Category Archives: News

സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പറ്റ് പദ്ധതി വരുന്നു

പൊതുജനപങ്കാളിത്തത്തോടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്രീന്‍കാര്‍പറ്റ് പദ്ധതി ഈ വര്‍ഷം സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതാണ് ഗ്രീന്‍ കാര്‍പറ്റ് പദ്ധതി.   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നാഷണല്‍ സര്‍വ്വീസ് സ്കീം, കുടുംബശ്രീ, ശുചിത്വമിഷന്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗ്രീന്‍കാര്‍പറ്റ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായ ശില്‍പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തുടര്‍ച്ചയായി […]

എ ടി എം കാര്‍ഡ് ഉപയോഗിച്ച് ഇനി കെ എസ് ആര്‍ ടി സി യില്‍ ടിക്കറ്റെടുക്കാം; ആദ്യ പരീക്ഷണം ശബരിമല ബസുകളില്‍

യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ പുത്തന്‍ വഴിയുമായി കെഎസ്ആര്‍ടിസി. ഇനി എടിഎം കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റെടുക്കാം. ഇതിന് കഴിയുന്ന ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ ഉടനെത്തും. ശബരിമല സര്‍വീസ് ബസുകളിലാകും ഇത് ആദ്യമായി പരീക്ഷിക്കുക. ക്രെഡിറ്റ് കാര്‍ഡും നാഷണല്‍ മൊബിലിറ്റി കാര്‍ഡുകളുമെല്ലാം പുതിയ ടിക്കറ്റ് മെഷീനില്‍ ഉപയോഗിക്കാം. ഏഴായിരത്തോളം മെഷീനുകളാണ് വാങ്ങുന്നത്. പണം മുന്‍കൂറായി അടച്ച് സ്മാര്‍ട്ട് സീസണ്‍ കാര്‍ഡുകളും വാങ്ങാം. സിംകാര്‍ഡ് ഉപയോഗിച്ചാണ് നെറ്റ് കണക്ഷന്‍. നിലവിലുള്ള ടിക്കറ്റ് മെഷീനേക്കാള്‍ വലിപ്പക്കുറവും ബാറ്ററി ബാക് അപും പുതിയ ടിക്കറ്റ് […]

തിരുവനന്തപുരത്തെ വിപണി പിടിക്കാന്‍ സ്വിഗ്ഗി എത്തി

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി തിരുവനന്തപുരത്ത് സേവനം സജീവമാക്കി. തലസ്ഥാന നഗരിയിലെ 130 റെസ്റ്റൊറന്‍റുകളില്‍ നിന്നുളള ഭക്ഷണം സ്വിഗ്ഗി ഇനി മുതല്‍ ഡെലിവറി ചെയ്യും. കൊച്ചി, തൃശൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ സ്വിഗ്ഗി തങ്ങളുടെ സേവനം സജീവമാക്കുന്ന കേരളത്തിലെ മൂന്നാമത്തെ നഗരമാണ് തിരുവനന്തപുരം. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കുളളില്‍ രാജ്യത്തെ 34 നഗരങ്ങളില്‍ സ്വിഗ്ഗി സേവനം വ്യാപിപ്പിച്ചിരുന്നു. ആദ്യത്തെ അഞ്ച് ഓര്‍ഡറുകള്‍ക്ക് സ്വിഗ്ഗി 50 ശതമാനം കിഴിവും നല്‍കുന്നുണ്ട്. ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളേജ്, വഴുതക്കാട്, […]

രണ്ടു ദിവസത്തെ ടൂര്‍ പാക്കേജുമായി എറണാകുളം ഡി ടി പി സി

എറണാകുളം ഡിടിപിസിയുടെ പുതിയ മധുര രാമേശ്വരം ധനുഷ്‌കോടി രണ്ടു ദിവസത്തെ ടൂര്‍ പാക്കേജ് 23ന് ആരംഭിക്കും. മധുര മീനാക്ഷി ക്ഷേത്രം, പാമ്പന്‍ പാലം, അബ്ദുള്‍ കലാം മെമ്മോറിയല്‍, രാമനാഥ സ്വാമി ക്ഷേത്രം, ധനുഷ്‌കോടി തുടങ്ങിയവ സന്ദര്‍ശിക്കും. രാമേശ്വരം ക്ഷേത്രത്തില്‍ തീര്‍ത്ഥ ജല സ്‌നാനത്തിനും ക്ഷേത്ര ദര്‍ശനത്തിനു ശേഷം താമസ സൗകര്യവും ഉണ്ടായിരിക്കും. ഗൈഡിന്റെ സേവനം, എസി പുഷ്ബാക്ക് വാഹനം, മിനറല്‍ വാട്ടര്‍,സ്‌നാക്‌സ്, താമസം, ഭക്ഷണം എന്നിവ പാക്കേജിലുണ്ട്. എറണാകുളത്തു നിന്നു വെളളിയാഴ്ച വൈകിട്ട് പുറപ്പെട്ടു ഞായറാഴ്ച വൈകിട്ട് […]

കണ്ണൂര്‍ വിമാനത്താവളം അണിഞ്ഞൊരുങ്ങുന്നു; ഉദ്ഘാടനം അന്താരാഷ്ട്ര നിലവാരത്തില്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മട്ടന്നൂരില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തായിരിക്കും ഉദ്ഘാടനം. ടിക്കറ്റ് ബുക്കിങ് ഇന്നാരംഭിച്ചേക്കും. ആദ്യദിവസം പുറപ്പെടുന്ന വിമാനം കണ്ണൂരില്‍ നിന്ന് അബുദബിയിലേക്കും തിരിച്ചും പറന്നിറങ്ങും. റിയാദിലേക്കും അന്ന് വിമാനമുണ്ടാകും. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ആദ്യ ദിവസം തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വ്വീസ് തുടക്കവും ഉദ്ഘാടനവും ചേര്‍ന്ന് വരുന്നതിനാല്‍ […]

കേരള എക്‌സ്പ്രസിന് ആധുനിക റേക്ക്

കേരള എക്‌സ്പ്രസിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ പുത്തന്‍ റേക്ക്. തിരുവനന്തപുരത്തുനിന്നു ന്യൂഡല്‍ഹിക്കും തിരിച്ചുമുള്ള ട്രെയിനാണ് ആധുനിക സൗകര്യങ്ങളുള്ള കോച്ചുകളുടെ പുതിയ റേക്ക് (എന്‍ജിന്‍ ഒഴിച്ച് കോച്ചുകളെല്ലാം ചേരുന്ന ട്രെയിന്‍) ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോള്‍ രണ്ടു റേക്ക് മാത്രമുള്ളതിനാല്‍ ന്യൂഡല്‍ഹിക്കു ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് ഉപയോഗിക്കുന്നത്. മടക്കയാത്ര ബുധന്‍, വെള്ളി ദിവസങ്ങളിലും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച്, സെപ്റ്റംബറില്‍ പുറത്തിറക്കിയതാണു കോച്ചുകള്‍. രണ്ടാം ക്ലാസ് റിസര്‍വേഷന്‍, രണ്ടാം ക്ലാസ് ത്രിടയര്‍ എസി കോച്ചുകളില്‍ എട്ടു ബര്‍ത്തുകള്‍ വീതം കൂട്ടിയിട്ടുണ്ട്. […]

കേരളത്തില്‍ ഡ്രൈവറില്ലാ കാറുണ്ടാക്കാന്‍ നിസാന്‍ ഒരുങ്ങുന്നു

ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ പ്രമുഖ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ നിസാന്‍ കേരളത്തില്‍. ഓട്ടോമൊബൈല്‍ മേഖലയില്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്്റ്റാര്‍ട്ടപ്പ് സംരംഭം കേരളത്തില്‍ നേരിട്ട് ആരംഭിക്കും. ഇതിന് തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ഡെവലപ്‌മെന്റ് ക്യാമ്പസ് ആരംഭിക്കാന്‍ 30 ഏക്കര്‍ സ്ഥലം നിസാന്‍ കൈമാറും. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് കാറുകളും ഇ-മൊബിലിറ്റിയും അനുബന്ധ സംരംഭങ്ങളുംതുടങ്ങും. നിസാന്‍ ക്യാമ്പസ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കൂടുതല്‍ രാജ്യാന്തര കമ്പനികള്‍ കേരളത്തിലെത്തും.കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി വീശിയിട്ടുണ്ട്.

കേരളത്തിലേക്ക് ക്ഷണിച്ചത് അംഗീകാരം: അല്ലു അര്‍ജുന്‍

പുന്നമടക്കായല്‍ കാത്തിരുന്ന അതിഥിയായിരുന്നു അല്ലു അര്‍ജുന്‍. നിരവധി തവണ സിനിമ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയിട്ടുള്ള അല്ലു അര്‍ജുന്‍ ആദ്യമായിട്ടാണ് അതിഥിയായി ഇവിടേക്ക് എത്തുന്നത്. അല്ലു അര്‍ജുന്‍ എന്ന പേരു കേട്ടപ്പോഴേ ചെറുപ്പക്കാര്‍ ആര്‍പ്പുവിളിയോടെയാണ് താരത്തെ സ്വീകരിച്ചത്. ‘എല്ലാവര്‍ക്കും നമസ്‌ക്കാരം’ എന്നു മലയാളത്തില്‍ അഭിവാദ്യം ചെയ്തപ്പോള്‍ ആരവത്തില്‍ കൈയ്യടിയും ചേര്‍ന്നു. വള്ളംകളി വേദിയിലെത്താന്‍ അവസരമൊരുക്കിയ സര്‍ക്കാരിനും കേരള ജനതയ്ക്കും നന്ദി പറഞ്ഞായിരുന്നു പ്രസംഗം. ഹൈദരബാദില്‍ നിന്നാണ് വരുന്നത്. എങ്ങോട്ട് പോകുന്നു എന്ന് പലരും ചോദിച്ചു. കേരളത്തിലേക്ക് അതും വള്ളംകളി കാണാന്‍ […]

ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

ഓട്ടോ ടാക്‌സി നിരക്ക് വര്‍ധനയുണ്ടാകുമെന്ന് ഉറപ്പിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നിരക്ക് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ അടങ്ങിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വര്‍ധനയേ ഉണ്ടാകു എന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. ഓട്ടോ ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് ചാര്‍ജ്ജ് വര്‍ധനവിനെ സംബന്ധിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പട്ടത്. കഴിഞ്ഞ ദിവസം കമ്മീഷന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗവണ്‍മെന്റ് സെക്രട്ടറിക്ക് സമര്‍പ്പിച്ചതായി മന്ത്രി […]

നെഹ്‌റു ട്രോഫി വള്ളംകളി; പായിപ്പാടന്‍ ചുണ്ടന്‍ വീണ്ടും ജലരാജാവ്

പ്രളയ ദുരിതത്തില്‍ മുന്നേറി ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ ജയിംസ്‌ക്കുട്ടി ജേക്കബിന്റെ നേതൃത്വത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടന്‍ ചാംപ്യന്‍മാര്‍. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ ആലപ്പുഴ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില് തെക്കേതിന്റെ വെല്ലുവിളി അതിജീവിച്ചാണ് പായിപ്പാടന്‍ ഒന്നാം സ്ഥാനം നേടിയത്. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ രണ്ടാമതെത്തിയപ്പോള്‍ ആയാപറമ്പ് പാണ്ടി (യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി, രാജേഷ് ആര്‍.നായര്‍), ചമ്പക്കുളം (എന്‍സിഡിസി ബോട്ട്ക്ലബ് കുമരകം, മോന്‍സ് കരിയമ്പള്ളിയില്‍) എന്നിവര്‍ യഥാക്രമം […]

കൂണുകള്‍ക്കായൊരു ഹോട്ടല്‍ സ്മാള്‍ഹോള്‍ഡ് ലണ്ടന്‍

ബ്രൂക്ലിനിലെ വിയറ്റ്‌നാമീസ് റെസ്റ്റോറന്റായ ബങ്കറില്‍ എത്തുന്ന ആളുകള്‍ക്ക് അറിയില്ല അവര്‍ കഴിക്കുന്ന ബാന്‍ മി (ഒരുതരം സാന്‍ഡ്വിച്)-യിലെ കൂണ്‍ ഹോട്ടലിലെ ‘മിനി ഫാം’-ലാണ് ഉല്‍പാദിപ്പിക്കുന്നതെന്ന്. ഒരു നീല വെളിച്ചമുള്ള ബഹിരാകാശ വാഹനംപോലെയാണ് ഫാമിന്റെ ആകൃതി. ആളുകള്‍ ഇരിക്കുന്ന സീറ്റിന് അടിയിലും ഫാം ഒരുക്കിയിട്ടുണ്ട്. ഇതുപോലെ ന്യൂയോര്‍ക്ക് സിറ്റിയിലെ പല ഇടങ്ങളിലും കൂണ്‍ കൃഷി നടക്കുന്നുണ്ട്. സ്മാള്‍ഹോള്‍ഡ് എന്ന കമ്പനിയാണ് ഈ ആശയത്തിന് പിന്നില്‍. ഒരു അഴ്ച 100 പൗണ്ടോളം വരുന്ന പലയിനം കൂണുകള്‍ ആണ് ഇവര്‍ വളര്‍ത്തുന്നത്. […]

പ്രളയകേരളം ഡോക്യുമെന്ററിയാക്കി ഡിസ്‌കവറി ചാനല്‍

തളരാത്ത മനക്കരുത്തോടെ കേരളം നേരിട്ട പ്രളയം ഡോക്യുമെന്ററി ആക്കി ഡിസ്‌കവറി ചാനല്‍. അതിജീവനത്തിന്റെ കഥ പറയുന്ന ഡേക്യമെന്ററിയുടെ പ്രോമോ വീഡിയോ ഡിസക്കവറി ചാനല്‍ പുറത്ത് വിട്ടു. പതിനായിരം പേരാണ് ഒറ്റ ദിവസം കൊണ്ട് പ്രോമോ കണ്ടത്. ‘കേരള ഫ്‌ലഡ്‌സ് – ദി ഹ്യൂമന്‍ സ്റ്റോറി’ എന്നാണ് ഡോക്യുമെന്ററിക്ക് ഡിസ്‌കവറി ചാനല്‍ നല്‍കിയ പേര്. പ്രളയത്തെ അതീജിവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. നവംബര്‍ 12 ന് രാത്രി ഒമ്പത് മണിക്ക് ഡിസ്‌കവറി ചാനലിലാണ് പ്രദര്‍ശനം. കേരളത്തിന്റെ […]

ജലമേളയ്‌ക്കൊരുങ്ങി പുന്നമടക്കായല്‍; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

പ്രളയദുരിതത്തില്‍ നിന്ന് മുന്നേറി അവര്‍ ഒരുങ്ങി. 66ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലില്‍ നടക്കും. ഗവര്‍ണര്‍ പി സദാശിവം ജലമേള ഉദ്ഘാടനം ചെയ്യുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും. നെഹ്രുട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളംകളിയാണ് ഇത്തവണത്തേത്. 81 ജലരാജാക്കന്മാര്‍ ആണ് ഇക്കുറി നെഹ്രുട്രോഫിയില്‍ പങ്കെടുക്കുന്നത്. തെന്നിന്ത്യന്‍ സിനിമാ താരം അല്ലു അര്‍ജ്ജുനനോടൊപ്പം കേരളാ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളും മുഖ്യാത്ഥികളായെത്തും. ഉദ്ഘാടനത്തിന് ശേഷം ആദ്യം നടക്കുന്നത് ചെറു വള്ളങ്ങളുടെ ഹീറ്റ്്‌സ് മല്‍സരങ്ങളാണ്. ഉച്ചതിരഞ്ഞ് മൂന്നിനാണ് ചുണ്ടന്‍ […]

മാന്നാർ മഹാത്മ വള്ളംകളിക്ക് കേന്ദ്രം അഞ്ചുലക്ഷം രൂപ അനുവദിച്ചു

  നവംബർ 11 നു ഞായറാഴ്ച മാന്നാറിൽ നടക്കുന്ന മഹാത്മാ വള്ളംകളിക്ക് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം അഞ്ചു ലക്ഷം രൂപ അനുവദിച്ചു. പ്രസ്തുത തുക മഹാത്മ വള്ളംകളി കമ്മിറ്റിക്ക് മന്ത്രി കൈമാറും. പമ്പയിലാണ് എല്ലാവർഷവും മഹാത്മ ഗാന്ധിയുടെ പേരിലുള്ള ജലോത്സവം സംഘടിപ്പിച്ചു വരുന്നത്.

കിറ്റ്സിലെ പരിപാടികളില്‍ അതിഥിയായെത്തി; ടൂറിസത്തെക്കുറിച്ച് അറിഞ്ഞു; ഇപ്പോള്‍ നഗരസഭാ കൗണ്‍സിലര്‍ കിറ്റ്സ് വിദ്യാര്‍ഥിനി

തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ്‌ ട്രാവല്‍ സ്റ്റഡീസ് അഥവാ കിറ്റ്സ് സ്ഥിതിചെയ്യുന്നത് തൈക്കാട് വാര്‍ഡിലാണ്. ഇവിടെ നഗരസഭാ കൌണ്‍സിലര്‍ വിദ്യാ മോഹനാണ്. കിറ്റ്സില്‍ ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോഴൊക്കെ സ്ഥലം കൌണ്‍സിലര്‍ വിദ്യാ മോഹനെയും അതിഥിയായി ക്ഷണിക്കും. അങ്ങനെ ടൂറിസം രംഗത്തെ സാധ്യതകള്‍ മനസിലാക്കിയ കൌണ്‍സിലര്‍ ഇവിടെ വിദ്യാര്‍ഥിയായി ചേര്‍ന്നു. ബിരുദപഠനം പൂർത്തിയായ ഉടനെയാണ‌് നഗരസഭാ തെരഞ്ഞെടുപ്പിൽ വിദ്യ സ്ഥാനാർഥിയാകുന്നത‌്. തൈക്കാട‌് വാർഡിൽനിന്ന്‌ വിജയിക്കുകയുംചെയ‌്തു. പിജി ചെയ്യണമെന്നായിരുന്നു ആഗ്രഹം. കൗൺസിലറായി ചുമതലയേറ്റതോടെ തുടർന്ന‌് പഠിക്കാൻ സാധിച്ചില്ല. […]