കായംകുളം കൊച്ചുണ്ണി സിനിമയുടെ ഷൂട്ടിങ്ങിനിടെ നായകന്‍ നിവിന്‍ പോളിക്ക് പരിക്ക്. പട്ടാളക്കാരുമായി ഏറ്റുമുട്ടുന്ന രംഗം ചിത്രീകരിക്കവെയാണ് താരത്തിന്‍റെ ഇടതു കൈയ്ക്ക് പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് നിവിന്‍ 15 ദിവസത്തെ വിശ്രമത്തിലാണ്. ഗോവയിലായിരുന്നു ചിത്രീകരണം. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ശ്രീലങ്കയിലാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയാണ് കായംകുളം കൊച്ചുണ്ണി. മോഹന്‍ലാലിനൊപ്പം നിവിന്‍ പോളി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കായംകുളം കൊച്ചുണ്ണി. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റെതാണ് തിരക്കഥ. പ്രിയ ആനന്ദ്, സണ്ണി വെയിന്‍, ബാബു ആന്‍റണി എന്നിവരാണ് […]
Category Archives: News
സാമൂഹ്യ മാധ്യമങ്ങളുടെ വളര്‍ച്ച വിനോദ സഞ്ചാര മേഖലയുടെ പുരോഗതിയെ സ്വാധീനിച്ചെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പന്ത്രണ്ടാമത് യു.എൻ.ഡബ്ള്യു.ടി.ഒ ഏഷ്യ-പസഫിക് എക്സിക്യൂട്ടീവ് പരിശീലന പരിപാടി കോവളം ലീല ഹോട്ടലില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ടി.ബി ബെർലിനിൽ നടന്ന ട്രാവൽ മാർട്ടിന്‍റെ പ്രൊമോഷണൽ വീഡിയോ പന്ത്രണ്ടു ദിവസം കൊണ്ട് പതിനേഴ് ദശലക്ഷം പേരാണ് കണ്ടത്. കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ച 10 ദശലക്ഷം ആളുകളിൽ […]
ഊബർ, ഒല ഡ്രൈവർമാർ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, പൂണെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ ഊബര്‍, ഒല ടാക്സികളാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ ടാക്‌സി യൂണിയൻ ആഹ്വാനം നൽകിയ പണിമുടക്കിന് മറ്റു യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ് അധിഷ്ഠിത ടാക്സികൾ ചുരുങ്ങിയ കാലംകൊണ്ടാണു ജനപ്രിയ യാത്രാ സംവിധാനമായി മാറിയത്. ഇത്തരത്തില്‍ ഏകദേശം മുപ്പതിനായിരത്തില്‍ കൂടുതല്‍ ക്യാബുകള്‍ ഓരോ നഗരത്തിലുമുണ്ട്. ഓഫിസിലേക്കും മറ്റുമുള്ള പതിവു യാത്രയ്ക്കു വരെ സ്വന്തം വാഹനം […]
ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം 54,400 ചതുരശ്ര മീറ്ററില്‍ വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിര്‍മിക്കുമെന്നു സിഎംആര്‍എല്‍. പദ്ധതിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മെട്രോ ഉദ്യോഗസ്ഥര്‍ അറിയിച്ചു.കത്തിപ്പാറ ഫ്‌ലൈഓവറിനോടു ചേര്‍ന്നാണു സ്‌ക്വയര്‍ നിര്‍മിക്കുന്നത്. പതിനാലുകോടി രൂപയാണു പദ്ധതി ചെലവ്. ബസ് ടെര്‍മിനല്‍, കാത്തിരിപ്പുകേന്ദ്രം, എടിഎം, പാര്‍ക്കിങ് സൗകര്യം, ഫുട്പാത്ത് എന്നിവ സ്‌ക്വയറില്‍ ഉള്‍പ്പെടുത്തും. കരാര്‍ നല്‍കി ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണു മെട്രോ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഗിണ്ടി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കോയമ്പേട് എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ക്കു നിര്‍ത്താനുള്ള സൗകര്യമാണ് […]
കെഎസ്ആര്‍ടിസിയുടെ ലോഫ്ലോർ നോണ്‍ എസി ബസ് പത്തനംതിട്ട-ചെങ്ങന്നൂര്‍ റെയില്‍ വേ സ്റ്റേഷന്‍ റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി. 6,800 രൂപയുടെ റെക്കോഡ് വരുമാന നേട്ടമാണ് പരീക്ഷണ ഓട്ട ദിനത്തില്‍ ലഭിച്ചത്. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള രണ്ട് ബസുകളാണ് പത്തനംതിട്ട- ചെങ്ങന്നൂര്‍ റെയില്‍വേ സ്‌സ്റ്റേഷന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ വേഗത്തില്‍ എത്തുവാന്‍ വേണ്ടിയാണ് ബസ് സര്‍വീസ്.കോഴഞ്ചേരിക്ക് പോകാതെ പകരം തെക്കേമലയില്‍ നിന്നു നേരെ ആറുമുള,ആറാട്ടുപുഴ വഴി ചെങ്ങന്നൂര്‍ എത്തിചേരുകയാണ് ബസ്. പരീക്ഷണ […]
കേരള ടൂറിസത്തിനെ ലോക ശ്രദ്ധയുടെ നെറുകയിലെത്തിക്കാന്‍ ലോക പ്രശസ്ത ബ്ലോഗേഴ്‌സുമായി സഞ്ചരിക്കുന്ന കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ അഞ്ചാം സീസണ്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്ലാഗ്ഓഫ് ചെയ്തു കൊണ്ട് യാത്ര ആരംഭിച്ചു. ആലപ്പുഴ, കുമരകം, തൃശ്ശൂര്‍, മൂന്നാര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ പ്രദേശങ്ങളില്‍ പര്യടനം നടത്തി കേരളത്തിന്റെ സംസ്‌ക്കാരത്തിനെ ലോകം മുഴുവന്‍ അറിയിക്കുക എന്നതാണ് കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ ലക്ഷ്യം. 28 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗര്‍മാരാണ് കേരളം കാണാന്‍ ഇറങ്ങുന്നത്. കേരള […]
കൊല്ലം നഗരത്തിൽ ഗതാഗതക്കുരുക്കിനെ മറികടന്ന് റോഡ് മുറിച്ചു കടക്കാനാവാതെ വലയുന്ന കാൽനടയാത്രക്കാർക്കു തുണയാകാൻ ആകാശപാത വരുന്നു. ചിന്നക്കട ട്രാഫിക് റൗണ്ടിലാണു കേരളത്തിലെ തന്നെ ഈ മാതൃകയിലുള്ള പ്രഥമ പരീക്ഷണം. വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ ചില മെട്രോപൊളിറ്റന്‍ നഗരങ്ങളിലും മാത്രമെ ഇത്തരം സംവിധാനം നിലവിലുള്ളൂ. റോഡുനിരപ്പില്‍നിന്ന് 5.7 മിറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയിലാണ് ആകാശപാത നിര്‍മിക്കുക. പ്രമുഖ നിര്‍മാതാക്കളായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാവും കോര്‍പ്പറേഷനുവേണ്ടി സ്‌കൈവാക്കിന്‍റെ നിര്‍മാണച്ചുമതല ഏറ്റെടുക്കുക. പ്രമുഖ ആര്‍ക്കിടെക്ടും തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളജിലെ ആര്‍ക്കിടെക്ട് വിഭാഗം […]
യു.എ.ഇ.യിലുള്ള വിദേശികള്‍ അവരുടെ നാട്ടിലെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇവിടെ ദിര്‍ഹത്തില്‍ ഇടപാട് നടത്തുമ്പോള്‍ ഇനി മുതല്‍ 1.15 ശതമാനം കൂടുതലായി നല്‍കേണ്ടി വരും. യു.എ.ഇ.യിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എന്‍.ബി.ഡി.യാണ് ആദ്യമായി ഈ പരിഷ്‌കാരം പ്രഖ്യാപിച്ചത്. മാര്‍ച്ച് എട്ടിന് പുതിയ വ്യവസ്ഥ നിലവില്‍ വന്നു. അതത് രാജ്യത്തെ കറന്‍സിയില്‍ തന്നെ ഇടപാട് നടത്തുന്നതായിരിക്കും ഉചിതമെന്നും ബാങ്ക് പ്രസ്താവനയില്‍ ഇടപാടുകാരെ അറിയിച്ചു. അന്താരാഷ്ട്ര ഇ കോമേര്‍സ് വെബ്സൈറ്റുകളും വ്യാപാരികളും ദിര്‍ഹത്തില്‍ തന്നെ ഇടപാടുകള്‍ നടത്താമെന്ന് പറയുമെങ്കിലും ഫലത്തില്‍ […]
ലൈംഗികാതിക്രമങ്ങൾക്കെതിരായി ഹോളിവുഡിൽ നടന്ന മീടൂ കാംപയിനിന്‍റെ ഭാഗമായി ഗായിക ജെന്നിഫർ ലോപസും. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് തനിക്കു നേരെയുണ്ടായ പീഡനത്തെ കുറിച്ച് അവർ തുറന്നു പറഞ്ഞത്. തന്റെ ആദ്യകാല സിനിമയിലെ ഒരു സംവിധായകനു നേരെയാണ് അവർ ആരോപണം ഉന്നയിച്ചത്. എന്നാൽ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവർക്ക് നേരെ ഉണ്ടായതു പോലെ ഒരു ലൈംഗികാതിക്രമം താൻ നേരിട്ടിട്ടില്ല. എന്നാൽ, ഒരു സംവിധായകൻ തന്നോട് മാറിടം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. ആ സമയം വളരെ ഭയന്നെങ്കിലും താൻ അയാളുടെ […]
ആലപ്പുഴ മണ്ണഞ്ചേരിയിൽ യന്ത്രതകരാറിനെ തുടർന്ന് നാവികസേനയുടെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി. മുഹമ്മ കാവുങ്കൽ വടക്കേകരി പാടത്താണ് സേനയുടെ ചേതക് ഹെലികോപ്റ്റർ ഇറക്കിയത്. യന്ത്രതകരാർ മൂലം ആകാശത്ത് അരമണിക്കൂർ വട്ടമിട്ട് പറന്ന ശേഷമായിരുന്നു അടിയന്തര ലാൻഡിങ്. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ഹെലികോപ്റ്റർ. ക്യാപ്റ്റന്മാരായ കിരൺ, ബെൽവന്ത് എന്നിവർ സുരക്ഷിതരാണ്. കോക്പിറ്റിൽ അപായ സൂചന ലഭിച്ചതിനെ തുടർന്ന് കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും തുടർന്ന് ലഭിച്ച നിർദേശ പ്രകാരമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നും ക്യാപ്റ്റൻ പറഞ്ഞു. നാവികസേനയുടെ സാങ്കേതിക വിദഗ്ധർ […]
ഈസ്റ്റർ ആഘോഷത്തിനു ചെന്നൈയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള തിരക്കു കുറയ്ക്കാൻ സുവിധ, സ്പെഷ്യൽ ഫെയർ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ടിക്കറ്റ് ബുക്കിങ് ഇന്നു രാവിലെ ആരംഭിച്ചു. ചെന്നൈ സെൻട്രൽ–എറണാകുളം ജങ്ങ്ഷന്‍ (82641) സുവിധ ഈ മാസം 28നു രാത്രി എട്ടു മണിക്ക് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.45ന് എറണാകുളം ടൗണില്‍ എത്തും. സ്റ്റോപ്പുകൾ–ആർക്കോണം, കട്പാഡി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ. എറണാകുളം ജങ്ങ്ഷന്‍–ചെന്നൈ സെൻട്രൽ (06060) സ്പെഷ്യൽ ഫെയർ ട്രെയിൻ […]
ദേശീയ-സംസ്ഥാന പാതകളില്‍നിന്ന് നിശ്ചിതദൂരം പാലിക്കാത്തതിനാല്‍ പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കുന്നു. പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകളും ദൂരപരിധി നിയമത്തിന്‍റെ പരിധിയില്‍നിന്ന് പുറത്താകും. ഇവയെ നഗരപ്രദേശമായി കണക്കാക്കാമെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമങ്ങള്‍ക്കും ഇതിനുമേല്‍ ജനസംഖ്യയുണ്ട്. കൂടാതെ വിനോദ സഞ്ചാര മേഖലകളായി നികുതിവകുപ്പോ, വിനോദ സഞ്ചാര വകുപ്പോ നിര്‍ണയിച്ചു പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങളുടെ കാര്യത്തില്‍ നഗരങ്ങള്‍ക്ക് സമാനമായ സ്വഭാവ വിശേഷങ്ങലുള്ള മേഖലയായി കണക്കാക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. അതായത് ഇനി മുതല്‍ […]
രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്റ്റീം ലോക്കോമോട്ടീവായ ഇ.ഐ.ആർ– 21 ഉപയോഗിച്ച് എഗ്മൂറിൽ നിന്നു താംബരത്തേക്കുള്ള പൈതൃക ട്രെയിൻ യാത്രയ്ക്ക് ഉടൻ തുടക്കമാകും. വേനലവധിക്കാലം കൂടി കണക്കിലെടുത്താണു യാത്രയ്ക്കു ദക്ഷിണ റെയിൽവേ തുടക്കമിടുന്നത്. നിലവിൽ വിശേഷ അവസരങ്ങളിൽ പ്രദർശനത്തിനു മാത്രമായാണ് ഇ.ഐ.ആർ 21 എൻജിൻ ഓടിക്കാറുള്ളത്. പൈതൃക ട്രെയിനിൽ രണ്ടു കോച്ചുകളുണ്ടാകും. ഓരോ കോച്ചിലും 20 പേർക്കു യാത്ര ചെയ്യാനാകും. സർവീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഇ.ഐ.ആർ-21 പെരമ്പൂർ ലോക്കോ വർക്‌ഷോപ്പിൽ മിനുക്കു പണികളിലാണ്. പൈതൃക ട്രെയിൻ യാത്രയ്ക്കു മുതിർന്നവർക്കു […]
പശ്ചിമ റെയില്‍വേയുടെ ലോക്കല്‍ ട്രെയിനുകളില്‍ രണ്ട് എസി കോച്ചുകള്‍ വീതം ഏര്‍പ്പെടുത്താന്‍ നീക്കം. സെപ്റ്റംബറില്‍ എത്തുന്ന രണ്ട് എസി റേക്കുകളുടെ കോച്ചുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലോക്കല്‍ ട്രെയിനുകളില്‍ ഘടിപ്പിക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. ഇതു വിജയകരമായാല്‍ വ്യാപകമാക്കും. പശ്ചിമ റെയില്‍വേ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ആരംഭിച്ച എസി ലോക്കല്‍ ട്രെയിന്‍ യാത്രക്കാരെ കാര്യമായി ആകര്‍ഷിക്കുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സമ്പൂര്‍ണ എസി ട്രെയിനുകള്‍ക്ക് പകരം സെമി എസി ലോക്കല്‍ ട്രെയിനുകള്‍ എന്ന ആശയം പരിഗണിക്കുന്നത്. മുംബൈ റെയില്‍വേ വികാസ് […]
ടൂറിസം വളരാൻ രാത്രി ജീവിതം വേണമെന്നും രാത്രി വിനോദം ടൂറിസം സംസ്കാരത്തിന്‍റെ ഭാഗമാകണമെന്നും പറഞ്ഞ ടൂറിസം മന്ത്രി കണ്ണന്താനത്തിന്‍റെ പുതിയ പ്രസ്താവന വിവാദമാകുന്നു. വിദേശ സഞ്ചാരികള്‍ ഇന്ത്യയുടെ സംസ്‌കാരത്തിനു യോജിക്കുന്ന വസ്ത്രധാരണം നടത്തണമെന്നാണ് കേന്ദ്ര ടൂറിസം മന്ത്രിയുടെ വിവാദമായ പ്രസ്താവന. വിദേശ സഞ്ചാരികള്‍ ഇന്ത്യയില്‍ ബിക്കിനി ധരിച്ചു നടക്കരുത്. വിദേശ രാജ്യങ്ങളില്‍ ബിക്കിനി ധരിച്ചു പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണ്. ഇന്ത്യയിലെത്തുമ്പോള്‍ ഈ നാടിന്‍റെ സംസ്കാരവും പാരമ്പര്യവും ബഹുമാനിക്കാന്‍ ബാധ്യതയുണ്ടെന്നും കണ്ണന്താനം പറഞ്ഞു. പ്രദേശിക സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ വിദേശികള്‍ […]















