YND239-20 കേള്‍ക്കുമ്പോള്‍ തോന്നും രഹസ്യ കോഡാണെന്ന്. എന്നാല്‍ ഇതൊരു കഫേയുടെ പേരാണ്. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സിയോളയിലാണ് ഈ കഫേ സ്ഥിതി ചെയ്യുന്നത്. വാതില്‍ തുറന്ന് അകത്ത് എത്തിയാല്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാര്‍ട്ടൂണ്‍ ലോകത്ത് എത്തപ്പെട്ടതായി തോന്നും. ഒരു മായക്കാഴ്ചയാണ് ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. മികച്ച രൂപകല്‍പ്പന ഇഷ്ടപ്പെടുന്ന ഇസ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഈ കഫേ ഒരുപാട് ഇഷ്ടപ്പെടും. കഫേയുടെ അകത്തളം മുഴുവനും വെള്ളയാണ് പൂശിയിരിക്കുന്നത്. കറുപ്പ് നിറം കൊണ്ടാണ് ഓരോ വസ്തുക്കളും വരച്ചിരിക്കുന്നത്. കഫേയ്ക്കുള്ളിലെ ഫര്‍ണ്ണിച്ചറുകളും […]

