അപ്രഖ്യാപിത ഹര്‍ത്താലുകള്‍ക്കെതിരെയും കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ വിദേശ വിനോദ സഞ്ചാര സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് ‘Save Kerala Tourism’ എന്ന മുദ്രാവാക്യവുമായി അസോസിയേഷന്‍ ഓഫ് ടൂറിസം ട്രെയ്ഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ (ATTOI) – യുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് 6 മണിക്ക് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടത്തുന്നു. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇതര സംഘടനകളായ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷന്‍ (SKHF) അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍സ് ഇന്‍ ടൂറിസം (APT) ടൂറിസം പ്രൊഫഷണല്‍സ് […]
Category Archives: News
ഹർത്താലുകൾക്കും ടൂറിസ്റ്റുകളെ ആക്രമിക്കുന്നതിനെതിരെയും സംസ്ഥാനത്തെ ടൂറിസം മേഖല പ്രതിഷേധവുമായി തെരുവിലേക്ക്. പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം. തിരുവനന്തപുരത്ത് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടത്തും. പാളയം രക്തസാക്ഷി മണ്ത്തിൽ നിന്ന് സെക്രട്ടറിയേറ്റ് പടിക്കൽ വരെയാണ് ജാഥ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തിൽ നടക്കുന്ന മൗനജാഥയിൽ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ (എസ് കെ എച്ച് എഫ്), അസോ. ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം ( എ പി ടി […]
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ രാജ്യത്തെ ആദ്യ ‘ആന ആശുപത്രി’ ആഗ്രക്ക് സമീപം മഥുര, ഫറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈല്‍ഡ് ലൈഫ് എസ്ഒഎസ്, എന്‍ജിഒ-യും വനംവകുപ്പുമാണ് ആശുപത്രിക്ക് പിന്നില്‍. 12,000 ചതുരശ്രയടി സ്ഥലത്തുള്ള ആശുപത്രിയില്‍ പരിചരണത്തിനായി 4 ഡോക്ടര്‍മാര്‍, ഡിജിറ്റല്‍ എക്സ് റേ, ലേസര്‍ ചികിത്സ, ഡന്റല്‍ എക്സ് റേ, അള്‍ട്രാ സോണാഗ്രഫി, ഹൈഡ്രോതെറാപ്പി തുടങ്ങി നൂതനമായ പല ചികിത്സ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനകളെ നിരീക്ഷിക്കാന്‍ സിസിടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലായിരുന്നു ആദ്യം ആന ആശുപത്രിക്കായി […]
നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ തലസ്ഥാനത്ത് വണ്‍ ഡേ ഹോം പദ്ധതി ഉടന്‍ വരുന്നു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ആരംഭിക്കാന്‍ പോകുന്ന വണ്‍ ഡേ ഹോം വനിത ശിശുവികസന വകുപ്പിന്റെ നിയന്ത്രണത്തിലാണു്ള്ളത്. കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ‘എന്റെ കൂട്’ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ഇത് കൂടാതെ ആണ് വണ്‍ ഡേ ഹോം സൗകര്യവും എത്തുന്നത്. രാത്രി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി തങ്ങാനാണ് ‘എന്റെ കൂട് പദ്ധതി. എന്നാല്‍, വണ്‍ […]
വിന്റേജ് കാറുകള്‍ ഉള്‍പ്പെടെ പുരാതന വാഹനങ്ങള്‍ സ്വന്തമാക്കുന്നത് ഇന്ത്യയിലുള്ളവരുടെയും ഹോബിയായി തുടങ്ങിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ ലേലങ്ങള്‍ നടക്കാറുണ്ട്. ഇന്ത്യയില്‍ ഇത് ക്ലാസിക് കാര്‍ നെറ്റ്‌വര്‍ക്കിലൂടെയായിരുന്നു. എന്നാല്‍ ആദ്യമായി ഇന്ത്യയിലും ഒരു വിന്റേജ് കാര്‍ ലേലം നടക്കാനൊരുങ്ങുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റാഗുരു എന്ന കമ്പനിയാണ് ഇന്ത്യയിലാദ്യമായി വിന്റേജ് കാറുകളുടെ ലേലം സംഘടിപ്പിക്കുന്നത്. നവംബര്‍ 21-നാണ് ആസ്റ്റാഗുരു വെബ്‌സൈറ്റ് മുഖേനയാണ് വിന്റേജ് കാറുകളുടെ ലേലം നടക്കുന്നത്. മുംബൈയില്‍ പഴയ കാറുകളുടെ ശേഖരമുള്ള സ്വകാര്യവ്യക്തികളെ ഉള്‍പ്പെടുത്തിയാണ് […]
സൈക്ലിങ് ആരോഗ്യത്തിനും പരിസ്ഥിതിക്കും എന്ന ആശയവുമായി ഇന്ത്യന്‍ വ്യോമസേന. സുലൂര്‍ വ്യോമകേന്ദ്രത്തിലെ സാഹസിക വിഭാഗമാണ് പാലക്കാട് ജില്ലയില്‍ സൈക്ലിങ് പര്യടനം സംഘടിപ്പിച്ചത്. സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ പൊലീസും എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പാലക്കാട് ചാപ്റ്ററും ചേര്‍ന്ന് സ്വീകരണം നല്‍കി. ‘പാലക്കാട് സുരക്ഷിതം’ എന്ന സന്ദേശം പ്രചരിപ്പിച്ചു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് എയര്‍ഫോഴ്‌സ് അസോസിയേഷനാണു പര്യടനം ഏകോപിപ്പിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ പി.വേണുഗോപാല്‍ നയിക്കുന്ന 19 അംഗ സംഘത്തില്‍ ഒരു വനിത ഉദ്യോഗസ്ഥ ഉള്‍പ്പെടെ 4 മലയാളികളും ഉണ്ടായിരുന്നു. […]
ആ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം, ചരിത്രം, മനോഹാരിത എന്നിവയ്ക്ക് ലേക്ക് കോമോ കൂടുതല്‍ ദൃശ്യചാരുത നല്‍കുന്നു. ഇറ്റലിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലേക്ക് കോമോ. ഈ ആഡംബര കേന്ദ്രം റോമന്‍ കാലം മുതലെ പ്രഭുക്കന്മാരുടെയും, സമ്പന്നരുടെയും സ്ഥിരം സന്ദര്‍ശന സ്ഥലമായിരുന്നു. ഈ ഇറ്റാലിയനേറ്റ് വില്ല ഏഴു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു മൊണാസ്റ്റ്ട്രിയായിട്ടാണ് ആരംഭിച്ചത്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, ഉരുളന്‍ കല്ലുകള്‍ പാകിയ തെരുവുകള്‍, ഭംഗിയുള്ള അന്തരീക്ഷം, ഇറ്റാലിയനേറ്റ് ആര്‍കിടെക്ച്ചര്‍, മലനിരകള്‍ എന്നിവ കൊണ്ടൊക്കെ പേരുകേട്ടയിടമാണ് ലേക്ക് കോമോ. ഇവിടെ […]
വലിയപറമ്പ് പഞ്ചായത്തിലെ ജനകീയ ടൂറിസംപദ്ധതിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. വിനോദ സഞ്ചാരികള്‍ക്കായി ടൂറിസം പോയിന്റുകള്‍ ഒരുക്കുകയും വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ വിളമ്പുകയും ഗ്രാമത്തിലെ പരമ്പരാഗത കൈത്തൊഴിലുകള്‍ സഞ്ചാരികള്‍ക്കായി പഠിപ്പിക്കുകയും ചെയ്യുന്നതിന് തൃക്കരിപ്പൂര്‍ കടപ്പുറം ഒരുങ്ങുകയാണ്. നാലാംവാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തില്‍ 200ല്‍ പരം കുടുംബങ്ങള്‍ ഒത്തുചേര്‍ന്നാണ് ജനകീയ ടൂറിസം പദ്ധതിയായ ‘പാണ്ഡ്യാല പോര്‍ട്ട്’ അണിയിച്ചൊരുക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പാണ്ഡ്യാലക്കടവ് സുബ്രഹ്മണ്യകോവിലിന് സമീപം ഓഫീസ് ഞായറാഴ്ച തുറക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് ഒരുക്കുന്നത്. പാണ്ഡ്യാലക്കടവിലെത്തുന്ന സഞ്ചാരികളെ സ്വാഗതംചെയ്യുന്ന കമാനങ്ങള്‍ […]
ഇന്ത്യയില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത എന്‍ജിനില്ലാത്തീവണ്ടി ട്രെയിന്‍ 18ന്റെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരം സര്‍വീസ് നടത്താന്‍ സാധിക്കുന്ന ട്രെയിനാണ് ഇതെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്. ബറെയ്‌ലിയില്‍ നിന്ന് മൊറാദാബാദിലേക്കഉള്ള പാതയിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്. 2018 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനാലാണ് ഈ സെമി ഹൈസ്പീഡ് ട്രെയിന് ട്രെയിന്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. വൈദ്യുതിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ അടങ്ങുന്ന മൊഡ്യൂളുകളാണ് ട്രെയിനെ ചലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍ജിന്റെ സഹായമില്ലാതെ സ്വയം വേഗതയാര്‍ജ്ജിക്കാനുള്ള കഴിവ് ട്രെയിനിനുണ്ട്. മണിക്കൂറില്‍ […]
ഇന്ത്യയില്‍ നിന്നു വരും വര്‍ഷം ഒരു ലക്ഷത്തിലധികം വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നതായി ഇസ്രായേലി വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഇന്ത്യാ ഫിലിപ്പൈന്‍സ് മേഖലകളുടെ ഡയറക്ടര്‍ ഹസാന്‍ മധാ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇസ്രായേലിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 48800 ഇന്ത്യക്കാര്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചു. ഇതില്‍ 20 ശതമാനം കേരളത്തില്‍ നിന്നുള്ള യാത്രക്കാരാണെന്നാണ് കണക്കാക്കുന്നത്. വരും വര്‍ഷം തീര്‍ഥാടകരായ സന്ദര്‍ശകര്‍ക്കു പുറമേ വിനോദയാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സിനിമാ […]
വിമാനത്താവളത്തില്‍ പുതിയ നാല് വിമാന പാര്‍ക്കിങ് ബേകള്‍ നിര്‍മിക്കുന്നു. ചാക്ക ഭാഗത്താണ് പുതിയ വിമാന പാര്‍ക്കിങ് ബേകള്‍ നിര്‍മിക്കുക. എയ്‌റോ ബ്രിഡ്ജുമായി ബന്ധിപ്പിക്കാത്ത പാര്‍ക്കിങ് കേന്ദ്രങ്ങളാണിവ. എയ്‌റോ ബ്രിഡ്ജ് ഇല്ലാത്ത ഇടമായതിനാല്‍ യാത്രക്കാരെ ടെര്‍മിനലില്‍നിന്ന് ബസില്‍ കയറ്റിയാണ് വിമാനത്തിലെത്തിക്കുക. കോഡ് സി, ഇ വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് സൗകര്യപ്രദമായി പാര്‍ക്കുചെയ്യാനാവും. 25 കോടി 83 ലക്ഷത്തിന് ഡല്‍ഹി കമ്പനിയായ ജെ.കെ.ജി. ഇന്‍ഫ്രാടെക് ലിമിറ്റഡാണ് നിര്‍മാണം നടത്തുക. നിലവില്‍ ആഭ്യന്തര ടെര്‍മിനലിലും അന്താരാഷ്ട്ര ടെര്‍മിനലിലുമായി 20 പാര്‍ക്കിങ് ബേകളാണുള്ളത്. ഇതില്‍ […]
തിരക്ക് പിടിച്ച ജീവിതത്തില്‍ പ്രകൃതിയുടെ മനോഹാരിത ആസ്വാദിച്ച് ഒരു ദിവസം ചിലവഴിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. കാഴ്ചകള്‍ക്കൊപ്പം രുചിയൂറുന്ന മീന്‍ കൂട്ടിയുള്ള ഊണ് കൂടി കിട്ടിയാലോ സംഗതി ഉഷാറായി. കുറഞ്ഞ ചിവലില്‍ ഇവയൊക്കെ ആസ്വദിക്കണമെങ്കില്‍ ഫാം ടൂറിസം രംഗത്ത് വ്യത്യസ്ത മാതൃകയായ വൈക്കം തേട്ടകത്തെ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം സെന്ററിലേക്ക് വരാം. മൂവാറ്റുപുഴയുടെ കൈവഴിയായി ഒഴുകുന്ന കാരിയാര്‍ തീരത്ത് നിലകൊള്ളുന്ന സുന്ദരഭൂമിയിലേക്ക് വിദേശീയരും സ്വദശീയരുമടക്കം നിരവധിപേരാണ് എത്തുന്നത്. മുളയുടെ അലങ്കാര ഭംഗിയില്‍ പണിതുയര്‍ത്തിയ ഫിഷ് വേള്‍ഡ് അക്വാ […]
മാസങ്ങള്‍നീണ്ട അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്‍ജിന്‍ എത്തി. തിരുച്ചിറപ്പള്ളിയിലെ റെയില്‍വേയുടെ ഗോള്‍ഡന്റോക്ക് വര്‍ക്ഷോപ്പില്‍നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മേട്ടുപ്പാളയം സ്റ്റേഷനില്‍ എത്തിച്ചത്. മേട്ടുപ്പാളയത്ത് രണ്ടാഴ്ച പരിശോധനയോട്ടം കഴിഞ്ഞാല്‍ ഈ നീരാവി എന്‍ജിന്‍ യാത്രക്കാരെയുംകൊണ്ട് കൂകിപ്പായും. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള പി.ഒ.എച്ച്. (പീരിയോഡിക്കല്‍ ഓവര്‍ ഓയിലിങ്) കഴിഞ്ഞാണ് എന്‍ജിന്‍ എത്തിയത്. 13 മാസം മുമ്പ് തിരുച്ചിറപ്പള്ളിയിലേക്കയച്ച എന്‍ജിനാണ് അറ്റകുറ്റപ്പണികഴിഞ്ഞ് പേരുംമാറ്റി എത്തിയത്. കോച്ചുകള്‍ രണ്ടരവര്‍ഷത്തിലൊരിക്കല്‍ ഗോള്‍ഡന്‍ റോക്കില്‍ എത്തിച്ച് അറ്റകുറ്റപ്പണി നടത്തും. തിരുച്ചിറപ്പള്ളിയില്‍നിന്ന് റോഡ് മാര്‍ഗം എത്തിച്ച എന്‍ജിന്‍ ഈറോഡില്‍ നിന്ന് […]
ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നും നാളെയും മലയോര, തീരമേഖലകളിലുള്‍പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ […]
നവംബര്‍ 18 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് നടപ്പിലാക്കമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. ഓട്ടോ മിനിമം ചാര്‍ജ് നിലവില്‍ 20 രൂപയാണ്. ഇത് 30 ആക്കി വര്‍ധിപ്പിക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും […]















