Category Archives: Malayalam

Kumarakom, Hampi chosen as iconic tourist sites

Kumarakom backwater tourism

The Ministry of Tourism has identified 17 sites in 12 clusters in the country for developing them as iconic tourist sites, the Minister of State for Culture and Tourism, Prahlad Singh Patel has stated in a written reply in the Lok Sabha on Monday. The 17 sites include the Taj Mahal & Fatehpur Sikri (Uttar […]

Corona impact: Centre to introduce thermal imagery equipment in airports and seaports

corona virus

GIS mapping of disease hotspots to check spread of the virus The Central government has decided to enhance the level of preparedness to tackle the outbreak of the corona virus, by stepping up emergency measures. At an inter-ministerial meeting on Wednesday, the government said it would look to introduce universal screening at all international airports […]

Global business travel hits a rough patch, as Corona fears surge

Anish Kumar

Travel Planners CEO feels domestic tourism may receive a boost The global travel industry is all set to get hit by $46 billion a month due to the outbreak of the corona virus, according to the Global Business Travel Association, a Washington based trade body. While that figure may eventually turn out to be bit […]

India issues new travel advisory, as COVID19 spreads at an alarming rate

The Ministry of Health and Family Welfare has issued a fresh set of guidelines in view of the emerging global scenario regarding the COVID19, in super-session of all earlier advisories. The updated advisory states that all regular (sticker) visas/e-visas (including VoA for Japan and South Korea) granted to nationals of Italy, Iran, South Korea and […]

മികച്ച കടുവ സങ്കേതത്തിനുള്ള ദേശീയ അവാര്‍ഡ് പെരിയാര്‍ കടുവ സങ്കേതം ഏറ്റുവാങ്ങി

രാജ്യത്തെ മികച്ച കടുവസങ്കേതത്തിനുള്ള ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ അവാര്‍ഡ് പെരിയാര്‍ കടുവ സങ്കേതത്തിനു ലഭിച്ചു. കടുവ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തല്‍, കടുവസംരക്ഷണരീതികളും മാതൃകകളും, കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് രാജ്യത്തെ കടുവ സങ്കേതങ്ങളില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 93.75 ശതമാനം പോയന്റുകള്‍ കരസ്ഥമാക്കി പെരിയാര് ടൈഗര്‍ റിസര്‍വും മഹാരാഷ്ട്രയിലെ പെഞ്ച് കടുവാ സങ്കേതവും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന […]

സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി ന്യു മാഹിയിൽ ‘ലോറൽ സ്വിമ്മിoഗ്‌ പൂൾ’ !

സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി നീന്തൽ പരിശീലനത്തിന് അവസരമൊരുക്കിക്കൊണ്ട് ന്യു മാഹിയിൽ ആധുനിക സൗകര്യങ്ങളോടെ ”ലോറൽ സ്വിമ്മിoഗ്‌ പൂൾ ” പ്രവർത്തനമാരംഭിച്ചിരിക്കുന്നു. മയ്യഴിയോട് ചേർന്നുകിടക്കുന്ന ന്യുമാഹിയിലെ ഉസ്സൻമൊട്ടയിൽ ദേശീയപാതക്കരികിൽ രണ്ടര ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ ലോറൽ ഗാർഡനോട് ചേർന്ന് ആധുനികവും കാലാനുസൃതവും വിശാലവുമായ ”ലോറൽ സ്വിമ്മിoഗ് പൂൾ ”അഥവാ ആധുനിക നീന്തൽ കുളത്തിൻറെ നിർമ്മാണം പൂർത്തിയായി . സ്ത്രീകൾക്കായുള്ള സ്വിമ്മിoഗ്‌ പൂൾ ആയതുകൊണ്ടുതന്നെ പുറത്തുനിന്നും അകത്തേക്കുള്ള കാഴ്ച്ചകൾക്ക് അശേഷം ഇടനൽകാതെ പൂർണ്ണമായും സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് രൂപകൽപ്പന നിർവ്വഹിച്ച […]

ദിപാവലി ആഘോഷിക്കാൻ ഷാർജയിൽ ‘ഇന്ത്യൻ രാവ്’

ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരാൻ ഉത്സവ രാവൊരുക്കി ഷാർജ ഫ്ലാഗ് ഐലൻഡ്. പാട്ടും നൃത്തവും ഫാഷൻ പരേഡുകളുമടക്കം വൈവിധ്യമാർന്ന പരിപാടികളാണ് ‘ഇന്ത്യൻ രാവിന്റെ’ ഭാഗമായി ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായ ദിപാവലിയുടെ ആവേശം പ്രവാസി സമൂഹത്തിന് സമ്മാനിക്കുന്നതിനോടൊപ്പം ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യം ഇതര രാജ്യക്കാർക്ക് പരിചയപ്പെടുത്താൻ കൂടിയാണ്  ‘ഇന്ത്യൻ നൈറ്റ്’  ഒരുക്കുന്നത്. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ബോളിവുഡ് നൃത്ത സംവിധായകൻ സൽമാൻ യുസഫ് ഖാൻ നയിക്കുന്ന  ഡാൻസ് ഷോയാണ് ഇന്ത്യൻ നെറ്റിലെ കലാവിരുന്നിന്റെ പ്രധാന ആകർഷണം. മലയാളി ഗായകൻ നിഖിൽ മാത്യു, തമിഴ് നടനും സംഗീതജ്ഞനുമായ എംജെ ശ്രീറാം എന്നിവരും വേദിയിലെത്തും. ബോളിവുഡ്, കോളിവുഡ് ഡാൻസ് പ്രദര്ശനങ്ങളോടൊപ്പം പരമ്പരാഗത കഥക് നൃത്തപ്രദർശനം,   ഫാഷൻ ഷോ എന്നിവയും കലാവിരുന്നിന്റെ ഭാഗമാണ്. തനത് രുചികളും ഇന്ത്യൻ രുചികളുമൊരുങ്ങുന്ന ചെറു ഭക്ഷണ ശാലകൾ, ജുവലറി – വസ്ത്ര  പ്രദർശനം എന്നിവയെല്ലാം ചേരുന്ന ഇന്ത്യയുടെ വൈവിധ്യം ആഘോസിക്കുന്ന വിധത്തിലാണ് ഇന്ത്യൻ രാവ് സംഘടിപ്പിക്കുന്നത്. ഏറ്റവും മികച്ചതും വ്യത്യസ്തവുമായ വസ്ത്രം ധരിച്ചെത്തുന്ന പുരുഷൻ, സ്ത്രീ, ദമ്പതിമാർ, കുടുംബം എന്നിവർക്ക് സമ്മാനം നേടാനും അവസരമുണ്ട്. “യുഎഇയിലെ ഇന്ത്യൻ സമൂഹത്തിനായി ഇങ്ങനെയൊരു ആഘോഷം ഒരുക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ദിപാവലി പോലെയുള്ള ഒരു പ്രധാന ആഘോഷം അതിന്റെ എല്ലാ പൊലിമയോടും കൂടി അവതരിപ്പിക്കുമ്പോൾ നാട് വിട്ടു കഴിയുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിനും അതേപോലെ മറ്റു രാജ്യക്കാർക്കും അത് വേറിട്ട അനുഭവമാവും. ഷാർജയിലെ കുടുംബ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമായ ഫ്ലാഗ് ഐലൻഡിൽ വെച്ചാവുമ്പോൾ ആഘോഷത്തിന്റെ മാറ്റ് പിന്നെയും കൂടും” – ഫ്ലാഗ് ഐലൻഡ് ജനറൽ മാനേജർ ഖുലൂദ്‌ അൽ ജുനൈബി പറഞ്ഞു. വെള്ളിയാഴ്ച (25 October 2019) വൈകുന്നേരം 3 മുതൽ രാത്രി പന്ത്രണ്ടു വരെയാണ് ഇന്ത്യൻ രാവ് അരങ്ങേറുന്നത്. […]

സുസ്ഥിര ടൂറിസം ലീഡേഴ്സില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്ററര്‍ കെ.രൂപേഷ് കുമാറും

ടൂറിസം മാഗസിനുകളില്‍ ഒന്നായ ലണ്ടനില്‍ നിന്നുള്ള കോണ്ടേനാസ്റ്റ് ട്രാവലര്‍ 50 സുസ്ഥിര ടൂറിസം നേതാക്കളില്‍ ഒരാളായി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു . 50 സുസ്ഥിര ടൂറിസംനേതാക്കളെ തെരഞ്ഞെടുത്തതില്‍ മുപ്പതാമതായാണ് കെ. രൂപേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാലം മുതല്‍ അതിന്റെ ഭാഗമായ രൂപേഷ് കുമാര്‍ ലോകം ശ്രദ്ധിച്ച കേരള ഉത്തരവാദിത്ത ടൂറിസം മോഡലിന്റെ രൂപകല്‍പ്പനയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടതില്‍ 4 പേര്‍ […]

ആഡംബര വിരുന്നുകളിലേക്ക് വാതിൽ തുറന്ന് അൽ ബദായർ ഒയാസിസ്‌

സാഹസികാനുഭവങ്ങളും തനത് എമിറാത്തി ആതിഥേയത്വവും പാരമ്പര്യവും സമ്മേളിക്കുന്ന ആഡംബര വിനോദസഞ്ചാരനുഭവം  അൽ ബദായർ ഒയാസിസ്‌  അതിഥികൾക്കായി വാതിൽ തുറന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ  (ശുറൂഖ്‌)  ‘ഷാർജ കലക്ഷൻ’ പദ്ധതിയുടെ ഭാഗമായി  ഷാർജ അൽ ബദായർ മരുഭൂമിയിലെ മനോഹരമായ പ്രകൃതി കാഴ്ചകൾക്ക് നടുവിൽ 60 മില്യൺ ദിർഹം ചിലവഴിച്ചാണ് അൽ ബദായർ ഒരുക്കിയിരിക്കുന്നത്. മരുഭൂമിയുടെ പ്രകൃതത്തോട് ചേർന്ന് നിൽക്കുന്ന വിധം പരമ്പരാഗത എമിറാത്തി നിർമാണ ശൈലി പിന്തുടർന്നാണ്  അൽ ബദായറിന്റെ നിർമാണം. കാമ്പിങ്ങിനും സാഹസിക പ്രകടനങ്ങൾക്കും പ്രശസ്തമായ അൽ ബദായറിലെ ഓറഞ്ച് മണൽക്കൂനകൾക്കു നടുവിൽ  മരുപ്പച്ചയെന്ന പോലെ നിലകൊള്ളുന്ന അൽ ബദായറിന്റെ ആദ്യ കാഴ്ച തന്നെ സഞ്ചാരികളുടെ മനംകവരാൻ പാകത്തിലുള്ളതാണ്. നഗരത്തിരക്കിൽ നിന്നും പാതയോരത്തിന്റെ ഇരമ്പലുകളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ നേരം ചിലവിടാൻ പാകത്തിലുള്ള 21 മുറികൾ ഇവിടെയുണ്ട്. ഇതിനു പുറമെ ഒറ്റ കിടപ്പുമുറിയുള്ള ഏഴു ടെന്റുകളും ഇരട്ട കിടപ്പുമുറികളുള്ള മൂന്ന് ടെന്റുകളുമുണ്ട്. മണൽപ്പരപ്പിന്റെ വിശാലമായ കാഴ്ചയും അനുഭവും ആവോളം ആസ്വദിക്കാൻ പാകത്തിൽ ഒരുക്കിയിട്ടുള്ള മുറികളിൽ എല്ലാം തന്നെ അത്യാഢംബര സൗകര്യങ്ങളുമുണ്ട്. ഇങ്ങനെ,അതിനൂതന സൗകര്യങ്ങളും പരമ്പരാഗത പശ്ചാത്തലവും ഭൂപ്രകൃതിയും  ഒരുമിക്കുന്ന യുഎഇയിലെ തന്നെ ആദ്യ വിനോദ കേന്ദ്രങ്ങളിലൊന്നാണ് അൽ ബദായർ ഒയാസിസ്‌. മുഴുവൻ സമയവും പ്രവർത്തിക്കുന്ന  രണ്ട് റസ്റ്ററന്റുകളാണ് അൽ ബദായറിലെത്തുന്ന രുചിപ്രേമികളെ കാത്തിരിക്കുന്നത്. തനത്  എമിറാത്തി വിഭവങ്ങളും ലോകരുചികളും ഒരുപോലെ ഒരുങ്ങുന്ന ‘നിസ് വ’ റെസ്റ്ററന്റ്, 8 അത്താഴം ഒരേസമയം വിളമ്പാനാവുന്ന ‘അൽ മദാം’ എന്നീ രണ്ടു റെസ്റ്ററന്റുകളും  മരുഭൂ കാഴ്ചകൾ ആസ്വദിച്ചിരിക്കാൻ പാകത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രുചികേന്ദ്രങ്ങൾക്കു പുറമെ ഇൻഡോർ സ്വിമ്മിങ് പൂൾ, വ്യായാമ കേന്ദ്രം, ബിസിനസ് സെന്റർ, മീറ്റിംഗ് റൂമുകൾ തുടങ്ങിയ  സൗകര്യങ്ങളുമുണ്ട്. ഡൂൺ ബാഷിങ്, ബഗ്ഗി റൈഡുകൾ, ക്വാഡ് ബൈക്ക്, കുതിര സവാരി, ഒട്ടക സവാരി, […]

ടൂറിസം മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ പ്രാധാന്യം ചര്‍ച്ച ചെയ്യാന്‍ ഐസിടിടി സമ്മേളനം

ലോകത്തെമ്പാടുമുള്ള ടൂറിസം മേഖലയെ നിര്‍ണായകമായി സ്വാധീനിക്കുന്ന നിര്‍മ്മിത ബുദ്ധി ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയില്‍ എങ്ങനെ പ്രായോഗികമാക്കാമെന്നതിനെക്കുറിച്ച്  കൊച്ചിയില്‍ ചേരുന്ന ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്നോളജി (ഐസിടിടി) ചര്‍ച്ച ചെയ്യും.  സെപ്റ്റംബര്‍ 26, 27 തിയതികളില്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ്  സമ്മേളനം. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ (അറ്റോയി), കേരള ടൂറിസത്തിന്‍റെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. ലോകത്തെമ്പാടും വിനോദസഞ്ചാര മേഖലയിലെ  വിവരശേഖരണവും യാത്രാരീതികളും  വിവരസാങ്കേതികവിദ്യയ്ക്ക് വിട്ടുകൊടുക്കുകയാണ് ഇപ്പോള്‍ യാത്രികര്‍ ചെയ്യുന്നത്.  നിര്‍മിതബുദ്ധിയടക്കം വിവരസാങ്കേതികവിദ്യയിലെ വിപ്ലവകരമായ […]

സഞ്ചാരികൾക്കുവേണ്ടി കേരളത്തിൽനിന്നും ഒരു ട്രാവൽ ആപ്പ്

ഇനി എങ്ങോട്ടു ട്രിപ്പ് പോവണമെന്ന് ചിന്തിച്ചു് സമയം കളയണ്ട. നിങ്ങളുടെ അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ കിലൊമീറ്റർ സഹിതം അറിയാൻ കഴിയുന്ന പുതുപുത്തൻ ആപ്പാണ് ട്രിപ്പ് അൺടോൾഡ് എന്ന സ്ഥാപനം പുറത്തിറക്കിയിരിക്കുന്നത്. മൊബൈലിലെ ജി പി എസ്  സംവിധാനത്തിന്റെ സഹായത്തോടുകൂടി നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ 100 കിലൊമീറ്റർ ചുറ്റളവിലുള്ള  എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും ഇനി ആപ്പിലൂടെ അറിയാം. ഓരോരുത്തരുടെയും  ഇഷ്ടാനുസരണം സ്ഥലങ്ങൾ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രതേകതയാണ്. ഫാമിലി, അഡ്വഞ്ചർ, റൊമാന്റിക്, ഹെറിറ്റേജ്, പീസ് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം […]

മെലീഹ മരുഭൂമിയിലെ ജൈവവൈവിധ്യ കാഴ്ചകൾ

പുരാതനകാല കാഴ്ചകളിലേക്കും വിജ്ഞാനത്തിലേക്കുമുള്ള  തിരിഞ്ഞുനടത്തമാണ്  ഷാർജ മെലീഹ ആർക്കിയോളജി സെന്ററിന്റെ സവിശേഷത. കഴിഞ്ഞ കുറെ ദശകങ്ങളായി തുടരുന്നപുരാവസ്തു പര്യവേഷണങ്ങളിൽ നിന്ന് പ്രാചീനശിലായുഗത്തിലേക്കു വരെ നീളുന്ന നിർണായക കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ആ കാഴ്ചകളും ചരിത്രവും സഞ്ചാരികൾക്കായി ഈകേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ വെറും പുരാവസ്തു കാഴ്ചകൾ മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രേത്യേകത, അറേബ്യൻ മരുഭൂമിയിലെ അപൂർവമായ ജൈവവൈവിധ്യം അടുത്തറിയാനും പഠിക്കാനും സാധിക്കുന്ന ഇടം  കൂടിയാണിത്. ചെറിയ ദൂരങ്ങളുടെ വ്യത്യാസത്തിൽ തന്നെ മണൽപരപ്പും ചരൽകല്ലുകൾ നിറഞ്ഞ പ്രതലവും ചുണ്ണാമ്പു പാറകളുമെല്ലാം മാറിമാറി വരുന്ന ഇവിടുത്തെ ഭൂപ്രകൃതി അപൂർവയിനംസസ്യങ്ങളുടെയും സസ്തനികളുടെയും വാസസ്ഥലമാണ്. അതിനാൽ തന്നെ  പ്രകൃതി സ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഫൊട്ടോഗ്രഫർമാർക്കും മെലീഹ പ്രിയകേന്ദ്രമായിമാറുന്നു. “മനോഹരമാണെങ്കിലും  പ്രയാസമുള്ള ഭൂപ്രകൃതിയാണ് മെലീഹയുടേത്. എന്നിട്ടും വേനൽക്കാലത്തു കഠിനമായ ചൂടും തണുപ്പുകാലത്ത് മരം കോച്ചുന്ന തണുപ്പും ഒരേപോലെഅതിജീവിക്കുന്ന സസ്യങ്ങളും ജീവജാലങ്ങളും, മറ്റുള്ളയിടങ്ങളിൽ നിന്ന് വ്യത്യസ്‍തമായി കൂടുതലായി ഇവിടെ കാണപ്പെടുന്നുണ്ട്” – മെലീഹ ആർക്കിയോളജി സെന്ററിലെ വൈൽഡ്ലൈഫ് വിദഗ്ദ്ധൻ തരിന്ദു വിക്രമ പറയുന്നു. എല്ലാ മരുഭൂമികളിലെയും പോലെ ജലദൗർലഭ്യം മെലീഹയിലുമുണ്ട്. ‘അംബ്രല തോണ്’ എന്നറിയപ്പെടുന്ന മരമാണ് കൂടുതലായി കാണപ്പെടുന്നത്. നമ്മുടെ നാട്ടിലെ വാക  മരത്തോടുസാമ്യമുള്ള ഈ മരം, ജലനഷ്ടം കുറയ്ക്കാൻ  തന്റെ ഇലകളുടെ വലുപ്പം ചുരുക്കിയാണ് ചൂടിനെ അതിജീവിക്കുന്നത്. ശത്രുക്കളിൽ […]

ന്യുമാഹിയിലെ ലോറൽ ഗാർഡൻ, ഉദ്യാനപ്രേമികളുടെ സ്വപ്‌നഭൂമി !!

മയ്യഴിപ്പുഴയുടെ മനോഹാരിത പോലെ പ്രകൃതിയെ അതിൻറെ സമസ്‌ത രൂപത്തിലും ഭാവത്തിലും ദൃശ്യാചാരുതയോടെ ആസ്വദിക്കാനാവുന്ന വേറിട്ടൊരിടം! നാട്ടുമ്പുറത്തിൻറെ ലാളിത്യവും തെളിമയുമുള്ള കൊച്ചുമനോഹരതീരം… മയ്യഴിയോട് തൊട്ടുതന്നെ ഏറെ അകലെയല്ലാതെകിടക്കുന്ന ന്യുമാഹിയിലെ ഉസ്സൻമൊട്ടയിൽ നേഷണൽ ഹൈവേയോട് ചേർന്നുകിടക്കുന്ന ലോറൽ ഗാർഡൻ ഉദ്യാനപ്രേമികളെ സ്വാഗതം ചെയ്‌തുകൊണ്ട് ശുഭാരംഭം കുറിച്ചിരിക്കുന്നു. മലയും കുന്നും കൃത്രിമ തടാകവും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും പുൽപ്പരപ്പുകളും നിർമ്മിച്ചുകൊണ്ടുള്ള പതിവ് ലാൻഡ്‌സ്‌കേപ്പിംഗ് രീതികളിൽ നിന്നും വേറിട്ട ശൈലിയിൽ പ്രകൃതിയെ അശേഷം പരുക്കേൽപ്പിക്കാതെ സ്വാഭാവികത്തനിമയിൽ രൂപകൽപ്പന നിർവ്വഹിച്ച ലോറൽ ഗാർഡൻ ഈ അടുത്ത […]

ഒരിക്കലും പഞ്ചറാവാത്ത ടയറുകളിറക്കി മിഷേലിന്‍ ടയര്‍ കമ്പനി

വാഹനങ്ങളുടെ ടയര്‍ പഞ്ചറാകുന്നതു മൂലമുള്ള ദുരിതത്തിന് എപ്പോഴെങ്കിലുമൊക്കെ ഇരയാകാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായെത്തിയിരിക്കുകയാണ് ഫ്രഞ്ച് ടയര്‍ നിര്‍മ്മാതാക്കളായ മിഷേലിന്‍. ഇതിനായി വായു ആവശ്യമില്ലാത്ത ടയറുകളാണ് മിഷേലിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ടയര്‍ ഒരിക്കലും പഞ്ചറാകില്ലെന്നാണ് കമ്പനി പറയുന്നത്.   യൂപ്ടിസ് പ്രോട്ടോടൈപ്പ് (യൂണിക് പഞ്ചര്‍പ്രൂഫ് ടയര്‍ സിസ്റ്റം) എന്നാണ് മിഷേലിനൊപ്പം ജനറല്‍ മോട്ടോഴ്സും കൂടി ചേന്ന് വികസിപ്പിച്ചെടുത്ത ഈ എയര്‍ലെസ് വീല്‍ ടെക്നോളജിയുടെ പേര്. ഈ ടയറുകളുടെ പരീക്ഷണയോട്ടം ഷെവര്‍ലെയുടെ ഇലക്ട്രിക് വാഹനമായ ബോള്‍ട്ടില്‍ […]

ഇവയാണ് ഇന്ത്യയിലെ കസ്റ്റംസ് നിയമങ്ങള്‍

ഒരു യാത്രക്കാരന് 50,000 രൂപ വരെ മൂല്യമുള്ള സാധനങ്ങള്‍ കൊണ്ടു പോകാം. 2 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന ബാഗേജില്‍ കുട്ടികളുടേതായ സാധനങ്ങള്‍ മാത്രമേ പാടുള്ളൂ. വീസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് പ്രത്യേക ബാഗേജ് ആനുകൂല്യവുമുണ്ട്. ഇത്തരക്കാര്‍ക്ക് ‘ട്രാന്‍സ്ഫര്‍ ഓഫ് റെസിഡന്‍സ്’ എന്ന പേരില്‍ കുറച്ചധികം സാധനങ്ങള്‍ കൊണ്ടു പോകാം. 3 മുതല്‍ 6 മാസം വരെ ഗള്‍ഫില്‍ നിന്ന വ്യക്തിക്ക് 60,000 രൂപ മൂല്യമുള്ള സാധനങ്ങള്‍ കൊണ്ടു പോകാം. 6 മാസം മുതല്‍ […]