യന്ത്രത്തകരാർ; നാവികസേനയുടെ ഹെലികോപ്റ്റർ മുഹമ്മയില്‍ ഇറക്കി

ആലപ്പുഴ മണ്ണഞ്ചേരിയിൽ യന്ത്രതകരാറിനെ തുടർന്ന് നാവികസേനയുടെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി. മുഹമ്മ കാവുങ്കൽ വടക്കേകരി പാടത്താണ് സേനയുടെ ചേതക് ഹെലികോപ്റ്റർ ഇറക്കിയത്. യന്ത്രതകരാർ മൂലം ആകാശത്ത് അരമണിക്കൂർ വട്ടമിട്ട് പറന്ന ശേഷമായിരുന്നു അടിയന്തര ലാൻഡിങ്.

തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ഹെലികോപ്റ്റർ. ക്യാപ്റ്റന്മാരായ കിരൺ, ബെൽവന്ത് എന്നിവർ സുരക്ഷിതരാണ്. കോക്പിറ്റിൽ അപായ സൂചന ലഭിച്ചതിനെ തുടർന്ന് കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും തുടർന്ന് ലഭിച്ച നിർദേശ പ്രകാരമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നും ക്യാപ്റ്റൻ പറഞ്ഞു.

നാവികസേനയുടെ സാങ്കേതിക വിദഗ്ധർ എത്തിയ തകരാർ പരിഹരിച്ച ശേഷം ഹെലികോപ്റ്റർ സ്ഥലത്ത് നിന്ന് നീക്കം നീക്കം ചെയ്യും.

One thought on “യന്ത്രത്തകരാർ; നാവികസേനയുടെ ഹെലികോപ്റ്റർ മുഹമ്മയില്‍ ഇറക്കി”

  1. TravisDak says:

    The flavor options for the sake of these CBD gummies and delta 9 gummies sativa are impressive. Each gather tastes health rather than very phoney, and the weave is pleasantly chewy. The crock seals tightly, which keeps them fresh and easy to stockpile looking for longer periods.

Leave a Reply

Your email address will not be published. Required fields are marked *