അഴിമുഖം തൊട്ടടുത്തു കാണാന്‍ ഇനി ഭിന്നശേഷിക്കാര്‍ക്കും അവസരം .മുനമ്പം മുസരിസ് ബീച്ചിലാണ് ഇത്തരക്കാര്‍ക്കു തീരത്തേക്ക് എത്താന്‍ റാംപ് ഒരുക്കിയിരിക്കുന്നത്. യു എന്‍ ഹാബിറ്റാറ്റ് ഗ്ലോബല്‍ പബ്ലിക് സ്‌പേസ് പ്രോഗ്രാമിന്റെ പിന്തുണയോടെ ഇസാഫ്, ലിവബിള്‍ സിറ്റീസ് ഇന്ത്യ, ഡി ടി പിസി എന്നിവ ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുല്ലയും മറ്റ് ഉദ്യോഗസ്ഥരും നിര്‍മാണപുരോഗതി വിലയിരുത്താനായി ബീച്ചിലെത്തിയിരുന്നു.19 മീറ്റര്‍ നീളത്തിലാണു റാംപ് .2 മീറ്റര്‍ വീതിയുമുണ്ട്. തീരത്തുനിന്നു കടലിലേക്കു നീളത്തില്‍ പുലിമുട്ടുള്ള […]
Category Archives: News
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അറിയിച്ചു. 56387 എറണാകുളം – കായംകുളം പാസഞ്ചര്‍, 56388 കായംകുളം- എറണാകുളം പാസഞ്ചര്‍ എന്നിവ 11 വരെ റദ്ദാക്കി. 56394 കൊല്ലം- കോട്ടയം പാസഞ്ചര്‍, 56393 കോട്ടയം – കൊല്ലം പാസഞ്ചര്‍ എന്നിവ 3, 9, 10 തീയതികളിലും റദ്ദാക്കി. 66301 എറണാകുളം- കൊല്ലം മെമു 2.45 ന് […]
കേരളാ ടൂറിസം അണിഞ്ഞൊരുങ്ങുകയാണ്. ചെറിയ ലക്ഷ്യമൊന്നുമല്ല, 2020 അവസാനം ആകുമ്പോഴേക്കും ഇപ്പോള്‍ വരുന്നതിന്റെ ഇരട്ടി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതികള്‍ മെനയുന്നത്. കണ്ണൂര്‍ വിമാനത്താവളം കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോള്‍ 4 അന്താരാഷ്ട വിമാനത്താവളങ്ങളുള്ള ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്തവണ കളമൊന്ന് മാറ്റിപ്പിടിക്കാന്‍ തന്നെയാണ് ടൂറിസം വകുപ്പ് നൂതന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. സഞ്ചാരികള്‍ വര്‍ഷങ്ങളായി സന്ദര്‍ശിച്ചു വരുന്ന സ്ഥലങ്ങള്‍ കൂടാതെ അധികമാരും കണ്ടിട്ടില്ലാത്ത ചെറു സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിരവധി പാക്കേജുകളാണ് വരും വര്‍ഷണങ്ങളിലേക്കായി […]
ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് സേവന ദാതാക്കളായ യൂബര്‍ സ്പീഡ് ബോട്ട് സര്‍വീസും തുടങ്ങുന്നു. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും എലഫന്റ ദ്വീപിലേക്കും അലിബാഗിലേക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബോട്ട് സര്‍വീസ് തുടങ്ങുക. യൂബറിന്റെ ആപ്പ് വഴി മൊബൈല്‍ഫോണില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ആറുമുതല്‍ എട്ടുവരെ സീറ്റുള്ള ചെറുബോട്ടിന് 5,700 രൂപയും 10 സീറ്റുള്ള ബോട്ടിന് 9,500 രൂപയുമായിരിക്കും താല്‍ക്കാലിക നിരക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താനാവും. പരീക്ഷണ സര്‍വീസുകള്‍ ലാഭമെന്നുകണ്ടാല്‍ നവിമുംബൈയിലും യൂബര്‍ ബോട്ടുകള്‍ തുടങ്ങുമെന്ന് മുംബൈ […]
പ്രകാശതീവ്രത കൂടിയ ഹെഡ്ലാമ്പ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ തിരുമാനമായി. ഫെബ്രുവരി മുതല്‍ ഇത്തരം വാഹനങ്ങള്‍ക്ക് എതിരെ നടപടി കര്‍ശനമാവും. അനധികൃതമായി ഘടിപ്പിച്ച ഹെഡ്ലാമ്പ് ഊരിമാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനമെങ്ങും പരിശോധന ശക്തമാവും. തീവ്രത കൂടിയ ഹെഡ്ലാമ്പ് ഘടിപ്പിച്ച് പിടിപ്പിച്ച വാഹനം ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും നടപടിയുണ്ടാക്കുമെന്നും ഗതാഗത കമ്മീഷണര്‍ കെ പദ്മകുമാര്‍ വ്യക്തമാക്കി. ഹെഡ്ലാമ്പുകളുടെ അമിത പ്രകാശം കാരണം കേരളത്തില്‍ റോഡപകടങ്ങള്‍ […]
വിസയുടെ പൈസ ഒന്നും തരേണ്ട, വരാന്‍ തോന്നിയാല്‍ ഇങ്ങോട്ടു വന്നോളൂ, എന്നാണ് ലോക രാജ്യങ്ങള്‍ ഇന്ത്യന്‍ സഞ്ചാരികളെ ക്ഷണിക്കുന്നത്. വന്യമായ സൗന്ദര്യം കാട്ടി കൊതിപ്പിച്ചു കൊണ്ട് ദക്ഷിണാഫ്രിക്ക വിളിക്കുമ്പോളും വിസ്മയങ്ങള്‍ കാണാന്‍ മലേഷ്യ വിളിക്കുമ്പോഴും തായ്ലന്‍ഡ് വിളിക്കുമ്പോഴും പറയുന്നത് വിസയുടെ പൈസ വേണ്ട നിങ്ങള്‍ ഒന്നിങ്ങോട്ട് വന്നാല്‍ മതി എന്നാണ്. ഇന്ത്യന്‍ യാത്രികരെ ആകര്‍ഷിക്കാനുള്ള പോളിസിയുടെ ഭാഗമായാണ് ഈ രാജ്യങ്ങള്‍ കൂട്ടത്തോടെ വിസ ഫീസ് ഒഴിവാക്കുകയോ വലിയ രീതിയില്‍ കുറയ്ക്കുകയോ ചെയ്യുന്നത്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം […]
പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റും ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച് ഏറെ പ്രയോജനകരമായ ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനത്തില്‍ നിന്ന് കേരള ടൂറിസത്തിനായി 372 കോടി രൂപയാണ് മാറ്റി വെച്ചത്. മൊത്തം ബജറ്റില്‍ നിന്ന് 82 കോടി രൂപ ടൂറിസം രംഗത്തെ മാര്‍ക്കറ്റിങ്ങിനായി മാറ്റി വെച്ചു. ടൂറിസം മേഖലയുടെ വിജയത്തിലെ ഏറ്റവും നിര്‍ണായകമായ ഘടകം വിജയകരമായ മാര്‍ക്കറ്റിങ്ങാണ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ […]
ജനപങ്കാളിത്ത ടൂറിസത്തിലേക്ക് പുതിയ കാല്‍വയ്പിന് ഒരുങ്ങുകയാണ് പെരിങ്ങമ്മല പഞ്ചായത്ത്. കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കരകൗശല നിര്‍മാതാക്കള്‍, ടൂറിസം സംരംഭകര്‍, ഹോംസ്റ്റേ, കലാകാരന്മാര്‍, ടൂറിസം ഗൈഡുകള്‍ തുടങ്ങി നിരവധി തദ്ദേശീയര്‍ക്ക് തൊഴിലും വരുമാനവും നേടിക്കൊടുക്കുന്ന സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ പെരിങ്ങമ്മല പഞ്ചായത്തിനെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, ബ്രൈമൂര്‍ മങ്കയം ഇക്കോടൂറിസം, പോട്ടോമാവ് ശാസ്താംനട ചതുപ്പ്, ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍, ജില്ലാ കൃഷിത്തോട്ടം തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ട മലയോര നാടിന്റെ ടൂറിസം […]
കേരളത്തിലെ നിരത്തുകളില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോമസ് ഐസക് വ്യക്തമാക്കി. തിരുവനന്തപുരത്ത് കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക്കിലേക്ക് മാറും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെഎഎല്‍) ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണം ആരംഭിച്ചു. സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്‍കുവെന്ന് മോട്ടോര്‍ […]
തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുമെന്ന് തോമസ് ഐസക്ക് അറിയിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്.
ട്രെയിന്‍ യാത്രകളില്‍ ഇന്ത്യയില്‍ എവിടേക്കും ജനറല്‍ ടിക്കറ്റും എടുക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ യു ടി എസ് ആപ്പ് പരിഷ്‌കരിച്ച് റെയില്‍വേ. റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യുന്ന മൊത്തം യാത്രക്കാരില്‍ ഒരുശതമാനംപോലും ആപ്പ് ഉപയോഗിക്കാത്തതോടെയാണ് റെയില്‍വേ ഇതിന് കൂടുതല്‍ ശ്രദ്ധ നല്‍കിത്തുടങ്ങിയത്. ആപ്പിനെക്കുറിച്ച് കൂടുതല്‍ പ്രചാരണത്തിനിറങ്ങിയിരിക്കയാണ് ഇപ്പോള്‍ റെയില്‍വേ. മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം 10 ശതമാനമാക്കണമെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ ലക്ഷ്യം. 2018 ഏപ്രിലിലാണ് ആപ്പ് നിലവില്‍ വന്നത്. പാലക്കാട് ഡിവിഷനില്‍ ഏപ്രിലില്‍ 0.34 ശതമാനമായിരുന്നു […]
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ബഹ്റൈന്‍ വഴി കുവൈത്തിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നു. ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഏപ്രില്‍ 1നു നിലവില്‍ വരുന്ന സമ്മര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈത്ത്, ബഹ്റൈന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്തിമ അനുമതിക്കു ശേഷമായിരിക്കും ബുക്കിങ് തുടങ്ങുകയെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രതിനിധി അറിയിച്ചു. ബുധനാഴ്ച രാവിലെ 6.45 ന് കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 8.45 ന് ബഹ്റൈനില്‍ എത്തും. ബഹ്റൈനില്‍ നിന്നു […]
ദുബൈയിലെ ടൂറിസം കമ്പനികള്‍, ഹോട്ടലുകള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ പിആര്‍ഒ കാര്‍ഡ് വേണ്ട. ടൂറിസം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കും അനുമതി പത്രങ്ങള്‍ക്കും ഇതു നിര്‍ബന്ധമായിരുന്നു. വിനോദസഞ്ചാരമേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ടൂറിസം രംഗത്തെ സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസമാകും. 1000 ദിര്‍ഹമാണ് പിആര്‍ഒ കാര്‍ഡിന്റെ ഫീസ്. എല്ലാവര്‍ഷവും പുതുക്കുകയും നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കുകയും വേണമായിരുന്നു. എല്ലാ ഇടപാടുകള്‍ക്കും പിആര്‍ഒ കാര്‍ഡ് നിര്‍ബന്ധവുമായിരുന്നു. ഇതൊഴിവാകുന്നതോടെ സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാന്‍ കഴിയും. […]
സംസ്ഥാനത്ത് അടുത്ത് കാലത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ സജീവമായി ചര്‍ച്ച ചെയ്ത് നിയമസഭ. അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യത്തോരവേളയില്‍ ഇടതുവലതുമുന്നണികളിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഇതിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി യുഡിഎഫ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഹര്‍ത്താല്‍ മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു കൂട്ടാന്‍ തയ്യാറാണോ എന്ന ലീഗ് എംഎല്‍എ പികെ ബഷീറിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാമെന്ന് അറിയിച്ചത്. ടൂറിസം മേഖല കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണെന്നും […]
കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കുരങ്ങണി ട്രെക്കിങ്ങിന് വനംവകുപ്പ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. വേനല്‍ കടുത്തു തുടങ്ങിയതോടുകൂടി കാട്ടുതീ പടരുമെന്ന ആശങ്കയിലാണ് ജില്ലാ വനംവകുപ്പ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. തേനിജില്ലയില്‍ കുരങ്ങണി വനമേഖലയില്‍ 2018 മാര്‍ച്ച് 11-ന് ഉണ്ടായ കാട്ടുതീയില്‍ ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 39 പേരടങ്ങിയ സംഘം അപടത്തില്‍പ്പെട്ടിരുന്നു. സ്ത്രീകളടക്കം 23 പേര്‍ കാട്ടുതീയില്‍ മരിച്ചു. അംഗീകരിക്കപ്പെട്ട ട്രെക്കിങ് പാതയായ കുരങ്ങണി സെന്‍ട്രല്‍ സ്റ്റേഷന്‍, ടോപ്പ് സ്റ്റേഷന്‍ തുടങ്ങിയ പാതയിലും സംഭവത്തെത്തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തി. […]















