Category Archives: Top Stories Malayalam

ബെംഗ്ലൂരുവില്‍ കാണേണ്ട ഇടങ്ങള്‍

പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന ബെംഗ്ലൂരു ഒരു ട്രാവല്‍ ഹബ്ബ് കൂടിയാണ്. ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും സുരക്ഷിതമായി പോയി വരാന്‍ സാധിക്കുന്ന ഇടം. എന്നാല്‍ തിരക്കിട്ട ജോലികള്‍ക്കിടയില്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് പോയി വരാന്‍ സാധിക്കുന്ന ഇഷ്ട്ം പോലെ സ്ഥലങ്ങളും ഇവിടെയുണ്ട്. കൊട്ടാരങ്ങളില്‍ തുടങ്ങി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ബെംഗ്ലൂരുവിലെ വാരാന്ത്യ കവാടങ്ങള്‍ പരിചയപ്പെടാം. ശ്രീരംഗപട്ടണ ബെംഗളുരുവില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ചരിത്ര സ്ഥലമാണ് ശ്രംരംഗപട്ടണ. […]

ഇന്ധന വില വര്‍ദ്ധന : നവംബര്‍ 15 ന് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്ക്

ഇന്ധനവില കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്കിലേക്ക്. നവംബര്‍ 15 സൂചനാ പണിമുടക്ക് നടത്താനാണ് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനം. കേരളത്തിലെ എല്ലാ പ്രൈവറ്റു ബസുകളും സര്‍വ്വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വിശദമാക്കി. അതേസമയം പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാകണം എന്നാവശ്യപ്പെട്ട് ദില്ലിയില്‍ പമ്പുടമകളുടെ സമരം നടക്കുകയാണ് ഇന്ന്. പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. നാളെ […]

ദുബൈയില്‍ ഡ്രൈവറില്ലാ ടാക്സി പരീക്ഷണ ഓട്ടം തുടങ്ങി

ഇനി മുതല്‍ ടാക്സി ബുക്ക് ചെയ്ത് കഴിയുമ്പോള്‍ ഡ്രൈവറില്ലെന്ന് പറഞ്ഞ് മാറി പോകേണ്ട കാര്യമില്ല.ദുബൈ യില്‍ ഡ്രൈവറില്ലാ ടാക്സികള്‍ സര്‍വ്വീസ് നിരത്തിലിറങ്ങി തുടങ്ങി. ആദ്യ ഘട്ടത്തില്‍ മൂന്നു മാസത്തെ പരീക്ഷണ സര്‍വീസിലാണ് ടാക്സികള്‍ ഇപ്പോള്‍. ദുബൈ എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച 38-ാമത് ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ ആര്‍.ടി.എ നിരത്തിലിറക്കിയത്. ദുബൈ സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്സി രൂപകല്‍പന ചെയ്തത്. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, […]

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല പൂര്‍ണമായും സിഐഎസ്എഫ് ഏറ്റെടുത്തു

രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ഏറ്റെടുത്തു. കമാന്‍ഡന്റ് എം.ജെ.ഡാനിയേല്‍ ധന്‍രാജിന്റെ നേതൃത്വത്തില്‍ 50 സിഐഎസ്എസ് ഉദ്യോഗസ്ഥരാണ് നിലവില്‍ വിമാനത്താവളത്തിലുളളത്. സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സിഐഎസ്എഫിന്റേയും കിയാലിന്റേയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പതാക കൈമാറല്‍ ചടങ്ങ്, ഗാര്‍ഡ് ഓഫ് ഹോണര്‍ തുടങ്ങിയവ നടന്നു. സന്ദര്‍ശകര്‍ക്ക് അനുമതി അവസാനിച്ച ഒക്ടോബര്‍ 14 വരെ സിഐഎസ്എഫും തിരക്ക് നിയന്ത്രിക്കാന്‍ രംഗത്തുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ വിമാനത്താവളവും പരിസരപ്രദേശങ്ങളും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിചയപ്പെട്ടു. വിമാനത്താവളം […]

സഞ്ചാരികള്‍ക്ക് ഉണര്‍വേകാന്‍ കടമ്പ്രയാര്‍ മേഖല ഒരുങ്ങുന്നു

സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വുമായി കടമ്പ്രയാര്‍ ടൂറിസം മേഖല ഒരുങ്ങുന്നു. പള്ളിക്കര മനയ്ക്കടവു മുതല്‍ പഴനങ്ങാട് പുളിക്കടവ് വരെയുള്ള കടമ്പ്രയാര്‍ തീരങ്ങള്‍ ഇനി വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകും. ബോട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയല്‍ റണ്‍ ഈയാഴ്ച നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇരുപതോളം പെഡല്‍ ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും കുട്ടവഞ്ചികളും തയ്യാറായിക്കഴിഞ്ഞു. ഒരു ടൂറിസ്റ്റ് ബസിലെത്തുന്ന മുഴുവന്‍ പേര്‍ക്കും ഒരേസമയം ബോട്ടിങ് നടത്താനുള്ള സൗകര്യമാണിവിടെ ഒരുക്കുന്നത്. തൂക്കുപാലത്തിന്റെ കൈവരികള്‍കൂടി സ്ഥാപിച്ചാല്‍ അതിന്റെയും ഉപയോഗം സാധ്യമാകും. മറ്റു ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. കിഴക്കമ്പലം […]

നവകേരള പുനര്‍നിര്‍മാണത്തിന് പ്രത്യേക സംവിധാനം: മുഖ്യമന്ത്രി

പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് രണ്ട് ഉന്നതാധികാരസമിതികള്‍ മേല്‍നോട്ടം വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റേയും ചീഫ് സെക്രട്ടറിയുടേയും അധ്യക്ഷതയില്‍ രണ്ട് സമിതികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്. നവകേരളനിര്‍മ്മാണത്തിന് പൊതുവില്‍ മന്ത്രിസഭ മേല്‍നോട്ടം വഹിക്കും അതിനോടൊപ്പം ഈ രണ്ട് സമിതികളും ഉണ്ടാവും. പദ്ധതിയുടെ മുഖ്യകണ്‍സല്‍ട്ടന്‍സി കെപിഎംജിക്കായിരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശകസമിതിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ്, തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി […]

ഒമാന്‍; വനിത സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ അറബ് രാജ്യം

വനിതാ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ അറബ് രാജ്യമെന്ന ബഹുമതി സ്വന്തമാക്കി ഒമാന്‍. സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണ് ഒമാന്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ ഇടമെന്ന് കണ്ടെത്തിയത്. രാഷ്ട്രീയ ഭദ്രതയാണ് ഒമാന്റെ ഏറ്റവും വലിയ ആകര്‍ഷണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. 94 ശതമാനം പേരും പ്രകൃതിദത്തമായ മനോഹാരിതയും സൗഹൃദത്തോടെ പെരുമാറുന്ന ജനങ്ങളുമുള്ള ശാന്തവും, സമാധാനപൂര്‍ണവുമായ രാഷ്ട്രമാണ് ഒമാന്‍ എന്ന് ചൂണ്ടികാട്ടി. ലോകത്തിലെ ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടുകളില്‍ ഒന്നായാണ് ഈ വാര്‍ഷിക സര്‍വേ ഫലത്തെ […]

യാത്രക്കാരുടെ വിവരങ്ങള്‍ അറിയാന്‍ സാധ്യമാകുന്ന സ്മാര്‍ട്ട് ടണല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ സഹായമില്ലാതെ യാത്രക്കാരുടെ വിവരങ്ങള്‍ അറിയാന്‍ സാധ്യമാകുന്ന സ്മാര്‍ട്ട് ടണല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. യാത്രാ രേഖകളോ മനുഷ്യ സഹായമോ ഇല്ലാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും. വിമാനത്താവളത്തിന് പുറത്തിറങ്ങുന്ന യാത്രക്കാര്‍ നടന്നു പോകുമ്പോള്‍ തന്നെ ബയോമെട്രിക് സംവിധാനത്തിലൂടെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് സ്മാര്‍ട്ട് ടണല്‍. അതിനാല്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ടോ എമിറേറ്റ്‌സ് ഐ.ഡിയോ ആവശ്യമില്ല. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ കൂടി ഉള്‍പ്പെട്ട സ്മാര്‍ട്ട് ടണലുകള്‍ വഴി 15 […]

ജപ്പാനിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട മത്സ്യ മാര്‍ക്കറ്റ് അടച്ചു പൂട്ടി

വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ജപ്പാനിലെ ടോക്കിയോയിലുള്ള പ്രശസ്തമായ സുക്കിജി ഫിഷ് മാര്‍ക്കറ്റ് അടച്ചുപൂട്ടി. ഒക്ടോബര്‍ ആറിനാണ് ഈ ഫിഷ് മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ലോകത്തെ ഏറ്റവും വലിയ ഈ മത്സ്യ മാര്‍ക്കറ്റ്. ടോക്കിയോ നഗരത്തിലെ തന്നെ ടോയോസു ഫിഷ് മാര്‍ക്കറ്റിലേക്ക് ഇത് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടിയത്. ഒക്ടോബര്‍ 11ന് പുതിയ ഫിഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങും. 1935ലാണ് സുക്കിജി ഫിഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. വളരെ പെട്ടെന്നായിരുന്നു […]

തിരുവനന്തപുരം ഏകദിനം: ടിക്കറ്റ് വില്‍പ്പന 17 മുതല്‍

നവംബര്‍ 1ന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന 17 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. പേടിഎമ്മാണ് മത്സരത്തിന്റെ ടിക്കറ്റിങ്ങ് പാര്‍ട്ട്ണര്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ, പ്രിന്റൗട്ടോ എടുത്ത് സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാം 1,000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മത്സര വരുമാനത്തിന്റെ പങ്ക് കെസിഎ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. 30ന് ഉച്ചക്ക് ജെറ്റ് എയര്‍വേസിന്റെ […]

ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചായക്കട

YND239-20 കേള്‍ക്കുമ്പോള്‍ തോന്നും രഹസ്യ കോഡാണെന്ന്. എന്നാല്‍ ഇതൊരു കഫേയുടെ പേരാണ്. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സിയോളയിലാണ് ഈ കഫേ സ്ഥിതി ചെയ്യുന്നത്. വാതില്‍ തുറന്ന് അകത്ത് എത്തിയാല്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാര്‍ട്ടൂണ്‍ ലോകത്ത് എത്തപ്പെട്ടതായി തോന്നും. ഒരു മായക്കാഴ്ചയാണ് ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. മികച്ച രൂപകല്‍പ്പന ഇഷ്ടപ്പെടുന്ന ഇസ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഈ കഫേ ഒരുപാട് ഇഷ്ടപ്പെടും. കഫേയുടെ അകത്തളം മുഴുവനും വെള്ളയാണ് പൂശിയിരിക്കുന്നത്. കറുപ്പ് നിറം കൊണ്ടാണ് ഓരോ വസ്തുക്കളും വരച്ചിരിക്കുന്നത്. കഫേയ്ക്കുള്ളിലെ ഫര്‍ണ്ണിച്ചറുകളും […]

കൊരിപ്പോ ഗ്രാമം അഥവാ ചിതറി കിടക്കുന്ന ഹോട്ടല്‍

കൊരിപ്പോ ഗ്രാമം ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തോന്നും  നാം നാടോടി കഥകളില്‍ കേള്‍ക്കാറുള്ള ഗ്രാമമാണെന്ന്. കൃഷി പാരമ്പര്യ തൊഴിലാക്കിയ ആളുകള്‍ താമസിക്കുന്ന വേര്‍സാസ്‌ക്ക താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന സ്വിറ്റ്‌സര്‍ലന്റിലെ ഏറ്റവും ചെറിയ മുന്‍സിപ്പാലിറ്റിയിലാണ് കൊരിപ്പോ. ഈ ഗ്രാമത്തില്‍ ഏകദേശം മുന്നൂറോളം ആളുകള്‍ താമസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 12 പേര് മാത്രമാണ് അവിടെയുള്ളത്, അതില്‍ 11 പേരും 65 കഴിഞ്ഞവര്‍. നഗരത്തിലെ ഏക സാമ്പത്തിക ഇടപാട് നടക്കുന്നത് പ്രാദേശിക റെസ്റ്റോറന്റായ ഓസ്റ്റെരിയയില്‍ ആണ്. ഇറ്റാലിയന്‍ ഭാഷയാണ് ഇവിടെ സംസാരിക്കുന്നത്. […]

തലച്ചോറിനെ അറിയാന്‍ ബ്രെയിന്‍ മ്യൂസിയം

നമ്മളുടെ ചിന്തകളെ മുഴുവന്‍ കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കുകയും ചെയ്യുന്നതില്‍ മസ്തിഷ്‌കം വഹിക്കുന്ന പങ്ക് ചെറുതല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ആന്തരികാവയവങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടോ? മസ്തിഷ്‌കത്തിനെ കാണാനും അവയെക്കുറിച്ച് കൂടുതലറിയാനും താത്പര്യമുള്ളവര്‍ക്കായി ഒരു മസ്തിഷ്‌ക മ്യൂസിയം തന്നെ നമ്മുടെ നാട്ടിലുണ്ട്. ബെംഗളൂരുവിലാണ് മസ്തിഷ്‌ക മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട്‌ ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് എന്ന നിംഹാന്‍സിലാണ് രാജ്യത്തെ ആദ്യത്തെ ബ്രെയിന്‍ മ്യൂസിയത്തിന്റെ സ്ഥാനം. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ കീഴിലാണ് മസ്തിഷ്‌ക മ്യൂസിയത്തിന്റെ […]

“വൈഷ്ണവ് ജനതോ” പാടി യസീര്‍ ഹബീബ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഗാന്ധിജിയുടെ 150-ാം ജന്മ ദിനത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തി ഗാനം ആലപിച്ച് യു എ ഇ ഗായകന്‍ യസീര്‍ ഹബീബ്. ‘വൈഷ്ണവ് ജനതോ’.. എന്ന് തുടങ്ങുന്ന ഭജനാണ് യാസീര്‍ പാടിയത്. ഗാനാലാപനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടിയിരിക്കുകയാണ്.   ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് യാസീര്‍ പാടിയ ഗാനം പുറത്ത് വിട്ടത്. ഗാന്ധിജിയോടുള്ള ആദര സൂചകമായാണ് താന്‍ ഭജന്‍ ആലപിച്ചതെന്ന് യാസീര്‍ പറഞ്ഞു. പാടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഗാനമാണിതെന്നും ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് […]

ലോകമിനി ദുബൈയിലേക്ക്; ഷോപ്പിങ് ഫെസ്റ്റിവല്‍ തീയ്യതികള്‍ പ്രഖ്യാപിച്ചു

24-ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ തീയ്യതികള്‍ പ്രഖ്യാപിച്ചു. ദുബൈ നഗരത്തില്‍ ഉത്സവാന്തരീക്ഷം തീര്‍ത്ത് ഡിസംബര്‍ 26 മുതല്‍ അടുത്ത വര്‍ഷം ജനുവരി 26 വരെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുക. ദുബൈ ടൂറിസം വകുപ്പിന് കീഴില്‍ ദുബൈഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റാണ് സംഘാടകര്‍.           എക്‌സ്ക്ലൂസീവ് ഓഫറുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഫെസ്റ്റിവലിന് 24 മണിക്കൂര്‍ മുന്‍പ് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. 25 ശതമാനം മുതല്‍ 90 ശതമാനം വിലക്കിഴിവ് നല്‍കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ […]