Category Archives: News

ഏഷ്യയിലെ ആദ്യ ആയുര്‍വേദ സ്പോര്‍ട്സ് ആശുപത്രി മുഖ്യമന്ത്രി 12ന് ഉദ്ഘാടനം ചെയ്യും

ഏഷ്യയിലെ ആദ്യത്തെ ആയുര്‍വേദ സ്പോര്‍ട്സ് ആശുപത്രിയായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വേദ ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടനം ജനുവരി 12-ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി […]

വസന്തോത്സവത്തിന് ഇന്നു തിരിതെളിയും നഗരത്തിന് ഇനി പത്തുനാള്‍ നിറവസന്തം

തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ച് കനകക്കുന്നില്‍ ഇന്നു വസന്തോത്സവത്തിനു തിരിതെളിയും. വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന്‍ വസന്തോത്സവം ഉദ്ഘാടനം ചെയ്യും. ജനുവരി 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പൂക്കളുടെ മഹാമേള. വസന്തോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പതിനായിരക്കണക്കിന് ഇനം പൂക്കളും ചെടികളും കനകക്കുന്നില്‍ എത്തിക്കഴിഞ്ഞു. ഓര്‍ക്കിഡ്, ബോണ്‍സായി, ആന്തൂറിയം ഇനങ്ങളുടെ പവലിയന്‍, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന വനക്കാഴ്ച, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയാറാക്കുന്ന ജലസസ്യങ്ങളുടെ പ്രദര്‍ശനം, […]

പ്രധാനമന്ത്രി ജനുവരി 15ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

ജനുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് 7 മണിക്കും 9 മണിക്കും ഇടയ്ക്ക് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. അതോടൊപ്പം ക്ഷേത്രത്തിലും പരിസരത്തും ടൂറിസം മന്ത്രാലയം ആവിഷ്കരിച്ച സ്വദേശ് ദർശൻ പദ്ധതി വഴി പൂർത്തീകരിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. പൈതൃക കാൽനടപ്പാതയുടെ നിർമ്മാണം , പത്മതീർത്ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ടോയ്‍ലെറ്റുകൾ, കുളിമുറികൾ, ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങളും സുരക്ഷാ ഉപകരണങ്ങൾ, ഡിജിറ്റൽ […]

പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

Indigo Airlines India

ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ എവിടെയും 899 രൂപയ്ക്ക് പറക്കാമെന്നതാണ് ഓഫറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്നലെ മുതല്‍ ഈ നിരക്കിലുളള ടിക്കറ്റ് ബുക്കിങ് ഇന്‍ഡിഗോ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 13 വരെയാണ് ഓഫറിന്റെ കാലാവധി. ജനുവരി 24 മുതല്‍ ഏപ്രില്‍ 15 വരെയുളള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 3,399 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

വിനോദസഞ്ചാരികള്‍ക്കായി ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിലെത്തി

ബീച്ചില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കു കടല്‍ യാത്രയ്ക്കായി ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിലെത്തി. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബോട്ട് വാന്‍സന്‍ ഷിപ്പിങ് സര്‍വീസസ് നേതൃത്വത്തിലാണ് യാത്ര തുടങ്ങുന്നത്. പുലിമുട്ടിലെ മറീന ജെട്ടിയില്‍ നിന്നു തുടങ്ങി കോഴിക്കോട് ബീച്ച് ചുറ്റി വരും തരത്തിലാണ് യാത്ര. 100 പേര്‍ക്ക് സഞ്ചരിക്കാം . ചെറിയ യോഗങ്ങള്‍ ചേരാവുന്ന ശീതീകരിച്ച മുറിയും ബോട്ടിലുണ്ട്. വിവിധ പാക്കേജുകള്‍ പ്രകാരമാണ് നിരക്ക്. കൊച്ചിയില്‍ നിന്ന് എത്തിച്ച ബോട്ട് പെയിന്റിങും അറ്റകുറ്റപ്പണികളും […]

മലബാര്‍ ടൂറിസം സൊസൈറ്റി; ഉദ്ഘാടനം 12ന്

മലബാര്‍ മേഖലയിലെ വിനോദസഞ്ചാര വികസനത്തിനായി മലബാര്‍ ടൂറിസം സൊസൈറ്റി രൂപീകരിക്കുന്നു. ട്രാവല്‍ എജന്റുമാര്‍, ടൂര്‍ ഓപറ്റേറ്റര്‍മാര്‍, വിമാനക്കമ്പനികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍,ആശുപത്രികള്‍, ടാക്‌സി ബുക്കിങ് സ്ഥാപനങ്ങള്‍ എന്നിവരെ അംഗങ്ങളാക്കി തുടങ്ങുന്ന സൊസൈററിയുടെ ഉദ്ഘാടനം 12ന് വൈകിട്ട് 5ന് അല്‍ഹിന്ദ് കണ്‍വന്‍ഷന്‍ സെന്ററില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ഈ വര്‍ഷം മുതല്‍ മലബാര്‍ ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കാന്‍ സൊസൈറ്റി പദ്ധതിയിട്ടുണ്ടെന്ന് പ്രസിഡന്റ് എം പി എം മുഷ്ബീര്‍ പറഞ്ഞു. ഇനിയും മലബാറിന്റെ അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളെ സഞ്ചാരികളിലേക്ക് […]

ചരിത്ര നേട്ടവുമായി കേരള പൊലീസ് ഫേസ്ബുക്ക് പേജ്

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് മുന്നോട്ട്. സംസ്ഥാന പൊലീസിന്റെ ഫേസ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം ഇന്ന് പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്സ്ബുക്ക് ഇന്ത്യ  മേധാവി സത്യ യാദവ് മുഖ്യമന്ത്രിക്ക് കൈമാറും. ചടങ്ങില്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുക്കും പൊലീസ് ട്രോളര്‍മാരും, പൊലീസിന്റെ വീഡിയോകളുമെല്ലാം സൂപ്പര്‍ ഹിറ്റായതോടെ കേരള പൊലീസിന് ലഭിച്ചത് […]

വയനാട്; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധിക്കും

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം എര്‍പ്പെടുത്താന്‍ ഡി.ടി.പി.സിക്ക് നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ എ.ആര്‍. അജയകുമാര്‍. ഹരിതകേരളം മിഷന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടാസ്‌ക്ഫോഴ്സ് യോഗത്തിലാണ് തീരുമാനം. ബഹുജന പങ്കാളിത്തത്തോടെ മാലിന്യ പരിപാലനം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന മിഷന്‍ ക്ലീന്‍ വയനാടിനായി മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ പരിപാലന സേന രൂപവത്കരിച്ചു. സേനയിലുള്‍പ്പെട്ട കണ്‍വീനര്‍മാരുടെ പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 18 തോടുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങളുടെയും […]

കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനം. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുമെന്ന് കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രന്‍ അറിയിച്ചു. അടുത്ത മാസം 15-നാവും ഉദ്ഘാടനം. ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍.കെ.പ്രേമചന്ദ്രനെ അറിയിക്കുകയായിരുന്നു.

ഐപിഎല്‍ പൂരത്തിന് ഇക്കുറി തിരുവനന്തപുരം വേദിയാകാന്‍ സാധ്യത

ഈ സീസണലിലെ ഐപിഎല്‍ മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ബിസിസിഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയില്‍ തിരുവനന്തപുരവുമുണ്ട്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലോ യു എ ഇയിലോ, അല്ലെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്. സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയില്‍ മത്സരങ്ങള്‍ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ പത്ത് വേദികള്‍ക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉള്‍പ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്. ഐപിഎല്‍ […]

പ്രതിഷേധം ഫലം കണ്ടു; ടൂറിസത്തിനെ ബാധിക്കാത്ത ആദ്യ പണിമുടക്കില്‍ കേരളം

പോയ വര്‍ഷം ടൂറിസം രംഗം നേരിട്ട വെല്ലുവിളികള്‍ ധാരാളമായിരുന്നു. വര്‍ഷാരംഭത്തില്‍ തന്നെ നിപ്പ വൈറസിന്റെ ഭീതിയില്‍ കേരളം പകച്ചപ്പോള്‍ ഒപ്പം തളര്‍ന്ന് പോയത് ടൂറിസം രംഗം കൂടിയായിരുന്നു. നിപ്പയ്ക്ക് ശേഷമെത്തിയ പ്രളയത്തില്‍ തളരാതെ കേരളത്തിന് വേണ്ടി മുന്‍പന്തിയില്‍ നിന്ന ടൂറിസം മേഖലയ്ക്ക് കച്ചവട ലാഭത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൂറിസം രംഗത്തിന് പ്രഹരമായി ഏറ്റത് അപ്രതീക്ഷിത ഹര്‍ത്താലുകളായിരുന്നു. പ്രവര്‍ത്തി ദിനങ്ങളുടെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ 100ല്‍ കൂടുതല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ ഉണ്ടായി. ഈ ദിവസങ്ങളില്‍ എല്ലാം […]

പോയവര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ബൈക്ക് ജാവ

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്റെ പാതയിലാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവയെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ കൗതുകത്തോടെയാണ് കാണുന്നത്. ഇതൊക്കെത്തന്നെയാവണം ജാവയെ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ ഇരുചക്രവാഹനമാക്കുന്നത്. ഇരുചക്ര വാഹനങ്ങളെക്കുറിച്ചറിയാന്‍ ഇന്ത്യക്കാര്‍ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് ജാവ […]

അഗസ്ത്യനെ അറിയാന്‍ ഒരുങ്ങി പെണ്‍കൂട്ടായ്മ; പാസ് നേടിയത് 15ലേറെ പേര്‍

നിഗൂഢസൗന്ദര്യം നിറഞ്ഞ അഗസ്ത്യാര്‍കൂട കാഴ്ചകള്‍ കാണാന്‍ ഈ വര്‍ഷം ബോണക്കാട് ചെക്ക് പോസ്റ്റ് തുറക്കുമ്പോള്‍ ഏറ്റവും ആവേശഭരിതരാവുന്നത് സ്ത്രീകളാണ്. അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് വിലക്ക് നീങ്ങി വനിതകള്‍ക്കായി വനംവകുപ്പ് ആദ്യമായി അനുമതി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ 15ലേറെപ്പേരാണ് പ്രവേശനപാസ് നേടിയത്. 15ന് ആരംഭിക്കുന്ന ട്രെക്കിങ്ങില്‍ മല കയറാന്‍ കാത്തിരിക്കുന്നത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വനിതകളാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത് വരെ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. കേട്ടറിവ് മാത്രമുള്ള വനസൗന്ദര്യത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് […]

ദേശീയപണിമുടക്ക്; സംസ്ഥാനത്ത് വൈകിയോടുന്ന തീവണ്ടികള്‍ ഇവയൊക്കെ

സംയുക്തതൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തീവണ്ടികളെ ആശ്രയിച്ചവര്‍ക്ക് ഹര്‍ത്താലില്‍ പോലും പതിവില്ലാത്ത ട്രെയിന്‍ തടയല്‍ സമരത്തിന് ഇരയാവേണ്ടി വന്നു. കേരളത്തിന് പുറത്തും പല സ്റ്റേഷനുകളിലും തീവണ്ടികള്‍ തടയുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് തീവണ്ടികള്‍ കൃത്യസമയം പാലിക്കാന്‍ സാധ്യതയില്ല. ആലപ്പുഴ, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍,ഒലവക്കോട്,തിരുവനന്തപുരം, കണ്ണൂര്‍,പയ്യന്നൂര്‍, തലശ്ശേരി, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു. […]

കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലേക്കെത്തുന്നു

“അയാം സോറി അയ്യപ്പാ … നാ ഉള്ള വന്താ യെന്നപ്പാ” എന്ന ഒറ്റ ഗാനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലേക്ക്. സ്ത്രീകളോടുള്ള ആര്‍ത്തവ അയിത്തതിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയാല്‍ പങ്കെടുക്കാനാണ് കാസ്റ്റ്‌ലെസ് കളക്ടീവ് എത്തുന്നത്. ജനുവരി 12, 13 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലയിലൂടെയും സംഗീതത്തിലൂടെയും രാഷ്ട്രീയം അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ചതാണ് 19 പേരടങ്ങുന്ന കാസ്റ്റ്‌ലെസ് കളക്ടീവ്. നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലിലാണ് […]