നെഹ്‌റു ട്രോഫി വള്ളംകളി; പായിപ്പാടന്‍ ചുണ്ടന്‍ വീണ്ടും ജലരാജാവ്

പ്രളയ ദുരിതത്തില്‍ മുന്നേറി ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ ജയിംസ്‌ക്കുട്ടി ജേക്കബിന്റെ നേതൃത്വത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടന്‍ ചാംപ്യന്‍മാര്‍.

അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ ആലപ്പുഴ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില് തെക്കേതിന്റെ വെല്ലുവിളി അതിജീവിച്ചാണ് പായിപ്പാടന്‍ ഒന്നാം സ്ഥാനം നേടിയത്.

മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ രണ്ടാമതെത്തിയപ്പോള്‍ ആയാപറമ്പ് പാണ്ടി (യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി, രാജേഷ് ആര്‍.നായര്‍), ചമ്പക്കുളം (എന്‍സിഡിസി ബോട്ട്ക്ലബ് കുമരകം, മോന്‍സ് കരിയമ്പള്ളിയില്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.

നേരത്തെ, ചുള്ളന്‍ വള്ളങ്ങളുടെ ആവേശപ്പോരാട്ടം കണ്ട ഹീറ്റ്‌സിനൊടുവില്‍ നിലവിലെ ചാംപ്യന്‍മാരായ ഗബ്രിയേലും ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍മാരായ കാരിച്ചാലും ഫൈനല്‍ കാണാതെ പുറത്തായിരുന്നു. യഥാക്രമം ഒന്ന്, നാല് ഹീറ്റ്‌സുകളില്‍ ഒന്നാമതെത്തിയെങ്കിലും സമയക്രമത്തില്‍ പിന്നിലായതാണ് ഇവര്‍ക്കു തിരിച്ചടിയായത്.

Leave a Reply

Your email address will not be published. Required fields are marked *