ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ-കൊല്ലം ബോട്ട് സർവീസ് ഡിസംബർ അഞ്ച് മുതൽ തുടങ്ങും. ആലപ്പുഴയിൽ നിന്നും ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ്. ഡിസംബർ അഞ്ചിന് രാവിലെ 10.30ന് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിച്ച് വൈകിട്ട് 6.30 ന് കൊല്ലത്ത് എത്തിച്ചേരും. അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലത്തുനിന്ന് സർവീസ് പുനരാരംഭിക്കുകയും വൈകിട്ട് 6.30ന് ആലപ്പുഴയിൽ എത്തിച്ചേരുകയും ചെയ്യുമെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ അറിയിച്ചു.
Category Archives: Malayalam
ഓഖി ചുഴലിക്കാറ്റിന്റെയും പ്രളയത്തിന്റെയും നേര്‍ക്കാഴ്ചകളും അതിജീവനവും കടല്‍ത്തീരത്ത് വളളങ്ങളില്‍ വരയ്ക്കുന്നു. തിരുവനന്തപുരത്തെ മികച്ച തീരദേശ ചിത്രകലാകാരന്മാര്‍ ഇതിന് നേതൃത്വം നല്‍കുന്നു. ശ്രീ. രാജേഷ് അമലിന്റെ നേതൃത്വത്തില്‍ 10-ാംളം ചിത്രകാരന്മാരാണ് ഇതില്‍ പങ്കെടുക്കുക. പ്രശസ്ത ചിത്രകാരന്‍ ശ്രീ. കാട്ടൂര്‍ നാരായണപിളള ഉത്ഘാടനം ചെയ്തു. അതോടൊപ്പം കട്ടമര കവിയരങ്ങും ബീച്ചിൽ ഇന്ന് വൈകുന്നേരം 5 മണി മുതൽ ഉണ്ടാകും. പരമ്പരാഗത ശൈലിയില്‍ കട്ടമരത്തിലൊരുക്കുന്ന വേദിയിലാണ് കവിയരങ്ങ്. കവികള്‍ക്ക് സ്വന്തം കവിതകള്‍ ചൊല്ലാന്‍ അവസരമുണ്ട്.
ബന്ദിപ്പൂർ-വയനാട് മേഖലയിലെ രാത്രികാല യാത്രാനിരോധനത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ദേശീയപാത 212ൽ മേൽപ്പാലങ്ങൾ പണിയുന്നത് ഉൾപ്പെടെയുള്ള ചെലവിന്റെ 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. ഏകദേശം 450-500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അന്തിമമായ ചെലവ് വിശദമായ സർവെയ്ക്കും മേൽപ്പാലത്തിന്റെയും റോഡ് വികസനത്തിന്റെയും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയ ശേഷം കണക്കാക്കും. കർണ്ണാടകയിലെ കൊള്ളെഗൽ മുതൽ മൈസൂർ വഴി കോഴിക്കോടുവരെ 272 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയ പാത […]
അഗസ്ത്യാർകൂടത്തിൽ വനിതകള്‍ക്ക് ഏർപ്പെടുത്തിയ ട്രക്കിങ്ങിനുള്ള വിലക്ക് കേരളാ ഹൈക്കോടതി നീക്കി. ട്രെക്കിങ്ങ് അനുവദനീയമായിരിക്കുന്ന അഗസ്ത്യാർകൂടമലനിരകളിൽ ലിംഗ വിവേചനം പാടില്ല എന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് അനു ശിവരാമൻ വിലക്ക് നീക്കിയത്. സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. ദക്ഷിണ കൈലാസം എന്ന് പുകള്‍പെറ്റ അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കിയത് വനം വകുപ്പായിരുന്നു. വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സ്ത്രീകളും 4 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുന്‍ വര്‍ഷം സ്ത്രീകളെ വിലക്കിയുള്ള സര്‍ക്കുലറിനെതിരെ […]
എറണാകുളം മറൈന്‍ ഡ്രൈവില്‍ 2018 സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് 2019 ഫെബ്രുവരി 15 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് നടത്തുന്നതിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയ ദുരന്തങ്ങളെ തുടര്‍ന്നാണ് കോണ്‍ക്ലേവ് മാറ്റിവച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള ദുരിത നിവാരണത്തിനും പകര്‍ച്ചവ്യാധി […]
സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും അവധിയാത്രാ ആനുകൂല്യം ഉപയോഗിച്ച് യാത്ര നടത്തുമ്പോൾ യാത്ര ആരംഭിക്കുന്നതിനു മുമ്പുള്ള പ്രഖ്യാപിത ലക്ഷ്യസ്ഥാനത്തിലെ മാറ്റം സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് സർക്കാർ ഉത്തരവായി. യാത്ര ആരംഭിച്ചതിനുശേഷം പ്രഖ്യാപിത ലക്ഷ്യസ്ഥാനത്തിൽ മാറ്റംവരുത്തിക്കൊണ്ടുള്ള ക്ലെയിമുകൾ അനുവദിക്കുകയില്ലെന്നും ധനകാര്യ വകുപ്പിന്റെ ഉത്തരവിൽ വ്യക്തത വരുത്തിയിട്ടുണ്ട്. എയ്ഡഡ് സ്കൂളിലെയും കോളജിലെയും അധ്യാപകർ ഉൾപ്പെടെ എല്ലാ ഫുൾടൈം ജീവനക്കാർക്കും (ലോക്കൽ ബോഡി ജീവനക്കാർ ഉൾപ്പെടെ) എൽടിസിക്ക് (Leave Travel Concession) അർഹതയുണ്ട്. പതിനഞ്ച് വർഷം പൂർത്തിയാക്കിയവരാകണം […]
ഇന്ത്യൻ ലൈസന്‍സ് യുഎഇ അംഗീകരിക്കാൻ ധാരണയായതായി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റ് യുഎഇയിൽ പാസായാലാകും അംഗീകാരം കിട്ടുക. അബുദാബിയിൽ നടന്ന രണ്ടാമത് ഇന്ത്യാ-യുഎഇ സ്ട്രാറ്റജിക് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷെയ്ഖ് നഹ്യാൻ. സഹകരണത്തിന്റെ പുത്തൻ മേഖലകളിൽ ശ്രദ്ധയൂന്നി നേട്ടം ഉണ്ടാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളുടെയും വികസനത്തിൽ പരസ്പരം പങ്കാളികളാകാമെന്നതാണ് നേട്ടമെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും […]
ഐ.എഫ്.എഫ്.കെ.യുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാനായി വിഖ്യാത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി എത്തും. മജീദിയുടെ മുഹമ്മദ് : ദ് മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കും. 2015 ല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലമാണ് ആവിഷ്‌കരിക്കുന്നത്. ഇറാനിയന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്. തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകനായ അഡോല്‍ഫോ അലിക്‌സ് […]
ഭക്ഷണ വിതരണ ദാതാക്കളായ ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ടിനെ തെരഞ്ഞെടുത്തു. യൂബര്‍ ഈറ്റ്സ് ബ്രാന്‍ഡ് അംബാസിഡറെ നിയമിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.ആലിയ പോലുള്ളൊരു വ്യക്തിയെ കമ്പനിയുടെ ബോര്‍ഡിലേക്ക് വരുന്നത് ഏറെ സന്തോഷുമുള്ള കാര്യമാണെന്നാണ് ഊബര്‍ ഈറ്റ്സ് ഇന്ത്യ ആന്‍ഡ് ദക്ഷിണ ഏഷ്യന്‍ തലവന്‍ ഭാവിക് റാത്തോഡ് പറഞ്ഞത്. ‘ആലിയ ഇന്ത്യയിലെ ദശലക്ഷം ആളുകളുടെ പ്രചോദനമാണ്. യുവാക്കള്‍ ആലിയയുടെ ഊര്‍ജ്ജസ്വലതലും വ്യക്തിത്വവും പിന്‍തുടാന്‍ ശ്രമിക്കുകയാണ്. ആലിയയുടെ ചുറുചുറുക്കും തനത് ശൈലിയുമാണ് ഒരു […]
ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് അടക്കമുള്ള വാഹന രേഖകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്ന് പോലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് അപ്‌ഡേറ്റ് ആകുന്നില്ലെന്ന് പരാതി ധാരാളമുണ്ട്. അതിന് പരിഹാരവുമായി എത്തിയിരിക്കുന്നു കേരള പൊലീസ്. ഡിജി ലോക്കര്‍ ആപ്പില്‍ ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യുന്ന വിധത്തെപ്പറ്റി കേരള പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. ‘ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ധാരാളം പേര്‍ ചൂണ്ടികാണിക്കുകയുണ്ടായി. എന്നാല്‍ , ഡ്രൈവിങ് ലൈസന്‍സ് വിവരം […]
നികുതിവെട്ടിപ്പ് തടയാന്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി ആദായ നികുതി വകുപ്പ്. പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഡിസംബര്‍ അഞ്ചുമുതല്‍ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നികുതി ഒഴിവാക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയുടെ ഇടപാടുനടത്തുന്നവരെല്ലാം 2019 മെയ് 31നകം പാന്‍കാര്‍ഡിന് അപേക്ഷിച്ചിരിക്കണം. പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അച്ഛന്റെ പേര് നല്‍കണമെന്ന വ്യവസ്ഥ ഐടി […]
ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ വിറ്റുപോയത് 17.74 ലക്ഷം രൂപയ്ക്ക്. ഹുസൈന്‍ ഉപയോഗിച്ചിരുന്ന 1937 മോഡല്‍ മോറിസ് 8 വിന്‍റേജ് ബ്രിട്ടീഷ് കാര്‍ ഓണ്‍ലൈന്‍ ലേലത്തിലാണ് വിറ്റത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസുകാരനാണ് മോറിസ് 8 സ്വന്തമാക്കിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തുന്ന ആസ്റ്റാഗുരു എന്ന കമ്പനിയായിരുന്നു ഓണ്‍ലൈന്‍ ലേലത്തിന്‍റെ സംഘാടകര്‍. 8-12 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഏകദേശ മൂല്യം കണക്കാക്കിയിരുന്നത്. 1991 മുതലാണ് മോറിസ് 8 എംഎഫ് ഹുസൈന്‍റെ കുടുംബത്തിന്‍റെ […]
ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് നിയമങ്ങളിലും ഭേദഗതി വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പുതിയ ഭേദഗതി പ്രകാരം 7500 കിലോ ഗ്രാമില്‍ താഴെ ലോഡ് ഉള്‍പ്പെടെ ഭാരം വരുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഓട്ടൊറിക്ഷ, ത്രീവീലര്‍ ഗുഡ്‌സ് തുടങ്ങിയ ട്രാന്‍സ്‌പോര്‍ട്ട് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല. ഇപ്രകാരം ബാഡ്ജ് ഉള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി മുതല്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ടതില്ല. ആ ലൈസന്‍സിന്‍റെ സാധുത സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള കാലാവധിയായി […]
ചാല പൈതൃക ടൂറിസം പദ്ധതി നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കും. നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെഅദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു. മലക്കറി-മത്സ്യ-മാംസ ചന്ത നവീകരണവുമായി ബന്ധപ്പെട്ട കച്ചവടക്കാരുടെ എല്ലാവിധ ആശങ്കകളും ദൂരീകരിക്കുന്നതിനായി പദ്ധതിയുടെ രൂപരേഖ ഇവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. നവംബര്‍ 24നു ഉച്ചയ്ക്ക് 12 മണിക്ക് ചാലയിലെ കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഹാളില്‍ പദ്ധതിയുടെ ആര്‍ക്കിടെക്ട് പത്മശ്രീ ശങ്കറാണ് കച്ചവടക്കാര്‍ക്കായി പ്രസന്റേഷന്‍ നടത്തുന്നത്. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന […]
രാജ്യത്തെ ആദ്യ മഹിളാമാള്‍ കോഴിക്കോട്ട് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റാണ് വ്യവസായ രംഗത്തെ പുത്തന്‍ചുവടുവെപ്പിന് പിന്നില്‍.തികച്ചും സ്ത്രീസൗഹൃദമായാണ് മാള്‍ പ്രവര്‍ത്തിക്കുക. പെണ്‍കരുത്തിന്റെ കയ്യൊപ്പ് എന്ന മുദ്രാവാക്യവുമായാണ് മഹിളാമാള്‍ കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഭരണനിര്‍വ്വഹണം മുതല്‍ സുരക്ഷാചുമതല വരെ വനിതകളുടെ മേല്‍നോട്ടത്തില്‍.103 സംരഭ ഗ്രൂപ്പുകളാണ് മാളിലുള്ളത്.ഇതില്‍ 70 സംരഭങ്ങള്‍ കുടുംബശ്രീയുടേതും ബാക്കിയുള്ളവ സ്വകാര്യ വനിതാ സംരഭകരുടേതുമാണ്. വനിതാ വികസന കോര്‍പറേഷന്‍ ഹെല്‍പ് ഡെസ്‌ക്, വനിതാ കോഓപറേഷന്‍ ബാങ്ക്, കുടുംബ കൗണ്‍സലിങ് […]















