Tag Archives: chaina

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ പൂർത്തിയായി. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയിൽ ഗതാഗതത്തിനു തുറന്നുകൊടുക്കും. കടല്‍പ്പാലത്തിന്‍റെ നീളം 55 കിലോമീറ്ററാണ്. 2000 കോടി ഡോളർ, ഏകദേശം 134.5 ലക്ഷം കോടി രൂപ ചെലവിലാണ് ആറുവരിപ്പാതയിൽ കടല്‍പ്പാലം നിര്‍മിച്ചത്. മൂന്നു തൂക്കുപാലങ്ങൾ, മൂന്നു കൃത്രിമ ദ്വീപുകൾ, തുരങ്കം എന്നിവ അടങ്ങുന്നതാണ് 2009ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന്‍റെ പ്രത്യേകത. കടല്‍പ്പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ ഹോങ്കോങ്– മക്കാവു യാത്രാസമയം പകുതിയായി കുറയും.

ഇന്ത്യ- നേപ്പാള്‍- ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ചൈന

ഹിമാലയം വഴി ഇന്ത്യ – നേപ്പാള്‍ – ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ചൈന. ചൈനയുടെയും നേപ്പാളിന്‍റെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. ദേശീയപാതകളേയും റെയില്‍വെ ലൈനുകളേയും തുറമുഖങ്ങളേയും വിമാനത്താവളേയും ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച ധാരണയിലാണ് ഇരുരാജ്യങ്ങളും എത്തിയിട്ടുള്ളത്. ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കോടികളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി സംബന്ധിച്ച കരാറില്‍ നേപ്പാളും ചൈനയും നേരത്തെതന്നെ ഏര്‍പ്പെട്ടിരുന്നു.   മൂന്ന് രാജ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് ചൈനയും നേപ്പാളും അവകാശപ്പെടുന്നത്. […]

സ്വര്‍ണഇലകള്‍ പൊഴിക്കുന്ന ഒറ്റമരം

ശിശിരത്തില്‍ സ്വര്‍ണഇലകള്‍ പോഴിക്കുന്ന ഒറ്റമരം. വര്‍ണ ശോഭയില്‍ മോഹിപ്പിക്കുന്ന ഈ മരം ചൈനയിലെ ഗു ഗുന്യായിന്‍ ബുദ്ധ ക്ഷേത്രത്തിന് സമീപത്താണ്. 1400 വര്‍ഷം പഴക്കമുണ്ട് ഈ ഒറ്റമരത്തിന്. ജീവിക്കുന്ന ഫോസില്‍ എന്നാണ് മരത്തിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ബുദ്ധ ക്ഷേത്രത്തിനു ചുറ്റും സ്വര്‍ണ ഇലകള്‍ ചിതറി കിടക്കുന്നു. ക്ഷേത്രപരിസരത്തും മേല്‍ക്കൂരയ്ക്കുമെല്ലാം സ്വര്‍ണ നിറം മാത്രം. മനോഹരമായ ഈ കാഴ്ചകാണാന്‍ നവംബര്‍ അവസാനത്തോടു കൂടി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുക. പ്രദേശത്തെ ടൂറിസത്തിനും മരം നല്‍കുന്ന സംഭാവന വലുതാണെന്നാണ് സര്‍ക്കാര്‍ […]