പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമായ പുനലൂര്‍ തൂക്കുപാലം സൗന്ദര്യവത് കരിക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പാലത്തില്‍ അലങ്കാരവിളക്കുകള്‍ സ്ഥാപിക്കുന്ന ജോലി തുടങ്ങി. ഇനി പാലത്തിലെ രാത്രികാഴ്ച കൂടുതല്‍ ആകര്‍ഷകമാകും. പുരാവസ്തുവകുപ്പില്‍നിന്ന് അനുവദിച്ച 18.80 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തില്‍ അറ്റകുറ്റപ്പണികളും സൗന്ദര്യവത്കരണ പ്രവൃത്തികളും നടക്കുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി പാലത്തിന്റെ ഇരുവശത്തെയും ഗര്‍ഡറുകളില്‍ ഇരുമ്പുവല സ്ഥാപിക്കല്‍, ചായംപൂശല്‍, പ്രവേശനകവാടത്തില്‍ തറയോട് പാകല്‍, ബഞ്ചുകള്‍ സ്ഥാപിക്കല്‍, പൊട്ടിയ നടപ്പലകകള്‍ മാറ്റല്‍ തുടങ്ങിയവയാണ് നവീകരണ ജോലികളില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ വശങ്ങളില്‍ ഇരുമ്പുവല സ്ഥാപിക്കുന്ന […]
Category Archives: Top Stories Malayalam
ഐ.എഫ്.എഫ്.കെ.യുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാനായി വിഖ്യാത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി എത്തും. മജീദിയുടെ മുഹമ്മദ് : ദ് മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കും. 2015 ല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലമാണ് ആവിഷ്‌കരിക്കുന്നത്. ഇറാനിയന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്. തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകനായ അഡോല്‍ഫോ അലിക്‌സ് […]
ഭക്ഷണ വിതരണ ദാതാക്കളായ ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ടിനെ തെരഞ്ഞെടുത്തു. യൂബര്‍ ഈറ്റ്സ് ബ്രാന്‍ഡ് അംബാസിഡറെ നിയമിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.ആലിയ പോലുള്ളൊരു വ്യക്തിയെ കമ്പനിയുടെ ബോര്‍ഡിലേക്ക് വരുന്നത് ഏറെ സന്തോഷുമുള്ള കാര്യമാണെന്നാണ് ഊബര്‍ ഈറ്റ്സ് ഇന്ത്യ ആന്‍ഡ് ദക്ഷിണ ഏഷ്യന്‍ തലവന്‍ ഭാവിക് റാത്തോഡ് പറഞ്ഞത്. ‘ആലിയ ഇന്ത്യയിലെ ദശലക്ഷം ആളുകളുടെ പ്രചോദനമാണ്. യുവാക്കള്‍ ആലിയയുടെ ഊര്‍ജ്ജസ്വലതലും വ്യക്തിത്വവും പിന്‍തുടാന്‍ ശ്രമിക്കുകയാണ്. ആലിയയുടെ ചുറുചുറുക്കും തനത് ശൈലിയുമാണ് ഒരു […]
ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ വിറ്റുപോയത് 17.74 ലക്ഷം രൂപയ്ക്ക്. ഹുസൈന്‍ ഉപയോഗിച്ചിരുന്ന 1937 മോഡല്‍ മോറിസ് 8 വിന്‍റേജ് ബ്രിട്ടീഷ് കാര്‍ ഓണ്‍ലൈന്‍ ലേലത്തിലാണ് വിറ്റത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസുകാരനാണ് മോറിസ് 8 സ്വന്തമാക്കിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തുന്ന ആസ്റ്റാഗുരു എന്ന കമ്പനിയായിരുന്നു ഓണ്‍ലൈന്‍ ലേലത്തിന്‍റെ സംഘാടകര്‍. 8-12 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഏകദേശ മൂല്യം കണക്കാക്കിയിരുന്നത്. 1991 മുതലാണ് മോറിസ് 8 എംഎഫ് ഹുസൈന്‍റെ കുടുംബത്തിന്‍റെ […]
രാജ്യത്തെ ആദ്യ മഹിളാമാള്‍ കോഴിക്കോട്ട് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റാണ് വ്യവസായ രംഗത്തെ പുത്തന്‍ചുവടുവെപ്പിന് പിന്നില്‍.തികച്ചും സ്ത്രീസൗഹൃദമായാണ് മാള്‍ പ്രവര്‍ത്തിക്കുക. പെണ്‍കരുത്തിന്റെ കയ്യൊപ്പ് എന്ന മുദ്രാവാക്യവുമായാണ് മഹിളാമാള്‍ കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഭരണനിര്‍വ്വഹണം മുതല്‍ സുരക്ഷാചുമതല വരെ വനിതകളുടെ മേല്‍നോട്ടത്തില്‍.103 സംരഭ ഗ്രൂപ്പുകളാണ് മാളിലുള്ളത്.ഇതില്‍ 70 സംരഭങ്ങള്‍ കുടുംബശ്രീയുടേതും ബാക്കിയുള്ളവ സ്വകാര്യ വനിതാ സംരഭകരുടേതുമാണ്. വനിതാ വികസന കോര്‍പറേഷന്‍ ഹെല്‍പ് ഡെസ്‌ക്, വനിതാ കോഓപറേഷന്‍ ബാങ്ക്, കുടുംബ കൗണ്‍സലിങ് […]
ദീര്‍ഘ കാലത്തിനുശേഷം ബേപ്പൂര്‍-ലക്ഷദ്വീപ് യാത്രയ്ക്ക് വീണ്ടും അതിവേഗ യാത്രക്കപ്പലുകളെത്തി. വലിയപാനി എന്ന യാത്രക്കപ്പലാണ് ദ്വീപിലേക്കുള്ള യാത്രക്കാരെ കയറ്റാനായി ബേപ്പൂര്‍ തുറമുഖത്തെത്തി. ബേപ്പൂരില്‍നിന്ന് സ്ഥിരമായി ദ്വീപിലേക്ക് സര്‍വീസ് നടത്തിവരുന്ന ‘എം.വി. മിനിക്കോയ്’ എന്ന യാത്രക്കപ്പലിന് പുറമേയാണത്. ബേപ്പൂരില്‍നിന്ന് ഏറ്റവും അടുത്ത ദ്വീപായ ആന്ത്രോത്തിലേക്ക് ഇതില്‍ ഏഴു മണിക്കൂര്‍ക്കൊണ്ടെത്തും. കഴിഞ്ഞദിവസം ‘വലിയപാനിയിലും’ ‘മിനിക്കോയിലും’ മുന്നൂറില്‍പ്പരം യാത്രക്കാരുമായാണ് ബേപ്പൂര്‍ തുറമുഖം വിട്ടത്. ആന്ത്രോത്ത്, കില്‍ത്താന്‍, ചെത്ത്പത്ത്, ബിത്ര എന്നീ ദ്വീപിലേക്കുള്ള യാത്രക്കാരാണ് ഈ രണ്ട് കപ്പലുകളിലും കയറിയത്. ‘ കൊച്ചിയെ അപേക്ഷിച്ച് […]
മലയാളികള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. ഇതിന്റെ ഭാഗമായി ഇസ്രായേല്‍ വിമാന കമ്പനി അര്‍ക്യ കേരളത്തിലേക്ക് പുതിയ രണ്ട് ഡയറക്റ്റ് ഫ്ലൈറ്റുകളുടെ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ലോകത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഇസ്രായേല്‍. ചരിത്രപരമായും മതപരമായും ഒരുപാട് പ്രാധാന്യമുള്ള സ്ഥലമാണ് ഇസ്രായേല്‍. ഇസ്രായേലില്‍ വരുന്ന ഇന്ത്യന്‍ സഞ്ചാരികളില്‍ 20 ശതമാനം ആളുകളും കേരളത്തില്‍ നിന്നുമാണ്. 39,500 ഇന്ത്യക്കാരാണ് 2015-ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചത്. […]
സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിക്കുന്നതിനായി വനംവകുപ്പ് നവംബർ 22 ന് നടത്താനിരുന്ന സെൻസസ് 29- ലേക്ക് മാറ്റി. തൃക്കാർത്തിക മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളത്ത് ഉള്ളതിനാൽ നാട്ടാനകളുടെ കണക്കെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റണമെന്ന ആന ഉടമസ്ഥ സംഘത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് സെൻസസ് നവംബർ 29 ലേക്ക്മാറ്റിയതെന്ന് ചീഫ് വൈൽഡ് വാർഡൻ അറിയിച്ചു.
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും വയനാട് ഡി റ്റി പി സിയും സംയുക്തമായി സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇന്റര്‍നാഷണല്‍ മൗണ്ടന്‍ സൈക്ലിംഗ് ഇവന്റ് (MTB Kerala2018) ഡിസംബര്‍ 8ന് വയനാട് മാനന്തവാടി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ നടക്കും. ലോക അഡ്വഞ്ചര്‍ ടൂറിസം മേഖലയ്ക്ക് കേരളത്തിന്റെ ശ്രദ്ധേയമായ പങ്കാളിത്തമാണ് മൗണ്ടന്‍ സൈക്ലിംഗ്. ഇന്ത്യയ്ക്കു പുറമേ പത്തോളം വിദേശ രാജ്യങ്ങളിലെ സാഹസിക സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ഇന്റര്‍നാഷണല്‍ […]
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ രാജ്യത്തെ ആദ്യ ‘ആന ആശുപത്രി’ ആഗ്രക്ക് സമീപം മഥുര, ഫറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈല്‍ഡ് ലൈഫ് എസ്ഒഎസ്, എന്‍ജിഒ-യും വനംവകുപ്പുമാണ് ആശുപത്രിക്ക് പിന്നില്‍. 12,000 ചതുരശ്രയടി സ്ഥലത്തുള്ള ആശുപത്രിയില്‍ പരിചരണത്തിനായി 4 ഡോക്ടര്‍മാര്‍, ഡിജിറ്റല്‍ എക്സ് റേ, ലേസര്‍ ചികിത്സ, ഡന്റല്‍ എക്സ് റേ, അള്‍ട്രാ സോണാഗ്രഫി, ഹൈഡ്രോതെറാപ്പി തുടങ്ങി നൂതനമായ പല ചികിത്സ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനകളെ നിരീക്ഷിക്കാന്‍ സിസിടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലായിരുന്നു ആദ്യം ആന ആശുപത്രിക്കായി […]
തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പട്ടികയില്‍ നിരവധി സ്ഥലങ്ങള്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് അന്നും ഇന്നും പ്രിയം ഒറ്റയിടമാണ്. കേരളത്തിന്റെ തെക്കേ അറ്റത്തോട് ചേര്‍ന്ന് കടലിലോട്ടിറങ്ങി മൂന്നു സമുദ്രങ്ങളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കന്യാകുമാരിയെ കഴിഞ്ഞേയുള്ളൂ മലയാളികള്‍ക്ക് തമിഴ്‌നാട്ടിലെ മറ്റേത് സ്ഥലവും. തിരുവുള്ളവര്‍ പ്രതിമയും കന്യാകുമാരി ക്ഷേത്രവും വിവേകാനന്ദപ്പാറയും ഒക്കെയായി ഇവിടുത്തെ കാഴ്ചകള്‍ അനവധിയുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി വ്യത്യസ്തമായ കാഴ്ചകള്‍ തേടുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ഇടം ഇവിടുത്തെ ബീച്ചുകളാണ്. ചുറ്റോടുചുറ്റും ബീച്ചുകള്‍ […]
ഇന്ത്യയില്‍ നിന്നു വരും വര്‍ഷം ഒരു ലക്ഷത്തിലധികം വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നതായി ഇസ്രായേലി വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഇന്ത്യാ ഫിലിപ്പൈന്‍സ് മേഖലകളുടെ ഡയറക്ടര്‍ ഹസാന്‍ മധാ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇസ്രായേലിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 48800 ഇന്ത്യക്കാര്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചു. ഇതില്‍ 20 ശതമാനം കേരളത്തില്‍ നിന്നുള്ള യാത്രക്കാരാണെന്നാണ് കണക്കാക്കുന്നത്. വരും വര്‍ഷം തീര്‍ഥാടകരായ സന്ദര്‍ശകര്‍ക്കു പുറമേ വിനോദയാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സിനിമാ […]
തിരക്ക് പിടിച്ച ജീവിതത്തില്‍ പ്രകൃതിയുടെ മനോഹാരിത ആസ്വാദിച്ച് ഒരു ദിവസം ചിലവഴിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. കാഴ്ചകള്‍ക്കൊപ്പം രുചിയൂറുന്ന മീന്‍ കൂട്ടിയുള്ള ഊണ് കൂടി കിട്ടിയാലോ സംഗതി ഉഷാറായി. കുറഞ്ഞ ചിവലില്‍ ഇവയൊക്കെ ആസ്വദിക്കണമെങ്കില്‍ ഫാം ടൂറിസം രംഗത്ത് വ്യത്യസ്ത മാതൃകയായ വൈക്കം തേട്ടകത്തെ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം സെന്ററിലേക്ക് വരാം. മൂവാറ്റുപുഴയുടെ കൈവഴിയായി ഒഴുകുന്ന കാരിയാര്‍ തീരത്ത് നിലകൊള്ളുന്ന സുന്ദരഭൂമിയിലേക്ക് വിദേശീയരും സ്വദശീയരുമടക്കം നിരവധിപേരാണ് എത്തുന്നത്. മുളയുടെ അലങ്കാര ഭംഗിയില്‍ പണിതുയര്‍ത്തിയ ഫിഷ് വേള്‍ഡ് അക്വാ […]
വൃത്തിയും വെടിപ്പുമുള്ള ഒരു ശുചിമുറി കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ കോഴിക്കോട്ടെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. വിരല്‍ത്തുമ്പിനറ്റത്ത് ഇതിനുള്ള ‘ക്ലൂ’ ഉണ്ട്. ജില്ലയിലെ പൊതുശൗചാലയങ്ങളുടെ അഭാവം പരിഹരിക്കന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പുതിയ പദ്ധതിയാണ് ക്ലൂ. ഒരു രൂപ പോലും മുടക്കു മുതലില്ലാതെയാണ് ഈ പദ്ധതി യഥാര്‍ത്ഥ്യമാകുന്നത്. ജില്ലാ ഭരണകൂടവും കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോന്‍റ് അസോസിയേഷനും സംയുക്തമായാണ് സംരംഭം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം തൊഴില്‍ […]
ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ സേവനത്തില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാനാവും. പുതിയ അണ്‍ സെന്റ് ഫീച്ചര്‍ ഉള്‍പ്പെടുന്ന മെസഞ്ചര്‍ അപ്‌ഡേറ്റ് ഫെയ്‌സ്ബുക്ക് ലഭ്യമാക്കിത്തുടങ്ങി. വാട്‌സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമാനമാണ് ഇത്. ഫെയ്‌സ്ബുക്കില്‍ റിമൂവ് ഫോര്‍ എവരിവണ്‍ എന്നാണ് ഫീച്ചറിന്റെ ഔദ്യോഗികമായ പേര്. സന്ദേശം അയച്ച് പത്ത് മിനിറ്റിനുള്ളില്‍ മാത്രമേ അത് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ. നീക്കം ചെയ്ത് കഴിഞ്ഞാല്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള ഒരു ബബിള്‍ ചാറ്റ് വിന്‍ഡോയില്‍ പകരം പ്രത്യക്ഷപ്പെടും. പോളണ്ട്, ബൊളീവിയ, കൊളംബിയ, ലിത്വാനിയ […]















