അറബ് കലാസാംസ്കാരിക പെരുമയുമായി ഗ്ലോബല്‍ വില്ലേജില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് സൗദി പവലിയന്‍. ഈന്തപ്പഴങ്ങളുടെ വൈവിധ്യങ്ങള്‍ ഇവിടെയെത്തുന്ന ലോക സഞ്ചാരികളെ ആകര്‍ഷിക്കുന്നു. രാജ്യത്തെ വാസ്തു ശില്‍പ്പ ചാരുതയോടെയാണ് സൗദി പവലിയന്‍ ഒരുക്കിയിരിക്കുന്നത്. സൗദിയുടെ കലാ സാസ്കാരിക പരമ്പരാഗത വൈവിധ്യങ്ങള്‍ ഇവിടെ അനുഭവിച്ചറിയാം. സ്വാദേറിയ ഈന്തപ്പഴങ്ങളാണ് സൗദി പവലിയനിലെ പ്രധാന ആകര്‍ഷണം. മദീനത്ത് ഖാസിം വിഭാഗങ്ങളിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. 15ലധികം തേനുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍, ഭക്ഷണ വിഭവങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങളുടെ വിപുലമായ ശേഖരവും […]
Category Archives: News
ചെന്നൈ നഗരത്തിലെ 4 മെട്രോ സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ഇലക്ട്രിക് സ്‌കൂട്ടര്‍ സംവിധാനം വിജയമായതായി സിഎംആര്‍എല്‍. 10 ദിവസത്തിനിടെ ആയിരത്തോളം പേര്‍ സ്‌കൂട്ടര്‍ സംവിധാനം ഉപയോഗപ്പെടുത്തിയതായി മെട്രോ അധികൃതര്‍ വ്യക്തമാക്കി. ഗിണ്ടി, ആലന്തൂര്‍, വടപളനി, അണ്ണാനഗര്‍ ടവര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് സ്‌കൂട്ടറുകള്‍ ലഭ്യമാക്കിയത്. വൈകാതെ മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോഗോ ഓട്ടമൊബീല്‍ കമ്പനിയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കിയത്. യാത്രക്കാര്‍ അല്ലാത്തവര്‍ക്കും സ്‌കൂട്ടറുകള്‍ ഉപയോഗിക്കാം. 10 രൂപയാണ് അടിസ്ഥാന നിരക്ക്. പിന്നീടുള്ള ഓരോ മിനിറ്റിനും […]
ഒരു പതിറ്റാണ്ടായി അടച്ചിട്ടിരുന്ന നന്ദിയോട് പഞ്ചായത്തിലെ മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി ഇന്ന് വീണ്ടും തുറക്കും. ലക്ഷങ്ങള്‍ ചെലവിട്ട് ആധുനികരീതിയില്‍ നവീകരിച്ച ടൂറിസം പാക്കേജില്‍ സഞ്ചാരികള്‍ക്ക് ബോട്ടിങ് ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്നു മണിക്ക് ഡാം റിസര്‍വോയറില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി, നവീകരിച്ച ടൂറിസം പദ്ധതി നാടിനു സമര്‍പ്പിക്കും. വൈദ്യുതിവകുപ്പിന്റെ കീഴിലാണ് ഹൈഡല്‍ ടൂറിസം പ്രവര്‍ത്തിക്കുന്നത്. 2006-ല്‍ മന്ത്രി എ.കെ.ബാലനാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. എന്നാല്‍, കുമരകം ബോട്ടപകടത്തെ തുടര്‍ന്ന് ഇവിടത്തെയും ബോട്ട് […]
ചരിത്രമുറങ്ങുന്ന കനകക്കുന്നു കൊട്ടാരം വിദേശ ആഭ്യന്തരസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ക്കു തുടക്കമായി. തലസ്ഥാനത്തിന്റെ പൈതൃക മുഖഛായയായ കനകക്കുന്നിന്റെ പൗരാണികതയും രാജകീയ പ്രൗഢിയും നിലനിര്‍ത്തുന്ന തിനുളള സംരക്ഷണ പ ദ്ധതികള്‍ക്കൊപ്പം ഡിജിറ്റല്‍ മ്യൂസിയ ത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. കനകക്കുന്നി ലെ സൂര്യകാന്തി മൈതാന ത്തില്‍ അഞ്ചുസെന്റില്‍ ഒരുക്കുന്ന മിയാവാക്കി മാതൃകാ വനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധ തികളെപ്പോ ലെ തിരുവിതാംകൂര്‍ പൈതൃക സംരക്ഷണ പദ്ധതി […]
2021 ആകുമ്പോള്‍ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സമ്പൂര്‍ണമായി ഭിന്നശേഷി സൗഹൃദമാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ അന്താരാ ഷ്ട്ര നിലവാരത്തില്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുകയെന്ന ല ക്ഷ്യത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ‘ബാരിയര്‍ ഫ്രീ കേരള’ ടൂ റിസം പദ്ധതിയുടെ ആ ദ്യഘട്ട ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 9 കോടിരൂ പയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാ നുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാ നത്തെ 120 കേന്ദ്ര ങ്ങളില്‍ പദ്ധതി നടപ്പിലാക്കാ നാണ് […]
മലയാളികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കേരള ദി ലാന്‍ഡ് ഓഫ് ചേക്കുട്ടി’ എന്ന ഹ്രസ്വ ചിത്രം ലോക വനിത ദിനത്തില്‍ ബെര്‍ലിനില്‍ പ്രദര്‍ശിപ്പിക്കുന്നു. ചേന്ദമംഗലം ഗ്രാമത്തിലെ നെയ്ത്തുകാരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണെങ്കിലും, ചേക്കുട്ടി എന്ന കുഞ്ഞന്‍ പാവ എങ്ങിനെ ജനങ്ങള്‍ ഹൃദയത്തിലേക്കെടുത്തു എന്നതിന്റെ ഒരന്വേഷണം കൂടിയാണ് ഈ ചിത്രം. ലോകത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര മേളയായ ഐ ടി ബി ബെര്‍ലിനിലാണ് ( ITB Berlin ) മാര്‍ച്ച് എട്ടാം തിയതി ജര്‍മന്‍ സമയം ആറ് മണിക്കാണ് […]
തകര്‍ന്നടിഞ്ഞ ചരിത്ര സ്മാരകങ്ങളും ക്ഷേത്രങ്ങളും പഴമയും പാരമ്പര്യത്തനിമയും നഷ്ടപ്പെടാതെ സൂക്ഷിക്കുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. മുസിരിസ് പ്രോജക്ടിന്റെ ഭാഗമായ ക്ഷേത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപ്രധാനമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഊട്ടുപുരയും കച്ചേരിപ്പുരയും അനുബന്ധ കെട്ടിടങ്ങളും പുനരുദ്ധരിച്ച് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്ര കലകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മ്യൂസിയമാണ് കൊടുങ്ങല്ലൂരില്‍ സ്ഥാപിക്കുന്നത്. 3.96 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയ ബൃഹത്തായ ഈ മ്യൂസിയം ദക്ഷിണേന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നും മന്ത്രി പറഞ്ഞു. പുനരുദ്ധാരണം […]
മടക്കര മത്സ്യബന്ധന തുറമുഖത്തിനടുത്ത് പുഴയിലുള്ള 15ഏക്കറോളം വരുന്ന കൃത്രിമ ദ്വീപ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ഒരുക്കാന്‍ ആലോചന. ഇതു സംബന്ധിച്ച് എം.രാജഗോപാലന്‍ എംഎല്‍എ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. ഇതിന്റെ സാധ്യതാ പഠനം നടത്തി ദ്വീപില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ഒരുക്കേണ്ട കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിടിപിസി സെക്രട്ടറി ബിജു രാഘവനെ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്തു തന്നെ ഡിടിപിസിയുടെ ആര്‍ക്കിടെക്ടുകള്‍ സ്ഥലം സന്ദര്‍ശിച്ച് രൂപരേഖ തയ്യാറാക്കുമെന്ന് ഡിടിപിസി സെക്രട്ടറി […]
ലോകത്തെ ഏറ്റവും വലിയ പക്ഷിശില്പത്തെ കാണുന്നതിനൊപ്പം ഒരു സ്മാർട്ട് ഫോൺ കൂടി സമ്മാനമായി കിട്ടിയാലോ. ചടയമംഗലം ജടായു എർത്ത് സെന്ററിൽ ഈ മാസം നടത്തുന്ന സെൽഫി മത്സരത്തിൽ ഇതിന് അവസരം ഒരുക്കുന്നു. സ്ത്രീ സുരക്ഷക്കും ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്ന പക്ഷി ശ്രേഷ്ഠൻ ജടായുവിനെ നിങ്ങൾക്കൊപ്പം ക്യാമറയിൽ ആക്കി, ഫേസ്ബുക്കിൽ # SelfiewithJatayuContest എന്ന ഹാഷ്‌ടാഗോടെ പോസ്റ്റ് ചെയ്യുക. നിങ്ങളിൽ ഒരാളെ കാത്തിരിക്കുന്നത് 25000 രൂപ വിലവരുന്ന ഒരു സ്മാർട്ഫോൺ. ജടായു എർത്ത് സെന്റർ ആണ് ഈ മാർച്ച് […]
തെക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കു നാട്ടിലേക്കു യാത്ര ചെയ്യാന്‍ ഒരു പ്രതിദിന ട്രെയിന്‍ കൂടി. എഗ്മൂറില്‍ നിന്നു ചെങ്കോട്ട വഴി കൊല്ലത്തേക്കുള്ള കൊല്ലം- എഗ്മൂര്‍ എക്‌സ്പ്രസ്. ഒന്നിനു ഡല്‍ഹിയില്‍ ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗമാണു പുതിയ ട്രെയിന്‍ അനുവദിച്ചത്. മലയാളികള്‍ക്കൊപ്പം തെക്കന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും ട്രെയിന്‍ ഗുണം ചെയ്യും. തെക്കന്‍ തമിഴ്‌നാട്ടിലേക്കുള്ള പുതിയ ട്രെയിനുകള്‍ താംബരത്തു നിന്നായിരിക്കും പുറപ്പെടുകയെന്നു ദക്ഷിണ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, എഗ്മൂറില്‍ നിന്നു ചെങ്കോട്ട വഴി ട്രെയിന്‍ വേണെന്ന ആവശ്യം പരിഗണിച്ചാണു […]
ഡെല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ കാഴ്ചയില്ലാത്തവര്‍ക്ക് ഉപയോഗിക്കുവാനായി ഇന്ത്യയിലെ ആദ്യത്തെ ബ്രൈലി ലാപ്‌ടോപ്പ് വികസിപ്പിച്ചിരിക്കുന്നു. ഡോട്ട്ബുക്ക് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ചെന്നൈയില്‍ നിന്നുള്ള സുമന്‍ മുരളികൃഷ്ണന്‍ (27), ദില്ലിയില്‍ നിന്നുള്ള പുല്‍കീത് സപ്ര (26) എന്നീ വിദ്യാര്‍ത്ഥികളുടെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് ഈ ലാപ്‌ടോപ്പ് വികസിപ്പിച്ചെടുത്തത്. ”ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സീനിയേഴ്‌സാണ് ഇങ്ങനെയൊരു ആശയം പറഞ്ഞത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളേജില്‍ ചേര്‍ന്നപ്പോള്‍ ഇതൊരു പ്രൊജക്ടായി തുടങ്ങി. പലരോടും സംസാരിക്കുകയും മറ്റും […]
സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയം ഉയരുന്നത് ചരിത്രപ്രസിദ്ധമായ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തില്‍. ആദ്യ ഘട്ട നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കഴക്കൂട്ടത്തെ എംഎല്‍എയും ദേവസ്വം വകുപ്പ് മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ ശ്രമഫലമായാണ് 10 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇടത്താവള സമുച്ചയം കഴക്കൂട്ടത്ത് നിര്‍മ്മിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ശബരിമല ഇടത്താവള സമുച്ചയങ്ങളില്‍ ആദ്യം നിര്‍മ്മാണം ആരംഭിക്കുന്നത് കഴക്കൂട്ടത്തെ പദ്ധതിയാണ്. വിശാലമായ അമിനിറ്റി സെന്റര്‍, മുന്നൂറ്റമ്പത് പേര്‍ക്ക് ഒരേ സമയം […]
ഉത്തര മലബാറിലെ ആദ്യ ജനകീയ ടൂറിസം പദ്ധതിയായ തൃക്കരിപ്പൂര്‍ കടപ്പുറം പാണ്ട്യാല പോര്‍ട്ട് ജനകീയ ടൂറിസം ഉത്സവം തുടങ്ങി. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെ മൂന്നുമാസക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടി എം.രാജഗോപാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തീരദേശ ഹൈവേയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ത്തന്നെ പാണ്ഡ്യാലക്കടവില്‍ പാലം യാഥാര്‍ഥ്യമാവുമെന്ന് എം.എല്‍.എ. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിനോദസഞ്ചാര മേഖലയുടെ സാധ്യതകള്‍ കണ്ടെത്തിക്കൊണ്ട് തൃക്കരിപ്പൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യതസ്തമായ പദ്ധതികള്‍ രൂപപ്പെട്ടുവരികയാണ്. പരിസ്ഥിതി സൗഹൃദമായ ജനപക്ഷ പദ്ധതികളാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. […]
പയ്യാമ്പലത്ത് ഇനി കടലിന്റെ സൗന്ദര്യമാസ്വദിച്ച് ദീര്‍ഘദൂരം സുരക്ഷിതമായി നടക്കാം. പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച ഒരുകിലോമീറ്റര്‍ നടപ്പാത പി.കെ.ശ്രീമതി എം.പി. നാടിന് സമര്‍പ്പിച്ചു. പയ്യാമ്പലം സൗന്ദര്യവത്കരണപദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 3.5 കോടി രൂപ ചെലവിലാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. സൗരോര്‍ജവിളക്കുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, മഴക്കൂടാരം തുടങ്ങിയവയുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. നൂറുകണക്കിന് സന്ദര്‍ശകരാണ് നിലവില്‍ പയ്യാമ്പലം ബീച്ചിലെത്തുന്നത്. എന്നാല്‍ ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടത്ര സൗകര്യങ്ങള്‍ നിലവിലില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിക്ക് […]
തിരക്ക് പിടിച്ച് ഓട്ടത്തനിടയില്‍ വീട്ടിലെ ആഹാരം മിസ് ചെയ്യുന്നവരാണ് മിക്ക മലയാളികളും എന്നാല്‍ അതിനൊരു പരിഹാരമുണ്ടാക്കുകയാണ് മലപ്പുറത്ത് കുടുംബശ്രീ വീട്ടമ്മമാര്‍. ഒറ്റ് ഫോണ്‍വിളിയില്‍ നല്ല കൈപുണ്യമുള്ള ചോറും കറിയും ഓഫീസുകളിലെത്തും. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനാണ് പൊതിച്ചോറ് പദ്ധതി തുടങ്ങിയത്. ജില്ലാ ആസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുള്ളവര്‍ക്കായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. പൊതിച്ചോറെന്നാണ് പേരെങ്കിലും നല്ല സ്റ്റീല്‍പാത്രങ്ങളിലാണ് ഭക്ഷണമെത്തിക്കുക. വേണമെങ്കില്‍ വാഴയിലയിലും നല്‍കും. 9744410738 എന്ന നമ്പറിലോ, കുടുംബശ്രീയുടെ ജില്ലാ മിഷന്‍ ഓഫീസിലോ വിളിച്ചാല്‍മതി. 40 രൂപയ്ക്ക് […]















