Category Archives: News

വെള്ളത്തിനടിയിലുമുണ്ട് ചെടികളുടെ മനോഹര താഴ്‌വര

വെള്ളത്തിനടിയിലുമുണ്ട് മനോഹരമായ ഒരു സസ്യലോകം. കനകക്കുന്നിലെ വസന്തോത്സവവേദിയിൽ ജലത്തിനടിയിലെ ഈ മനോഹാരിത കൺനിറയെ കാണാം. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ് ഒരുക്കിയിരിക്കുന്ന ജലസസ്യ പ്രദർശനത്തിൽ വിദേശത്തും നാട്ടിലുമുള്ള നൂറോളം ചെടികൾ അണിനിരത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പിക്കുന്ന ജലസസ്യമായ കടുകുപച്ചയാണു മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ സ്റ്റാളിലെ മുഖ്യ ആകർഷണം. പലനിറത്തിലും രൂപത്തിലുമുള്ള ഇലച്ചെടികളും ഇവിടെ ധാരാളമുണ്ട്. ജലസസ്യങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് ഇവയുടെ മനോഹര പ്രദർശനം സംഘടിപ്പിക്കാൻ എം.ബി.ജി.ഐ.പി.എസ്. തീരുമാനിച്ചത്. […]

സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി മാനന്തവാടി പഴശ്ശിപാര്‍ക്ക്

ഏറെക്കാലമായി കാടുപിടിച്ചുകിടന്ന പഴശ്ശി പാര്‍ക്ക് നവീകരണത്തിനുശേഷം സഞ്ചാരികള്‍ക്കായി തുറന്നപ്പോള്‍ സന്ദര്‍ശകരുടെ തിരക്ക്. 2519 മുതിര്‍ന്നവരും 815 കുട്ടികളും ഉള്‍പ്പെടെ ഞായറാഴ്ച വരെ പഴശ്ശിപാര്‍ക്കിലെത്തിയത് 3334 പേരാണ്. ഡിസംബര്‍ 27-നാണ് നവീകരണം പൂര്‍ത്തിയാക്കി പാര്‍ക്ക് തുറന്നത്. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനഫീസ് ഈടാക്കുന്നത്. പെഡല്‍ ബോട്ടുകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. രണ്ട്, നാല് സീറ്റുകളുള്ള ബോട്ട് സന്ദര്‍ശകര്‍ക്ക് സ്വയം ചവിട്ടി കബനി നദിയിലൂടെ ഓടിച്ചുപോകാം. 20 മിനിട്ട് സവാരിക്ക് രണ്ടുസീറ്റുള്ള ബോട്ടിന് 200 രൂപയും നാലുസീറ്റുള്ള […]

ബെംഗളൂരു-ഊട്ടി ബദല്‍ പാതയിലൂടെ സര്‍വീസ് ആരംഭിക്കാന്‍ കര്‍ണാടക ആര്‍ ടി സി

ബെംഗളൂരുവില്‍ നിന്ന് ഊട്ടിയിലേക്കു ബദല്‍ പാതയിലൂടെ ബസ് സര്‍വീസ് ആരംഭിക്കാന്‍ കര്‍ണാടക ആര്‍ടിസി. തമിഴ്‌നാടുമായുള്ള സംസ്ഥാനാന്തര ഗതാഗതകരാര്‍ പുതുക്കുന്നതിന്റെ ഭാഗമായാണ് കര്‍ണാടക പുതിയ റൂട്ട് നിര്‍ദേശിച്ചത്.ബെംഗളൂരുവില്‍ നിന്ന് കൃഷ്ണഗിരി-തൊപ്പൂര്‍- അന്തിയൂര്‍- സത്യമംഗലം-മേട്ടുപാളയം വഴി ഊട്ടിയിലെത്തുന്നതാണ് പുതിയ റൂട്ട്. 360 കിലോമീറ്റര്‍ ദൂരം 7 മണിക്കൂര്‍ കൊണ്ട് എത്താം. നിലവില്‍ മണ്ഡ്യ- മൈസൂരു-ഗുണ്ടല്‍പേട്ട്,-ബന്ദിപ്പൂര്‍-ഗൂഡല്ലൂര്‍ വഴിയാണ് കര്‍ണാടകയും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും ബെംഗളൂരുവില്‍ നിന്ന് ഊട്ടി സര്‍വീസുകള്‍ നടത്തുന്നത്. 310 കിലോമീറ്റര്‍ ദൂരം 8 മണിക്കൂര്‍ 30 മിനിറ്റ് കൊണ്ടാണ് […]

വിനോദ സഞ്ചാര മേഖലയ്ക്ക് നേട്ടം കൊയ്യാന്‍ ക്രൂസ് ടൂറിസം

സംസ്ഥാനത്ത് ഈ കഴിഞ്ഞ സീസണില്‍ കേരളത്തിലേക്ക് എത്തിയത് 26 ആഡംബര കപ്പലുകള്‍ 35000ല്‍ ഏറെ സഞ്ചാരികളും. ഒക്ടോബര്‍ തുടങ്ങി ഏപ്രിലില്‍ അവസാനിക്കുന്ന വിനോദ സഞ്ചാര സീസണില്‍ ആകെ 50000 പേര്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് സീസണ്‍ തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ തന്നെയുള്ള മികച്ച പ്രതികരണം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ഇത് വഴി ലഭിച്ചത് മൂന്ന് കോടിയോളം രൂപയാണ്. പ്രാദേശികവിപണിയ്ക്ക് ക്രൂസ് ടൂറിസം വലിയ നേട്ടം ആയെന്നാണ് വിലയിരുത്തല്‍. ഒരു വിനോദസഞ്ചാരി പ്രതിദിനം ശരാശരി 25000 രൂപ മധ്യകേരളത്തിലെ പ്രധാന […]

അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കം

അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും അനുമതി നൽകി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 100ൽ പരം സ്ത്രീകളാണ് ഓൺലൈൻ വഴി അപേക്ഷിച്ച് പാസ് നേടിയത്. പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തിൽ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത. വരും ദിവസങ്ങളിലും കൂടുതൽ സ്ത്രീകൾ അഗസ്ത്യമല കയറാൻ എത്തുന്നുണ്ട്.   സ്ത്രീകൾ കയറുന്നതിൽ കാണി വിഭാഗത്തിന് […]

തീവണ്ടികളുടെ പിഎന്‍ആര്‍ സ്റ്റാറ്റസ്; എസ്എംഎസ്, വെബ്‌സൈറ്റ് വഴി എങ്ങനെ അറിയാം

റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകള്‍ക്കു പുറമേ ഐര്‍സിടിസി വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും പിഎന്‍ആര്‍ സ്റ്റാറ്റസ് യാത്രക്കാര്‍ക്ക് അറിയാന്‍ കഴിയും. യാത്രകള്‍ മുന്‍കൂട്ടി തീരുമാനിക്കാനും സമയ നഷ്ടം ഒഴിവാക്കാനും ഇതുവഴി കഴിയും. ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് ആണ് പിഎന്‍ആര്‍ എന്ന് അറിയപ്പെടുന്നത്. ഇതൊരു നമ്പരാണ്. ഈ നമ്പര്‍ വഴി യാത്ര സംബന്ധിച്ച വിവരങ്ങളെല്ലാം യാത്രക്കാര്‍ക്ക് അറി യാനാകും. ട്രെയിന്‍ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്നിവയ്ക്കു പുറമേ പിഎന്‍ആര്‍ സ്റ്റാറ്റസിലൂടെ ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. […]

പൂക്കാലം കാണാൻ പൂരത്തിരക്ക്

വസന്തം നിറച്ചാർത്തൊരുക്കുന്ന കനക്കുന്നിന്റെ വഴികളിൽ ആഘോഷത്തിന്റെ ഉത്സവത്തിമിർപ്പ്. വസന്തോത്സവക്കാഴ്ച കാണാൻ തലസ്ഥാനത്തേക്കു വൻ ജനപ്രവാഹം. അവധിദിനമായ ഇന്നലെ പതിനായിരക്കണക്കിന് ആളുകളാണു പുഷ്പമേള ആസ്വദിക്കാനെത്തിയത്. പൂക്കളും പൂച്ചെടികളും ചേരുന്ന സസ്യലോകത്തിന്റെ മാസ്മരിക കാഴ്ചകൾക്കൊപ്പം കൊതിയൂറുന്ന ഭക്ഷ്യമേളയും വസന്തോത്സവത്തിലുണ്ട്. വലിയ തിരക്കാണ് ഭക്ഷ്യമേളയുടെ സ്റ്റാളുകളിൽ അനുഭവപ്പെടുന്നത്. കനകക്കുന്നിന്റെ നടവഴി അവസാനിക്കുന്ന സൂര്യകാന്തിയിലാണ് നാവിൽ വെള്ളമൂറുന്ന ഭക്ഷ്യമേള അരങ്ങേറുന്നത്. കുടുംബശ്രീയും കെ.റ്റി.ഡി.സിയും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ രുചിയുടെ മേളപ്പെരുക്കം തീർത്ത് ഇവിടെ നിറഞ്ഞു നിൽക്കുന്നു. സസ്യ, സസ്യേതര ഇനങ്ങളിലായി ഉത്തര – ദക്ഷിണേന്ത്യൻ […]

ദുബൈ വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കുന്നു

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പടിഞ്ഞാറുഭാഗത്തെ റണ്‍വേ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നു. ഇതുകാരണം ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ ഏതാനും വിമാന സര്‍വീസുകളില്‍ മാറ്റം ഉണ്ടാവുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ചില റൂട്ടുകളിലെ സര്‍വീസുകള്‍ കുറച്ചും പുനഃക്രമീകരിച്ചും ചില ദിക്കുകളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചുമാണ് എമിറേറ്റ്സ് 45 ദിവസത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നത്. എമിറേറ്റ്സിന്റെ 48 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെക്കുന്നുണ്ട്. മൊത്തം സര്‍വീസുകളില്‍ 25 ശതമാനം കുറവുണ്ടാകുമെന്നാണ് എമിറേറ്റ്സ് മുന്നറിയിപ്പ് നല്‍കുന്നത്. ടെര്‍മിനല്‍ മൂന്നിലെ ഒരു റണ്‍വേമാത്രമേ ഉപയോഗിക്കാനാവൂ […]

കണ്ണൂര്‍ വിമാനത്താവളക്കാഴ്ചകളുമായി ദുബൈ നഗരത്തില്‍ ബസുകള്‍

ഉദ്‍ഘാടനത്തിനു മുമ്പും ശേഷവുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ് കണ്ണൂര്‍ വിമാനത്താവളം. വടക്കേ മലബാറിന്‍റെ  സ്വന്തം വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും പതിച്ച ചെയ്‍ത ബസുകള്‍ ദുബൈ നഗരത്തില്‍ കൗതുകമാകുന്നു എന്നതാണ് പുതിയ വാര്‍ത്ത. നാല് ദുബൈ സര്‍വീസ് ബസുകളാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റേതായി ബ്രാന്‍ഡ് ചെയ്ത് ദുബൈ നഗരത്തിലൂടെ ഓടുന്നതെന്ന് ഡൈജി വേള്‍ഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. മലബാറിനെയും ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂര്‍ എന്നതിനാലാണ് ഈ പരസ്യമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട് അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മലബാറിനെ ഗള്‍ഫ് […]

ലോക ക്രൂസ് ടൂറിസം ഭൂപടത്തിലേക്ക് കൊല്ലം ജില്ലയും

ലോക ക്രൂസ് ടൂറിസം ഭൂപടത്തില്‍ കൊല്ലത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ വിദേശികളുടെ വിദഗ്ധ സംഘം കൊല്ലം തുറമുഖത്തെത്തി. എം വൈ ബ്രവാഡോ എന്ന മാള്‍ട്ടന്‍ ആഡംബരനൗകയിലാണ് 11 പേരടങ്ങുന്ന മാലിദ്വീപ് സംഘം കൊല്ലത്ത് എത്തിയത്. തുടര്‍ന്ന വരുന്ന പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കും. ജടായുപ്പാറ, അഷ്ടമുടിക്കായല്‍, മണ്‍റോത്തുരുത്ത്, തെന്‍മല ഇക്കോ ടൂറിസം തുടങ്ങിയ കേന്ദ്രങ്ങളാവും സംഘം സന്ദര്‍ശിക്കുക. ഇനി വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ ടൂറിസം രംഗത്ത് കൂടുതല്‍ സാധ്യത […]

വസന്തം പൂവിട്ടു… ഇനി പത്തുനാൾ കനകക്കുന്നിൽ പൂക്കളുടെ മഹോത്സവം

കനകക്കുന്നിനെ പറുദീസയാക്കി വസന്തോത്സവത്തിനു പ്രൗഢഗംഭീര തുടക്കം. പതിനായിരക്കണക്കിനു വർണപ്പൂക്കൾ കനകക്കുന്നിന്റെ നടവഴികളിൽ വസന്തം വിരിയിച്ചു നിരന്നു. സസ്യലോകത്തെ അത്യപൂർവമായ സുന്ദരക്കാഴ്ചകളും നിരവധി. ഈ മനോഹര കാഴ്ച കാണാൻ ഇന്നു രാവിലെ മുതൽ ആസ്വാദകരെ അനന്തപുരി കനകക്കുന്നിലേക്കു ക്ഷണിക്കുകയാണ്. കനകക്കുന്നിന്റെ പ്രവേശനകവാടം മുതൽ സുര്യകാന്തിവരെ നീളുന്ന വഴികളികളിലൂടെ നടന്നു വർണക്കാഴ്ചകൾ ആസ്വദിക്കാൻ കഴിയുംവിധമാണു പൂച്ചട്ടികൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധതരത്തിലും നിറത്തിലുമുള്ള ഓർക്കിഡുകൾ, ആന്തൂറിയം, ഡാലിയ, വിവിധതരം ജമന്തിപ്പൂക്കൾ, വിവിധ ഇനത്തിൽപ്പെട്ട റോസ്, ക്ലിറ്റോറിയ, അലങ്കാരച്ചെടികൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടികൾ, ഇലച്ചെടികൾ, അഡീനിയം, […]

കാട് കാണാം, കനകക്കുന്നിലേക്കു വരൂ…

ആന, കാട്ടുപോത്ത്, മാന്‍, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ജീവസുറ്റ രൂപങ്ങള്‍കൊണ്ടു വിസ്മയം തീര്‍ക്കുകയാണ് വസന്തോത്സവത്തിലെ വനം വകുപ്പ് സ്റ്റാള്‍. മൃഗങ്ങളുടെ ശബ്ദത്തിനൊപ്പം പ്രകാശ വിന്യാസവും കൂടിയാകുമ്പോള്‍ കണ്‍മുന്നില്‍ കൊടും കാട് കാണാം. നിബിഡവനത്തിന്റെ വന്യ പ്രതീതിയോട് കൂടിയാണ് സ്റ്റാളിന്റെ ക്രമീകരണം. വനം സംരക്ഷിക്കുകയെന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍ട്ടിസ്റ്റ് ജിനനാണ് വനക്കാഴ്ചയ്ക്കു പിന്നില്‍. പ്രളയം ബാധിച്ച വനത്തിലെ ആരും കാണാത്ത ചിത്രങ്ങളും വനം വകുപ്പ് സ്റ്റാളില്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. ദുര്‍ഘടമായ ഉള്‍വനത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ […]

അനുകൂല കാലാവസ്ഥ; മീശപ്പുലിമലയിലേക്ക് സഞ്ചാരികളുടെ തിരക്ക്

ശൈത്യകാലത്തെ കുളിര് നുകരാന്‍ ഇടുക്കി മീശപ്പുലിമലയില്‍ സഞ്ചാരികളുടെ തിരക്ക്. വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറില്‍ നിന്നുള്ള യാത്ര സൗകര്യങ്ങള്‍ വനംവകുപ്പ് വിപുലപ്പെടുത്തി. മഞ്ഞുമൂടുന്ന മലനിരകളും സൂര്യോദയവുമാണ് മീശപ്പുലിമലയിലെ പ്രധാന ആകര്‍ഷണം. നീലക്കുറിഞ്ഞി വര്‍ണ വസന്തമൊരുക്കിയ കൊളുക്കുമലയ്ക്ക് തൊട്ടരുകിലാണ് മീശപ്പുലിമല. അതിശൈത്യത്തെ തുടര്‍ന്നുള്ള അനുഗ്രഹീത കാലാവസ്ഥ മീശപ്പുലിമലയെ മനോഹരിയാക്കിരിക്കുന്നു. മൂന്നാറില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയാണ് ഈ കാഴ്ച വിസ്മയം. മീശപ്പുലിമലയില്‍ പോകാന്‍ ഓണ്‍ലൈനിലൂടെ വനംവകുപ്പിന്റെ അനുമതി തേടണം. മൂന്നാറില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സൈലന്റ്‌വാലിയിലെ […]

വസന്തോത്സവം വർഷംതോറും ക്രിസ്മസ് അവധിക്കാലത്ത് നടത്താൻ ആലോചന; കടകംപള്ളി

പൂക്കളുടെ മഹാമേളയായ വസന്തോത്സവം വർഷംതോറും ക്രിസ്മസ് അവധിക്കാലത്തു നടത്താൻ ആലോചിക്കുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം വകുപ്പിന്റെ പുതിയ ഉത്പന്നമായി വസന്തോത്സവം മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കനകക്കുന്നിൽ വസന്തോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മുൻ വർഷത്തേക്കാൾ വർണവൈവിധ്യമാർന്ന പുഷ്പമേളയാണ് ഇത്തവണത്തെ വസന്തോത്സവമെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ പേർ ഇത്തവണ കനകക്കുന്നിലെത്തുമെന്നാണു പ്രതീക്ഷ. വിദേശികളെയടക്കം കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്. ഡിസംബറിലെ അവധിക്കാലത്തു വസന്തോത്സവം സംഘടിപ്പിച്ചാൽ കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനാകുമെന്ന അഭിപ്രായങ്ങൾ […]

ഹർത്താൽ ടൂറിസത്തെ ബാധിച്ചു; ആഞ്ഞടിച്ച് മുഖ്യമന്ത്രി

ഹർത്താലുകൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളെ കാട്ടാന കുത്തിക്കൊന്നാലും ഹർത്താലുണ്ടോയെന്ന് ജനങ്ങൾ ചോദിക്കുന്ന അവസ്ഥയായെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഹർത്താൽ ടൂറിസം മേഖലയെ ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്ത് ആരംഭിച്ച പുഷ്പോത്സവം ഉദ്ഘാടനം ചെയ്യവെയാണ് ഹർത്താലിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്.തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകൾ ടൂറിസത്തെ ബാധിച്ചു. ചില രാജ്യങ്ങൾ യാത്രാ മുന്നറിയിപ്പ് വരെ നൽകി. പ്രതിഷേധങ്ങളുടെ അവസാന ഘട്ടമാണ് ഹർത്താൽ എന്നും മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫ് സർക്കാർ കൊണ്ടുവന്ന ഹർത്താൽ നിയന്ത്രണ ബിൽ പാസാക്കണമെന്ന് ചടങ്ങിൽ […]