Category Archives: News

ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവുമായി ജെറ്റ് എയര്‍വേസ്

യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വമ്പന്‍ ഇളവുമായി ജെറ്റ് എയർവേസ്. ഗൾഫിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ജെറ്റ് എയർവെയ്‌സ് സർവീസ് നടത്തുന്ന എല്ലാ സെക്ടറിലേക്കും ഇളവ് കിട്ടും. കൂടാതെ നേപ്പാൾ, ബംഗ്ലാദേശ്, സിങ്കപ്പൂർ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ ഇളവ് പ്രയോജനപ്പെടും. ഈ മാസം 11 വരെ എടുക്കുന്ന ടിക്കറ്റുകൾക്കാണ് ഇളവെന്ന് ജെറ്റ് എയർവെയ്‌സ് വാർത്താകുറിപ്പിൽ അറിയിച്ചു.

പ്രക്ഷോഭങ്ങള്‍ക്കിടയില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് അനുമതി

പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് ഇനി പൊതുമുതല്‍ നശീകരണത്തിന് തുല്യം. ഇതു സംബന്ധിച്ച ഓർഡിനൻസിന് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഹർത്താലുകളിലും മറ്റ ക്രമസംഭവങ്ങളിലും സ്വകാര്യ വാഹനങ്ങളും വീടുകളും അക്രമിക്കപ്പെടാറുണ്ട്. ഇനി ഇതും പൊതുമുതൽ നശീകരണ കുറ്റത്തിന് തുല്യമാകും. നാശനഷ്ടം വരുത്തുന്ന തുകയുടെ പകുതി അടച്ചാലേ ഇനി ഇത്തരം കേസുകളിൽ ജാമ്യം കിട്ടൂ. നഷ്ട പരിഹാരം പ്രതികളിൽ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് കണക്കിലെടുത്തു കൂടിയാണ് മന്ത്രിസഭാ തീരുമാനം […]

അനന്തപുരി ഒരുങ്ങുന്നു; ‘വസന്തോത്സവം 2019’ ജനുവരി 11 മുതൽ കനകക്കുന്നിൽ

തലസ്ഥാന നഗരിക്ക് വർണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കുന്ന വസന്തോത്സവം 2019 മേളയ്ക്ക് ജനുവരി 11ന് കനകക്കുന്നിൽ തിരിതെളിയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള പതിനായിരത്തിലധികം ഇനം പൂക്കളുടെ മഹോത്സവമാകും ജനുവരി 20 വരെ നഗരത്തിൽ നടക്കുക. രുചിയുടെ മേളപ്പെരുക്കവുമായി ഭക്ഷ്യമേളയും വസന്തോത്സവത്തിന് ചാരുതയേകും. ജനുവരി 11ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വസന്തോത്സവത്തിന് തിരിതെളിക്കും. കനകക്കുന്ന് കൊട്ടാരത്തിനു മുൻവശം നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പൂർണമായി ഹരിതചട്ടം പാലിച്ചു നടത്തുന്ന വസന്തോത്സവത്തിന്റെ ചെലവ് സ്‌പോൺസർഷിപ്പ്, […]

പുതുവര്‍ഷത്തില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗുമായി കേരള ടൂറിസം

കേരളത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പുതുവര്‍ഷം നിരവധി പരിപാടികളാണ് അവതരിപ്പിക്കാന്‍ പോകുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡ്രാഗണ്‍ ബോട്ട് റേസ് നടത്താന്‍ ഒരുങ്ങുകയാണ് ടൂറിസം വകുപ്പ്. കൊച്ചിയിലെ പ്രധാന ടൂറിസം കേന്ദ്രമായ മറൈന്‍ ഡ്രൈവില്‍ ചുണ്ടന്‍ വള്ളം കളി സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ ആണ് ആദ്യമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തില്‍ വള്ളം കളി സംഘടിപ്പിക്കാന്‍ കേരള ടൂറിസം തീരുമാനിച്ചത്. എന്നാല്‍, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തെ മുക്കിയ കാലമായിരുന്നു […]

ഇനി മിന്നല്‍ ഹര്‍ത്താലുകള്‍ ഇല്ല; ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏഴുദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കുന്നതാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെടുക്കണമെന്നും നഷ്ടപരിഹാര തുക അവരില്‍ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ജനജീവിതത്തെയും വ്യാപാര മേഖലയേയും തകര്‍ത്തുകൊണ്ട് അടിയ്ക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് […]

റെക്കോര്‍ഡ് നേട്ടവുമായി ദുബൈ ഗ്ലോബല്‍ വില്ലേജ്

ലോക സന്ദര്‍ശകര്‍ക്ക്  കാഴ്ചയുടെ വിസ്മയം സമ്മാനിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന് വീണ്ടും റെക്കോഡ് നേട്ടം. വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും സമന്വയിപ്പിക്കുന്ന ആഗോള ഗ്രാമം കഴിഞ്ഞ രണ്ടു മാസത്തിനിടെ സന്ദർശിച്ചത് 30 ലക്ഷം പേരാണ്. സന്ദർശകരുടെ സംതൃപ്തി സൂചികയിൽ പത്തിൽ ഒൻപത് റേറ്റിങ് നേടിയെന്ന മികവാണ് ഗ്ലോബൽ വില്ലേജിന് സ്വന്തമായത്. അറുപത് ദിവസത്തിനിടെ മുപ്പത് ലക്ഷം സന്ദര്‍ശകരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. യു എ ഇ യിൽ മാത്രമല്ല മിഡിൽ ഈസ്റ്റിൽ തന്നെ കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദകേന്ദ്രമായി ഗ്ലോബൽ […]

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  പുരോഗമിക്കുന്നു

ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഹമ്മദാബാദില്‍ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങല്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് അസേസിയേഷന്‍ വൈസ് പ്രസിഡന്റ് പരിമാല്‍ നാഥ്വാനി പുറത്തുവിട്ടു. 63 ഏക്കറിലാണ് വിശാലമായ ക്രിക്കറ്റ് സ്റ്റേഡിയം ഉയരുന്നത്. മെല്‍ബണിലെ ക്രിക്കറ്റ് ഗ്രൗണ്ടിനെക്കാള്‍ വിശാലമായ സ്റ്റേഡിയം എന്നത് ഗുജറാത്ത് ക്രിക്കറ്റ് അസേസിയേഷന്റെ സ്വപ്ന പദ്ധതിയാണെന്ന് പ്രസിഡന്റ് പരിമാല്‍ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമാണ് ഈ സ്റ്റേഡിയമെന്നും ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം […]

ദേശീയ പണിമുടക്ക്; ശബരിമല സര്‍വീസുകള്‍ തുടരുമെന്ന് കെഎസ്ആര്‍ടിസി

ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ എല്ലാ ഡിപ്പോകളില്‍ നിന്നുള്ള ശബരിമല സര്‍വീസുകളും തുടരുമെന്ന് കെഎസ്ആര്‍ടിസി. മറ്റ് സര്‍വീസുകള്‍ ജീവനക്കാരുടെ ലഭ്യതയനുസരിച്ച് നടത്തുമെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം […]

120 പുതിയ വിമാനങ്ങള്‍ വാങ്ങി ഇന്ത്യന്‍ കമ്പനികള്‍

ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികള്‍ കഴിഞ്ഞ വര്‍ഷം 120 വിമാനങ്ങള്‍ വാങ്ങിക്കൂട്ടി. ഒരു വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്രയധികം പുതിയ വിമാനങ്ങള്‍ വാങ്ങിയത്. ഇന്ത്യയില്‍ ഒന്‍പത് വിമാനക്കമ്പനികളാണുളളത്. ഇവയ്‌ക്കെല്ലാം കൂടി നിലവില്‍ 660 വിമാനങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങിയത് ഇന്‍ഡിഗോയാണ്. 55 വിമാനങ്ങളാണ് ഇന്‍ഡിഗോ സ്വന്തമാക്കിയത്. ഇതോടെ ഇന്‍ഡിഗോയ്ക്ക് നിലവില്‍ 206 വിമാനങ്ങളായി. പുതിയ വിമാനങ്ങളെത്തിയതോടെ എയര്‍ ഇന്ത്യയ്ക്ക് ആകെ വിമാനങ്ങളുടെ എണ്ണം 125 ഉം ജെറ്റ് എയര്‍വേയ്‌സിന് 124 മായി ഉയര്‍ന്നു. […]

പ്രളയാനന്തര കേരളത്തിനായി കലാസൃഷ്ടികള്‍ ലേലം ചെയ്യാനൊരുങ്ങി ബിനാലെ ഫൗണ്ടേഷന്‍

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രശസ്ത കലാകാരാര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ ലേലം ചെയ്യുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ആര്‍ട്ട് റൈസസ് ഫോര്‍ കേരള (ആര്‍ക്) ലേലത്തിന് വച്ചിട്ടുള്ള സൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിഖ്യാത ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികളാണ് ലേലത്തിന് വച്ചിരിക്കുന്നത്. മുംബൈയിലെ സാഫ്രണ്‍ ആര്‍ട്ട് ലേലകമ്പനിയുമായി സഹകരിച്ചാണ് ബിനാലെ ഫൗണ്ടേഷന്‍ ലേലം സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 18നാണ് ലേലം. ഫോര്‍ട്ട്കൊച്ചിയിലെ ബാസ്റ്റിന്‍ ബംഗ്ലാവില്‍ ഒരുക്കിയിരിക്കുന്ന ലേലവസ്തുക്കളുടെ പ്രദര്‍ശനം മാസം 17 വരെ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും. രാവിലെ […]

ഊട്ടിയില്‍ അതിശൈത്യം; കനത്ത മഞ്ഞ് വീഴ്ച

ഊട്ടി വീണ്ടും അതിശൈത്യത്തിന്റെ പിടിയിലമര്‍ന്നു. ഊട്ടി സസ്യോദ്യാനം, എച്ച്എഡി പി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയില്‍വേ സ്റ്റേഷന്‍, കാന്തലിലെ മൈതാനം എന്നിവിടങ്ങളെല്ലാം മഞ്ഞുവീണു വെള്ളക്കമ്പിളി പുതച്ചതുപോലെയായിരുന്നു ഇന്നലെ. ദിവസവും രാവിലെ 10 മണി വരെയെങ്കിലും അതിശൈത്യമാണ്. വൈകിട്ട് അഞ്ചു മുതല്‍ വീണ്ടും ശൈത്യം തുടങ്ങുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ രാവിലെ സസ്യോദ്യാനത്തില്‍ 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. ഊട്ടിയിലെ ഇതിലും താഴ്ചയുള്ള തക്കുന്ത പോലെയുള്ള സ്ഥലങ്ങളില്‍ കുറഞ്ഞ താപനില 2 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. വരും […]

ഹര്‍ത്താല്‍ അതിക്രമങ്ങള്‍ അപലപനീയം; എതിര്‍പ്പ് പ്രകടിപ്പിച്ച് ശശി തരൂര്‍

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ  ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂര്‍. സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങളെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അക്രമികളെ ജനങ്ങള്‍ തന്നെ ഒറ്റക്കെട്ടായി നിന്ന് ഒഴിവാക്കണമെന്നും. വ്യക്തിപരമായി താന്‍ ഹര്‍ത്താലുകള്‍ക്കെതിരാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന പുതിയ സമീപനങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും , ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ ശശി തരൂരും ഇന്‍കര്‍ റോബോട്ടും തമ്മില്‍ നടത്തിയ […]

ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി: സമ്മർദം ഫലം കണ്ടു

ഒടുവിൽ ജനം ജയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ പണിമുടക്കിൽ കടകമ്പോളങ്ങൾ തുറന്നിരിക്കും. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്നൊഴിവാക്കി. ടൂറിസ്റ്റുകൾക്ക് ഒരു തടസവും സൃഷ്ടിക്കരുതെന്ന നിർദേശം നൽകിയതായി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം അറിയിച്ചു. ഇതാദ്യമാണ് പണിമുടക്ക്, ഹർത്താൽ എന്നിവയിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കിയുള്ള പരസ്യ പ്രഖ്യാപനം . പണിമുടക്ക് ഹര്‍ത്താലല്ലാത്തതിനാൽ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കേണ്ട. കടകൾ അടയ്ക്കാൻ ആഹ്വാനം നൽകിയിട്ടില്ലന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണൻ ഇന്നലെ പറഞ്ഞിരുന്നു. ഹർത്താലിനെതിരെ […]

കാല്‍വരി മൗണ്ടില്‍ രാപാര്‍ക്കാം ടൂറിസം സെന്ററിലെത്തിയാല്‍

ഇടുക്കി ജലാശയവും വനമേഖലയും ഒരു വശത്ത്. പശ്ചിമഘട്ട മലനിരകള്‍ മറുവശത്ത്. കാഴ്ചയ്ക്കു കുളിര് പകരാന്‍ തേയിലത്തോട്ടങ്ങള്‍. ജില്ലാ ആസ്ഥാനത്തിനോടു ചേര്‍ന്ന കാല്‍വരി മൗണ്ടില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വിനോദസഞ്ചാരികള്‍ക്കു താമസം ഒരുക്കുന്നതിനായി നിര്‍മിച്ച ടൂറിസം സെന്ററില്‍ ഇരുന്നാല്‍ പ്രകൃതിയുടെ ഈ സുന്ദര കാഴ്ചകള്‍ ആവോളം ആസ്വദിക്കാം. ഇതിനോടു ചേര്‍ന്നു വനംവകുപ്പിന്റെ ഉദ്യാനവും വ്യൂ പോയിന്റുമുണ്ട്. ദിനംപ്രതി നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന കാല്‍വരി മൗണ്ട് മലനിരയില്‍ തന്നെ മികച്ച താമസ സൗകര്യം ഒരുക്കാനാകുന്നതിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ […]

പാക്കിസ്ഥാനില്‍ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് ‘പൈതൃക’ പദവി

പാക്കിസ്ഥാനില്‍ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് പൈതൃക പദവി നല്‍കി ഭരണകൂടം. പെഷവാറിലെ ‘പഞ്ച് തീര്‍ത്ഥ്’ എന്ന തീര്‍ത്ഥാടനകേന്ദ്രത്തിനാണ് പൈതൃക പദവി നല്‍കിയതായി അറിയിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കിയത്. അഞ്ച് തടാകങ്ങളും അകത്ത് അമ്പലവും ചുറ്റുപാടും മരങ്ങളും അടങ്ങുന്നതാണ് ‘പഞ്ച് തീര്‍ത്ഥ്’. ഹൈന്ദവ വിശ്വാസപ്രകാരം മഹാഭാരതത്തിലെ പാണ്ഡു സ്‌നാനത്തിനായി എത്തിയ സ്ഥലമാണ് ഇവിടം. തകര്‍ന്ന നിലയില്‍ കിടന്നിരുന്ന അമ്പലം 1834ല്‍ ഹിന്ദുക്കളാണ് പുതുക്കിപ്പണിതത്. ഇതിന് ശേഷം വിശ്വാസികള്‍ കാര്‍ത്തികമാസത്തില്‍ ഇവിടെയെത്തി സ്‌നാനം ചെയ്യുകയും രണ്ട് ദിവസത്തെ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. […]