ഊട്ടി പുഷ്പമേള; ഇതിനോടകം സന്ദര്‍ശിച്ചത് മൂന്ന് ലക്ഷത്തോളം പേര്‍

പുഷ്പമേളകാണാന്‍ ഞായറാഴ്ച ഊട്ടിയില്‍ അഭൂതപൂര്‍വമായ തിരക്ക്. സസ്യോദ്യാനം സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.

നഗരത്തിലെ എല്ലാ റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദൊഡബെട്ട റോഡില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങി. വര്‍ഷത്തില്‍ ഏറ്റവുംകൂടുതല്‍ സഞ്ചാരികള്‍ ഊട്ടിയിലെത്തുന്ന ദിവസമാണ് പുഷ്പമേള നടക്കുന്ന ഞായറാഴ്ച.

ഇത്തവണ ഒരുലക്ഷത്തോളം പേര്‍ പുഷ്പമേള കാണാനെത്തിയതായി പ്രാഥമിക കണക്കുകള്‍ പറയുന്നു. കഴിഞ്ഞ മൂന്നുദിവസത്തില്‍ രണ്ടുലക്ഷത്തോളം പേര്‍ ഊട്ടി സസ്യോദ്യാനം സന്ദര്‍ശിച്ചു. ബസ്സുകളിലെത്തിയ സഞ്ചാരികള്‍ നഗരത്തിന് പുറത്ത് വാഹനം പാര്‍ക്കു ചെയ്ത് സര്‍ക്യൂട്ട് ബസ്സില്‍ സസ്യോദ്യാനത്തില്‍ എത്തുകയായിരുന്നു. ചൊവ്വാഴ്ച പുഷ്പമേള സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *