെറ്റ് എയര്‍വേസ്

കേരളം പ്രളയ ദുരന്തത്തില്‍ നിന്നും കരകയറിത്തുടങ്ങി. പ്രളയത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവര്‍ക്ക് ആശ്വാസവുമായി ജെറ്റ് എയര്‍വെയ്സ്. ഞായറാഴ്ച മുതല്‍ കൂടുതല്‍ കേരളത്തില്‍ നിന്നും കൂടുതല്‍ ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ ആരംഭിച്ചു. ആറ് അന്താരാഷ്ട്ര സര്‍വീസുകളും നാല് ആഭ്യന്തര സര്‍വീസുകളുമാണ് ജെറ്റ് എയര്‍വേസ് അധികമായി നടത്തുക. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര റൂട്ടുകളില്‍ അധിക സര്‍വീസുകള്‍. 21, 22 തീയതികളിലാണ് ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍. ഞായറാഴ്ച മുതല്‍ 26 വരെയുള്ള എല്ലാ ദിവസങ്ങളിലുമാണ് നാല് വീതം ആഭ്യന്തര സര്‍വീസുകള്‍. തിരുവനന്തപുരം […]

മോണോ റെയില്‍ അടുത്ത മാസം ഒന്നിന് വീണ്ടും സര്‍വീസ് ആരംഭിക്കും

രാജ്യത്തെ ആദ്യത്തെ മോണോ റെയില്‍ അടുത്ത മാസം ഒന്നിനു വീണ്ടും സര്‍വീസ് ആരംഭിക്കും. രണ്ടാം ഘട്ട മോണോ റെയില്‍ സര്‍വീസായ വഡാല- ജേക്കബ് സര്‍ക്കിള്‍ റൂട്ട് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഓടിത്തുടങ്ങുമെന്നും എംഎംആര്‍ഡിഎ (മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി) ജോയിന്റ് പ്രോജക്ട് ഡയറക്ടര്‍ ദിലിപ് കാവഥ്കര്‍ അറിയിച്ചു. ഇതോടെ മോണോ സര്‍വീസിനു പുത്തനുണര്‍വ് ലഭിക്കും. ഒന്നാം ഘട്ട റൂട്ടില്‍ പ്രതിദിന യാത്രക്കാര്‍ ശരാശരി 15,600 ആണ്. രണ്ടാം ഘട്ടം കൂടി ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം രണ്ടു […]

യാത്ര മുംബൈയിലേക്കാണോ? എങ്കില്‍ പ്ലാസ്റ്റിക്ക് എടുക്കണ്ട

പ്ലാസ്റ്റിക് നിരോധന നിയമലംഘകര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ റെയില്‍വേ, മെട്രോ, വിമാനത്താവള അധികൃതര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. നിരോധനത്തിനെതിരെ പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മാര്‍ച്ച് 23ന് സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പ്ലാസ്റ്റിക് നിരോധന നിയമ പ്രകാരം ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് സഞ്ചികള്‍, സ്പൂണുകള്‍, പ്ലേറ്റുകള്‍, തെര്‍മോകോള്‍ ഉല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ ശിക്ഷാര്‍ഹമാണ്. ഇതനുസരിച്ച് ബിഎംസി ഉള്‍പ്പെടെയുള്ള മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ നിയമലംഘകരെ പിടികൂടി പിഴ ചുമത്തുന്നുണ്ട്. നിയമം […]

എസി ലോക്കല്‍ ട്രെയിനെ അര്‍ധ എസിയാക്കാന്‍ നീക്കം

മുഴുനീള എസി ലോക്കല്‍ ട്രെയിനിനുപകരം പകുതി സാധാരണ ലോക്കല്‍ ട്രെയിനിന്റെ കോച്ചുകളും ബാക്കി എസി കോച്ചുകളുമായി സര്‍വീസ് നടത്താന്‍ റെയില്‍വേ തയാറെടുക്കുന്നു. റെയില്‍വേ ഉടന്‍ വാങ്ങുന്ന പുതിയ 39 എസി ലോക്കലുകള്‍ രണ്ടായി വിഭജിച്ചു 78 സെമി – എസി ലോക്കല്‍ ട്രെയിനുകളാക്കാനാണു തീരുമാനം. ഇവ വാങ്ങാനുളള ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം ഇത്തരം ട്രെയിനുകള്‍ ഓടിക്കാനാണ് ആലോചന. നിലവിലുളള എസി ലോക്കല്‍ ട്രെയിനുകളെ അപേക്ഷിച്ച് അതിവേഗം പായുന്നതാണു പുതിയതായി വാങ്ങുന്ന എസി ലോക്കല്‍ റേക്കുകള്‍ […]

മൂട്ട ശല്യം അതിരൂക്ഷം; എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തിവെച്ചു

മൂട്ടശല്യം രൂക്ഷമായെന്ന് യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ട ബി-777 വിമാനമാണ് താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത്. വിമാനത്തില്‍ മൂട്ട ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് വിമാന കമ്പനിക്ക് പരാതി ലഭിക്കുന്നത്. ന്യൂആര്‍ക്ക് മുംബൈ യാത്രയ്ക്കിടയില്‍ ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്ത യാത്രക്കാരിക്കാണ് മൂട്ട ശല്യം നേരിട്ടത്. സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെട്ടു തുടര്‍ന്ന് ജീവനക്കാര്‍ സീറ്റില്‍ മരുന്ന് തളിച്ചു. എന്നാല്‍ അല്‍പ സമയത്തിനകം […]

നിറങ്ങളില്‍ വിരിഞ്ഞ മുംബൈ ഗ്രാമം; വീഡിയോ കാണാം

മുംബൈയിലെ ഖാര്‍ ദണ്ഡ ഒരു ചെറിയ ഗ്രാമമാണ്. മത്സ്യബന്ധനമാണ് അവിടെയുള്ളവരുടെ പ്രധാന തൊഴില്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് അവിടെയുള്ള ഒരു കൂട്ടം കലാകാരന്മാര്‍ ആ ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റിക്കളഞ്ഞു. നിറമില്ലാതെ, വരണ്ടുകിടന്ന ഗ്രാമത്തെ കുറേ കലാകാരന്മാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റെടുത്തു. ഇപ്പോള്‍ ആ ഗ്രാമം നിറങ്ങളുടെ ആഘോഷമാണ്. നാട്ടുകാരിലൊരാളായ ചേതന്‍ ഗുപ്ത പറയുന്നു, ‘പണ്ട്, ഈ ഗ്രാമത്തിലെങ്ങ് നോക്കിയാലും കറുപ്പും വെളുപ്പും മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. പക്ഷെ, ഇപ്പോഴെല്ലായിടവും കളര്‍ഫുളായി. ശരിക്കും ഒരു മഴവില്ല് വിരിഞ്ഞതുപോലെയുണ്ട്.’ […]