Category Archives: Kerala

ജടായുവിനെ പശ്ചാത്തലമാക്കി സെൽഫി എടുക്കൂ, സ്മാർട്ട് ഫോൺ സമ്മാനം നേടൂ

ലോകത്തെ ഏറ്റവും വലിയ പക്ഷിശില്പത്തെ കാണുന്നതിനൊപ്പം ഒരു സ്മാർട്ട് ഫോൺ കൂടി സമ്മാനമായി കിട്ടിയാലോ. ചടയമംഗലം ജടായു എർത്ത് സെന്ററിൽ ഈ മാസം നടത്തുന്ന സെൽഫി മത്സരത്തിൽ ഇതിന് അവസരം ഒരുക്കുന്നു. സ്ത്രീ സുരക്ഷക്കും ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്ന പക്ഷി ശ്രേഷ്ഠൻ ജടായുവിനെ നിങ്ങൾക്കൊപ്പം ക്യാമറയിൽ ആക്കി, ഫേസ്ബുക്കിൽ # SelfiewithJatayuContest എന്ന ഹാഷ്‌ടാഗോടെ പോസ്റ്റ് ചെയ്യുക. നിങ്ങളിൽ ഒരാളെ കാത്തിരിക്കുന്നത് 25000 രൂപ വിലവരുന്ന ഒരു സ്മാർട്ഫോൺ. ജടായു എർത്ത് സെന്റർ ആണ് ഈ മാർച്ച് […]

ചെങ്കോട്ട വഴി കൊല്ലം-എഗ്മോര്‍ എക്‌സ്പ്രസ് അനുവദിച്ച് റെയില്‍വേ ബോര്‍ഡ്

തെക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കു നാട്ടിലേക്കു യാത്ര ചെയ്യാന്‍ ഒരു പ്രതിദിന ട്രെയിന്‍ കൂടി. എഗ്മൂറില്‍ നിന്നു ചെങ്കോട്ട വഴി കൊല്ലത്തേക്കുള്ള കൊല്ലം- എഗ്മൂര്‍ എക്‌സ്പ്രസ്. ഒന്നിനു ഡല്‍ഹിയില്‍ ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗമാണു പുതിയ ട്രെയിന്‍ അനുവദിച്ചത്. മലയാളികള്‍ക്കൊപ്പം തെക്കന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും ട്രെയിന്‍ ഗുണം ചെയ്യും.   തെക്കന്‍ തമിഴ്‌നാട്ടിലേക്കുള്ള പുതിയ ട്രെയിനുകള്‍ താംബരത്തു നിന്നായിരിക്കും പുറപ്പെടുകയെന്നു ദക്ഷിണ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, എഗ്മൂറില്‍ നിന്നു ചെങ്കോട്ട വഴി ട്രെയിന്‍ വേണെന്ന ആവശ്യം പരിഗണിച്ചാണു […]

സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയത്തിന്റെ തറക്കല്ലിടല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയം ഉയരുന്നത് ചരിത്രപ്രസിദ്ധമായ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തില്‍. ആദ്യ ഘട്ട നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കഴക്കൂട്ടത്തെ എംഎല്‍എയും ദേവസ്വം വകുപ്പ് മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ ശ്രമഫലമായാണ് 10 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇടത്താവള സമുച്ചയം കഴക്കൂട്ടത്ത് നിര്‍മ്മിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ശബരിമല ഇടത്താവള സമുച്ചയങ്ങളില്‍ ആദ്യം നിര്‍മ്മാണം ആരംഭിക്കുന്നത് കഴക്കൂട്ടത്തെ പദ്ധതിയാണ്. വിശാലമായ അമിനിറ്റി സെന്റര്‍, മുന്നൂറ്റമ്പത് പേര്‍ക്ക് ഒരേ സമയം […]

ഉത്തരമലബാറിലെ ആദ്യ ജനകീയ ടൂറിസം പദ്ധതിക്ക് തുടക്കമായി

ഉത്തര മലബാറിലെ ആദ്യ ജനകീയ ടൂറിസം പദ്ധതിയായ തൃക്കരിപ്പൂര്‍ കടപ്പുറം പാണ്ട്യാല പോര്‍ട്ട് ജനകീയ ടൂറിസം ഉത്സവം തുടങ്ങി. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെ മൂന്നുമാസക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടി എം.രാജഗോപാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തീരദേശ ഹൈവേയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ത്തന്നെ പാണ്ഡ്യാലക്കടവില്‍ പാലം യാഥാര്‍ഥ്യമാവുമെന്ന് എം.എല്‍.എ. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിനോദസഞ്ചാര മേഖലയുടെ സാധ്യതകള്‍ കണ്ടെത്തിക്കൊണ്ട് തൃക്കരിപ്പൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യതസ്തമായ പദ്ധതികള്‍ രൂപപ്പെട്ടുവരികയാണ്. പരിസ്ഥിതി സൗഹൃദമായ ജനപക്ഷ പദ്ധതികളാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. […]

പയ്യാമ്പലം ബീച്ചിന്റെ ഭംഗി ഇനി നടന്ന് ആസ്വദിക്കാം

പയ്യാമ്പലത്ത് ഇനി കടലിന്റെ സൗന്ദര്യമാസ്വദിച്ച് ദീര്‍ഘദൂരം സുരക്ഷിതമായി നടക്കാം. പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച ഒരുകിലോമീറ്റര്‍ നടപ്പാത പി.കെ.ശ്രീമതി എം.പി. നാടിന് സമര്‍പ്പിച്ചു. പയ്യാമ്പലം സൗന്ദര്യവത്കരണപദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 3.5 കോടി രൂപ ചെലവിലാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. സൗരോര്‍ജവിളക്കുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, മഴക്കൂടാരം തുടങ്ങിയവയുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. നൂറുകണക്കിന് സന്ദര്‍ശകരാണ് നിലവില്‍ പയ്യാമ്പലം ബീച്ചിലെത്തുന്നത്. എന്നാല്‍ ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടത്ര സൗകര്യങ്ങള്‍ നിലവിലില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിക്ക് […]

മലപുറത്ത് ഇനി വിളിപ്പുറത്തെത്തും കുടുംബശ്രീയുടെ പൊതിച്ചോറ്

തിരക്ക് പിടിച്ച് ഓട്ടത്തനിടയില്‍ വീട്ടിലെ ആഹാരം മിസ് ചെയ്യുന്നവരാണ് മിക്ക മലയാളികളും എന്നാല്‍ അതിനൊരു പരിഹാരമുണ്ടാക്കുകയാണ് മലപ്പുറത്ത് കുടുംബശ്രീ വീട്ടമ്മമാര്‍. ഒറ്റ് ഫോണ്‍വിളിയില്‍ നല്ല കൈപുണ്യമുള്ള ചോറും കറിയും ഓഫീസുകളിലെത്തും. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനാണ് പൊതിച്ചോറ് പദ്ധതി തുടങ്ങിയത്. ജില്ലാ ആസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുള്ളവര്‍ക്കായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. പൊതിച്ചോറെന്നാണ് പേരെങ്കിലും നല്ല സ്റ്റീല്‍പാത്രങ്ങളിലാണ് ഭക്ഷണമെത്തിക്കുക. വേണമെങ്കില്‍ വാഴയിലയിലും നല്‍കും. 9744410738 എന്ന നമ്പറിലോ, കുടുംബശ്രീയുടെ ജില്ലാ മിഷന്‍ ഓഫീസിലോ വിളിച്ചാല്‍മതി. 40 രൂപയ്ക്ക് […]

സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ അംഗീകൃത ടൂർ ഗൈഡ് മാർക്കും ഡ്രൈവർമാർക്കുമുള്ള അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ആർ.ടി മിഷനും (സംസ്ഥാനവിനോദ സഞ്ചാര വകുപ്പ്) മൂന്നാറിലെ ഹോട്ടൽ & റിസോർട്ടുകളുടെ സംഘടനയായ മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സുമായി ചേർന്നു കൊണ്ട് മൂന്നാർ മേഖലയിൽ നിന്നുള്ള അംഗീകൃത ടൂർ ഗൈഡ് മാർക്കും ( COMMUNITY TOUR LEADER) ഡ്രൈവർമാർക്കും (RT CHAUFFEUR) പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ ആർ.ടി മിഷൻ അംഗീതൃത സർട്ടിഫിക്കേറ്റും നൽകുന്നതാണ്. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. മുൻ പരിചയം ഉണ്ടെങ്കിൽ അതിന്റെ രേഖകളും, ടൂറിസം മേഖലയിൽ നിന്നും […]

വികസനപാതയില്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം

കാഴ്ച്ചക്കാരുടെ മാറുന്ന സങ്കല്‍പത്തിനനുസരിച്ച് പുത്തന്‍ ചക്രവാളങ്ങള്‍ തേടുകയാണ് ശക്തന്‍തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം. അഗ്നിരക്ഷാസംവിധാനം, മിനിമാസ്റ്റ് ലൈറ്റുകള്‍, സി സി ടി വി ക്യാമറാസംവിധാനം ഏര്‍പ്പെടുത്തല്‍ എന്നിവ അടങ്ങുന്ന ഒന്നേമുക്കാല്‍ കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കുവുന്ന ടോയ്‌ലെറ്റുകളടക്കം നിര്‍മ്മിച്ചിട്ടുണ്ട്. മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി 27 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ശവകുടീരത്തനുടത്തായി നടപ്പാതയുടെ നവീകരണം പൂര്‍ത്തിയാക്കി. പൈതൃകോദ്യാനത്തിടുത്ത് മുപ്പത് പുതിയ ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ വലിയ മരങ്ങള്‍ക്ക് ചുറ്റും തറകെട്ടി സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള […]

മൂന്നാറില്‍ ഇനി 24 മണിക്കൂറും പൊലീസിന്റെ സേവനം

കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ മൂന്നാറില്‍ ഇനി 24 മണിക്കൂറും പൊലീസിന്റെ സേവനം. ലോക്‌സഭാ തിരഞ്ഞെടുപ്പും ഏപ്രിലില്‍ ടൂറിസം സീസണ്‍ ആരംഭിക്കുന്നതും മുന്നില്‍ കണ്ടാണ് ഡിവൈഎസ്പി ഡി.എസ്.സുനീഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം പൊലീസ് കണ്‍ട്രോള്‍ റൂം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഈ സംവിധാനം ഒരു വര്‍ഷമായി ഉദ്യോഗസ്ഥരുടെ കുറവ് മൂലം പ്രവര്‍ത്തനം ഇല്ലാതെ കിടക്കുകയായിരുന്നു. കണ്ണന്‍ ദേവന്‍ കമ്പനി റീജനല്‍ ഓഫിസിന് സമീപം അടച്ച് പൂട്ടി കിടന്ന കണ്‍ട്രോള്‍ റൂം കെട്ടിടം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രവര്‍ത്തന […]

കൊച്ചി ബിനാലെ ഇനി 28 ദിവസം കൂടി

ലോകോത്തര കലാസൃഷ്ടികളുമായി നാലാമതു കൊച്ചി ബിനാലെ ഇന്ന് 80-ാം പ്രദര്‍ശനദിനത്തിലേക്കു കടക്കുമ്പോള്‍ ഇതുവരെ കലാമാമാങ്കം കാണാനെത്തിയവരുടെ എണ്ണം 4.5 ലക്ഷം കടന്നു. 10 വേദികളില്‍ തുടരുന്ന ബിനാലെ പ്രദര്‍ശനം അവശേഷിക്കുന്നത് 28 നാള്‍. ഡിസംബര്‍ 12ന് ആരംഭിച്ച ബിനാലെയ്ക്ക് 29നു തിരശീല വീഴും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ തിരക്കിലും ബിനാലെ കാണാനെത്തിയവരുടെ എണ്ണത്തില്‍ കുറവില്ല. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ബിനാലെയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണമുണ്ട്. കഴിഞ്ഞ 3 ബിനാലെകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 250 […]

‘ലെനിൻ സിനിമാസ്’ വെള്ളിയാഴ്ച മുതൽ പ്രദർശനം തുടങ്ങും

അന്തരിച്ച  പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരമൊരുക്കി തലസ്ഥാനത്ത് പുതിയ തിയേറ്റർ ഒരുങ്ങി‍. ‘ലെനിന്‍ സിനിമാസ്’ എന്ന് പേരിട്ടിരിക്കുന്ന തിയേറ്റർ അത്യാധുനിക സംവിധാനങ്ങളോടെയാണ്  കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ‘ലെനിൻ സിനിമാസ്’ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച മുതൽ ‘ലെനിൻ സിനിമാസിൽ’ ദിവസേനയുള്ള പ്രദർശനം തുടങ്ങും. 4കെ ത്രീഡി ദൃശ്യമികവ്, ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസം, സിൽവർ സ്ക്രീൻ തുടങ്ങി തലസ്ഥാനത്തെ സിനിമാ പ്രേമികൾക്ക് മികച്ച ചലച്ചിത്രാനുഭവം നൽകാനുള്ള എല്ലാ സംവിധാനങ്ങളും ‘ലെനിൻ സിനിമാസി’ൽ തയ്യാറാക്കിയിട്ടുണ്ട്. […]

സഞ്ചാരികള്‍ക്കായി മുഖം മുനുക്കി ചിറ്റാര്‍

ചിറ്റാറിന്റെ പ്രകൃതി സൗന്ദര്യത്തിലേക്ക് സഞ്ചാരികള്‍ക്ക് വഴിയൊരുങ്ങുന്നു. പഞ്ചായത്തിന്റെ ടൂറിസം സാധ്യതകളെപ്പറ്റി സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ തയാറാക്കിയ രൂപരേഖയാണ് സഞ്ചാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. പരിസ്ഥിതിക്ക് ഒരു തരത്തിലുള്ള ആഘാതവും വരാതെ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിയുടെ രൂപരേഖ മന്ത്രി കെ. രാജുവിനു സമര്‍പ്പിച്ചു. പദ്ധതി മേഖല വനം വകുപ്പിന്റെ അധീനതയിലുള്ള കാരിക്കയം കുട്ടിവനം, ചതുരക്കള്ളി പാറ, കക്കാട്ടാറ്റില്‍ കാരിക്കയം പദ്ധതിയുടെ ജല സംഭരണ മേഖല തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്. കോന്നി ആനക്കൂട്, തണ്ണിത്തോട് അടവി കുട്ടവഞ്ചി, […]

മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി ആയൂര്‍ ഹോം

പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതില്‍ വിപുലമായ പദ്ധതികളാവിഷ്‌കരിക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. വിദേശ – ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വര്‍ക്കലയിലെ മെഡിബിസ് ആയുര്‍ ഹോം. പരമ്പരാഗത ആയുര്‍വേദ ചികില്‍സാ രീതികളെ അതേപടി നിലനിര്‍ത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് മെഡിബിസ് ആയുര്‍ഹോം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വേള്‍ഡ് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ മെഡിക്കല്‍ ടൂറിസം പദ്ധതിയാണ് വര്‍ക്കലയിലേത്. ആയുര്‍വേദ ചികില്‍സയ്‌ക്കൊപ്പം കൃത്യമായ പരിചരണവും ആരോഗ്യ സംരക്ഷണവും മെഡിക്കല്‍ ടൂറിസം […]

കേരളത്തിന്റെ ‘സ്‌പൈസ് റൂട്ടി’ന് ഒന്‍പത് രാജ്യങ്ങളുടെ പിന്തുണ

കേരളത്തിന്റെ സുഗന്ധ വ്യഞ്ജന വ്യാപാര വഴികളിലൂടെ അറിവും സംസ്കാരവും പങ്കുവെക്കാനുള്ള “സ്‌പൈസ് റൂട്ട്” പദ്ധതിയ്ക്ക് അകമഴിഞ്ഞ പിന്തുണയുമായി ഒൻപത് ലോകരാജ്യങ്ങൾ.  സുഗന്ധവ്യഞ്ജനങ്ങൾ മുപ്പതോളം ലോകരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന പ്രാചീന കാലത്തെ ഓർമിപ്പിച്ച് ഈ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുകവഴി പൈതൃക ടൂറിസത്തെ ശക്തിപ്പെടുത്താനാണ് കേരളം ടൂറിസം വകുപ്പ് പദ്ധതിയിടുന്നത്. ഇതിനായി ഡൽഹിയിലെ യുനെസ്കോ ആസ്ഥാനത്തു വെച്ച് നടന്ന നിർണ്ണായക യോഗത്തിൽ നെതർലൻഡ്‌സ്‌, പോർട്ടുഗൽ, മ്യാന്മാർ, ബ്രിട്ടൺ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, ഇന്തോനേഷ്യ, ചൈന, ഇറാൻ, മുതലായ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. […]

മെട്രോ യാത്രയിലറിയാം ഇനി ചരിത്രം, സിനിമ, ആഹാരം

പശ്ചിമഘട്ടത്തിന്റെ കുളിര്‍മയില്‍ തുടങ്ങി, കഥകള്‍ പലത് അറിഞ്ഞ്, അത്തച്ചമയവും കണ്ടു കൊച്ചി മെട്രോയിലെ യാത്ര തൃപ്പൂണിത്തുറയില്‍ കയറിന്റെ ചരിത്രമറിഞ്ഞ് അവസാനിപ്പിക്കാം. ഇപ്പോള്‍ ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെ ഓടുന്ന മെട്രോയുടെ എല്ലാ സ്റ്റേഷനുകള്‍ക്കും ഓരോ ‘ തീം ‘ ഉള്ളതുപോലെ ശേഷിക്കുന്ന സ്റ്റേഷനുകളുടെയും പ്രമേയം നിശ്ചയിച്ചു. അടുത്തമാസം ഇതിന്റെ ജോലികള്‍ ടെന്‍ഡര്‍ ചെയ്യും. ജൂണില്‍ തൈക്കൂടംവരെയുള്ള മെട്രോ സര്‍വീസ് ആരംഭിക്കും. റെയില്‍വേ സ്റ്റേഷനും മെട്രോ സ്റ്റേഷനും തൊട്ടുചേര്‍ന്നു വരുന്ന സൗത്തില്‍ കേരളാ ടൂറിസമാണു വിഷയം. കേരളത്തിന്റെ […]