കേരളത്തിന് 500 കോടി അനുവദിച്ച് പ്രധാനമന്ത്രി

പ്രളയകെടുതിയില്‍ വലയുന്ന കേരളത്തിന് 500 കോടി ഇടക്കാല ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചു. പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

 

ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ്‌സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കേരളത്തിലെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.

കനത്ത മഴ തുടരുന്ന കേരളത്തിലെ പ്രളയബാധിത മേഖലകള്‍ കാണുന്നതിന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പുറപ്പെട്ടെങ്കിലും  പ്രതികൂല കാലാവസ്ഥ കാരണം യാത്ര റദ്ദാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുയോജ്യമായതിനെ തുടര്‍ന്ന് വ്യോമയാത്ര വീണ്ടും ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *