പുന്നമടയുടെ സൗന്ദര്യം വീണ്ടും വെള്ളിത്തിരയിലേക്ക്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ഏറ്റവും പുതിയ പൊളിറ്റിക്കല്‍ ത്രില്ലറായ എന്‍കെജിയുടെ ചിത്രീകരണത്തിലൂടെ പുന്നമചടക്കായലിന്റെ ഭംഗി വീണ്ടും വെള്ളിത്തിരയിലേക്ക്.
ചിത്രീകരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ നടന്‍ സൂര്യ സ്പീഡ് ബോട്ടില്‍ ചുറ്റി പുന്നമടക്കായലിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്തു.


ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ ഗാന രംഗങ്ങള്‍ക്ക് ഭംഗി കൂട്ടുന്നതിനാണ് ഷൂട്ടിംഗ് സംഘം ആലപ്പുഴയിലെത്തിയത്. വഞ്ചിവീട്ടിലും കായല്‍ കരയിലുമായിട്ടാണ് ചിത്രീകരണം നടന്നത്.

കെ.സെല്‍ലരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം നടിമാരായ രാകുല്‍ പ്രീത് സിങ്ങ്, സായി പല്ലവി തുടങ്ങിയ വന്‍താര നിര അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *