Category Archives: News

ബര്‍ലിന്‍ മേളയില്‍ തിളങ്ങി ഇന്ത്യ

ബര്‍ലിന്‍ മേളയില്‍ തിളങ്ങി ഇന്ത്യ. രാജ്യത്തിന്‍റെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ പവലിയന്‍ മികച്ച പ്രദര്‍ശനത്തിനുള്ള പുരസ്ക്കാരം നേടി.  രാജ്യത്തെ പ്രതിനിധീകരിച്ച് ടൂറിസം മന്ത്രി കെ.ജെ. അല്‍ഫോന്‍സ്‌, ജോയിന്‍റ് സെക്രട്ടറി സുമന്‍ ബില്ല, ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മേളയില്‍ പങ്കെടുത്തു. കൂടാതെ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥരും മേളയില്‍ പങ്കെടുത്തിരുന്നു. രാജ്യത്തിന്‍റെ 5000 വര്‍ഷം പഴക്കമുള്ള നാഗരികത, മനോഹരമായ കടല്‍ത്തീരങ്ങള്‍, കായല്‍, മരുഭൂമി, ഹിമാലയം തുടങ്ങിയവയിലെ ടൂറിസം സാധ്യതകളെ കുറിച്ച് മന്ത്രി മേളയില്‍ സംസാരിച്ചു. ഇന്ത്യയിലേയ്ക്കുള്ള […]

കാട് കയറാന്‍ പോകുന്നവര്‍ക്ക് ആറു നിര്‍ദേശങ്ങള്‍

  തമിഴ്‌നാട് തേനി കൊളുക്ക് മലയില്‍ ഉണ്ടായ തീപിടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ സമിതി ട്രെക്കിങ് സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ചീഫ് സെക്രട്ടറിയും സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായ പി കെ കേശവന്‍ ആണ് ട്രെക്കിങ് സംഘങ്ങള്‍ക്ക് വേണ്ടിയുള്ള ആറു നിര്‍ദേശങ്ങള്‍ അടങ്ങിയ കുറിപ്പ് പുറത്തിറക്കിയത്.   അനുമതിയില്ലാതെ വനമേഖലയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായും നിരോധിച്ചു. വകുപ്പ് മേഖലയുടെ അനുമതിയില്ലാതെ പൊതുജനങ്ങളുമായി വനമേഖലയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്റ് ചെയ്യും. ഡി എഫ് ഒ […]

കാഠ്​മണ്ഡുവില്‍ വിമാനം തകർന്നു

ബംഗ്ലാദേശിൽ നിന്ന്​  67 യാത്രക്കാരും 4 ജീവനക്കാരുമായി വന്ന യുഎസ്- ബംഗ്ലാ വിമാനം നേപ്പാള്‍ കാഠ്​മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ തകർന്നു. ധാക്കയിൽ നിന്ന്​ കാഠ്​മണ്ഡുവിലേക്ക്​ പോയ വിമാനമാണ്​ തകർന്നത്. 50 യാത്രക്കാര്‍ മരിച്ചു. റൺവേയിൽ നിന്നും തെന്നിമാറി​ വിമാനം ലാൻറ്​ ചെയ്​തതിനെ തുടർന്ന്​ തീപിടിച്ച് തകരുകയായിരുന്നു.  തൊട്ടടുത്ത ഫുട്​ബോൾ മൈതാനത്താണ് വിമാനം നിന്നത്​. യാത്രക്കാരെ സുരക്ഷതമായി പുറത്തിറക്കാനും തീയണക്കാനും ശ്രമം തുടരുകയാണ്​. നിലവിൽ 17 യാത്രക്കാരെ രക്ഷപ്പെടുത്തി. ഉച്ചക്ക്​ ശേഷം രണ്ടരക്ക് ത്രിഭുവൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ​ ലാൻഡ്​ ചെയ്യേണ്ടിയിരുന്ന വിമാനമാണ് തകര്‍ന്നത്.

കേരളത്തിലെ ചികിത്സ തേടി 50000 വിദേശികള്‍

ലോകരാഷ്ട്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം 50000 കവിയുന്നു. മെഡിക്കല്‍ ടൂറിസത്തില്‍ വര്‍ധിച്ചു വരുന്ന വിദേശികളുടെ നിരക്ക് മൂലം കുറഞ്ഞത് 200 കോടി വരുമാനം ലഭിക്കുന്നുണ്ട്. മെഡിക്കല്‍ വാല്യൂ ട്രാവല്‍ രംഗത്ത് ഇന്ത്യയെ ലോകത്ത് തന്നെ പ്രമുഖ ചികിത്സാ കേന്ദ്രമാക്കാന്‍ കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളുടെ നയരൂപീകരണവും ഈ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക് മെഡിക്കല്‍ വിസ കൊടുക്കുവാനും ആരംഭിച്ചു. വിദേശ രാജ്യങ്ങളുടെ വിവിധ പരിശോധനകള്‍ക്ക് ശേഷം അക്രഡിറ്റേഷന്‍ ലഭിച്ച 26 […]

മൃതദേഹം അയക്കാന്‍ ഏകീകൃത നിരക്ക്: തീരുമാനം ആയിട്ടില്ലെന്ന് എയര്‍ ഇന്ത്യ

മൃതദേഹങ്ങൾ വിമാനം വഴി അയക്കു​മ്പോൾ തൂക്കം നോക്കി നിരക്ക്​ ഇൗടാക്കുന്ന സ​മ്പ്രദായം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്​ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന്​ എയർ ഇന്ത്യ. ഇതെക്കുറിച്ച്​ ചർച്ചകൾ നടക്കുന്നുണ്ട്.​ എന്നാൽ ഏത്​ തരത്തിലാണ് ഇത്​ നടപ്പാക്കുമെന്ന്​ തീരുമാനമായിട്ടില്ല. എയർ ഇന്ത്യയുടെ വിമാനങ്ങൾ വഴി മൃതദേഹം അയക്കാനുള്ള നിരക്ക് മേഖലകൾ തിരിച്ച്​ ഏകീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന്​ കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം അയക്കുമ്പോൾ തൂക്കം നോക്കി നിരക്ക്​ നിശ്​ചയിക്കുന്ന പതിവ്​ കാലങ്ങളായി പരാതിക്ക്​ വഴി വെച്ചിരുന്നു. യു.എ.ഇയിൽ […]

എയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാകുന്നു

ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ നടപടികള്‍ ജൂണില്‍ ആരംഭിക്കും. 2018ന്റെ അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പുതിയ സംരംഭകര്‍ ഏറ്റെടുക്കുന്നതോടെ നിലവിലുള്ള കടബാധ്യതയുടെ ഒരു ഭാഗം കൂടി ഏറ്റെടുക്കേണ്ടി വരും. ഏണസ്റ്റ് ആന്റ് യങ് എന്ന ധനകാര്യ കണ്‍സല്‍റ്റന്‍സിയാണ് സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ഉപദേശകര്‍. എയര്‍ ഇന്ത്യയുടെ നാല് വിവിധ ഭാഗങ്ങളാണ് ഓഹരി വില്‍പന പൂര്‍ത്തിയാക്കുന്നത്. എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്ന […]

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി

ദേശസാത്കൃത പാതകളില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി. മേധാവി എ ഹേമചന്ദ്രന്‍. സ്വകാര്യബസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ക്ലാസ് ബസുകളുടേതിന് തുല്യമായ സമയക്രമം നിശ്ചയിച്ച സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്. 2017 ജൂലായ് 26ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശസാത്കൃത ഉത്തരവ് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താവുന്ന പരമാവധി ദൂരം 140 കിലോമീറ്ററാക്കി നിജപ്പെടുത്തി ഓര്‍ഡിനറി ബസുകളാക്കാനായിരുന്നു തീരുമാനം. ഇത് നടപ്പാക്കണമെന്നാണ് കത്തിലെ […]

രാത്രിയാത്ര നിരോധനം: ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കൊരുങ്ങി ഫ്രീഡം ടു മൂവ്

ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം നീക്കുന്നതിന് ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ യുവജന കൂട്ടായ്മ ‘ഫ്രീഡം ടു മൂവ്’ തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും ഫ്രീഡം ടു മൂവും കൂടി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാത്രിയാത്ര നിരോധനത്തില്‍ കേരളത്തിന്റെ അനുകൂല തീരുമാനത്തെ അറിയിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടക സര്‍ക്കാരുമായും, ബി ജെപിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരുമായി അടിയന്തര ചര്‍ച്ചകളും നടത്താനാണ് തീരുമാനം. നിരോധനം നിര്‍ത്തലാക്കണം എന്ന തീരുമാനം ജനപ്രധിനിധികളെ അറിയിച്ച് സംസ്ഥാനത്തിന്റെ പൊതു ആവശ്യമെന്ന് […]

തേനി കാട്ടുതീ: മരണസംഖ്യ ഉയര്‍ന്നേക്കും

കുമളി : കേരള-തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ 11 പേർ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകള്‍. ഒമ്പതു പേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിതീകരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കും.ഗുരുതര പൊള്ളലേറ്റാണു മരണമെന്നു തേനി ഡിവൈഎസ്പി അറിയിച്ചു. ഇതുവരെ 27 പേരെ കാട്ടുതീയിൽ നിന്നു രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ കോട്ടയം സ്വദേശിനിയും. നാല് പേരുടെ നില അതീവ ഗുരുതരമെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ഏഴു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.   പരിക്കേറ്റവരെ തേനി, മധുര മെഡിക്കല്‍ കോളേജുകളിലേയ്ക്കു […]

മുബൈയില്‍ ആനപ്പൂരം

വര്‍ളി കടലോരത്ത് ഫൈബറില്‍  തീര്‍ത്ത 101 ഗജവീരന്‍മാരുടെ പ്രദര്‍ശനം. യഥാര്‍ത്ഥ ആനകളുടെ മൂന്നില്‍ രണ്ട് വലിപ്പമുള്ള പ്രതിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ദി എലഫെന്റ് പരേഡ് എന്ന ആര്‍ട്ട് എക്‌സ്ബിഷന്റെ ഭാഗമായിട്ടാണ് മുബൈ നഗരത്തില്‍ ആനകളുടെ രൂപം എത്തിയത്. മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിച്ച പ്രദര്‍ശനം 18 വരെ തുടരും. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നിലായിരുന്നു പ്രദര്‍ശനം ആരംഭിച്ചത്. അവിടെ നിന്ന് പ്രിയദര്‍ശിനി പാര്‍ക്കിന്റെ പച്ചപ്പുല്‍പരപ്പിലേക്ക് വന്നു. വര്‍ളി കടലോരത്തേക്ക് പ്രദര്‍ശനം വന്നതോടെ സായാഹ്നം ആസ്വദിക്കാനെത്തിയവര്‍ക്ക് പല വര്‍ണ്ണങ്ങളിലുള്ള […]

ദോഹ എയര്‍പോര്‍ട്ട് റോഡില്‍ പുതിയ നടപ്പാലം വരുന്നു

12 മണിക്കൂര്‍ കൊണ്ട് റോഡിന് മുകളില്‍ മേല്‍പാലം സ്ഥാപിച്ച്  ദോഹ എയര്‍പ്പോര്‍ട്ട് റോഡ്. ദ്രുതഗതിയില്‍ പുരോഗമിക്കുന്ന നടപ്പാലത്തിന്റെ അനുബന്ധ ജോലികള്‍ കൂടി പൂര്‍ത്തിയാക്കിയശേഷം നടപ്പാലം ഏറെ വൈകാതെ തുറന്നു കൊടുക്കും. റോഡിനു മുകളിലെ പാലത്തിന്റെ ഭാഗങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം 12 മണിക്കൂര്‍ നേരത്തേക്ക് എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതം തടഞ്ഞിരുന്നു. നേരത്തേ തയ്യാറാക്കി വച്ച ഭാഗങ്ങള്‍ റോഡിനു മുകളില്‍ സ്ഥാപിക്കുകയാണു ചെയ്തത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓഫിസുകളിലുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാകും ഈ കാല്‍നടപ്പാലമെന്നു വിലയിരുത്തുന്നു. കാല്‍നട യാത്രക്കാര്‍ക്കുവേണ്ടി പ്രത്യേക […]

പുതിയ പിഴത്തുക അടിസ്ഥാനരഹിതമെന്ന് ഗതാഗതവകുപ്പ്

ദോഹ:ഗതാഗതനിയമത്തില്‍ ഭേദഗതി വരുത്തിയെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഗതാഗതവകുപ്പ്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ഗതാഗതകേസുകളില്‍ പുതിയ പിഴത്തുക ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരണവുമായി ഗതാഗത വകുപ്പിലെ  മീഡിയ-ഗതാഗത ബോധവത്കരണ അസി. ഡയറക്ടര്‍ മേജര്‍ ജാബിര്‍ മുഹമ്മദ് ഒദെയ്ബ മുന്നോട്ട് വന്നു. വാഹനാപകടങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിച്ചിട്ടില്ലെങ്കിലോ അല്ലെങ്കില്‍ റോഡില്‍ സുരക്ഷിതമായ വാഹനം ഓടിക്കാത്തതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ പിഴ ത്തുക ഏര്‍പ്പെടുത്തുന്നത് നിലവിലുള്ളതാണെന്നും പുതുതായിട്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വാഹനാപകടങ്ങളില്‍ പുതിയ […]

അഞ്ചുവര്‍ഷമായി വിദേശത്താണോ? നാട്ടിലേയ്ക്ക് മടങ്ങാനിതാ സൗജന്യ ടിക്കറ്റ്

അഞ്ചുവർഷത്തിലേറെയായി വിദേശത്തു തന്നെ കഴിയുന്ന പ്രവാസിക്കു കേരള സർക്കാറിന്‍റെ കൈത്താങ്ങ്. യാത്രാ ചെലവു കാരണം നാടിലേയ്ക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് കേരള സര്‍ക്കാറിന്‍റെ നോര്‍ക്ക വകുപ്പിന്‍റെ സൗജന്യ യാത്രാ ടിക്കറ്റ് പ്രയോജനപ്പെടുത്തി നാട്ടിലേയ്ക്ക് മടങ്ങാം. ടിക്കറ്റിനു വേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷന്‍ എങ്ങനെ? http://demo.norkaroots.net/applyticket.aspx എന്ന വെബ്സൈറ്റിൽ പ്രവേശിച്ചാണു രജിസ്ട്രേഷൻ നടത്തേണ്ടത്. അവസാനമായി നാട്ടിൽ വന്നത് എപ്പോഴാണ്, ഇന്ത്യയിലേക്കു വരാൻ തടസ്സം നേരിട്ടതിന്‍റെ കാരണം, ഇപ്പോൾ താമസിക്കുന്ന രാജ്യം, പാസ്പോര്‍ട്ട് നമ്പര്‍, പ്രവാസി ഐഡി കാർഡ് […]

ഭീമമായ വായ്പാ ഇടപാടിന് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നു

ബാങ്കുകളില്‍ നിന്ന് ഭീമമായ തുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അമ്പതു കോടിയ്ക്ക് മുകളില്‍ വായ്പയെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കണമെന്നത് നിര്‍ബന്ധമാക്കും. കേന്ദ്ര ധനമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സെക്രട്ടറി രാജീവ് കുമാറാണ് ഈ വിവരം ട്വീറ്റിലൂടെ പുറത്ത് വിട്ടത്. അമ്പത് കോടിയോ അധിലധികമോ ഉള്ള വായ്പകള്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നത് അഴിമതി മുക്ത-ഉത്തരവാദിത്ത ബാങ്കിങ്ങിലേക്കുള്ള അടുത്ത ചുവട് വെയ്പാണെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. പാസ്പോര്‍ട്ട് വിവരങ്ങള്‍ ലഭിക്കുന്നതോടെ, […]

ഇനി റിസര്‍വ് ചെയ്ത റെയില്‍വേ ടിക്കറ്റും കൈമാറാം

ദീര്‍ഘദൂരയാത്രകള്‍ക്ക് ഇന്ത്യയില്‍ എല്ലാവരും ആശ്രയിക്കുന്നത് ട്രെയിന്‍ ഗതാഗതത്തിനെയാണ്. മിന്‍കൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരാണ് മിക്കവരും. അങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് മറ്റൊരാളിന്റെ പേരിലേക്ക് മാറ്റി നല്‍കാനുള്ള സംവിധാനവുമായി റെയില്‍വേ രംഗത്ത് എത്തി. പ്രധാന സ്റ്റേഷനുകളിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറിന് സീറ്റോ, ബെര്‍ത്തോ മുന്‍കൂട്ടി ബുക്ക് ചെയ്തത് മാറ്റി നല്‍കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, ഇത്തരത്തിലുള്ള അപേക്ഷ ഒറ്റത്തവണത്തേക്കു മാത്രമേ സമ്മതിക്കുകയുള്ളൂ. വിദ്യാര്‍ഥികള്‍, വിവാഹ സംഘം,എന്‍സിസി കേഡറ്റ്‌സ് തുടങ്ങി കൂട്ടത്തോടെ ബുക്കുചെയ്യുമ്പോള്‍ പത്തുശതമാനം […]