വൃത്തിയും വെടിപ്പുമുള്ള ഒരു ശുചിമുറി കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ കോഴിക്കോട്ടെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. വിരല്‍ത്തുമ്പിനറ്റത്ത് ഇതിനുള്ള ‘ക്ലൂ’ ഉണ്ട്. ജില്ലയിലെ പൊതുശൗചാലയങ്ങളുടെ അഭാവം പരിഹരിക്കന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പുതിയ പദ്ധതിയാണ് ക്ലൂ. ഒരു രൂപ പോലും മുടക്കു മുതലില്ലാതെയാണ് ഈ പദ്ധതി യഥാര്‍ത്ഥ്യമാകുന്നത്. ജില്ലാ ഭരണകൂടവും കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോന്‍റ് അസോസിയേഷനും സംയുക്തമായാണ് സംരംഭം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം തൊഴില്‍ […]
Category Archives: News
ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ സേവനത്തില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാനാവും. പുതിയ അണ്‍ സെന്റ് ഫീച്ചര്‍ ഉള്‍പ്പെടുന്ന മെസഞ്ചര്‍ അപ്‌ഡേറ്റ് ഫെയ്‌സ്ബുക്ക് ലഭ്യമാക്കിത്തുടങ്ങി. വാട്‌സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമാനമാണ് ഇത്. ഫെയ്‌സ്ബുക്കില്‍ റിമൂവ് ഫോര്‍ എവരിവണ്‍ എന്നാണ് ഫീച്ചറിന്റെ ഔദ്യോഗികമായ പേര്. സന്ദേശം അയച്ച് പത്ത് മിനിറ്റിനുള്ളില്‍ മാത്രമേ അത് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ. നീക്കം ചെയ്ത് കഴിഞ്ഞാല്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള ഒരു ബബിള്‍ ചാറ്റ് വിന്‍ഡോയില്‍ പകരം പ്രത്യക്ഷപ്പെടും. പോളണ്ട്, ബൊളീവിയ, കൊളംബിയ, ലിത്വാനിയ […]
ദീര്‍ഘദൂര തീവണ്ടികളില് സത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നു. പകരം ജനറല്‍ കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റി വെയ്ക്കും. ബസുകളില്‍ സീറ്റി സംവരണത്തിന്റെ മാതൃകയില്‍ സ്ത്രീകളുടെ സീറ്റില്‍ തിരിച്ചറിയാന്‍ സ്റ്റിക്കര്‍ പതിപ്പിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം- ചെന്നൈ മെയില്‍, കൊച്ചുവേളി-ബെംഗളൂരു എന്നീ തീവണ്ടികളിലാണ് ഈ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത്. തുടര്‍ന്ന് മറ്റ് തീവണ്ടികളിലേക്കും ഇത് വ്യാപിപ്പിച്ചേക്കും. നിലവില്‍ ഈ രണ്ട് തീവണ്ടികളിലെയും മൂന്ന് ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലൊന്നില്‍ ഒന്നുമുതല്‍ 30 വരെയുള്ള സീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി മാറ്റി. കോച്ചുക്ഷാമമമാണ് സീറ്റ് […]
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നതിന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. സമയപ്പട്ടികയ്ക്കും അംഗീകാരമായി. ഷാര്‍ജയിലേക്കും തിരിച്ചും ആഴ്ചയില്‍ നാലുദിവസമാണ് സര്‍വീസുണ്ടാവുക. കണ്ണൂരില്‍നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിക്ക് പുറപ്പെടുന്ന വിമാനം ഷാര്‍ജയില്‍ അവിടത്തെ സമയം 11.30-ന് എത്തും. തിരിച്ച് 12.30-ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനം വൈകീട്ട് 5.40-ന് കണ്ണൂരിലെത്തും. അബുദാബിയിലേക്ക് ആദ്യദിവസം സര്‍വീസ് നടത്തുന്ന സമയമല്ല തൊട്ടടുത്ത ദിവസങ്ങളില്‍. ഉദ്ഘാടനദിവസമായതിനാല്‍ ഡിസംബര്‍ […]
ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് നഗരം. ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് ജനുവരി 10ന് തുടക്കമാകും. കലയുടെയും സാഹിത്യത്തിന്റെയും നാല് ദിവസം നീളുന്ന മാമാങ്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകമാളുകള്‍ പങ്കെടുക്കുന്നു. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാല് വേദികളിലായി നടക്കുന്ന കെ.എല്‍.എഫിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സാഹിത്യകാരനായ കെ.സച്ചിദാനന്ദനാണ്. സമകാലിക കലാരാഷ്ട്രീയസാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള പതിനായിരക്കണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, […]
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് 16 മുതല്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 300 ബസുകള്‍ കെ.എസ്.ആര്‍.ടി.സി. നിരത്തിലിറക്കും. ഇതില്‍ 10 എണ്ണം ഇലക്ട്രിക് ബസുകളാണ്. 33 സീറ്റുകളുള്ള ഇലക്ട്രിക് ബസുകള്‍ ഒരുതവണ ചാര്‍ജു ചെയ്താല്‍ 350 കിലോമീറ്റര്‍വരെ സഞ്ചരിക്കും. പെരിയാര്‍ കടുവാ സംരക്ഷണ മേഖലയുടെ ഭാഗമായ നിലയ്ക്കല്‍, പമ്പ പ്രദേശങ്ങളില്‍ ഭാവിയില്‍ മലിനീകരണം കുറയ്ക്കുന്നതിന് പൂര്‍ണമായും ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണാടിസ്ഥാനത്തില്‍ 10 ഇലക്ട്രിക് ബസുകളെത്തിക്കുന്നത്. മണിക്കൂറില്‍ 120 കി.മീ. വരെ വേഗത്തില്‍ സഞ്ചരിക്കാം. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ പരമാവധി […]
സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വനംവകുപ്പ് നവംബര്‍ 22ന് സെന്‍സസ് നടത്തുന്നു. സുപ്രീം കോടതിയുടെ നവംബര്‍ ഒന്നിലെ വിധി ന്യായത്തിനെത്തുടര്‍ന്നാണ് തീരുമാനം. ഓരോ ജില്ലയിലുമുള്ള നാട്ടാനയുടെ എണ്ണത്തിനനുസരിച്ച് അനുപാതികമായ സംഘങ്ങളെ രൂപീകരിച്ച് നടത്തുന്ന സെന്‍സസ് ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വെറ്റിനറി ഓഫീസര്‍മാര്‍, പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണത്തേടെ നടത്തുന്ന സെന്‍സസ് 22ന് രാവിലെ 8 മണിക്ക് ആരംഭിക്കും. വനംവകുപ്പിന്റെ സാമൂഹിക വനവല്‍ക്കരണ വിഭാഗം അസ്സിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരെ […]
മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പായാന്‍ ജപ്പാന്റെ ആദ്യ ഡ്രൈവറില്ലാ ബുള്ളറ്റ് ട്രെയിന്‍ തയ്യാറെടുക്കുന്നു. ഭൂമിയില്‍ നിന്ന് പത്തുസെന്റീമീറ്റര്‍ ഉയരത്തിലായിരിക്കും ഇത് ഓടുക. ആഗോളതലത്തില്‍ പൊതുഗതാഗതമേഖലയില്‍ ഉണ്ടാകാനിടയുള്ള കുതിപ്പ് മുന്‍കൂട്ടി കണ്ടാണ് ജപ്പാന്‍ മാഗ്‌ലെവ് (കാന്തത്തില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടി) വികസിപ്പിച്ചത്. കോണ്‍ക്രീറ്റ് പാതയ്ക്കുമുകളില്‍ സ്ഥാപിച്ചിരിക്കുന്ന അതിശക്തമായ കാന്തങ്ങളാണ് തീവണ്ടിയെ മുന്നോട്ടുനീക്കുന്നത്. മാഗ്‌ലെവ് പാളത്തിലെത്തുന്നതോടെ ചൈനയുടെ മണിക്കൂറില്‍ 430 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഏറ്റവും വേഗമേറിയ തീവണ്ടി പിന്നിലാകും. 2027-ഓടുകൂടി ബുള്ളറ്റ് ട്രെയിന്‍ പാളത്തില്‍ ഓടിത്തുടങ്ങും. ചൈനയെ തോല്‍പിക്കുന്നതിനുവേണ്ടിയല്ല […]
ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ ആകര്‍ഷകമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ കിരണ്‍ എയര്‍ക്രാഫ്റ്റും. എയര്‍ക്രാഫ്റ്റ് സ്ഥാപിച്ചതിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ആക്കുളത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെയാകെ അഭിമാനമായ ഇന്ത്യന്‍ വ്യോമസേന നല്‍കുന്ന സ്നേഹാംഗീകാരമാണ് ഈ എയര്‍ക്രാഫ്റ്റെന്ന് മന്ത്രി പറഞ്ഞു. 1968 മുതല്‍ ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാദമിയുടെ പരിശീലന വിമാനമായിരുന്നു കിരണ്‍ എം.കെ വണ്‍. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ പ്രിയങ്കരമാകും ചരിത്ര പ്രാധാന്യമുള്ള കിരണ്‍ എയര്‍ […]
മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. പമ്പയിലും നിലയ്ക്കലിലും ഉള്‍പ്പെടെ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനുളള താല്‍ക്കാലിക സൗകര്യങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇടത്താവളങ്ങളില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്നതിനുളള ക്രമീകരണങ്ങളും പൂര്‍ത്തിയായി. തീര്‍ത്ഥാടകര്‍ തീവണ്ടി മാര്‍ഗം കൂടുതലായി എത്തുന്ന ചെങ്ങന്നൂരിലും താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തും. ശുദ്ധജലം ലഭ്യമാക്കാനുളള നടപടികളെല്ലാം കേരള വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ട്. യോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, എം.എല്‍.എമാരായ രാജു അബ്രഹാം, […]
വിമാന യാത്രക്കാര്‍ക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് വിമാനക്കമ്പനിയായ എയര്‍ഏഷ്യ. ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യയുടെ ഓഫര്‍. ഒരു വശത്തേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ 399 രൂപയ്ക്കും രാജ്യാന്തര ടിക്കറ്റുകള്‍ 1,999 രൂപയ്ക്കുമാണ് തുടങ്ങുന്നത്. 2019 മെയ് മുതല്‍ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫറുളളത്. 120 സ്ഥലങ്ങളിലേക്കുളള വണ്‍വേ ടിക്കറ്റിനാണ് ഓഫര്‍ ലഭിക്കുക. 2019 മെയ് 6 മുതല്‍ 2020 ഫെബ്രുവരി 4 വരെയുളള രാജ്യാന്തര ടിക്കറ്റുകള്‍ നവംബര്‍ 18 മുതല്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ […]
ഷാര്‍ജ വിമാനത്താവളത്തില്‍ ഡിസംബര്‍ നാലുമുതല്‍ പുതിയ ബാഗേജ് പോളിസി നിലവില്‍ വരും. ബാഗുകളുടെ ഒരുഭാഗമെങ്കിലും പരന്ന പ്രതലമായിരിക്കണം എന്ന നിബന്ധന ബാഗേജ് പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഈ പോളിസികള്‍ പിന്തുടരേണ്ടതാണ്. ബാഗേജിന് ഒരു ഭാഗത്തുപോലും പരന്ന പ്രതലമില്ലെങ്കില്‍ ചെക്ക് ഇന്‍ സമയത്ത് അത് തള്ളിക്കളയുന്നതായിരിക്കും. ക്രമരഹിതമായ ആകൃതിയിലുള്ളതും സാധനങ്ങള്‍ കുത്തിനിറച്ച് അമിതവലുപ്പത്തിലുള്ള ബാഗുകളും അനുവദിക്കില്ല. ബാഗേജുകളുടെ സുഗമമമായ കൈകാര്യം ചെയ്യലിന് വൃത്താകൃതിയിലുള്ള ബാഗുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. ഇത്തരം […]
നിര്‍മ്മാണ ചെലവിലും അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരമുളളതെന്നുമുളള കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സന്ദര്‍ശകരുടെ എണ്ണത്തിലും ശ്രദ്ധാകേന്ദ്രമാകുന്നു. പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത് ചുരുക്കം ദിനം കൊണ്ട് തന്നെ ലക്ഷകണക്കിന് ആളുകളാണ് ഈ ലോകോത്തര നിര്‍മ്മിതി കാണാന്‍ എത്തിയത്. ഐക്യപ്രതിമ എന്ന് അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുളള പ്രതിമ കാണാന്‍ ഇതുവരെ 1.28 ലക്ഷം സന്ദര്‍ശകര്‍ എത്തിയതായി ഗുജറാത്ത് അധികൃതര്‍ പറയുന്നു. പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് […]
മഹാപ്രളത്തിനെ നേരിട്ട കേരളത്തിന്റെ പ്രതീകമായി ചേക്കുട്ടി പാവകളെ കഥാപാത്രങ്ങളാക്കി മലയാളത്തിലെ എഴുത്തുകാര്‍ കുട്ടികള്‍ക്കായി പുസ്തകം എഴുതുന്നു. പ്രശസ്ത കവി വീരാന്‍കുട്ടി എഴുതിയ പറന്ന് പറന്ന് ചേക്കുട്ടിപ്പാവ ശിശുദിനമായ നവംബര്‍ 14ന് പുറത്തിറങ്ങും. നോവലിസ്റ്റ് സേതു, കവി എം ആര്‍ രേണുകുമാര്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്കായി ചേക്കുട്ടി കഥകള്‍ എഴുതും. ഡി സി ബുക്ക്‌സാണ് പുസ്തകങ്ങള്‍ പുറത്തിറക്കുന്നത്. എന്‍ ഐ ഡി യില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ചിത്രകാരനായ റോണിദേവസ്യയാണ് ചേക്കുട്ടിയ്ക്ക് രൂപഭാവങ്ങള്‍ നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്ക് അവര്‍ കാണാത്ത ചുറ്റുപാടുകളിലേക്ക് […]
ശബരിമല മണ്ഡലകാലത്ത് തീര്‍ഥാടകരുടെ യാത്രാസൗകര്യത്തിനായി 10 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമളി ഡിപ്പോയ്ക്ക് അനുവദിച്ചു. കുമളിയില്‍ നിന്ന് പമ്പയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് എന്ന പേരിലാണ് ബസുകള്‍ ഓടുക. നവംബര്‍ 17 മുതലാണ് ഈ സര്‍വീസുകള്‍ ആരംഭിക്കുക. തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവര്‍ക്കും പ്രാദേശിക തീര്‍ഥാടകര്‍ക്കും പ്രയോജനമാണ് ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകള്‍. തീര്‍ഥാടകരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ കുമളിയില്‍നിന്ന് ആരംഭിക്കുവാനും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ശബരിമല സീസണിലും സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു. ഇതിന് മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു. […]














