ഇന്ത്യന്‍ മൊബൈല്‍ വിപണി കൂടി ജിയോ ഫോണിന് കീഴിലാക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോ പുതിയ ജിയോ ഫോണ്‍ രംഗത്തിറക്കുന്നത്. ആഗസ്റ്റ് 15 ന് ഇന്ത്യയുടെ 72ാമത് സ്വാതന്ത്യ ദിനത്തില്‍ റിലയന്‍ തങ്ങളുടെ ജിയോ ഫോണ്‍ 2 പുറത്തിറക്കും. 2999 രൂപയ്ക്കാണ് ജിയോ ഫോണ്‍ 2 വിപണിയിലെത്തുന്നത്. വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്ന കീപാര്‍ഡ് ഫോണാണ് ഇത്. റിലയന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് ജിയോ ഫോണ്‍ 2 പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ജിയോ ഫോണിനായി ആഴ്ചകളോളം കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് ഇക്കുറി ആഗസ്റ്റ് 15 […]
Category Archives: News
കൊച്ചിയിലെ പ്രശസ്ത ബുള്ളറ്റ് റോവേഴ്‌സ് ക്ലബിലെ അഞ്ച് അംഗങ്ങള്‍ ഒരു യാത്ര ആരംഭിച്ചു. കൊച്ചി മുതല്‍ കാശ്മീര്‍ വരെ. 17 ദിവസങ്ങള്‍ നീണ്ട് വലിയ യാത്രയ്ക്ക് പിന്നിലൊരു മഹത്തായ പ്രവര്‍ത്തിയുണ്ട്. യാത്രയിലുടനീളം ഹോണ്‍ അടിക്കാതെയാണ് ഈ കൂട്ടര്‍ ലക്ഷ്യത്തെത്തുക . കൊച്ചിയില്‍ നിന്നാരംഭിക്കുന്ന യാത്ര ബാംഗ്ലൂര്‍, ഹൈദരബാദ്, നാഗ്പൂര്‍, ഛാന്‍സി, ഡല്‍ഹി,ഷിംല, നാര്‍ഖണ്ട, പൂകാസ, സ്പിറ്റി വാലി, ചന്ദ്രത്താല്‍, കീലോങ്, സര്‍ച്ചു, ലേ, പന്‍ഗോങ്, റോഹ്ത്താങ്ങ് പാസ്സ്, മനാലി, ചണ്ടീഗഡ് എന്നീ ഇടങ്ങള്‍ താണ്ടിയാണ് കാശ്മീരിലെത്തുന്നത്. ബാംഗ്ലൂരില്‍ […]
നീലവസന്തമണിഞ്ഞ് മൂന്നാര്‍ മലനിരകള്‍, പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ മാത്രം വസന്തം തീര്‍ക്കുന്ന കാഴ്ച്ച കാണുവാനായി വനംവകുപ്പ് ഒരുക്കുമ്പോള്‍ തുടങ്ങിക്കഴിഞ്ഞു. കുറിഞ്ഞി പൂവിടുന്ന ഓഗസ്റ്റ് നവംബര്‍ മാസങ്ങളില്‍ ലക്ഷകണക്കിന് കാഴ്ച്ചക്കാരാവും മൂന്നാര്‍ മലനിരകളിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ടിക്കറ്റിന്റെ മുക്കാല്‍ ഭാഗവും ഓണ്‍ലൈനായും ബാക്കി നേരിട്ടുമായിരിക്കും നല്‍കുക. മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്ക് 90 രൂപയുമാണ് ടിക്കറ്റ്. ക്യാമറയ്ക്ക് 40 […]
മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളടക്കമുള്ള സഞ്ചാരികളെ രക്ഷപെടുത്തി. റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികളുമായി രാവിലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടെലിഫോണിൽ സംസാരിച്ചിരുന്നു.19 വിദേശികളടക്കം 69 സഞ്ചാരികളാണ് പ്ലം ജൂഡി റിസോർട്ടിൽ കുടുങ്ങിയത്. വിദേശികളുമായും റിസോർട്ട് അധികൃതരുമായും മന്ത്രി ടെലിഫോണിൽ സംസാരിച്ചു. റോഡ് ശരിയാക്കാൻ സൈന്യത്തിന്റെ സഹായം തേടിയിരുന്നു. തഹസിൽദാരും ദേവികുളം സബ്കളക്ടറും റിസോർട്ടിലെത്തി വിദേശികളുമായി സംസാരിച്ചു. റിസോര്‍ട്ടിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞ് തകര്‍ന്നത് കാരണമാണ് ഇവര്‍ കുടുങ്ങിയത്. ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ മന്ത്രി […]
ഡ്രൈവിംഗ് ലൈസന്‍സിന്റേയും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുമുള്‍പ്പെടെയുള്ളവയുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ അംഗീകരിച്ചുകൊണ്ടുള്ള കേകേന്ദ്ര റോഡ്, ഹൈവേ ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഒറിജിനല്‍ രേഖകള്‍ക്കു നല്‍കുന്ന മൂല്യം തന്നെ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്പുകളില്‍ സൂക്ഷിച്ചുവെക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് നല്‍കുന്നുവെന്നതാണ് വിജ്ഞാപനത്തിന്റെ പ്രത്യേകത. സേവനം ലഭ്യമാക്കാന്‍ ഉപയോക്താക്കള്‍ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നിവയില്‍ ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ആധാര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണം. ബന്ധപ്പെട്ട രേഖകളും അനുബന്ധ വിവരങ്ങളും ആപ്പില്‍ സൂക്ഷിക്കാം. ട്രാഫിക് […]
കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തെ മഴക്കെടുതി കാഴ്ച്ച കാണാനും സെല്‍ഫി എടുക്കാനുള്ള അവസരവുമാക്കി മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകള്‍ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂര്‍വ്വമാണ്. കെടുതി നേരിടാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ ചുരുക്കം ചിലര്‍ കാഴ്ച കാണാനും സെല്‍ഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കല്‍ […]
പ്രതിഷേധങ്ങള്‍ക്കിടെ പൊതു, സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നത് അതീവ ഗുരുതരമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്റെ നിയമഭേദഗതിക്കായി കാത്തിരിക്കാനാവില്ലെന്നും കോടതി തന്നെ കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കലാപങ്ങളും അക്രമങ്ങളും നടന്നാൽ ഉത്തരവാദിത്തം അതതു സ്ഥലങ്ങളിലെ എസ്പി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ ചുമത്തണമെന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. പൊതു, സ്വകാര്യ സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടാല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കു വ്യക്തിപരമായി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന 2009ലെ സുപ്രീംകോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ […]
എറണാകുളം- ഇടപ്പള്ളി റെയില്‍വേ പാളങ്ങളുടെ നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇതിന് പുറമെ, കേരളത്തിലുടനീളം മഴ ശക്തമായ സാഹചര്യത്തിൽ ട്രെയിനുകളുടെ വേഗം കുറയ്ക്കാനും നിര്‍ദേശമുണ്ട്. നിയന്ത്രണത്തിന് പുറമെ, ആറ് പാസഞ്ചര്‍ ടെയിനുകള്‍ ഉള്‍പ്പെടെ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ, മറ്റ് ട്രെയിനുകൾ നാല് മണിക്കൂര്‍ വരെ വൈകിയോടുമെന്നാണ് സൂചന. എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, എറണാകുളം-ഗുരുവായൂര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍-തൃശ്ശൂര്‍, തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം-നിലമ്പൂര്‍, നിലമ്പൂര്‍-എറണാകുളം […]
അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷം കേരളത്തിനു വേണ്ടത്ര സഹായം കിട്ടുന്നില്ലെന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി കണ്ണന്താനം. നടപ്പാക്കാൻ കഴിയുന്ന പദ്ധതികളേ താൻ പ്രഖ്യാപിക്കാറുള്ളൂ. കടകംപള്ളിയുടെ പരാമർശങ്ങൾ എന്തുകൊണ്ടെന്ന് അറിയില്ല. 400 കോടിയുടെ പദ്ധതികൾ ഇതിനകം കേരളത്തിന് നൽകി. ഇതിൽ എത്ര പദ്ധതി പൂർത്തിയാക്കിയെന്നു കടകംപള്ളി പറയണം.ശബരിമല അടക്കമുള്ള പദ്ധതികളുടെ സ്ഥിതിയും പറയണം. താൻ കേരളത്തിന്റെ ടൂറിസം മന്ത്രിയാണ്. ഇന്ത്യയുടെ മന്ത്രിയാണ്. എന്നിട്ടും കേരളത്തെ വഴിവിട്ടു സഹായിച്ചു. പ്രായോഗികമായ നിർദേശങ്ങളാണ് […]
അവർ പരസ്പരം പോരടിക്കുന്നവരാകാം, എന്നാൽ കേരള ജനതയുടെ ദുരിതത്തിൽ അവർ ഒന്നായി കൈകോർത്തു. ആശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ വിവിധ സംസ്ഥാനങ്ങളും കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും ഒക്കെയുണ്ട്. ദുരന്തന്തിന്റെ വ്യാപ്തി കണക്കിലെടുത്തു മുഖ്യമന്ത്രി ഞായറാഴ്ച്ച വരെ തിരുവനന്തപുരത്തു തങ്ങുകയാണ്. കാലവർഷക്കെടുതി അവലോകനം മുഖ്യമന്ത്രി നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേരളത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്തു. പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച്ച […]
കുട്ടനാട്ടിലെ പ്രളയത്തെത്തുടർന്ന് ആലപ്പുഴ – ചങ്ങനാശ്ശേരി റൂട്ടിൽ നിർത്തിവെച്ച ട്രാൻസ്‌പോർട്ട് സർവീസ് കെഎസ്ആർടിസി പുനരാരംഭിച്ചു . അമ്പലപ്പുഴ -എടത്വ – തിരുവല്ല സംസ്ഥാന പാതയിലൂടെ സര്‍വ്വീസ് നടത്തിയിരുന്ന എല്ലാ സര്‍വ്വീസുകളും ഇന്നുമുതല്‍ ആലപ്പുഴ -ചങ്ങനാശ്ശേരി റൂട്ടിലൂടെ സര്‍വ്വീസ് നടത്തുമെന്ന് ആലപ്പുഴ ഡി.ടി.ഒ രാജീവ് അറിയിച്ചു. ആലപ്പുഴയിൽ നിന്നും പുളിങ്കുന്നിലേക്കും രാവിലെ പരീക്ഷണ സർവ്വീസ്സ് അയച്ചിട്ടുണ്ട് . ഇന്നലെ മങ്കൊമ്പിനും, ബ്ലോക്കിനും ഇടയിലെ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി പരീക്ഷണ ഓട്ടം നടത്തിയിരുന്നു.പമ്പ,കക്കി ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ വെളളം ഉയരുകയാണെങ്കില്‍ സാഹചര്യം […]
ജലപ്രവാഹം തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു.ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. നാല് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ വെള്ളം പുറത്തുവിടുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. വെള്ളം ചെറുതോണി പട്ടണത്തിലൂടെ കുതിച്ചൊഴുകയാണ്. നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളിലെ വൃക്ഷങ്ങൾ വെള്ളത്തിനടിയിലായി.വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. രാവിലെ 11.30ഓടെ മൂന്ന് ഷട്ടറുകളിലുടെ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു തുടങ്ങയിരുന്നു. എന്നിട്ടും അണക്കെട്ടിലെ […]
ജലപ്രവാഹം തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു.ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. മൂന്ന് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ വെള്ളം പുറത്തുവിടുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. ചെറുതോണി പട്ടണത്തിലൂടെ കുതിച്ചൊഴുകയാണ്. നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളിലെ വൃക്ഷങ്ങൾ വെള്ളത്തിനടിയിലായി.വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. രാവിലെ 11.30ഓടെ മൂന്ന് ഷട്ടറുകളിലുടെ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു തുടങ്ങയിരുന്നു. എന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് […]
കേരളം ഇപ്പോള്‍ നേരിടുന്ന കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
മൂന്നാർ, തേക്കടി എന്നിവയുൾപ്പെടെ ഇടുക്കിയിലേക്കു വിനോദസഞ്ചാരം താൽക്കാലികമായി നിരോധിച്ചതോടെ സഞ്ചാരികളെ മഴ അധികം ബാധിക്കാത്ത കേരളത്തിലെ മറ്റിടങ്ങളിലെത്തിക്കുകയാണ് ടൂറിസം മേഖല. മുൻകൂട്ടി ബുക്ക് ചെയ്ത് പല രാജ്യങ്ങളിൽ നിന്ന് എത്തുന്ന സഞ്ചാരികളോട് അതെ വിമാനത്തിൽ മടങ്ങിപ്പോകൂ എന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ബദൽ സഞ്ചാര സ്ഥലങ്ങൾ ടൂറിസം മേഖല നിർദേശിക്കുന്നതെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ് കുമാറും സെക്രട്ടറി വി ശ്രീകുമാരമേനോനും പറഞ്ഞു. മൂന്നാറിനും തേക്കടിയ്ക്കും പോകാനായി നെടുമ്പാശേരിയിൽ […]














