ഹർത്താലുകൾക്കും ടൂറിസ്റ്റുകളെ ആക്രമിക്കുന്നതിനെതിരെയും സംസ്ഥാനത്തെ ടൂറിസം മേഖല പ്രതിഷേധവുമായി തെരുവിലേക്ക്. പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം. തിരുവനന്തപുരത്ത് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടത്തും. പാളയം രക്തസാക്ഷി മണ്ത്തിൽ നിന്ന് സെക്രട്ടറിയേറ്റ് പടിക്കൽ വരെയാണ് ജാഥ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തിൽ നടക്കുന്ന മൗനജാഥയിൽ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ (എസ് കെ എച്ച് എഫ്), അസോ. ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം ( എ പി ടി […]

