അടുത്ത വര്‍ഷം റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ ദുബൈയില്‍ നിന്നും പോകുന്നതും ദുബായിലേക്ക് എത്തുന്നതുമായ സര്‍വ്വീസുകളുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന് എമിറേറ്റ്സ് അറിയിച്ചു. സര്‍വ്വീസുകളില്‍ മാറ്റം വരുത്തുമെന്ന് കഴിഞ്ഞ ദിവസം ഫ്ലൈ ദുബൈ എയര്‍ലൈന്‍സും അറിയിച്ചിരുന്നു. 2019 ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് വിമാനത്താവളത്തിലെ ഒരു റണ്‍വേയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന കലായളവില്‍ വിമാനത്താവളത്തിലെ മൂന്നിലൊന്ന് സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കേണ്ടിവരുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 8.8 കോടി യാത്രക്കാരെത്തുന്ന ദുബൈ വിമാനത്താവളം എമിറേറ്റ്‍സിന്റെയും ഫ്ലൈ […]
Category Archives: Top Stories Malayalam
കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പ്രാദേശിക തലത്തിലേക്കും സംസ്ഥാന തലത്തിലേക്കും ടൂര്‍ ഗൈഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തലത്തില്‍ 50 ഒഴിവുകളും പ്രാദേശിക തലത്തില്‍ 200 ഒഴുവുകളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. തിരുവനന്തപുരം, എറണാകുളം,തൃശ്ശൂര്‍ തലശ്ശേരി എന്നീ പരിശീലന കേന്രങ്ങളില്‍ നടക്കുന്ന കോഴ്‌സിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 22ാണ്. സംസ്ഥനത്തലത്തില്‍ ഒന്‍പത് ആഴ്ചയും പ്രാദേശിക തലത്തില്‍ നാല് ആഴ്ച്ചയും നീണ്ട് നില്‍ക്കുന്ന കോഴ്‌സിന്റെ ഫീസ് 25000, 9500 രൂപയാണ്. ഇതില്‍ ഫീസിനത്തിന്റെ 50 ശതമാനം വിനോദസഞ്ചാര വകുപ്പ് […]
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെടുന്നതെന്നും കാലാവസ്ഥാ കേന്ദ്രം വിശദമാക്കി. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് നൽകി. മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. പ്രളയം നൽകിയ ദുരന്തത്തിന്റെ ആഘാതം മാറും മുന്പേയാണ് വീണ്ടുമൊരു കനത്ത മഴയ്ക്ക് […]
സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ഗാന്ധിയന്‍ സേവന പുരസ്കാരം പ്രമുഖ ടൂറിസം സംരംഭകന്‍ സിഎസ് വിനോദിന്. തിരുവനന്തപുരത്തെ മഹാത്മാഗാന്ധി മെമ്മോറിയല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയില്‍ നിന്നും വിനോദ് അവാര്‍ഡ് ഏറ്റുവാങ്ങി. കഴിഞ്ഞ 25 വര്‍ഷമായി ടൂറിസം രംഗത്ത് സജീവമാണ് വിനോദ്. പ്രളയക്കെടുതിക്കാലത്തെ സേവനത്തിനു നേരത്തെ സംസ്ഥാന ടൂറിസം വകുപ്പും വിനോദിനെ ആദരിച്ചിരുന്നു. ഐടിപി ടൂറിസം മാനേജേഴ്സ്, മണിമംഗലം നാച്വറല്‍ കോണ്‍സെപ്ട്സ് എന്നിവയുടെ മാനേജിംഗ് […]
പ്രളയദുരിതത്തില്‍ നിന്ന് കരകയറിയ കേരളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍. കേരള ട്രാവല്‍ മാര്‍ട്ടിനോട് അനുബന്ധിച്ച് എത്തിയ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാരാണ് വയനാട് ഇടുക്കി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്. ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍ക്ക് ജില്ലാ അധികാരികള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വയനാട് സന്ദര്‍ശനത്തിനെത്തിയത് 14 വിദേശ രാജ്യങ്ങളില്‍ നിന്ന് 51 ടൂര്‍ ഓപ്‌റേറ്റര്‍മാരാണ്. രണ്ട് ദിവസത്തെ പര്യടനത്തില്‍ ഇവര്‍ ആദ്യ ദിനം സന്ദര്‍ശിച്ചത് എടയ്ക്കല്‍ ഗുഹ, അമ്പലവയല്‍, ഫാന്റം റോക്ക്,അമ്പെയ്ത്ത് കേന്ദ്രം, കളിമണ്‍ […]
കുറുഞ്ഞി വസന്തം ഇനി രണ്ടാഴ്ച മാത്രം. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൂന്നാര്‍ മലനിരകളില്‍ പൂത്തുലഞ്ഞ നീലവന്തം ഇനി രണ്ടാഴ്ച മാത്രമെ നീണ്ടുനില്‍ക്കുയുള്ളു. ഓഗസ്റ്റ് പകുതിയോടെയാണ് മൂന്നാറിലെ രാജമല, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മീശപ്പുലിമല എന്നിവിടങ്ങളിലെ മലനിരകളില്‍ നീലക്കുറുഞ്ഞികള്‍ വ്യാപകമായി മൊട്ടിട്ട് തുടങ്ങിയത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൂവിരിയാന്‍ കാലതാമസം നേരിട്ടു. ഇതിനിടയില്‍ ചിലയിടങ്ങളില്‍ കുറുഞ്ഞിച്ചെടികള്‍ അഴുകിപ്പോവുകയും ചെയ്തു. എന്നാല്‍ കാവലര്‍ഷത്തിന്റെ ശക്തി കുറഞ്ഞതോടെ കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളില്‍ വ്യാപകമായി കുറിഞ്ഞിച്ചെടികള്‍ പൂവിട്ടുതുടങ്ങിയത്. ഓഗസ്റ്റ് അവസാനത്തോടെ രാജമലയിലെ […]
നീലക്കുറിഞ്ഞി സീസണിലെ വിനോദ സഞ്ചാരികള്‍ക്കായി ‘ നീലക്കുറിഞ്ഞി സീസണ്‍ 2018 ‘ എന്ന പേരില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇടുക്കി ജില്ലാ കളകടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും ഡി.റ്റി.പി.സി ചെയര്‍മാനുമായ ജീവന്‍ ബാബു കെ. മൊബൈല്‍ ആപ്പിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. വിനോദ സഞ്ചാരികള്‍ക്കായി പാര്‍ക്കിംഗ് ട്രാഫിക്ക് നിയന്ത്രണങ്ങള്‍, മൂന്നാറിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ടൂര്‍ പാക്കേജുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ എന്നിവ ഈ […]
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ശബരിമല ഉന്നതതലയോഗം തീരുമാനിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡിന്‍റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ നടന്നു. നിലയ്ക്കല്‍ ബേസ് ക്യാമ്പിലും മറ്റു ഇടത്താവളങ്ങളിലും സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കും. നിലയ്ക്കലില്‍ പതിനായിരം പേര്‍ക്കുള്ള വിശ്രമ സൗകര്യം ഏര്‍പ്പെടുത്തും. സന്നിധാനത്ത് സ്ത്രീള്‍ക്കായി പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തുന്നത് പ്രായോഗികമാവില്ല. മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നതും സ്ത്രീകള്‍ പ്രാദേശികമായി മറ്റ് അയ്യപ്പന്‍മാരോടൊപ്പമോ, കുടുംബവുമായിട്ടോ വന്ന് […]
പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന കാമ്പ്യനുമായി ആലപ്പുഴ ഡി ടി പി സി ഒക്ടോബര്‍ അഞ്ചിന് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി ഫിനിഷിങ് പോയിന്‍ിലേക്ക് എത്തും തുടര്‍ന്ന് ആലപ്പുഴ പ്രളയത്തെ അതിജീവിച്ചതെങ്ങനെ എന്ന് അറിയിക്കുന്ന ഒരു ഫോട്ടോ പ്രദര്‍ശനവും ഡി ടി പി സി സംഘടിപ്പിക്കുന്നുണ്ട്. ശേഷം […]
കേരളത്തിന്റെ ആദ്യ ആഡംബര കപ്പലായ നെഫര്‍റ്റിറ്റി ഒക്ടോബര്‍ അവസാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കും. ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍റെ ഈ സമുദ്രയാനം കടലിലിറങ്ങുന്നതോടെ സംസ്ഥാനത്തിന്‍റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കപ്പെടുകയാണ്. കൊച്ചിയില്‍ അവസാനിച്ച കേരള ട്രാവല്‍ മാര്‍ട്ടിലെ പ്രതിനിധികള്‍ക്കായി പ്രദര്‍ശിപ്പിച്ച് അവരുടെ മനം കവര്‍ന്ന ആഡംബര കപ്പല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് […]
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചു ശിവസേന പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താലാണ് ഒഴിവാക്കിയത്. സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയുടെ സൂചനയായി യെല്ലോ അലർട്ട് ഉള്ളതിനാലാണ് ഹർത്താൽ പിൻവലിച്ചത്.
ചേക്കുട്ടിയെ നെഞ്ചോടു ചേര്‍ത്ത് ടൂറിസം സംരംഭകര്‍. കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ ചേക്കുട്ടിപ്പാവയ്ക്ക് പ്രിയം ഏറുകയാണ്. പ്രളയം അതിജീവിച്ച നന്മയുടെ ഇഴയടുപ്പമാണ് ചേക്കുട്ടി പാവകള്‍. കേരള ട്രാവല്‍ മാര്‍ട്ട് വേദിയിലേക്ക് കടക്കുമ്പോള്‍ തന്നെ ചേക്കുട്ടിപ്പാവകളെ കാണാം. ചേക്കുട്ടി- ചേറിനെ അതിജീവിച്ച കുട്ടി ബാര്‍ബിയും മറ്റനവധി പാവകളും നിറഞ്ഞ ലോകത്തേക്ക് കേരളം പ്രളയാനന്തരം നല്‍കിയ കുഞ്ഞു തുണിപ്പാവകളാണ് ചേക്കുട്ടി. എറണാകുളത്തെ ചേന്ദമംഗലം എന്ന ഗ്രാമം കൈത്തറി നെയ്ത്തിനു പേരുകേട്ട ഇടമാണ്. ഓണക്കാലത്തേക്ക് ചേന്ദമംഗലം തുന്നിക്കൂട്ടിയത് ലക്ഷങ്ങളുടെ വസ്ത്രങ്ങള്‍. […]
പുസ്തക പ്രേമികളുടെ പറുദീസയാണ് ലിയുവാണ്‍ ലൈബ്രറി. ദിവസങ്ങള്‍ കഴിയും തോറും നൂറ്കണക്കിന് പുസ്തകപ്രേമികളാണ് ഇവിടേക്ക് എത്തുന്നത്. ബെയിജിങ്ങില്‍ ചെസ്‌നട്ട്, വാല്‍നട്ട്, പീച്ച് മരങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു താഴ്‌വാരത്തിലാണ് ഈ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ഈ മരങ്ങളുടെയൊക്കെ തന്നെ ചില്ലകള്‍ കൊണ്ട് തന്നെയാണ് ലൈബ്രറി അലങ്കിരിച്ചിരിക്കുന്നത്. 2012ലാണ് ലൈബ്രറി പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതല്‍ ഓരോ ആഴ്ചാവസാനവും നൂറുകണക്കിനു പേരെത്തുന്നു. മിക്കവരും എത്തുന്നത് ലൈബ്രറിയുടെ ഡിസൈനില്‍ ആകൃഷ്ടരായാണ്. 40 പേര്‍ക്കാണ് ഒരേ സമയം അകത്ത് നില്‍ക്കാനാവുക. വരിനിന്ന് വേണം […]
ഇന്ത്യയുടെ ആത്മാവിനെ തേടി ഇംഗ്ലണ്ടില്‍ നിന്നെത്തിയ എമ്മ പ്ലെയ്‌സനും സംഘവും സംസ്ഥാനത്തിന് കൈത്താങ്ങായി മാറി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സംഘം കാണുന്നത് പ്രളയം കവര്‍ന്ന നാടിന്റെ തിരിച്ചുവരവിനെയാണ്. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ മലയാളികള്‍ക്ക് നല്‍കണം. അതിനായി ഓട്ടോയില്‍ കയറുന്ന ഭഷ്യസാധനങ്ങള്‍ വാങ്ങി വിവിധ ഇടങ്ങില്‍ സൗജന്യമായി വിതരണം ആരംഭിച്ചു. ഇംഗ്ലണ്ടില്‍ നിന്നെത്തിയ എമ്മ പ്ലെയ്‌സന്‍, മാതറിക് ജോണ്‍ എന്നിവരടങ്ങുന്ന നാല് സുഹൃത്തുക്കളാണ് ഇന്ത്യയിലെത്തിയത് ഓട്ടോ വാടകയ്ക്ക് എടുത്താണ് ഇവര്‍ […]
കേരളത്തില്‍ പ്രളയാനന്തര വിനോദസഞ്ചാരമേഖലയിലെ ഉണര്‍വ്വ് അത്ഭുതകരമാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിലെ പവിലിയനുകളും സ്റ്റാളുകളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക, സാഗരാ കണ്‍വെന്‍ഷന്‍ സെന്‍റററുകളാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളുമടങ്ങുന്ന കെടിഎമ്മിന്‍റെ പത്താംപതിപ്പിന് വേദിയായിരിക്കുന്നത്. വിവിധ പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച സംസ്ഥാന വിനോദസഞ്ചാരമേഖലയുടെ കരുത്ത് എവിടെയും ദൃഷ്ടാന്തമായി മാറിയിരിക്കുകയാണ്. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയെയാണ് ഇപ്പോള്‍ അതിജീവിച്ചിരിക്കുന്നത്. പ്രളയാനന്തരവും വിനോദസഞ്ചാരം പ്രൗഡി വീണ്ടെടുത്തു […]















