പ്രളയക്കെടുതി: പതിനൊന്ന് ഓണ ചിത്രങ്ങളുടെ റിലീസ് മാറ്റി

കൊച്ചി: ഓണത്തിന് തീയറ്ററുകളില്‍ എത്താനിരുന്ന പതിനൊന്ന് സിനിമകളുടെ റിലീസ് തീയതി പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി, സേതുവിന്റെ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് ഉള്‍പ്പടെ പതിനൊന്ന് സിനിമകളുടെ റിലീസാണ് മാറ്റിയത്. കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ യോഗം ചേര്‍ന്നാണ് റിലീസ് മാറ്റാമെന്ന് തീരുമാനിച്ചത്.

അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി, വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, ബിജു മേനോന്‍ നായകനാകുന്ന പടയോട്ടം എന്നിവയാണ് ഓണത്തിന് തീയറ്ററുകളില്‍ എത്താനിരുന്ന ചിത്രങ്ങള്‍. കനത്ത മഴയും പ്രളയവും മൂലം സിനിമകളുടെ റിലീസ് നീട്ടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ബിഗ് സിനിമകള്‍ റിലീസ് ചെയ്താല്‍ തീയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തില്ലെന്ന് യോഗം വിലയിരുത്തി. പ്രളയക്കെടുതി ഒരുപരിധി വരെ മാറിയ ശേഷം ഓണചിത്രങ്ങള്‍ ആദ്യം എന്ന നിലയ്ക്കാകും ഇനി റിലീസുകള്‍ നടക്കുക

Leave a Reply

Your email address will not be published. Required fields are marked *