ഹര്‍ത്താലുകള്‍ കേരളത്തിനെ തകര്‍ക്കുന്നു; അല്‍ഫോണ്‍സ് കണ്ണന്താനം

Alphons Kannenthanam

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ കേരളത്തിനെ ബാധിക്കുന്നു എന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തിന് വിനോദസഞ്ചാരികളെ പഴയപോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. പ്രധാന തടസ്സമായി നില്‍ക്കുന്നത് അപ്രതീക്ഷിത ഹര്‍ത്താലുകളാണ്.


കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നിരുന്ന കേരളം എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഹര്‍ത്താലുകളാണ് വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപയുടെ വരുമാനം ടൂറിസത്തില്‍ നിന്ന് രാജ്യത്തിന് ലഭിച്ചു. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് പ്രകടനം മോശമാണെങ്കിലും വരുമാന വര്‍ധന ആശ്വാസമായെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *