Category Archives: News

മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് 25 കോടി; ടൂറിസം മേഖലയ്ക്ക് കുതിപ്പ്

മൂന്നാറില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനത്തിന് ബജറ്റില്‍ 25 കോടി രൂപ അനുവദിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി പ്രദേശത്തിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവും. മൂന്നുവര്‍ഷം മുമ്പ് അഞ്ചു കോടി രൂപ ചെലവില്‍ ആരംഭിച്ച ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗവ. കോളേജിനു സമീപം 14 ഏക്കറിലാണ് മൂന്നാറിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തില്‍ ഗാര്‍ഡന്റെ പണികള്‍ പുരോഗമിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എസ് രാജേന്ദ്രന്‍ എംഎല്‍എ നിരന്തരം സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. രാത്രിയില്‍ […]

ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ അവതരിപ്പിച്ച് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ് സംഘടിപ്പിച്ചു

ഉത്തര മലബാറില്‍ വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതയ്ക്ക് അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ആവശ്യകത പങ്കിട്ട് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡും (കിയാല്‍) ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും (ബിആര്‍ഡിസി) ചേര്‍ന്നാണ് ഫ്രറ്റേണിറ്റി മീറ്റ് സംഘടിപ്പിച്ചത്. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ ഒരുക്കിയ ഫ്രട്ടേണിറ്റി മീറ്റ് ടൂറിസത്തിന്റെ ഉയര്‍ച്ചയിലേക്കുള്ള ദിശാസൂചകമായി മാറി. മലബാറിന്റെ ഇനിയും തിരിച്ചറിയപ്പെടാത്ത ടൂറിസം, സംരംഭ സാധ്യതകള്‍ ഫ്രട്ടേണിറ്റി മീറ്റില്‍ ഉയര്‍ന്നുവന്നു. ടൂറിസം മേഖലയിലെ വികസനം വേഗത്തിലാക്കാനും കൂടുതല്‍ […]

കടലുണ്ടിയില്‍ പ്രകൃതി സഞ്ചാരപാത പൂര്‍ത്തിയാകുന്നു

പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി കടലുണ്ടിയില്‍ ഒരുക്കുന്ന പ്രകൃതി സഞ്ചാര പാതയുടെ(നേച്ചര്‍ വോക്ക് വേ)ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. പഞ്ചായത്ത് പദ്ധതിയില്‍ 5 ലക്ഷം രൂപ ചെലവിട്ടു കമ്യൂണിറ്റി റിസര്‍വ് ഓഫിസ് പരിസരം മുതല്‍ 70 മീറ്ററിലാണ് പുഴയോരത്ത് പാത നിര്‍മിച്ചത്. ഇരുവശത്തും കരിങ്കല്‍ ഭിത്തി കെട്ടി ബലപ്പെടുത്തിയ പാതയില്‍ പൂട്ടുകട്ട പാകി കൈവരി സ്ഥാപിക്കലാണ് ബാക്കിയുള്ളത്. നിര്‍മാണ പ്രവൃത്തി ഒരാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്യൂണിറ്റി റിസര്‍വ് മുതല്‍ കടലുണ്ടിക്കടവ് പാലം വരെ 1.10 കിലോ മീറ്ററില്‍ കടലുണ്ടിപ്പുഴയോരത്താണ് […]

കൊച്ചി മെട്രോ ഇ-ഓട്ടോകള്‍ സര്‍വീസ് ആരംഭിച്ചു

കൊച്ചി മെട്രോയുടെ ഫീഡറായി പുറത്തിറങ്ങുന്ന ഇ-ഓട്ടോറിക്ഷകള്‍ ബുധനാഴ്ച സര്‍വീസ് തുടങ്ങി. കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആറ് യൂണിയനുകള്‍ ഉള്‍ക്കൊള്ളുന്ന എറണാകുളം ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇ-ഓട്ടോ പദ്ധതി നടപ്പാക്കുന്നത്. ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക യൂണിഫോമുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ വിതരണം ചെയ്തു. ടെക്നോവിയ ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് സൊസൈറ്റിയുടെ സാങ്കേതിക പങ്കാളികള്‍. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂര്‍, എം.ജി. റോഡ്, […]

കുമരകത്ത് ശിക്കാരി ബോട്ടിറക്കി സഹകരണ വകുപ്പ്

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കുമരകം വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ശിക്കാരി ബോട്ട് സര്‍വീസ് ടൂറിസം രംഗത്ത് മാതൃകയാകുന്നു. ശിക്കാരി ബോട്ടുകളില്‍ ഏറ്റവും വലുപ്പമുള്ള ബോട്ടിന് ‘സഹകാരി’ എന്നാണ് പേരിട്ടിരിക്കുന്നത്. 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട് കുമരകത്തുനിന്നാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യബോട്ടുകള്‍ മണിക്കൂറിന് 1000 രൂപവരെ ചാര്‍ജ് ഈടാക്കുമ്പോള്‍ സഹകാരി ബോട്ട് 700 രൂപയാണ് വിനോദസഞ്ചാരികളില്‍നിന്ന് ഈടാക്കുന്നത്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണിവരെയാണ് […]

സിപിഐ എം മിന്നൽ ഹർത്താലിനില്ല: കോടിയേരി

മിന്നൽ ഹർത്താലുകളും തുടരെ തുടരെയുള്ള ഹർത്താലുകളും ഒഴിവാക്കണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ‘കോടിയേരിയോട് ചോദിക്കാം’ എന്ന ഫെയ‌്സ‌്‌ ബുക്ക് സംവാദ പരിപാടിയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഹർത്താൽ അവസാനത്തെ ആയുധമാണ‌്. ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സിപിഐ എം തീരുമാനിച്ചിട്ടുണ്ട‌്. എല്ലാ രാഷ്ട്രീയ പാർടികളും ഹർത്താലിന്റെ കാര്യത്തിൽ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിസ്ഥിതി സൗഹൃദ ഹാള്‍ ഒരുക്കി വയനാട്

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്ന് കാന്തന്‍പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ ‘ഹരിതസദനം’ എന്ന പേരില്‍ പരിസ്ഥിതി സൗഹൃദ ഹാള്‍ തുറന്നു. കാന്തന്‍പാറ പുഴയോടു ചേര്‍ന്ന് നിര്‍മിച്ച ഹാളില്‍ 50 പേര്‍ക്ക് ഇരിക്കാം. സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ കാപ്പന്‍ ഹംസ, സ്ഥിരം സമിതി അധ്യക്ഷന്മാരായ യഹ്യാഖാന്‍ തലയ്ക്കല്‍, ഷഹര്‍ബാന്‍ സെയ്തലവി, പ്രബിത, ഡിടിപിസി മാനേജര്‍ ബിജു, ലൂക്കാ ഫ്രാന്‍സിസ്, വാര്‍ഡ് […]

വസന്തം വിരിയിച്ച് മുഗള്‍ ഗാര്‍ഡന്‍; പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം

രാജ്യതലസ്ഥാനത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഗള്‍ ഗാര്‍ഡന്‍ ഒരുങ്ങി. വിദേശ പൂക്കളാണ് ഇത്തവണയും രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനിലെ പ്രധാന ആകര്‍ഷണം. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനവും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ഭവന്റെ ആത്മാവാണ് മുഗള്‍ ഗാര്‍ഡന്‍. മുന്നൂറ്റിയമ്പത് ഏക്കറുള്ള രാഷ്ട്രപതി ഭവനില്‍ പതിനഞ്ചേക്കര്‍ വിശാലതയിലാണ് അപൂര്‍വ പുഷ്പങ്ങളുടെ ഈ ഉദ്യാനം. ടുലിപ് പൂക്കളാണ് ഏറ്റവും ആകര്‍ഷണം. ചുവപ്പ്, വെള്ള, ചുവപ്പ് കലര്‍ന്ന മഞ്ഞ, പിങ്ക, പര്‍പ്പിള്‍ നിറത്തിലുള്ള തുളിപ് പുഷ്പങ്ങളാണ് ഉദ്യാനത്തിലുള്ളത്. ജപ്പാന്‍ പൂവായ ഡബിള്‍ സ്‌ട്രോക്കാണ് ഇത്തവണത്തെ […]

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും ബി ആര്‍ ഡി സിയും ചേര്‍ന്ന് ടൂറിസം ഫ്രറ്റേണിറ്റി മീറ്റിംഗ് നടത്തുന്നു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കേര്‍പറേഷനും കൂടി ചേര്‍ന്ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ടൂറിസം സാഹോദര്യ സമ്മേളനം സംഘടിപ്പിക്കുന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ ഫെബ്രുവരി 7നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ടൂറിസത്തിലെ ബ്രാന്‍ഡിങും മാര്‍ക്കറ്റിങ്ങും, ടൂറിസത്തിലെ സംരംഭകത്വവും സ്‌മൈല്‍ പ്രൊജക്ടും, വടക്കന്‍ മലബാര്‍ ടൂറിസത്തിന്റെ പ്രത്യേകതകള്‍, സാംസ്‌കാരിക ടൂറിസത്തിലെ പുതിയ ഉത്പന്നങ്ങള്‍, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കൂര്‍ഗ്, മൈസൂര്‍, ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാക്കേജുകളും സര്‍ക്യൂട്ടുകളും, ടൂറിസത്തിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ […]

നോര്‍ത്ത് വയനാട്  ടൂറിസം കേന്ദ്രങ്ങളില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി

  നോര്‍ത്ത് വയനാട് വനം ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളായ ചിറപുല്ല് ട്രെക്കിങ്, മീന്‍മുട്ടി വെള്ളച്ചാട്ടം, ബ്രഹ്മഗിരി ട്രെക്കിങ്  മുനീശ്വരന്‍ കുന്ന് എന്നിവടങ്ങളിലേക്കുള്ള പ്രവേശനം ഫ്രെബ്രുവരി മുതല്‍ ഫയര്‍ സീസണ്‍ കഴിയുന്നത് വരെ താല്‍കാലികമായി നിര്‍ത്തിവെച്ചതായി നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും അറിയിച്ചു.  

മേലുകാവ് ഹെന്റി ബെക്കര്‍ കോളേജില്‍ ബി.വോക് ടൂറിസം കോഴ്‌സ് ആരംഭിച്ചു

മേലുകാവ് ഹെന്റി ബക്കര്‍ കോളേജില്‍ പുതുതായി ബി. വോക് ടൂറിസം കോഴസ് ആരംഭിച്ചു. യു ജി സി ഗ്രാന്റോട് കൂടിയാണ് കോഴ്‌സ് കോളേജില്‍ നടക്കുന്നത്. കോഴ്‌സിന്റെ തുടങ്ങുന്നതിന്റെ ഭാഗമായിട്ട് കോളജില്‍ മൂന്ന് ദിവസം നീണ്ടു നിന്ന ടൂറിസം ഫെസ്റ്റ് വിദ്യാര്‍ത്ഥികള്‍ നടത്തി. കോളേജ് മാനേജര്‍, ബിഷപ്പ് റൈറ്റ് റവ. ഡോ. കെ ജി ദാനിയേല്‍ അധ്യഷത നിര്‍വഹിച്ച ചടങ്ങ് മഹാത്മഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം പ്രൊഫസര്‍ ടോമിച്ചന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.  ഉദ്ഘാടനത്തിന് ശേഷം സി എസ് ഐ […]

ശലഭയാത്രയിലൂടെ അവര്‍ കണ്ടു ലോകത്തിന്റെ നിറങ്ങള്‍

വൈകല്യങ്ങള്‍ ഒന്നിനും തടസമല്ല എന്ന് വീണ്ടും തെളിയ്ക്കുകയാണ് പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കുഴല്‍മന്ദം ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ശലഭയാത്ര എന്ന പേരില്‍ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 17 കുട്ടികളാണ് മലമ്പുഴ ഉദ്യനത്തില്‍ വിനോദയാത്രയ്ക്ക് എത്തിയത്. വീല്‍ചെയറിന്റെ പരിമിതിയില്‍ നിന്ന് അവര്‍ പ്രകൃതിയുടെ ഭംഗി ആസ്വദിച്ചത് പുതിയൊരു അനുഭവമായി മാറി. കുട്ടികളുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു ഈ യാത്ര. മലമ്പുഴ ഉദ്യാനം, സ്‌നേക്ക് പാര്‍ക്ക്, അക്വേറിയം, അണക്കെട്ട്, പാലക്കാട് […]

ശിശുസൗഹൃദ അന്തരീക്ഷമൊരുക്കി നോര്‍ത്ത് പോലീസ് സ്റ്റേഷന്‍

കുട്ടികളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മിക്കിമൗസും മിന്നിമൗസും കൈകൊടുക്കുന്ന ചിത്രത്തോടെയുള്ള ഭിത്തികണ്ടാല്‍ പ്ലേസ്‌കൂള്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ ഉറപ്പിക്കും. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനാണ് ഈ പുതിയ മുഖം സ്വീകരിച്ചിരിക്കുന്നത്. കേരള പോലീസ് വിഭാവനം ചെയ്തിട്ടുള്ള ചില്‍ഡ്രന്‍സ് ആന്‍ഡ് പോലീസി(ക്യാപ്)ന്റെ ഭാഗമായാണ് നോര്‍ത്ത് പോലീസ് സ്റ്റേഷനകത്ത് കുട്ടികള്‍ക്കായി ഒരു മുറി ഒരുക്കിയത്. തൊട്ടില്‍, ബാലമാസികകള്‍, ടെലിവിഷന്‍, കളിപ്പാട്ടങ്ങള്‍, കുട്ടികള്‍ക്ക് ഉറങ്ങാനായി കട്ടില്‍ തുടങ്ങി ഏതൊരു കുട്ടിയെയും ആകര്‍ഷിക്കുന്ന കാര്യങ്ങളാണ് മുറിക്കകത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10-ന് നോര്‍ത്ത് […]

കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-കൊച്ചി സര്‍വീസുകള്‍ ആരംഭിക്കുന്നു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും  കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-കൊച്ചി റൂട്ടിൽ ഇൻഡിഗോ, ഗോ എയർ വിമാനക്കമ്പനികൾ സർവീസ് ആരംഭിക്കുന്നു. മാർച്ച് ആദ്യവാരം ഗോ എയറും 31-ന് ഇൻഡിഗോയും സർവീസ് തുടങ്ങും. ഇതേ സമയം ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂർ-തിരുവനന്തപുരം-ദില്ലി റൂട്ടിലാണ് സർവീസ് നടത്തുക. ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരം-കണ്ണൂർ റൂട്ടിലും സർവീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇൻഡിഗോയുടെ കൊച്ചി-കണ്ണൂർ സര്‍വീസ് രാവിലെ 7.50-ന് കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക്  സര്‍വീസ് നടത്തും 8.45-ന് കൊച്ചിയിൽ എത്തിച്ചേരും. 11.45-ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് 12.45-ന് […]

തേക്കടി തടാകത്തിന്റെ ഭംഗി ആസ്വദിക്കാന്‍ അമിനിറ്റി സെന്റര്‍ ഒരുങ്ങുന്നു

തേക്കടി ബോട്ട് ലാന്റഡിങ്ങില്‍ ബോട്ടിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ പണി ഉടന്‍ പൂര്‍ത്തിയാകും. ഇടക്കാലത്ത് നിര്‍മ്മാണം നിര്‍ത്തിവെച്ച അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണം അടുത്തിടെ വീണ്ടും പുനരാരംഭിച്ചു. 3 നിലകളിലായി നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ താഴത്തെ നിലയില്‍ റസ്റ്ററന്റ്, ശുചിമുറികള്‍ എന്നിവയും രണ്ടാം നിലയില്‍ മിനി തിയറ്ററും ഒരുക്കും. മൂന്നാം നില തേക്കടി തടാകത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ പൂര്‍ണമായും ഗ്ലാസ് ഭിത്തിയോട് കൂടിയ വ്യൂ പോയിന്റാണ്. ടൂറിസം വകുപ്പിന്റെ സഹായത്തോടെ 127 ലക്ഷം […]