സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമടക്കം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പദ്ധതിയുമായി സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ മിതമായ നിരക്കില്‍ പദ്ധതിയില്‍ അംഗത്വം നേടി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹില്‍ സ്റ്റേഷനുകളും ബിച്ച് റിസോര്‍ട്ടുകളുമടക്കം കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളിലും സൗജന്യ നിരക്കില്‍ മേല്‍ത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കും. വര്‍ഷത്തിലൊരിക്കല്‍ ഏഴ് രാത്രി സൗജന്യ താമസത്തിനും അവസരം ലഭിക്കും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 1 വ്യാഴാഴ്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ധനമന്ത്രി ടി.എം. […]
Category Archives: Top Stories Malayalam
ദിനം പ്രതി ബൈക്ക് റൈഡിലൂടെ സ്വപ്‌ന യാത്രകള്‍ നടത്തുന്ന ചെറുപ്പക്കാര്‍ കൂടി വരുകയാണ് നമ്മുടെ ഇടങ്ങളില്‍. ഒട്ടുമിക്ക റൈഡര്‍ ബൈക്കുകളിലും നാം കാണാറുള്ള സാധാരണ വസ്തുവാണ് ടിബറ്റന്‍ ടാഗ്. എന്താണീ ടിബറ്റന്‍ ടാഗ്? ഈ ടാഗിന് എന്താണിത്ര പ്രത്യേകത? യഥാര്‍ത്ഥത്തില്‍ യാത്ര പോകുമ്പോള്‍ ഒരു സ്‌റ്റൈലിന് കെട്ടുന്ന ഒന്നല്ല ഇത്. ഒരു പ്രാര്‍ത്ഥനാ ടാഗ് ആണിത്. ‘ഓം മണി പദ്‌മേ ഹും’ എന്നതാണ് ആ മന്ത്രം. ഇതൊരു ടിബറ്റന്‍ മന്ത്രമാണ്. ബുദ്ധമതസ്തര്‍ക്കിടയിലെ ഏറ്റവും പരിപാവനമായ മന്ത്രമായാണിത് കണക്കാക്കപ്പെടുന്നത്. […]
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന് ഇന്ന് കൊച്ചി കപ്പല്‍ശാലയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും ചേര്‍ന്ന് തറക്കല്ലിടും. ഇതോടെ കൊച്ചി കപ്പല്‍ശാലയില്‍ സാങ്കേതിക തികവാര്‍ന്ന പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള വലിയ കപ്പലുകള്‍ നിര്‍മ്മിക്കാനാകും. കപ്പല്‍ നിര്‍മ്മാണവും അറ്റകുറ്റപണിയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാകും ഡ്രൈഡോക്കിന്റെ നിര്‍മാണം. സാഗര്‍മാലയ്ക്ക് കീഴിലുള്ള മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണിത്. 1799 കോടി രൂപ ചെലവിലാണ് ഡ്രൈ ഡോക്ക് നിര്‍മ്മിക്കുന്നത്. പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചി കപ്പല്‍ശാലയില്‍ എല്‍എന്‍ജി […]
പ്രളയത്തില്‍ പ്രതിസന്ധിയിലായ മൂന്നാറിന്‍റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിക്കാന്‍ ടൂറിസം സംരംഭകര്‍. മൂന്നാറിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയിലെ ജീവനക്കാരെ സോഷ്യല്‍ മീഡിയയില്‍ അണിനിരത്തിയാകും പ്രചരണം. എല്ലാ ജീവനക്കാര്‍ക്കും ഫേസ്ബുക്ക്, ട്വിറ്റര്‍,ഇന്‍സ്റ്റാ ഗ്രാം തുടങ്ങിയ നവമാധ്യമങ്ങളില്‍ അക്കൌണ്ട് നിര്‍ബന്ധമാക്കും. ആദ്യ പടിയായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ശില്‍പ്പശാല നടത്തി. മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ്(എംഡിഎം) വാര്‍ഷിക ജനറല്‍ ബോഡി തീരുമാനപ്രകാരമാണ് സോഷ്യല്‍ മീഡിയ പ്രചരണം ശക്തമാക്കുന്നത്. ലീഫ് മൂന്നാറില്‍ ചേര്‍ന്ന ജനറല്‍ ബോഡി എംഡിഎമ്മിന് പുതിയ […]
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേപ്പാതയുള്ള രാജ്യം എന്ന പേരിനുടമയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ചൈനീസ് അതിര്‍ത്തിക്കു സമീപത്ത് കൂടെ കടന്നുപോകുന്ന ബിലാസ്പൂര്‍ – മണാലി – ലേ റെയില്‍വേ ലൈനിന്റെ ലൊക്കേഷന്‍ സര്‍വ്വേ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുന്നു. നിലവില്‍ ചൈനയുടെ ഷിന്‍ങായ് -തിബറ്റ് തീവണ്ടിപ്പാതയാണ് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ബിലാസ്പൂര്‍- മണാലി – ലേ പാത തുറക്കുന്നതോടെ ഈ ഖ്യാതി ഇന്ത്യക്ക് സ്വന്തമകും ബിലാസ്പൂരില്‍ നിന്നും പാത തുടങ്ങുമ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 500 മീറ്ററാണ് […]
എല്ലാ ദമ്പതികളും അവരുടെ വിവാഹം വ്യത്യസ്തവും മനോഹരവുമാക്കാനാണ് ശ്രമിക്കുന്നത്. മറ്റൊരാളും ചെയ്യാത്ത പരീക്ഷണങ്ങള്‍ വിവാഹത്തില്‍ പരീക്ഷിക്കുന്നവരുമുണ്ട്. കല്യാണത്തിന് ഏറ്റവും കൂടുതല്‍ കാശ് ചിലവാക്കുന്നവരാണ് ഇന്ത്യക്കാര്‍. നിങ്ങളുടെ പരിസരത്തുള്ള സ്ഥലങ്ങള്‍ അല്ലാതെ വ്യത്യസ്തമായ സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ കല്യാണം നടത്താനും മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാനുമായി ഈ ലോകത്ത് കുറെ സ്ഥലങ്ങള്‍ ഉണ്ട്. അങ്ങനെ ചില സ്ഥലങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇംഗ്ലണ്ട് രാജകീയമായോ അല്ലെങ്കില്‍ സാധാരണ രീതിയിലോ കല്യാണം കഴിക്കാന്‍ പറ്റിയ സ്ഥലമാണ് ഇംഗ്ലണ്ട്. ഒരു ഫെയറിടെയില്‍ കല്യാണം […]
ജപ്പാനിലെ ക്യോട്ടോയിലെ പ്രാദേശിക ജീവിതത്തെ കൂടുതല്‍ അടുത്തറിയാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് കൈവരുന്നത്. എന്‍സോ അങ്ങോ എന്ന ‘ചിതറിയ’ ഹോട്ടലിലെ ജീവിതം സഞ്ചാരികള്‍ക്ക് ഒരു അനുഭവം തന്നെയായിരിക്കും. ഉദ്ദാഹരണത്തിന് എന്‍സോ അങ്ങോയില്‍ ഒരു ഡ്രിങ്ക് കഴിക്കണമെങ്കില്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും. കാരണം, ഹോട്ടലിലെ ബെഡ്റൂമില്‍ നിന്നും പത്തു മിനിറ്റ് നടക്കേണ്ടി വരും ബാറില്‍ എത്തണമെങ്കില്‍. പ്രാതല്‍ കഴിക്കാന്‍ അഞ്ചു മിനിറ്റ് നടന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പോകണം. ക്യോട്ടോയിലെ അഞ്ചു പ്രധാന സ്ഥലങ്ങളിലാണ് എന്‍സോ അങ്ങോ ‘ചിതറിയ’ ഹോട്ടല്‍ സ്ഥിതി […]
സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരം കൂടിയ ലോകത്തെ ആദ്യത്തെ കേബിള്‍ കാര്‍ റൂഫ് ടെറസ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. കടല്‍ നിരപ്പില്‍ നിന്നും 3500 മീറ്റര്‍ മുകളിലാണ് ഈ കേബിള്‍ കാര്‍. ഇനി വിനോദസഞ്ചാരികള്‍ക്ക് ഗ്രാന്‍ഡെ മോട്ടേ കേബിള്‍ കാറിന്റെ മുകളില്‍ ഇരുന്ന് സഞ്ചരിക്കുകയും, ആല്‍പ്‌സിന്റെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കുകയും ചെയ്യാം. കേബിള്‍ കാറില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഒരു പടി ആളുകളെ മുകളിലേക്ക് എത്തിക്കുന്നു. സുരക്ഷക്കായി ഗ്ലാസ്സ് കൊണ്ട് ഒരു മതില്‍ കെട്ടിയിട്ടുണ്ട്. മുകളില്‍ […]
വിവാഹം കഴിഞ്ഞാല്‍ എല്ലാവരുടെയും ചോദ്യം ഹണിമൂണ്‍ ട്രിപ്പ് എവിടേക്കായിരിക്കുമെന്നാണ്. മിക്കവരുടെയും മനസ്സിലുള്ള ആഗ്രഹമാണ് പങ്കാളിയുമൊത്ത് ഇഷ്ടയിടത്തേക്കുള്ള യാത്ര. നവദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരവും സന്തോഷകരവുമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് ഹണിമൂണ്‍ യാത്രകള്‍. വിവാഹത്തിനു മുന്നേ തന്നെ ഇഷ്ടപ്പെട്ടയിടങ്ങള്‍ പരസ്പരം അറിഞ്ഞ് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുമുണ്ട്. ചിലയിടത്തേക്കുള്ള യാത്രയ്ക്കായി വഹിക്കേണ്ടിവരുന്ന ഭീമമായ തുക ഓര്‍ക്കുമ്പോള്‍ മിക്കവരും ആ യാത്രയില്‍ നിന്നും പിന്നോട്ടു വലിയും. വിദേശ രാജ്യങ്ങളിലേക്ക് ഹണിമൂണ്‍ യാത്ര നടത്തുക എല്ലാവരുടെയും സ്വപ്നമാണ്. യാത്രക്കായി പോക്കറ്റിന്റെ കനം പോരാതെ വരും എന്നാതാണ് […]
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണപ്രവർത്തനത്തെ തുടർന്ന് നെടുമ്പാശേരിയിലേക്ക് മാറ്റിയ ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിച്ചു. 2019 ൽ ഹജ്ജ് കർമ്മങ്ങൾക്ക് പോകുന്ന തീർത്ഥാടകർക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാർകേഷൻ പോയിന്റായി ഉപയോഗിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിച്ചു. ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണന്താനം രേഖകൾ സഹിതം നൽകിയ കത്തിനെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തിൽ […]
നാളെ തുലാം പത്ത് ഉത്തരമലബാറില്‍ തെയ്യങ്ങള്‍ ഇറങ്ങും കാലം. തുലാ പത്തിന് ആരംഭിക്കുന്ന കളിയാട്ടക്കാലം ഇടപ്പാതിയില്‍ കലാശ പെരുങ്കളിയാട്ടത്തോടെ അവസാനിക്കും. ചമയത്തിരക്കിലാണ് ഇപ്പോള്‍ കണ്ണൂരിലെ തെയ്യം കലാകാരന്‍മാര്‍. നേരം ഇരുട്ടി വെളുത്താല്‍ ഉത്തരമലബാറില്‍ ഇനി തെയ്യക്കാലമാണ്. കഷ്ടപ്പാടുകള്‍ക്ക് അറുതി തേടിക്കരയുന്ന ഗ്രാമങ്ങളിലേക്ക് തെയ്യങ്ങളെത്തും. ആചാരവും അനുഷ്ഠാനവും വിശ്വാസവും ഇഴചേരുന്ന നിറപ്പെരുമ നാടിറങ്ങും. കേടുപാടുകള്‍ തീര്‍ത്ത് തെയ്യത്തിനായുള്ള അണിയലങ്ങള്‍ മോടിപിടിപ്പിക്കുകയാണ് കോലത്ത് നാട്. തെയ്യത്തിന്റെ മുടിക്കായി മുരുക്ക് മരം മുറിക്കുന്നത് പക്കം നോക്കി. അങ്ങനെയെങ്കില്‍ പെട്ടന്ന് കേടുവരില്ല. പിന്നീട് […]
മാന്നാറിന്റെ വെങ്കല പെരുമഉയര്‍ത്തി തൊഴിലാളികളുടെ കരവിരുതില്‍ നിര്‍മിച്ച 1300 കിലോ തൂക്കമുള്ള വാര്‍പ്പ് കുരട്ടിക്കാട് ആലയ്ക്കല്‍ രാജന്റ ആലയില്‍ നിര്‍മാണം പൂര്‍ത്തിയായി. തൃപ്പൂണിത്തുറയിലെ പാചകക്കാരനായ സ്വകാര്യ വ്യക്തിയ്ക്കാണ് ഭീമാകാരമായ വാര്‍പ്പ് നിര്‍മിച്ച് നല്‍കുന്നത്. ഒന്നേകാല്‍ ടണ്‍ ഭാരമുള്ളതും ആറര അടി വീതിയും, രണ്ടടി വ്യാസവും ഉള്ള വാര്‍പ്പാണ് ആലയില്‍ നിര്‍മിച്ചത്. മൂന്നുമാസത്തോളം വേണ്ടി വന്നു ഈ വാര്‍പ്പ് നിര്‍മാണത്തിന്. നിര്‍മാണത്തിന് മുന്നോടിയായി മോര്‍ഡിങ് നടത്തിവച്ചിരുന്നെങ്കിലും പ്രളയത്തില്‍ അത് തകര്‍ന്നുപോയി. തൊഴിലാളികളുടെ അശ്രാന്തമായ പരിശ്രമത്തിലൂടെ മോര്‍ഡിങ് രുപപ്പെടുത്തിയുള്ള ബെയ്സില്‍ […]
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ നടക്കും. ഡി. സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കോഴിക്കോട് കടപ്പുറത്ത് വെച്ച് […]
ഉയരങ്ങള്‍ എന്നും എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ സാറ സഫാരി എന്ന യുവതിയക്ക് ഉയരങ്ങള്‍ വെറും സ്വപ്‌നം മാത്രമല്ല. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ട് സാറ കീഴടക്കിയത് എവറസ്റ്റിന്റെ പകുതിയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പിക്കുനായി പ്രവര്‍ത്തിക്കുന്ന എംപവര്‍ നേപ്പാളി ഗേള്‍സ് ഫൗണ്ടേഷന്‍ എന്ന നോണ്‍പ്രോഫിറ്റ് സംഘടനയ്ക്ക് വേണ്ടിയാണ് സാറ മലകയറ്റിത്തിലൂടെ ഇപ്പോള്‍ പണം സ്വരൂപിക്കുന്നത്. ഒരു അടി കയറുമ്പോള്‍ ഒരു ഡോളര്‍ എന്ന നിലയിലാണ് അവര്‍ പണം സമ്പാദിക്കുന്നത്. ‘എല്ലാ മേഖലകളിലും സത്രീകള്‍ക്ക് സമത്വം ഉറപ്പാക്കുക, തുല്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നീ […]
ലോകത്തിലെ ഏറ്റവും വലിയ ഗുഹകളിലൊന്ന് ചൈനയില്‍ കണ്ടെത്തി. ചൈനയുടെയും ബ്രിട്ടന്റെയും പര്യവേഷക സംഘമാണ് ഫെങ്കാസണ്‍ ജില്ലയില്‍ 6.7 മില്യണ്‍ ക്യുബിക് മീറ്റര്‍ വലിപ്പമുള്ള ഗുഹ കണ്ടെത്തിയത്. 200 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള ഗുഹക്ക് 118 അടി ആഴമുണ്ട്. പാറക്കൂട്ടങ്ങളും കല്ലുകളുമെല്ലാം നിറഞ്ഞ ഈ ഗുഹ ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ഗുഹകളിലൊന്നാണെന്നാണ് പര്യവേഷകസംഘത്തിന്റെ വിലയിരുത്തല്‍. ഉള്ളിലേക്ക് കടക്കുംതോറും ആകാംഷയുണര്‍ത്തുന്ന കാഴ്ചകളാണ് ഗുഹക്കുള്ളില്‍. വെള്ളാരം കല്ലുകളും പവിഴപ്പുറ്റുകളും തീര്‍ക്കുന്ന വിസ്മയക്കാഴ്ചക്കൊപ്പം പാറക്കഷ്ണങ്ങളും വര്‍ണക്കല്ലുകളും നിറഞ്ഞ ഇടനാഴിയുണ്ട് […]














