മഴക്കെടുതിയില്‍ നിന്ന് കേരളം കരകയറി. എന്നാല്‍ ഇനിയും ധാരാളം ദിവസങ്ങള്‍ എടുക്കും ക്യംപില്‍ നിന്ന് ആളുകളെ അവരവരുടെ വീടുകളില്‍ തിരികെ എത്താന്‍. വെള്ളമിറങ്ങി തുടങ്ങുമ്പോഴാണ് നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. വെള്ളപ്പൊക്കത്തിനു ശേഷം വരാനിടയുള്ള 10 രോഗങ്ങളും പ്രതിരോധ-പരിഹാര മാര്‍ഗങ്ങളും. 1. വയറിളക്കം (Diarrhoea) വെള്ളപ്പൊക്കത്തിനു ശേഷം ലോകത്തെമ്പാടും ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. മരണനിരക്കിന്റെ ഭൂരിഭാഗവും ഇതുമൂലമാണ്. കോളറ(Cholera), ടൈഫോയ്ഡ് (typhoid), Shigella, E. coli, Rota virus എന്നിവ മൂലം വയറിളക്കം പടര്‍ന്നു പിടിക്കാം. […]
Category Archives: News
പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങളുടെ സര്‍വ്വീസുകള്‍ തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. ഇന്ന് 28 അധികം സര്‍വ്വീസുകളും 10 ആഭ്യന്തര സര്‍വ്വീസുകളും 18 അന്താരാഷ്ട്ര സര്‍വീസുകളുമാണ് നടക്കുക. രാവിലെ 7.30യോടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് നാവികസേന വിമാനത്താവളത്തില്‍ യാത്രക്കാരുമായി ആദ്യം ഇറങ്ങിയത്. ഈ വിമാനം തിരികെയും സര്‍വ്വീസ് നടത്തും. ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വ്വീസുകളാണ് കൊച്ചിയില്‍ […]
ഖത്തറില്‍ നിന്നും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനതക്കായി അടിയന്തര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി സൗജന്യമായി അയക്കാമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള ഖത്തര്‍ എയര്‍വേസ് യാത്രാ വിമാനങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം നല്‍കുന്നത്. ഈ മാസം 21 മുതല്‍ 29 വരെയാണ് ഈ സൗകര്യം. വെള്ളം, മരുന്നുകള്‍, വസ്ത്രങ്ങള്‍, ഡ്രൈ ഫുഡ്‌സ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ അയക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഒരാള്‍ക്ക് പരമാവധി നൂറ് കിലോ സാധനങ്ങള്‍ അയക്കാം. […]
ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ആലുവ മാര്‍ത്താണ്ഡവര്‍മ പാലംവഴി തൃശൂര്‍ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസുണ്ട്. അതേസമയം, ഇടപ്പള്ളി-പന്‍വേല്‍ ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വരാപ്പുഴ-പറവൂര്‍ ഭാഗത്തു ചെറിയപ്പിള്ളി പാലത്തിന് അപ്പുറവും ഇപ്പുറവും പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കൊച്ചി നഗരത്തിനു വടക്കു പടിഞ്ഞാറുള്ള ഏഴു ദ്വീപുകളില്‍ ജലനിരപ്പു താണുകൊണ്ടിരിക്കുന്നു
കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് മിക്കവാറും സ്ഥലങ്ങളില്‍ പുനരാരംഭിച്ചു. കോട്ടയത്ത് എംസി റോഡില്‍ ബസുകള്‍ ഓടിത്തുടങ്ങി. തൃശ്ശൂര്‍ കോഴിക്കോട് റൂട്ടിലും സര്‍വീസ് നടക്കുന്നു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ അടൂരില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തി. തിരുവനന്തപുരം-കോട്ടയം സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. തൃശ്ശൂര്‍ കോഴിക്കോട് സര്‍വ്വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എറണാകുളം-തിരുവനന്തപുരം സര്‍വീസുകള്‍ നടക്കുന്നുണ്ട്. എറണാകുളം-അങ്കമാലി റൂട്ടില്‍ ഗതാഗതമാണ് ഇനി പുനഃസ്ഥാപിക്കാന്‍ ബാക്കിയുളളത്. ഇന്നു […]
കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് 20 മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. 70 യാത്രക്കാരെ കയറ്റാവുന്ന ചെറുവിമാനങ്ങളാവും ഇതുവഴി സര്‍വീസ് നടത്തുക. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സര്‍വീസ് 26 വരെ അപ്രായോഗികമായ സാഹചര്യത്തില്‍, നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എടിആര്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്തിയതു വിജയമായതിനെ തുടര്‍ന്നാണ് തീരുമാനം. എയര്‍ ഇന്ത്യയുടെ ‘അലയന്‍സ് എയറിലെ’ എടിആര്‍ വിമാനം ബെംഗളൂരുവില്‍ നിന്നാണ് നാവികസേനാ വിമാനത്താവളത്തില്‍ ഇറക്കിയത്. വ്യോമയാന ഡയറക്ടറേറ്റ് അധികൃതരടക്കം ഇരുപതോളം പേരും വിമാനത്തിലുണ്ടായിരുന്നു. വിമാനയാത്രക്കാരുടെ […]
സംസ്ഥാനത്ത് കനത്ത മഴ കുറയുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഒഡീഷ-ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല. പ്രളയബാധിത ജില്ലകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. പെരിയാര്‍ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇന്നും തുടരും. ആലുവ പറവൂര്‍ കാലടി മേഖലകളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്ത പ്രദേശങ്ങള്‍ ഈ മേഖലയിലുണ്ട്. പ്രളയത്തില്‍ അകപ്പെട്ടവരെ […]
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായമെത്തിക്കാന്‍ കേരള ടൂറിസവും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും കൈകോര്‍ക്കുന്നു. തിരുവനന്തപുരം ജവഹര്‍ നഗര്‍ ലയണ്‍സ് ക്ലബ്ബിനു സമീപത്തുള്ള യൂണിവേഴ്സ്റ്റി വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള ആവശ്യ വസ്തുക്കള്‍ സ്വീകരിക്കും. ആവശ്യ വസ്തുക്കള്‍: കുടിവെള്ളം പുതപ്പുകള്‍ കിടക്കവിരി മരുന്നുകള്‍ സാനിറ്ററി നാപ്കിന്‍ അടിവസത്രങ്ങള്‍ (സ്ത്രീകളുടെയും, പുരുഷന്‍മാരുടേയും) നൈറ്റി പ്ലാസ്റ്റിക്ക് മാറ്റ് കുട്ടികളുടെ വസ്ത്രങ്ങള്‍ ബേബി ഡയപ്പറുകള്‍ അരി അവല്‍ റസ്‌ക്ക് പഞ്ചസാര ശര്‍ക്കര മെഴുക്തിരി, തീപ്പെട്ടി രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം പത്ത് […]
ഒറീസ പശ്ചിമബംഗാള്‍ തീരത്ത് ജരുപത്തിനാല് മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്ര മുന്നറിയിപ്പ്. 20 വരെ കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴയാവും ന്യൂനമര്‍ദ്ദം കാരണം ഉണ്ടാവുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
യുഎഇയുടെ വിജയഗാഥയ്ക്ക് പിന്നില്‍ കേരളീയരുടെ പരിശ്രമമുണ്ട്.ആ കേരളം കനത്ത പ്രളയത്തിലൂടെ കടന്നു പോവുകയാണ്. -യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ട്വീറ്റ് ആണിത്. ട്വീറ്റ് ഇങ്ങനെ; സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്. ദുരിത ബാധിതരെ സഹായിക്കാൻ യു […]
പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങുമായി കൂടുതല്‍ പേര്‍ രംഗത്ത്. പ്രശസ്ത സൗണ്ട് ഡിസൈറും സൗണ്ട് എഡിറ്ററുമായ റസൂല്‍ പൂക്കുട്ടി കേരളത്തെ സഹായിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരിക്കുയാണ്. ദേശീയ മാധ്യമങ്ങള്‍ പ്രളയക്കെടുതിയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും റസൂല്‍ പൂക്കൂട്ടി ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായം ഉറപ്പുവരുത്തുമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. കേരളത്തിന് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഞാന്‍ വ്യക്തിപരമായി സമീപിച്ചു. അതില്‍ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, എ.ആര്‍ റഹ്മാന്‍ എന്നിവരുടെ […]
പുഴകളിലെ ജലനിരപ്പ് ഉയര്‍ന്ന് പാലത്തിനൊപ്പം എത്തിയതിനാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിച്ചു. ആലുവ- അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയില്‍ പമ്പ, മണിമലയാറുകളും റെയില്‍വേ പാലത്തിനൊപ്പം ഉയര്‍ന്ന് ഒഴുകുകയാണ്. അതിനാല്‍ എറണാകുളം – ഷൊര്‍ണൂര്‍ ഗതാഗതം നേരത്തെ നിര്‍ത്തിവെച്ചിരുന്നു. ജലനിരപ്പ് ഒരോ മണിക്കൂറിലും പരിശോധിക്കുന്നുണ്ടെന്നും പാലത്തിന്റെ ഗര്‍ഡറിനോട് ചേര്‍ന്ന് വെള്ളമൊഴുകുന്നതിനാല്‍ തീവണ്ടി കടത്തിവിടുന്നത് സുരക്ഷിതമല്ലെന്നും സാങ്കേതിക വിഭാഗം റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്തേക്ക് എത്തുന്ന ദീര്‍ഘദൂര തീവണ്ടികള്‍ സൗകര്യപ്രദമായി കോഴിക്കോട് മുതലുള്ള വിവിധ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുകയാണ്. […]
പ്രളയകെടുതിയില്‍ വലയുന്ന കേരളത്തിന് 500 കോടി ഇടക്കാല ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചു. പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ്‌സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കേരളത്തിലെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കനത്ത മഴ തുടരുന്ന കേരളത്തിലെ പ്രളയബാധിത മേഖലകള്‍ കാണുന്നതിന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പുറപ്പെട്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം യാത്ര റദ്ദാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുയോജ്യമായതിനെ തുടര്‍ന്ന് […]
എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയ യുവതിക്ക് ആശുപത്രിയില്‍ സുഖപ്രസവം. കേരളത്തിലെ പ്രളയക്കെടുതിയില്‍ കുടുങ്ങിപ്പോയ യുവതിയെയാണ് രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററിലെത്തി എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന്റെ മുകളിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും യുവതിയെ സഞ്ജീവനി ആശുപത്രിയിലേക്ക് മാറ്റിയതായ വിവരവും നാവികസേനയുടെ ട്വിറ്റര്‍ പേജിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു.ആലുവയ്ക്കടുത്ത ചെങ്ങമനാട് കളത്തിങ്ങല്‍ വീട്ടില്‍ സജിത ജബീലാണ് നാവികസേനയുടെ സഹായത്തില്‍ പുതിയ ജീവിതത്തിനു തുടക്കമിട്ടത്. ഇതിനുപിന്നാലെയാണ് യുവതിയുടെ പ്രസവം കഴിഞ്ഞ വാര്‍ത്തയും, യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന വിവരവും നാവികസേന പുറത്തുവിട്ടിരിക്കുന്നത്. യുവതിയും ആണ്‍കുഞ്ഞും സുരക്ഷിതരാണെന്നും, സുഖമായിരിക്കുന്നുവെന്നും നാവികസേനയുടെ ട്വീറ്റില്‍ […]
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറിയതോടെ കേരളത്തിന് ആശ്വാസമാകുന്നു. കേരളത്തില്‍ കനത്ത മഴ ഉണ്ടാകില്ല. ഏന്നാല്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെക്കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളില്‍ നാളെ മുതല്‍ മഴയുടെ തീവ്രത കുറയുമെന്നാണു റിപ്പോര്‍ട്ട്. അതേസമയം തിരുവനന്തപുരവും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. .കോഴിക്കോട് ജില്ലയിൽ പ്രളയക്കെടുതിക്ക് ആശ്വാസം. ആരും ഒറ്റപ്പെട്ട നിലയിലില്ല. ഇരുവഞ്ഞി, ചെറുപുഴ, പൂനൂർ പുഴകളിലെ ജലനിരപ്പു കുറഞ്ഞു. കക്കയം ഡാമിന്റെ […]















