Category Archives: Top Stories Malayalam

കോഫി ഹൗസിന് ഇതാ ഹാപ്പി 60

വെളുത്ത നിറത്തില്‍ ചുവന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൊണ്ട് ഇന്ത്യന്‍ കോഫി ഹൗസ് എന്നുള്ള എഴുത്ത് മലയാളികള്‍ക്ക് ആശ്വാസം മാത്രമല്ല വികാരം കൂടിയാണ്. ഒരു കാപ്പി കപ്പിന് ഇരുപുറം ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ ഈ ലോകത്ത്. അങ്ങനെ ഇരിക്കാനിടം സമ്മാനിച്ച ഇന്ത്യന്‍ കോഫി ഹൗസ് എന്ന ഇന്ത്യക്കാരുടെ കാപ്പി കടയ്ക്ക് 60 വയസ്സായി. 1958-ല്‍ തൃശൂരിലാണ് തൊഴിലാളി സഹകരണ സംഘത്തിന്റെ കേരളത്തിലെ ആദ്യ കോഫി ഹൗസ് പ്രവര്‍ത്തനം തുടങ്ങുന്നത്. ആദ്യകാലത്ത് കാപ്പി, ഓംലെറ്റ്, കട്ലറ്റ് എന്നിവ മാത്രമെ […]

നെല്ലിയാമ്പതി സുരക്ഷിതം; സഞ്ചാരികള്‍ക്ക് സ്വാഗതമരുളി മലനിരകള്‍

പ്രളയദുരിതസാഹചര്യങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് സഞ്ചാരികള്‍ക്ക് സ്വാഗതമരുളുകയാണിപ്പോള്‍ നെല്ലിയാമ്പതി മലനിരകള്‍. ക്രിസ്മസ്–പുതുവത്സര ആഘോഷമടുത്തതോടെ കോടമഞ്ഞിന്റെ തണുപ്പും ആഘോഷരാപ്പകലുകളുടെ പ്രസരിപ്പും നെല്ലിയാമ്പതിയെ സഞ്ചാരികളുടെ പറുദീസയാക്കും. എന്നാല്‍, ഇത്തവണത്തെ സീസണ്‍ മലയോര ജനതയ്ക്ക് പ്രളയം സമ്മാനിച്ച വേദനകളെ മറക്കാനുള്ള മരുന്നാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തേയിലത്തോട്ടങ്ങള്‍, നിബിഡവനങ്ങള്‍, ദൂരക്കാഴ്ചകള്‍ സമ്മാനിക്കുന്ന സീതാര്‍കുണ്ട് , കേശവന്‍പാറ, അയ്യപ്പന്‍ തിട്ട തുടങ്ങിയ വ്യൂ പോയിന്റുകളും ഗവണ്‍മെന്റ് ഓറഞ്ച് ഫാമുമെല്ലാം വിനോദസഞ്ചാരികളെക്കൊണ്ട് നിറയും. ഡിസംബര്‍ 24വരെ പ്രധാന റിസോര്‍ട്ടുകളിലെല്ലാം ബുക്കിങ് അവസാനിച്ചു. പകല്‍പോലും പരസ്പരം കാണാനാകാത്ത കോടമഞ്ഞാണ് […]

പാഞ്ചാലിമേട്ടില്‍ ഗൈഡഡ് ട്രക്കിങ്ങും ഓഫ് റോഡ് സവാരിയും

വിനോദ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്ന പാഞ്ചാലിമേട്ടില്‍ പുതുവത്സരത്തോടനുബന്ധിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു. നട്ടുച്ചയ്ക്കും കോടമഞ്ഞിന്റെ കുളിര് തൂവുന്ന പാഞ്ചാലിമേട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരകാഴ്ചയും ആസ്വദിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ടൂറിസംവകുപ്പ് ഒരുക്കുന്നത്. സഞ്ചാരികളെ വരവേല്‍ക്കാന്‍ മികച്ച പ്രവേശന കവാടം, നടപ്പാത, കല്‍മണ്ഡപങ്ങള്‍, വിശ്രമകേന്ദ്രം, റെയിന്‍ ഷെല്‍ട്ടര്‍, ഇരിപ്പിടങ്ങള്‍, കോഫി ഷോപ്പ്, ടോയ്ലറ്റ് സൗകര്യം, സോളാര്‍ വിളക്കുകള്‍ എന്നിവയെല്ലാം ക്രമീകരിച്ചിട്ടുണ്ട്. മലനെറുകയിലുള്ള പാഞ്ചാലിമേട്ടില്‍നിന്നാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും […]

ഹർത്താലിനെതിരെ ജനരോഷമിരമ്പി; കൊച്ചിയിൽ വായ് മൂടിക്കെട്ടി പ്രകടനം

അടിയ്ക്കടി നടകുന്ന ഹർത്താലുകൾക്കെതിരെ ജനരോഷമിരമ്പി. കടകമ്പോളങ്ങൾ പൊതുവേ അടഞ്ഞുകിടന്നെങ്കിലും ജനജീവിതത്തെ ഇന്നത്തെ ഹർത്താൽ കാര്യമായി ബാധിച്ചില്ല.ചിലേടത്ത് കടകൾ തുറന്നു. സ്വകാര്യബസുകളും കെ എസ് ആർ ടി സി യും നിരത്തിലിറങ്ങിയില്ലങ്കിലും റോഡുകളിൽ സ്വകാര്യ വാഹനങ്ങൾ ധാരാളമുണ്ടായിരുന്നു. ഹർത്താലുമായി ഇനി സഹകരിക്കില്ലന്ന് കോഴിക്കോട്ടെ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിനെതിരെ കൊച്ചിയിൽ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടന്നു. ടൂറിസം പ്രഫഷഷണൽസ് ക്ലബ്ബ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കുഞ്ഞ് ക്ലിന്റിന്റെ സ്മരണാര്‍ത്ഥം ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പെയ്റ്റിംഗ് കോമ്പറ്റീഷനുമായി കേരള ടൂറിസം

എഡ്മണ്ട് തോമസ് ക്ലിന്റിന്റെ സ്മരണാര്‍ത്ഥം കേരള ടൂറിസം ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പെയ്റ്റിംഗ് കോമ്പറ്റീഷന്‍ സംഘടിപ്പിക്കുന്നു. അടുത്ത തലമുറയിലെ കുട്ടികള്‍ക്കായുള്ള ഒരു വേദിയായിരിക്കും ഇത്. എഡ്മണ്ട് തോമസ് ക്ലിന്റ് കുട്ടിക്കാലത്തു തന്നെ വളരെയധികം ചിത്രങ്ങള്‍ വരച്ച് ലോകത്തെ അതിശയിപ്പിച്ച ഒരു കുട്ടിയായിരുന്നു. ക്ലിന്റ് ജീവിച്ചിരുന്ന ഏഴു വയസ്സിനുള്ളില്‍ തന്നെ 25,000 ത്തോളം ചിത്രങ്ങള്‍ വരച്ചിരുന്നു, ഇന്ത്യയില്‍ നിന്നും പുറത്ത് നിന്നുമുള്ള കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരമാണ് ഈ മത്സരത്തിലൂടെ ഒരുങ്ങുന്നത്. നിരവധി അപേക്ഷകളാണ് ലോകത്തിന്റെ നാനാഭാഗത്ത് […]

പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ സമയമെടുക്കും

സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും. പുതിയ നിരക്കിന് അനുസരിച്ച് മീറ്ററുകള്‍ മുദ്രണം ചെയ്തെങ്കില്‍ മാത്രമേ ഇത് നടപ്പിലാകൂ. എന്നാല്‍ ഇതിന് വേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. നിരക്ക് പുതുക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗികമായി ലീഗല്‍ മെട്രോളജി വകുപ്പിന് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിന് ശേഷം മാത്രമേ മീറ്റര്‍ മുദ്രണം ചെയ്യുകയുള്ളൂ. സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോകളുടെയും മീറ്ററുകള്‍ ഒറ്റയടിക്ക് പുതിയ നിരക്കിലേക്ക് മാറ്റാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ ഘട്ടം, ഘട്ടമായിട്ടായിരിക്കും ഇത് നടക്കുക. മൂന്ന് മാസം വീതമുള്ള […]

ഇനി ഇ-സ്‌കൂട്ടറുകള്‍ ഓടിക്കാനും ലൈസന്‍സ് വേണം

18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ഇനി ലൈസന്‍സ് വേണ്ടവരും. കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗതാഗതനിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  രണ്ടാഴ്ചയ്ക്കകം നിയമഭേദഗതി കൊണ്ടുവരാനാണ് നീക്കമെന്നാണ് സൂചന. എന്‍ജിന്‍ ശേഷി 50 സി.സി. വരെയുള്ള മോട്ടോര്‍വാഹനങ്ങള്‍ ഓടിക്കാന്‍ 16-18 വയസ്സിലുള്ളവര്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, അത്തരം ശേഷിയുള്ള വാഹനങ്ങള്‍ ഇപ്പോള്‍ വിപണിയിലില്ല. നിലവില്‍ പതിനെട്ടിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല. ഈ നില തുടരും. എന്നാല്‍  പതിനാറുമുതല്‍ പതിനെട്ടുവരെ […]

ജാവ ബൈക്കുകള്‍ ഈ ശനിയാഴ്ച മുതല്‍ നിരത്തുകളിലേക്കെത്തും

ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. ഈ ജാവ ബൈക്കുകള്‍ ഡിസംബര്‍ 15 മുതല്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാമെന്നതാണ് പുതിയ വാര്‍ത്ത. ആദ്യ ഡീലര്‍ഷിപ്പിന്‍റെ ഉദ്ഘാടനത്തിനൊപ്പം ടെസ്റ്റ് ഡ്രൈവും ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.   ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ […]

മുഖം മിനുക്കി കൊച്ചി വിമാനത്താവളം; നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 240 കോടി രൂപയ്ക്ക് 6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ടെര്‍മിനല്‍ നവീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 4000 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും 11 ഗേറ്റുകളും 7 എയ്‌റോ ബ്രിഡ്ജുകളുമാണ് ഒന്നാമത്തെ ടെര്‍മിനലിന്റെ പ്രത്യേകതകള്‍. കൂടാതെ കൂടുതല്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒന്നാം ടെര്‍മിനലിന് പുറമേ 30 മെഗാവള്‍ട്ടില്‍ നിന്നും 40 മെഗാവള്‍ട്ടിലേക്കായ് ഉയര്‍ത്തിയ സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. […]

അറിയാം കണ്ണൂര്‍ വിമാനത്താവളത്തിലെ ആഭ്യന്തര സര്‍വീസുകള്‍

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ വര്‍ഷങ്ങളായി കാത്തിരുന്ന സ്വപ്നം യാഥാര്‍ത്യമായതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും പ്രവാസികളും. നിരവധി രാജ്യന്തര-ആഭ്യന്തര സര്‍വ്വീസുകളാണ് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്കും ഷാര്‍ജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സര്‍വ്വീസുകളുള്ളത്. രാവിലെ എട്ടിന് കണ്ണൂരില്‍ നിന്നും രാത്രി 9.05ന് തിരികെയുമാണ് റിയാദ് സര്‍വ്വീസ്. ഷാര്‍ജയിലേക്ക് രാവിലെ ഒന്‍പതിനും തിരികെ വൈകിട്ട് 5.40നുമാണ് ഷാര്‍ജ സര്‍വ്വീസ്. രാവിലെ 5.45ന് കണ്ണൂരിലെത്തിയ ദോഹ വിമാനം തിരികെ രാത്രി 8.20ന് സര്‍വ്വീസ് നടത്തും. അബുദബിയിലേക്ക് ഇന്ന് സര്‍വ്വീസില്ല. […]

മരിച്ചവരുടെ നഗരം ദര്‍ഗാവ്‌

റഷ്യയിലെ വടക്കന്‍ ഓസ്ലെറ്റിയ എന്ന സ്ഥലത്താണ് ദര്‍ഗാവ് എന്ന ഗ്രാമം. അഞ്ച് മലകള്‍ക്കിടയിലാണ് ഭയപ്പെടുത്തുന്ന വിധം മനോഹരിയായ ഈ ഗ്രാമം. കാണാനൊക്കെ മനോഹരമാണെങ്കിലും ഒരല്‍പം ഭയത്തോടെയാണ് ഈ ഗ്രാമത്തെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. കാരണം ദര്‍ഗാവ് അറിയപ്പെടുന്നത് തന്നെ ‘മരിച്ചവരുടെ നഗരം’ എന്നാണ്.   400 വര്‍ഷം പഴക്കമുള്ളതാണ് ഗ്രാമം. കാഴ്ചയില്‍ വീടെന്ന് തോന്നിക്കുന്ന നൂറോളം കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പക്ഷെ, താമസക്കാര്‍ ആരുമില്ല. പകരം, ഒന്നിലധികം നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും മനുഷ്യരുടെ അസ്ഥികൂടമാണത്രേ ഉള്ളത്. ഗ്രാമത്തിലുണ്ടായിരുന്നവരുടെ […]

സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി നെഫര്‍റ്റിറ്റി

വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പലായ നെഫര്‍റ്റിറ്റി കൊച്ചിക്കായലില്‍. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ കടല്‍യാത്ര 16-ന് നടക്കും. കനറാ ബാങ്ക് ഗ്രൂപ്പ് ബുക്കിങ് നടത്തിക്കഴിഞ്ഞിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് 12 നോട്ടിക്കല്‍ ദൂരം അറബിക്കടലിലേക്കുള്ള അഞ്ച് മണിക്കൂര്‍ യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. 90 പേരടങ്ങുന്ന സംഘമാണ് നെഫര്‍യിലെ ആദ്യ യാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്. ബോള്‍ഗാട്ടിയില്‍ നിന്ന് ഉച്ചയ്ക്ക് 1.30-ന് യാത്ര ആരംഭിക്കും. ആദ്യ സര്‍വീസിന് മുന്‍പു തന്നെ ജനുവരി പകുതി വരെയുള്ള ബുക്കിങ്ങും […]

സൗദി വിമാനത്താവളങ്ങളിലും ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്

സൗദിയിലും വിമാന യാത്രക്കാരുടെ ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്. അപകട സാധ്യതകളുള്ള ലിഥിയം ബാറ്ററികള്‍ ലഗേജില്‍ സൂക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശം. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ തന്നെ ഈ നിയന്ത്രണം നിലവിലുണ്ട്. കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാത്താവളം അധികൃതര്‍ സൗദിയില്‍ സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ലഗേജില്‍ പവര്‍ ബാങ്ക് പാടില്ലെങ്കിലും ഹാന്റ് ബാഗില്‍ ഇവ കൊണ്ടുപോകുന്നതിന് തടസമില്ല.

തിരുപ്പതി മാതൃകയില്‍ കന്യാകുമാരിയില്‍ വെങ്കടാചലപതി ക്ഷേത്രം ഒരുങ്ങുന്നു

ഏഴുമല മുകളില്‍ കുടി കൊള്ളുന്ന തിരുപതി വെങ്കടാചലപതി ക്ഷേത്രത്തിന്റെ മാതൃകയില്‍ കന്യകുമാരി ത്രിവേണി സംഗമത്തില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് ജനുവരി 27ന് കുംഭാഭിഷേകം. കന്യാകുമാരി വിവേകാനന്ദ കേന്ദ്രവളപ്പില്‍ നിര്‍മിക്കുന്ന ക്ഷേത്രം തിരുപതി ദേവസ്ഥാനത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. വിവേകാനന്ദകേന്ദ്രം സൗജന്യമായി നല്‍കിയ 5.5 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 22.6 കോടി ചെലവില്‍ തിരുപതി ദേവസ്ഥാനം നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. രണ്ടു നിലകളിലായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തില്‍ അന്നദാന മണ്ഡപം, ശ്രീനിവാസ കല്യാണമണ്ഡപം, മുടി കാണിക്ക ചെലിത്തുന്ന എന്നിവ […]

സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂട്ടി

സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയായുമാണ് ഉയര്‍ത്തിയത്. നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 1.25 കിലോമീറ്റര്‍ വരെ 20 രൂപയും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. മന്ത്രിസഭാ യോഗം നിരക്ക് വര്‍ധന അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം നിയമസഭയെ അറിയിക്കും. നാളത്തെ നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഓട്ടോയ്ക്ക് […]