സിനിമയ്‌ക്കൊപ്പം രാജ്യവും ചുറ്റാം; അറിയാം ലോക പ്രശസ്ത സിനിമാ തീയറ്ററുകള്‍

ചലിക്കുന്ന ചിത്രങ്ങള്‍ എന്നും മനുഷ്യന് അത്ഭുതമാണ്. ലോകത്തിന്റെ എല്ലാം കോണിലുമുണ്ടവും സിനിമയെ സ്‌നേഹിക്കുന്ന ആളുകള്‍. അതു കൊണ്ട് തന്നെ സിനിമ തിയറ്ററുകള്‍ എല്ലായിടത്തും സജീവമാണ്. പ്രാരംഭ കാലത്ത് നാടായ നാട് മുഴുവന്‍ സഞ്ചരിച്ച് തിരശ്ശീല വലിച്ച് കെട്ടിയായിരുന്നു ചിത്രങ്ങള്‍ കാണിച്ചിരുന്നത്. പിന്നീടത് ഓല മേഞ്ഞ സിനിമാ കൊട്ടകകള്‍ ആയി. കാലം കഥ മാറി ഇന്ന് ഇപ്പോ മള്‍ട്ടിപ്ലക്‌സുകളുടെ കാലമാണ്. അങ്ങനെ ചരിത്രം ഏറെ പറയാനുള്ള ലോകത്തിലെ സിനിമ തീയറ്റുകളെ പരിചയപ്പെടാം..

Majestic theatre, Tunisia

പാരീസിലെ പ്രശസ്ത ഫോട്ടോഗ്രാഫറും കടുത്ത് സിനിമ പ്രേമിയുമായ സ്റ്റീഫന്‍ സൊബിറ്റ്‌സര്‍ തന്റെ സിനിമാ ആരാധന അവതരിപ്പിച്ചത് വളരെ വ്യത്യസ്തമായ രീതിയിലാണ്. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സിനിമാതിയറ്ററുകളുടെ രൂപഭംഗിയാണ് അദ്ദേഹം ചിത്രങ്ങളിലൂടെ വരച്ചുകാട്ടുന്നത്. ഏകദേശം പതിനാറുവര്‍ഷങ്ങളാണ് ഇതിനായി അദ്ദേഹം നീക്കിവെച്ചത്. ലോസാഞ്ചലല്‍സ് മുതല്‍ ഈജിപ്റ്റ് വരെ നീണ്ടയൊരു യാത്രയായിരുന്നു അത്.

 

മുംബൈയിലെ സാധാരണക്കാരുടെ കേന്ദ്രമായ നിഷാന്ത് സിനിമാസ്, സൗത്ത് ലണ്ടനിലെ 1,711 സീറ്റുകളുള്ള ആഡംബര തിയറ്റര്‍, അലക്‌സാണ്ട്രിയയിലെ റിയോ പിക്ചര്‍ ഹൗസ്, ടുണീഷ്യയിലെ ഏറെ പഴക്കം ചെന്ന മജിസ്റ്റിക്ക്, മൊറോക്കോയിലെ ലിനക്‌സ്, നാടകശാലയെ അനുസ്മരിപ്പിക്കുന്ന കയ്റോയിലെ എല്‍ ഷാര്‍ക്ക് സിനിമാസ്, ലെബനിലെ തകര്‍ന്നടിഞ്ഞ സിനിമാകൊട്ടക, കലിഫോര്‍ണിയയിലെ ഓപ്പണ്‍ തിയറ്റര്‍, പ്രേഗിലെ ആഡംബര തിയറ്റര്‍, ഡല്‍ഹിയിലെ സംഘം തിയറ്റര്‍ എന്നിവയെല്ലാം സ്റ്റീഫന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Raj-madir-cinemas-Jaipur

ലോസാഞ്ചലസിലെ മില്യന്‍ ഡോളര്‍ തിയറ്റര്‍ ആണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. ലോസാഞ്ചലസിന്റെ സിനിമാ വളര്‍ച്ചയുടെ ഓരോ ‘പടവും’ 1918ല്‍ നിര്‍മിതമായ ഈ തിയറ്റര്‍ കണ്ടിരിക്കുന്നു. കയ്റോയിലെ മെട്രോ സിനിമാശാലയെ കുറിച്ചും ഇദ്ദേഹം എടുത്തുപറയുന്നുണ്ട്. പഴയ കാലത്തേക്കൊരു തിരിച്ചു പോക്ക് പോലെയാണ് ഇവിടം കാണുമ്പോള്‍ തോന്നുകയെന്നും സ്റ്റീഫന്‍ പറയുന്നു. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായി തോന്നിയത് ജയ്പുരിലെ രാജ് മന്ദിര്‍ സിനിമാസ് ആണെന്ന് സ്റ്റീഫന്‍ സാക്ഷിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച തിയറ്ററുകളില്‍ ഒന്നാണിതെന്നും അദ്ദേഹം കുറിക്കുന്നു.

Million Dollar Theatre, Los Angeles

തിയറ്ററുകള്‍ ഒരു നാടിന്റെ തന്റെ സ്പന്ദനമാണ്. ഒരു തിയറ്റര്‍ പൂട്ടുമ്പോള്‍ അതിനു ചുറ്റുമുള്ള അനേകം പേരുടെ ജീവിതം കൂടിയാണ് മാറുന്നത്. വിവിധ രാജ്യങ്ങളിലെ സിനിമാസംസ്‌കാരവും തിയറ്ററുകളുടെ വ്യത്യാസവും നിര്‍മാണ ഘടനയുമെല്ലാം സ്റ്റീഫന്‍ തന്റെ ചിത്രങ്ങളിലൂടെ വരച്ചു കാണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *