കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ മൂന്നാറില്‍ ഇനി 24 മണിക്കൂറും പൊലീസിന്റെ സേവനം. ലോക്‌സഭാ തിരഞ്ഞെടുപ്പും ഏപ്രിലില്‍ ടൂറിസം സീസണ്‍ ആരംഭിക്കുന്നതും മുന്നില്‍ കണ്ടാണ് ഡിവൈഎസ്പി ഡി.എസ്.സുനീഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം പൊലീസ് കണ്‍ട്രോള്‍ റൂം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഈ സംവിധാനം ഒരു വര്‍ഷമായി ഉദ്യോഗസ്ഥരുടെ കുറവ് മൂലം പ്രവര്‍ത്തനം ഇല്ലാതെ കിടക്കുകയായിരുന്നു. കണ്ണന്‍ ദേവന്‍ കമ്പനി റീജനല്‍ ഓഫിസിന് സമീപം അടച്ച് പൂട്ടി കിടന്ന കണ്‍ട്രോള്‍ റൂം കെട്ടിടം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രവര്‍ത്തന […]
Category Archives: News
മലേഷ്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യയില്‍ വന്‍ പദ്ധതി പ്രഖ്യാപിച്ചു. ബാംഗ്ലൂരില്‍ വലിയ മുതല്‍ മുടക്കില്‍ പുതിയ ടെക്നോളജി സെന്‍റര്‍ സ്ഥാപിക്കാനാണ് എയര്‍ ഏഷ്യയുടെ പദ്ധതി. എയര്‍ ഏഷ്യയുടെ ഗ്രൂപ്പ് എയര്‍ലൈനുകള്‍ക്കായുളള ഡിജിറ്റല്‍ ബിസിനസ്സിന്‍റെ ഏകോപനമാവും രൂപകല്‍പ്പനയുമാകും സെന്‍ററിന്‍റെ ചുമതല. എയര്‍ ഏഷ്യയുടെ വെബ്സൈറ്റുമായും മൊബൈല്‍ ആപ്പുമായും ബന്ധപ്പെട്ട് പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുക, നിര്‍മിത ബുദ്ധി ഉപയോഗിച്ചുളള ചാറ്റ്ബോട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സെന്‍ററിന്‍റെ ചുമതല. എയര്‍ ഏഷ്യയുടെ 35 സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍മാരും മറ്റ് അനേകം […]
വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന മാതൃകയില്‍ ഇനി ട്രെയിന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ റിസേര്‍വ്ഡ് സീറ്റുകള്‍ ഏതെല്ലാമാണെന്ന് അറിയാനുള്ള അവസരമാണ് ഒരുങ്ങുന്നത്. റിസര്‍വേഷന്‍ ചാര്‍ട്ട് കോച്ച് ലേ ഔട്ട് സഹിതം ലഭ്യമാക്കികൊണ്ടാണ് ടിക്കറ്റ് ബുക്കിങ് സുഗമമാക്കികൊണ്ടുള്ള ഇന്ത്യന്‍ റെയില്‍വെയുടെ പരിഷ്‌കരണം. ട്രെയിനിന്റെ പേരും യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസവും സഹിതം തിരയുകയാണെങ്കില്‍ അതുവരെ ബുക്ക് ചെയ്യപ്പെട്ട സീറ്റുകള്‍ ഏതാണെന്നും അവശേഷിക്കുന്ന സീറ്റുകള്‍ എവിടെയാണെന്നും അറിയാന്‍ കഴിയും. ട്രെയിന്‍ കോച്ചുകള്‍ ബര്‍ത്ത് അടിസ്ഥാനത്തില്‍ […]
അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരമൊരുക്കി തലസ്ഥാനത്ത് പുതിയ തിയേറ്റർ ഒരുങ്ങി. ‘ലെനിന്‍ സിനിമാസ്’ എന്ന് പേരിട്ടിരിക്കുന്ന തിയേറ്റർ അത്യാധുനിക സംവിധാനങ്ങളോടെയാണ് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ‘ലെനിൻ സിനിമാസ്’ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച മുതൽ ‘ലെനിൻ സിനിമാസിൽ’ ദിവസേനയുള്ള പ്രദർശനം തുടങ്ങും. 4കെ ത്രീഡി ദൃശ്യമികവ്, ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസം, സിൽവർ സ്ക്രീൻ തുടങ്ങി തലസ്ഥാനത്തെ സിനിമാ പ്രേമികൾക്ക് മികച്ച ചലച്ചിത്രാനുഭവം നൽകാനുള്ള എല്ലാ സംവിധാനങ്ങളും ‘ലെനിൻ സിനിമാസി’ൽ തയ്യാറാക്കിയിട്ടുണ്ട്. […]
കേരളത്തിന്റെ സുഗന്ധ വ്യഞ്ജന വ്യാപാര വഴികളിലൂടെ അറിവും സംസ്കാരവും പങ്കുവെക്കാനുള്ള “സ്‌പൈസ് റൂട്ട്” പദ്ധതിയ്ക്ക് അകമഴിഞ്ഞ പിന്തുണയുമായി ഒൻപത് ലോകരാജ്യങ്ങൾ. സുഗന്ധവ്യഞ്ജനങ്ങൾ മുപ്പതോളം ലോകരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന പ്രാചീന കാലത്തെ ഓർമിപ്പിച്ച് ഈ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുകവഴി പൈതൃക ടൂറിസത്തെ ശക്തിപ്പെടുത്താനാണ് കേരളം ടൂറിസം വകുപ്പ് പദ്ധതിയിടുന്നത്. ഇതിനായി ഡൽഹിയിലെ യുനെസ്കോ ആസ്ഥാനത്തു വെച്ച് നടന്ന നിർണ്ണായക യോഗത്തിൽ നെതർലൻഡ്‌സ്, പോർട്ടുഗൽ, മ്യാന്മാർ, ബ്രിട്ടൺ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, ഇന്തോനേഷ്യ, ചൈന, ഇറാൻ, മുതലായ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. […]
പശ്ചിമഘട്ടത്തിന്റെ കുളിര്‍മയില്‍ തുടങ്ങി, കഥകള്‍ പലത് അറിഞ്ഞ്, അത്തച്ചമയവും കണ്ടു കൊച്ചി മെട്രോയിലെ യാത്ര തൃപ്പൂണിത്തുറയില്‍ കയറിന്റെ ചരിത്രമറിഞ്ഞ് അവസാനിപ്പിക്കാം. ഇപ്പോള്‍ ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെ ഓടുന്ന മെട്രോയുടെ എല്ലാ സ്റ്റേഷനുകള്‍ക്കും ഓരോ ‘ തീം ‘ ഉള്ളതുപോലെ ശേഷിക്കുന്ന സ്റ്റേഷനുകളുടെയും പ്രമേയം നിശ്ചയിച്ചു. അടുത്തമാസം ഇതിന്റെ ജോലികള്‍ ടെന്‍ഡര്‍ ചെയ്യും. ജൂണില്‍ തൈക്കൂടംവരെയുള്ള മെട്രോ സര്‍വീസ് ആരംഭിക്കും. റെയില്‍വേ സ്റ്റേഷനും മെട്രോ സ്റ്റേഷനും തൊട്ടുചേര്‍ന്നു വരുന്ന സൗത്തില്‍ കേരളാ ടൂറിസമാണു വിഷയം. കേരളത്തിന്റെ […]
നിത്യഹരിതയായ യക്ഷി സുന്ദരി അന്‍പതാണ്ടു പിന്നിടുമ്പോള്‍ ശില്‍പി കാനായി കുഞ്ഞിരാമനും 81 വയസ്സിന്റെ ചെറുപ്പം. ഇന്നലെ അവരുടെ പിറന്നാള്‍ ആഘോഷമായിരുന്നു, മലമ്പുഴയുടെ മനോഹാരിതയില്‍. 50 വയസ്സായ യക്ഷി ശില്‍പത്തിനും 81 വയസ്സിലേക്കു കടന്ന ശില്‍പി കാനായി കുഞ്ഞിരാമനും ആശംസകളറിയിക്കാന്‍ മലമ്പുഴ ഉദ്യാനത്തില്‍ ജനം തടിച്ചു കൂടി. കേരള ലളിതകലാ അക്കാദമിയാണു പിറന്നാളുകള്‍ ആഘോഷിച്ചത്. കാനായിയെ ആദരിക്കുന്നതിന്റെ ഭാഗമായി 12 ദിവസം നീളുന്ന ‘യക്ഷിയാനം’ പരിപാടിക്കും യക്ഷി പാര്‍ക്കില്‍ തുടക്കമായി. ജില്ലാ ഭരണകൂടം, ഡിടിപിസി, ടൂറിസം വകുപ്പ്, ജലവിഭവ […]
ബെംഗളൂരു നഗരത്തിന് വേറിട്ട കാഴ്ചയൊരുക്കി ബിബിഎംപിയുടെ കാര്‍ പാര്‍ക്ക്. ബൊമ്മനഹള്ളിയിലാണ് കാര്‍ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയായത്. പഴയ വിന്റേജ് കാറുകളുടെ മാതൃകയിലാണ് പാര്‍ക്കിലെ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 3000 പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ എയര്‍ തിയറ്ററിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് കോര്‍പറേറ്റര്‍ റാം മോഹന്‍ രാജു പറഞ്ഞു. ജിംനേഷ്യവും കുട്ടികള്‍ക്കായി കളിക്കോപ്പുകളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് എംഎല്‍എമാരായ സതീഷ് റെഡ്ഡി, ആര്‍.അശോക എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.
ജീപ്പ് പ്രത്യേക രീതിയില്‍ അലങ്കരിച്ച് അനൗണ്‍സ്മെന്റ് നടത്തുന്ന രീതി കുടിയേറ്റകാലം മുതല്‍ക്കേ ഹൈറേഞ്ചില്‍ നിലവിലുള്ളതാണ്. ആഘോഷങ്ങളുടെ വിവരങ്ങളും, പ്രത്യകം അറിയിപ്പുകളും എല്ലാം ഇത്തരത്തില്‍ അലങ്കരിച്ച ജീപ്പുകളില്‍കൂടി അറിയുന്നത് ഹൈറേഞ്ചിലെ ജനതയ്ക്ക് ആവേശമാണ്. എന്നാല്‍ ഇത്രയും നാളില്‍ നിന്ന് വ്യത്യസ്തമായി പുതിയ രീതിയിലാണ് ഫെസ്റ്റിന്റെ അനൗണ്‍സ്മെന്റ്. മലയാളത്തില്‍ മാത്രം നടത്തിയിരുന്ന അനൗണ്‍സ്മെന്റില്‍ ഹിന്ദി ഭാഷയും ഇടംപിടിച്ചു. ഇടക്കാലങ്ങളില്‍ തമിഴ് തൊഴിലാളികള്‍ക്കായി തമിഴില്‍ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഹിന്ദിയില്‍ അനൗണ്‍സ്മെന്റ് അറിയിക്കുന്നത്. തോട്ടം മേഖലയില്‍ ജോലി നോക്കുന്ന ഉത്തരേന്ത്യന്‍ […]
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടിയേക്കും. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തില്‍ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചത്. സംസ്ഥാന സര്‍ക്കാറിന് കീഴിലെ കെഎസ്‌ഐഡിസിക്ക് തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. വിമാനത്താവളമേഖലയിലും അദാനി പിടിമുറക്കാന്‍ ഇറങ്ങിയതോടെ സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷകള്‍ മങ്ങി. റൈറ്റ് ഓഫ് റഫ്യൂസല്‍ എന്ന നിലക്ക് കേന്ദ്രം നല്‍കിയ ആനുകൂല്യവും ഗുണം ചെയ്യില്ല. തിരുവനന്തപുരത്ത് രണ്ടാമത് എത്തിയ കെഎസ്‌ഐഡിസിയെക്കാള്‍ വന്‍ തുകയാണ് ഒന്നാമതുള്ള അദാനി നിര്‍ദ്ദേശിച്ചതെന്നാണ് […]
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന. ഫിനാന്‍ഷ്യല്‍ ബിഡ്ഡില്‍ അദാനി ഗ്രൂപ്പാണ് വിമാനത്താവള നടത്തിപ്പിന്റെ അവകാശത്തില്‍ ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി രണ്ടാം സ്ഥാനത്ത്. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജിഎംആര്‍ മൂന്നാംസ്ഥാനത്ത്. ഔദ്യോഗിക പ്രഖ്യാപനം 28ന്. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, മംഗലാപുരം എന്നിവയും അദാനി ഗ്രൂപ്പിന്. മംഗലാപുരത്തിനു വേണ്ടി ബിഡ് ചെയ്ത സിയാല്‍ രണ്ടാമത്. തിരുവനന്തപുരം ഉള്‍പ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പു കൈമാറാനാണ് എയര്‍പോര്‍ട്ട് […]
ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാഷ്ട്രത്തിനു സമര്‍പ്പിക്കും. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, മൂന്നു സേനകളുടെയും തലവന്‍മാര്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യാ ഗേറ്റിനു സമീപം 500 കോടി ചെലവിലാണു യുദ്ധ സ്മാരകം നിര്‍മിച്ചത്. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ സ്മരണയ്ക്കാണ് ആധുനിക രീതിയില്‍ യുദ്ധ സ്മാരകം നിര്‍മിച്ചിട്ടുള്ളത്. വീര സൈനികരോടുള്ള കടപ്പാട് പ്രകടിപ്പിക്കാനും സന്ദര്‍ശക മനസ്സുകളില്‍ രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണു സ്മാരകം പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യത്തിനു ശേഷം യുദ്ധങ്ങളിലും മറ്റുമായി […]
കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം പരിപാടിയ്ക്ക് കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്ത് തുടക്കമായി. ടൂറിസം വികസനത്തില്‍ പ്രാദേശികമായ പ്രാതിനിധ്യം ഉറപ്പാക്കുകയും അതുവഴി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ലക്ഷ്യം വച്ചു കൊണ്ട് 2007 ലാണ് ഈ പദ്ധതി തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ തുടങ്ങിയത്. പിന്നീട് സംസ്ഥാനത്തെ വിവിധ ടൂറിസം മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പിണറായി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തിനു […]
കായലും പുഴകളും എടനാടന്‍ ചെങ്കല്‍ക്കുന്നുകളും മലയോരങ്ങളുമൊക്കെ നിറഞ്ഞ മനോഹരമായ ദേശമാണ് പയ്യന്നൂര്‍. തെയ്യത്തിന്റെയും പൂരക്കളിയുടെയുമൊക്കെ ശീലുകള്‍ ഉറങ്ങുന്ന ദേശം. പ്രാദേശിക അറിവും കാഴ്ചകളും ഗ്രാമീണ ഭംഗിയുമൊക്കെ തേടി സഞ്ചാരികള്‍ എത്തുന്ന ഈ കാലത്ത് പയ്യന്നൂരിന്റെ ടൂറിസം സാധ്യതകളെ സര്‍ഗ്ഗാത്മകമായി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് നാട്ടുകാര്‍. അതിനായി ഒരു സഹകരണ സംഘമാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങുന്നത്. പയ്യന്നൂര്‍ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നാണ് കൂട്ടായ്മയുടെ പേര്. പയ്യന്നൂരിലെയും പരിസരപ്രദേശങ്ങളിലെയും പ്രകൃതിരമണീയമായ കാഴ്ചകളിലേക്ക് സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് […]
രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പ്രത്യേക സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ 28 മുതല്‍ തമിഴ്‌നാട്ടില്‍ സര്‍വീസ് നടത്തും. രാം സേതു എക്‌സ്പ്രസ് – തമിഴ്‌നാട് ടെംപിള്‍ ടൂര്‍ എന്ന പേരില്‍ സംസ്ഥാനത്തെ 15 തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. താംബരം സ്റ്റേഷനില്‍ നിന്നു 28നു പുലര്‍ച്ചെ 12.15നു പുറപ്പെടുന്ന ട്രെയിന്‍ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്തു മാര്‍ച്ച് 3ന് തിരികെയെത്തും. 4 ദിവസത്തെ […]














