ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി എന്ന സംരംഭമാണ് പിയു എന്ന പേരില്‍ അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. ജി.പി.എസ്. അധിഷ്ഠിതമായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മിഷന്‍ ഈടാക്കുമ്പോള്‍ പിയു കമ്മിഷന്‍ വാങ്ങില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം മൊത്തം 19,200 രൂപ വരും. പിയു […]
Tag Archives: മലപ്പുറം
ഡീസല്‍ തീര്‍ന്നാല്‍ ഇനി ടെന്‍ഷന്‍ വേണ്ട ഇന്ധനവണ്ടി നിങ്ങളുടെ അടുത്തെത്തും. വീട്ടുമുറ്റത്തോ റോഡിലോ എവിടെ ആണെങ്കിലും സാരമില്ല മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്താല്‍ മതി അധികം താമസിക്കാതെ ഇന്ധനവുമായി വണ്ടി നിങ്ങളുടെ അടുത്തെത്തും. മലപ്പുറത്താണ് കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് ആരംഭിച്ചത്. പൂണൈ ആസ്ഥാനമായുള്ള റീപോസ് കമ്പനിയാണ് ഈ ആപ്പിന് പിന്നില്‍. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുമായി സഹകരിച്ച് പുറത്തിറക്കുന്ന പമ്പ് രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് റീപോസിന്റെ ശ്രമം. നിലവില്‍ പൂണൈ, ചെന്നൈ, […]
തിരക്ക് പിടിച്ച് ഓട്ടത്തനിടയില്‍ വീട്ടിലെ ആഹാരം മിസ് ചെയ്യുന്നവരാണ് മിക്ക മലയാളികളും എന്നാല്‍ അതിനൊരു പരിഹാരമുണ്ടാക്കുകയാണ് മലപ്പുറത്ത് കുടുംബശ്രീ വീട്ടമ്മമാര്‍. ഒറ്റ് ഫോണ്‍വിളിയില്‍ നല്ല കൈപുണ്യമുള്ള ചോറും കറിയും ഓഫീസുകളിലെത്തും. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനാണ് പൊതിച്ചോറ് പദ്ധതി തുടങ്ങിയത്. ജില്ലാ ആസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുള്ളവര്‍ക്കായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. പൊതിച്ചോറെന്നാണ് പേരെങ്കിലും നല്ല സ്റ്റീല്‍പാത്രങ്ങളിലാണ് ഭക്ഷണമെത്തിക്കുക. വേണമെങ്കില്‍ വാഴയിലയിലും നല്‍കും. 9744410738 എന്ന നമ്പറിലോ, കുടുംബശ്രീയുടെ ജില്ലാ മിഷന്‍ ഓഫീസിലോ വിളിച്ചാല്‍മതി. 40 രൂപയ്ക്ക് […]
ലോകപ്രശസ്തമായ കേരളത്തിന്റെ കായല്‍പരപ്പുകളില്‍ ഉത്സവഛായയുടെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഈ വര്‍ഷകാലത്ത് നടത്തും. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കഴിഞ്ഞ വര്‍ഷം നടത്താനിരുന്നതും പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചതുമായ സിബിഎല്‍ ഓഗസ്റ്റ് പത്തിനു തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവസാനിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പൈതൃകസ്വഭാവം നിലനിറുത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ചുണ്ടന്‍വള്ളങ്ങള്‍ക്കുവേണ്ടിയുള്ള ലീഗ് കഴിഞ്ഞ വര്‍ഷം ആരംഭിക്കാനിരുന്നപ്പോള്‍തന്നെ രാജ്യാന്തര തലത്തില്‍ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചെങ്കിലും അതേ […]
കര്‍ണാടക ജില്ലയിലെ ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായൊരു വെള്ളച്ചാട്ടമാണ് ഇരുപ്പ് വെള്ളച്ചാട്ടം. വിരാജ്‌പേട്ടില്‍ നിന്നുമ 48 കിലോമീറ്റര്‍ അകലെ നാഗര്‍ഹോള ദേശീയ പാതയോട് ചേര്‍ന്നാണ് ഇതിന്റെ സ്ഥാനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഒരു വണ്‍ ഡേ ട്രിപ്പിനു പറ്റിയ ഇടമാണിത്. തിരുനെല്ലി ക്ഷേത്രം, വയനാട് തോല്‍പ്പെട്ടി സഫാരി, നാഗര്‍ഹോള (രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്) സഫാരി എന്നിവയും സമയ ലഭ്യതയ്ക്ക് അനുസരിച്ച് ഈ യാത്രയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കേവലമൊരു യാത്ര എന്നതിലുപരി കുടുംബത്തോടോപ്പമെത്തി കുളിച്ചുല്ലസിക്കാന്‍ പറ്റുന്നൊരിടം […]
കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര്‍ മരിച്ചു.
കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ആഗസ്റ്റ് 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളില്‍ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ […]
പച്ചപണിഞ്ഞ് മനോഹരിയായി കൊടികുത്തിമല. കാലവര്‍ പെയ്ത്തില്‍ പുല്‍ക്കാടുകള്‍ മുളച്ചതോടെ മലപ്പുറത്തെ കൊടികുത്തി മല സന്ദര്‍ശകര്‍ക്ക് ഉന്‍മേഷം പകരുന്നത്. പ്രകൃതിസൗന്ദര്യത്തിന്റെ കുളിര്‍മ പകരുന്ന മലയിലേക്ക് മഴ വക വെയ്ക്കാതെയും ആളുകളെത്തുന്നു. സന്ദര്‍ശകര്‍ക്ക് തടസമില്ലാതെ മലയിലേക്ക് എത്താന്‍ റോഡില്ലാത്തത് വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ മലയുടെ താഴ്‌വാരം റോഡ് ആയതോടെ കൂടെ അതിന് ശാശ്വത പരിഹാരമായി. കൂടുതല്‍ സഞ്ചാരികളെത്തുന്നതിനാല്‍ മലയുടെ ബേസ് സ്റ്റേഷനില്‍ ശൗചാലയ സമുച്ചയവും ക്ലോക്ക് റൂം എന്നിവ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എയുടെ […]
തിരക്ക് പിടിച്ച ജീവിതത്തില്‍ ഉല്ലാസയാത്രയ്ക്കായി ഒരുപാട് ദിനങ്ങള്‍ മാറ്റിവെയ്ക്കാന്‍ ഇല്ലാത്തവരായിരിക്കും പലരും. എന്നാല്‍ അങ്ങനെയുള്ളവരില്‍ മിക്കവരും യാത്രകളോട് വലിയ കമ്പമുള്ളവരായിരിക്കും. ഇനി തിരക്ക് പറഞ്ഞു മാറ്റി വെയ്ക്കുന്ന യാത്രകളോട് വിട പറയാം. കേരളത്തിലെ പല ജില്ലകളിലായി ഒരു ദിവസം കൊണ്ട് പോയി വരാന്‍ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്. മലപ്പുറം ജില്ലയില്‍ നിന്ന് ഒറ്റദിന യാത്രയ്ക്ക് പറ്റിയ, ഇരുന്നൂറ് കിലോമീറ്ററിനുള്ളില്‍ നില്‍ക്കുന്ന കുറെയിടങ്ങളുണ്ട്. മറക്കാന്‍ കഴിയാത്ത മനോഹരമായ ഒരു ദിനം സമ്മാനിക്കാന്‍ കഴിയുന്ന ആ സ്ഥലങ്ങള്‍ ഏതെല്ലാമെന്നു നോക്കാം. […]








