Category Archives: News

സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ ജിംനേഷ്യം ഇനി മുതല്‍ പാലക്കാട്

സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ ജിംനേഷ്യം പാലക്കാട് കോട്ടമൈതാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. എം.ബി. രാജേഷ് എംപിയാണ് ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രായ ഭേദമന്യേ വ്യായാമം ചെയ്യാന്‍ ആര്‍ക്കും ഈ ജിമ്മിലേക്കു വരാം. പുലര്‍ച്ചെ 4 മണി മുതല്‍ 8 വരേയും വൈകിട്ട് 5 മുതല്‍ രാത്രി 10വരെയുമാണ് ജിമ്മിന്റെ പ്രവര്‍ത്തന സമയം. ജില്ലയില്‍ ഏഴിടങ്ങളില്‍ കൂടി ജിംനേഷ്യം തുടങ്ങും. ഒരേസമയം 60ലേറെപ്പേര്‍ക്ക് ഉപയോഗിക്കാവുന്ന ഈ ജിം ഒരു ദിവസം ആയിരത്തിലേറെപ്പേര്‍ക്ക് പ്രയോജനപ്പെടുത്താം. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും […]

പ്രാചീനകാല പ്രൗഢിയോടെ അല്‍ ഹൊസന്‍ കോട്ട തുറന്നു

പ്രാചീനകാല പ്രൗഢിയോടെ സ്വദേശികളുടെ ജീവിതത്തിലേക്ക് വാതില്‍ തുറക്കുന്ന ഖസര്‍ അല്‍ ഹൊസന്‍ കോട്ട പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് കോട്ട രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് പുതുക്കി പണിത കോട്ടയെ അല്‍ഹൊസന്‍, പവിലിയന്‍, ഹൗസ് ഓഫ് ആര്‍ട്ടിസാന്‍സ്, ഖസര്‍ അല്‍ ഹൊസന്‍ ഫോര്‍ട്ട്, കള്‍ചറല്‍ ഫൗണ്ടേഷന്‍ എന്നീ നാലു വിഭാഗമാക്കി തിരിച്ചാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. ഇന്നു […]

ചലചിത്രമേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തുടര്‍ന്ന് മന്ത്രി കടകംപള്ളി […]

അറ്റോയ് ആവശ്യം അംഗീകരിച്ചു: ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കിയെന്ന് സി പി എം

കേരളത്തിൽ അനാവശ്യ ഹർത്താലുകൾ നടത്തുന്നതിനെതിരെ മുന്നണികൾ. ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കാൻ സി പി എം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  എന്തിനും ഏതിനും ഹർത്താൽ നടത്തുന്ന സമീപനം മാറണമെന്നും മലയാള മനോരമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വികസന ഉച്ചകോടിയിൽ കോടിയേരി വ്യക്തമാക്കി. ഏറ്റവും കൂടുതൽ ഹർത്താൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് എങ്ങനെ ഒഴിവാക്കാം എന്നാലോചിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഹർത്താലാകാം .ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കുന്ന കാര്യത്തിൽ മറ്റു പാർട്ടികൾ സമന്വയത്തിലെത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. […]

തിരുപ്പതി മാതൃകയില്‍ കന്യാകുമാരിയില്‍ വെങ്കടാചലപതി ക്ഷേത്രം ഒരുങ്ങുന്നു

ഏഴുമല മുകളില്‍ കുടി കൊള്ളുന്ന തിരുപതി വെങ്കടാചലപതി ക്ഷേത്രത്തിന്റെ മാതൃകയില്‍ കന്യകുമാരി ത്രിവേണി സംഗമത്തില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് ജനുവരി 27ന് കുംഭാഭിഷേകം. കന്യാകുമാരി വിവേകാനന്ദ കേന്ദ്രവളപ്പില്‍ നിര്‍മിക്കുന്ന ക്ഷേത്രം തിരുപതി ദേവസ്ഥാനത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. വിവേകാനന്ദകേന്ദ്രം സൗജന്യമായി നല്‍കിയ 5.5 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 22.6 കോടി ചെലവില്‍ തിരുപതി ദേവസ്ഥാനം നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. രണ്ടു നിലകളിലായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തില്‍ അന്നദാന മണ്ഡപം, ശ്രീനിവാസ കല്യാണമണ്ഡപം, മുടി കാണിക്ക ചെലിത്തുന്ന എന്നിവ […]

പെരിയവര താല്‍ക്കാലിക പാലം തുറന്നു

പെരിയവര താല്‍ക്കാലിക പാലത്തിന്‍റെ പണികള്‍ അവസാനഘട്ടത്തില്‍. പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന്  പുനസ്ഥാപിക്കും. ഈ വഴിയിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കുന്നത് മൂന്നാറിന് വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്. പാലം തകര്‍ന്നതോടെ മൂന്നാര്‍- ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചത് വലിയ തിരിച്ചടി നേരിട്ടിരുന്നു. മൂന്നാറിലെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ രാജമലയിലേക്കുള്ള യാത്ര തടസ്സപ്പെട്ടത് വിനോദ സഞ്ചാരമേഖലയിലും വലിയ തിരിച്ചടിയായി. പെരിയവരയിലെത്തി താല്‍ക്കാലിക സംവിധാനത്തിലൂടെ പാലം കടന്ന് മറുവശത്തെത്തി മറ്റു വാഹനങ്ങളില്‍ സഞ്ചരിച്ചാണ് വിനോദസഞ്ചാരികള്‍ രാജമലയിലെത്തിയിരുന്നത്. കൂറ്റന്‍ കോണ്‍ക്രീറ്റ് റിങ്ങുകള്‍ ഉപയോഗിച്ചാണ് താല്‍ക്കാലിക […]

അന്താരാഷ്ട്ര മൗണ്ടെയ്ന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി വയനാട്‌

അന്താരാഷ്ട്ര മൗണ്ടെയ്ന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് വെള്ളി, ശനി ദിവസങ്ങളില്‍ മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ നടക്കും. അന്താരാഷ്ട്ര ക്രോസ്‌കണ്‍ട്രി മത്സരവിഭാഗത്തില്‍ 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ദേശീയ തലമത്സരങ്ങളില്‍ ആര്‍മി, റെയില്‍വേ, വിവിധ സംസ്ഥാനങ്ങള്‍ എന്നിവയില്‍ നിന്നുള്ള 40 സൈക്ലിസ്റ്റുകള്‍ മത്സരിക്കും. വനിതകള്‍ക്കായി കേരളത്തില്‍ ആദ്യമായി നടത്തുന്ന സൈക്ലിങ് മത്സരത്തില്‍ 20 പേര്‍ പങ്കെടുക്കും. അന്താരാഷ്ട്ര മത്സരത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 1,50,000, 1,00,000, 50,000, 25,000, 20,000 എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. ദേശീയതലത്തില്‍ പുരുഷവിഭാഗത്തില്‍ ആദ്യ […]

കുട്ടിപ്പൂരത്തിനൊരുങ്ങി ആലപ്പുഴ; ഇത്തവണ ആര്‍ഭാടങ്ങളില്ല

സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി ആലപ്പുഴ. പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് അൻപത്തിയൊന്നാമത് കൗമാര കലാമേള നടക്കുക. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ തെളിയിക്കുന്നത് . 16 വര്‍ഷത്തിന് ശേഷമാണ് കിഴക്കിന്‍റെ വെനീസെന്നറിയപ്പെടുന്ന ആലപ്പുഴയിലേക്ക് കലോത്സവം വിരുന്നെത്തുന്നത്. 29 വേദികളുടേയും പെയിന്‍റിംഗ് ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ആലപ്പുഴ ജില്ലക്കാരുടെ സാഹിത്യ രചനകളാണ് വേദികളുടെ പേര്. കലോത്സവ കലണ്ടര്‍ പുറത്തിറക്കി,  ഇഎംഎസ് സ്റ്റേഡിയത്തിൽ പാചകം ചെയ്യുന്ന ഭക്ഷണം നാലു കേന്ദ്രങ്ങളിൽ ബുഫേ മാതൃകയിൽ വിതരണം ചെയ്യും. അമ്പലപ്പുഴ […]

സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂട്ടി

സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയായുമാണ് ഉയര്‍ത്തിയത്. നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 1.25 കിലോമീറ്റര്‍ വരെ 20 രൂപയും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. മന്ത്രിസഭാ യോഗം നിരക്ക് വര്‍ധന അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം നിയമസഭയെ അറിയിക്കും. നാളത്തെ നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഓട്ടോയ്ക്ക് […]

കേരള ബാംബൂ ഫെസ്റ്റ് ഡിസംബര്‍ ഏഴു മുതല്‍ കൊച്ചിയില്‍

വ്യവസായ വാണിജ്യ വകുപ്പും സംസ്ഥാന ബാംബൂ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 15 ാമത് കേരള ബാംബൂ ഫെസ്റ്റ് ഡിസംബര്‍ ഏഴു മുതല്‍ 11 വരെ കൊച്ചി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് ആറിന് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തില്‍ നിന്ന് ഇരുന്നൂറോളം കരകൗശല തൊഴിലാളികളും പതിനഞ്ചോളം സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പ്രദര്‍ശനം ഒരുക്കും. കൂടാതെ, നാഗാലാന്‍ഡ്, മേഘാലയ, തമിഴ്‌നാട്, മണിപ്പുര്‍, മധ്യപ്രദേശ്, ത്രിപുര, അസം, സിക്കിം, അരുണാചല്‍പ്രദേശ്, ഛത്തീസ്ഗഡ് […]

അലങ്കാര വിളക്കുകളുടെ ഭംഗിയില്‍ ഇനി പുനലൂര്‍ തൂക്കുപാലം

പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമായ പുനലൂര്‍ തൂക്കുപാലം സൗന്ദര്യവത്  കരിക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പാലത്തില്‍ അലങ്കാരവിളക്കുകള്‍ സ്ഥാപിക്കുന്ന ജോലി തുടങ്ങി. ഇനി പാലത്തിലെ രാത്രികാഴ്ച കൂടുതല്‍ ആകര്‍ഷകമാകും. പുരാവസ്തുവകുപ്പില്‍നിന്ന് അനുവദിച്ച 18.80 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തില്‍ അറ്റകുറ്റപ്പണികളും സൗന്ദര്യവത്കരണ പ്രവൃത്തികളും നടക്കുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി പാലത്തിന്റെ ഇരുവശത്തെയും ഗര്‍ഡറുകളില്‍ ഇരുമ്പുവല സ്ഥാപിക്കല്‍, ചായംപൂശല്‍, പ്രവേശനകവാടത്തില്‍ തറയോട് പാകല്‍, ബഞ്ചുകള്‍ സ്ഥാപിക്കല്‍, പൊട്ടിയ നടപ്പലകകള്‍ മാറ്റല്‍ തുടങ്ങിയവയാണ് നവീകരണ ജോലികളില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ വശങ്ങളില്‍ ഇരുമ്പുവല സ്ഥാപിക്കുന്ന […]

എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ മുഖം മിനുക്കുന്നു

പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനായി എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ മുഖം മിനുക്കുന്നു. ഓള്‍ഡ് റെയില്‍വേ സ്റ്റേഷനിലെ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയത്. ഓര്‍ഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പച്ചാളം വരെയാണ് ട്രാക്ക് നവീകരണം നടന്നുകൊണ്ടിരിക്കുന്നത്. 100 വര്‍ഷത്തിലധികം പഴക്കമുള്ള ട്രാക്കുകളാണ് നവീകരിക്കുന്നത്. മാലിന്യങ്ങളും മണ്ണും മൂടി പൂര്‍ണമായി അപ്രത്യക്ഷമായിരുന്ന ട്രാക്കുകളാണ് മാലിന്യങ്ങള്‍ നീക്കംചെയ്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുന്‍പ് അനുമതി ലഭിച്ച ഒന്നരക്കോടി രൂപയുടെ ജോലികളാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ പൈതൃകം നിലനിര്‍ത്തിക്കൊണ്ടുള്ള നവീകരണമാണ് […]

കരിപ്പൂരിലേക്ക് ഇന്ന് മുതല്‍ സൗദി എയർലൈൻസ് സര്‍വീസും

സൗദി എയർലൈൻസ് ബുധനാഴ്ച മുതൽ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കും. ജിദ്ദയിൽ നിന്ന് ആഴ്ചയിൽ നാലും റിയാദിൽ നിന്ന് മൂന്നും സർവീസുകളാണ് ഉണ്ടാവുക. ആദ്യ സർവീസ് ബുധനാഴ്ച പുലർച്ചെ 3.15ന് ജിദ്ദയിൽ നിന്ന് പുറപ്പെടും. കരിപ്പൂർ വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി മൂന്ന് വർഷത്തിലധികമായി നിർത്തിവെച്ച സർവീസാണ് സൗദി എയർലൈൻസ്  പുനരാരംഭിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളുരു, ലക്‌നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലെെന്‍സ് സർവീസ് നടത്തുന്നുണ്ട്. ഈ വർഷം സൗദി എയർലൈൻസ് ആരംഭിച്ച നാലാമത്തെ നേരിട്ടുള്ള […]

പറന്നുയരാനൊരുങ്ങി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം

രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി കൂറ്റന്‍ വേദി ഒരുങ്ങുന്നു. 1.2 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന പന്തലില്‍ 25,000 പേരെ ഉള്‍ക്കൊള്ളാനാകും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മാധ്യമപ്രവര്‍ത്തര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ ഇരിപ്പിടങ്ങള്‍ ഉണ്ടാകും. വിമാനത്താവളത്തിനായി ഭൂമി വിട്ടുകൊടുത്തവര്‍ക്കും ഓഹരി ഉടമകള്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളുണ്ടാവും. മൂന്നു ദിവസത്തിനകം വേദിയുടെ പണി പൂര്‍ത്തിയാകും. തുടര്‍ന്ന് എല്‍ഇഡി സ്‌ക്രീനുകളും ഫാനുകളും സ്ഥാപിക്കും. പ്രധാന സ്റ്റേജിന്റെ പിന്‍ഭാഗത്തും സ്റ്റേജിന്റെ ഇരു വശങ്ങളിലും വിഡിയോ സ്‌ക്രീനുകള്‍ സ്ഥാപിക്കും. പ്രധാന സ്റ്റേജിനു മുന്നിലായി ഒരു മിനി സ്റ്റേജും […]

പാസ്‍പോര്‍ട്ട് സേവനങ്ങള്‍ ഇനി മൊബൈല്‍ ആപ് വഴി ലഭിക്കും

പാസ്‍പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ ഇനി മുതല്‍ മൊബൈല്‍ ആപിലൂടെ ലഭ്യമാവും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഉമങ് – UMANG (യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേര്‍ണന്‍സ്) ആപിലാണ് പാസ്‍പോര്‍ട്ട് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത്. പാസ്‍പോര്‍ട്ട് അപേക്ഷയുടെ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ആപിലൂടെ അറിയാം. അടുത്തുള്ള പാസ്‍പോര്‍ട്ട് കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ഫീസ്, പാസ്‍പോര്‍ട്ടിന് ആവശ്യമായ രേഖകള്‍, അപ്പോയിന്റ്മെന്റ് ലഭ്യത തുടങ്ങിയവയൊക്കെ ഉമങ് ആപിലൂടെ ലഭ്യമാവും. ആന്‍ട്രോയിഡ് പ്ലേ സ്റ്റേറില്‍ നിന്നോ ഐഓസ് […]